കുമ്മനത്തിന്റെ ആശയത്തെയല്ല ആദർശത്തിൽ അധിഷ്ഠിതമായ ജീവിതശൈലിയെ ബഹുമാനിച്ചേ പറ്റൂ.... സിയ യാഹിയ എഴുതുന്നു

കുബേര കുടുംബത്തിൽ ജനിച്ചിട്ടും ഇന്നും പാർട്ടി ഓഫീസുകളിലെ മരക്കട്ടിലിൽ തുണി വിരിച്ച് വീണിടം വിഷ്ണു ലോകമായി കണ്ട് സുഖമായി ഉറങ്ങുന്ന കുമ്മനത്തിന്റെ ആദർശ ജീവിതമാണ് യുവതലമുറ കണ്ട് പഠിക്കേണ്ടത്...

കുമ്മനത്തിന്റെ ആശയത്തെയല്ല ആദർശത്തിൽ അധിഷ്ഠിതമായ ജീവിതശൈലിയെ ബഹുമാനിച്ചേ പറ്റൂ.... സിയ യാഹിയ എഴുതുന്നു

കുമ്മനം രാജശേഖരൻ മിസോറം ഗവർണർ ആയി സത്യപ്രതിജ്ഞ ചെയ്തു...

കുമ്മനത്തിന്റെ രാഷ്ട്രീയത്തോട് എതിർപാണ് എന്നാലും... കുമ്മനത്തിന്റെ ആശയത്തെയല്ല ആദർശത്തിൽ അധിഷ്ഠിതമായ ജീവിതശൈലിയെ ബഹുമാനിച്ചേ പറ്റൂ...

കുബേര കുടുംബത്തിലാണ് കുമ്മനം ജനിച്ചത്, കേരളത്തിലെ പ്രശസ്തനായ വക്കീലിന്റെ മകൻ, ജില്ലാ ജഡ്ജിയുടെ സഹോദരൻ...

കോളേജിൽ പഠിക്കുന്നത് തന്നെ അപൂർവമായ കാലത്ത് സയൻസിൽ ബിരുദം നേടിയ മിടുക്കനായ വിദ്യാർത്ഥി, എഴുതാൻ കഴിവുള്ളതു കൊണ്ട് മാത്രം പത്രപ്രവർത്തനം നടത്തുന്ന കാലത്ത് പത്രപ്രവർത്തനത്തിൽ ശാസ്ത്രീയമായ അറിവ് നേടുന്നതിന് വേണ്ടി ബോംബെയിൽ പോയി പിന്നീട് ബിരുദാനന്തര ബിരുദം നേടിയ യുവാവ്...

ചെറിയ പ്രായത്തിൽ കേന്ദ്ര സർക്കാരിന്റെ വലിയ സ്ഥാപനത്തിൽ സ്വപ്നതുല്യമായ അസിസ്റ്റന്റ് മാനേജരായി ജോലി കിട്ടിയ യുവാവ്...

ആ കാലത്ത് ഒരു പഞ്ചായത്ത് അംഗത്തെ പോലും ജയിപ്പിക്കാൻ കഴിയില്ല എന്നറിയാമായിരുന്നിട്ടും തന്റെ ആശയത്തെ പ്രചരിപ്പിക്കാനായി സ്വപ്നതുല്യമായ ജോലി രാജി വെച്ചതിനെ ത്യാഗം എന്നല്ല മഹാത്യാഗം എന്നാണ് പറയേണ്ടത്...

കുബേര കുടുംബത്തിൽ ജനിച്ചിട്ടും ഇന്നും പാർട്ടി ഓഫീസുകളിലെ മരക്കട്ടിലിൽ തുണി വിരിച്ച് വീണിടം വിഷ്ണു ലോകമായി കണ്ട് സുഖമായി ഉറങ്ങുന്ന കുമ്മനത്തിന്റെ ആദർശ ജീവിതമാണ് യുവതലമുറ കണ്ട് പഠിക്കേണ്ടത്...

കുമ്മനത്തിന്റെ ആശയത്തെയല്ല ആദർശത്തിൽ അധിഷ്ഠിതമായ ജീവിതശൈലിയെ ബഹുമാനിച്ചേ പറ്റൂ.... സിയ യാഹിയ എഴുതുന്നു

കൈയും വീശി ഒരു ജോഡി വസ്ത്രം പോലും ഇല്ലാതെ ഡൽഹിയിലെ മിസോറം ഹൗസിൽ എത്തിയ പുതിയ ഗവർണറെ കണ്ട് ജീവനക്കാർ അതിശയിച്ചു എന്നാണ് ഇന്നത്തെ പത്രവാർത്ത, ഇത്തരത്തിലുള്ള ഒരു നേതാവിന്റെ ജീവിതശൈലിയെ വാഴ്ത്തുന്നതിന് പകരം വീഴ്ത്താനാണ് മലയാളി ശ്രമിച്ചത്...

കുമ്മനത്തിന്റെ രാഷ്ട്രീയത്തെ സ്വീകരിക്കുന്നില്ല നിരാകരിക്ക്കുന്നു വെറുപോടെ തള്ളിക്കളയുകയും ചെയ്യുന്നു, അത് വ്യക്തി സ്വാതന്ത്ര്യം...മാതൃകയാക്കേണ്ട ജീവിതശൈലിയുള്ള ഒരു നേതാവിനെ എത്ര വികൃതമായാണ് നമ്മൾ പരിഹസിച്ചു ചിരിച്ചത്...

കുമ്മനം ഒരു പാഠം കൂടിയാണ്... ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക,
ഫലം താനേ വന്നു ചേരും എന്നതിന്റെ അനുഭവപാഠം...

ഒരു പഞ്ചായത്ത് അംഗം പോലും ആകാൻ ആഗ്രഹിക്കാതെ പൊതു പ്രവർത്തനത്തിന് ഇറങ്ങിയയാൾ ഇന്ന് സംസ്ഥാന ഗവർണർ ആയിരിക്കുന്നു, മലയാളികൾ രാഷ്ട്രയത്തിന് അതീതമായി വ്യക്തികളെ സ്നേഹിച്ചിരുന്നു. നമ്മൾ മലയാളികൾക്ക് ആ സ്നേഹവും നഷ്ടപ്പെടുകയാണോ, എല്ലാം രാഷ്ട്രീത്തിലൂടെ മാത്രം കാണാൻ നമ്മളും പഠിച്ചോ...

എന്തായാലും ആശയപരമായി എതിരാണെങ്കിലും
ഒരു മലയാളി എന്ന നിലയിൽ ശ്രീ.കുമ്മനം രാജശേഖരന് ഹൃദയാഭിവാദ്യങ്ങൾ...

advertisment

News

Super Leaderboard 970x90