46 വർഷം കുഞ്ഞ് വയറ്റിൽ തന്നെ...10 മാസമല്ല 49 വർഷത്തെ ഗർഭധാരണം...!!

മാംസപിണ്ഡത്തിൽ അകത്ത് ദ്രവിച്ച് മാംസവുമായി മുറുകി ചേർന്ന വൃക്കകളും കരളും ആസ്തികളുടെ അവശിഷ്ടങ്ങളും രോമങ്ങളും ഉണ്ടായിരുന്നു.40 വർഷമെങ്കിലും കുഞ്ഞ് വയറ്റിനുള്ളിൽ തന്നെ ഉണ്ടായിരിക്കണം എന്ന് ഡോക്ടർ സംശയം പ്രകടിപ്പിച്ചു.

46 വർഷം കുഞ്ഞ് വയറ്റിൽ തന്നെ...10 മാസമല്ല 49 വർഷത്തെ ഗർഭധാരണം...!!

മൊറോക്കോയിലെ കാസാബ്ലാങ്ക എന്ന ഒരു ഗ്രാമത്തിൽ 75 കാരിയായ സഹറ അബൂതാലിബിന് അമിതമായ വയറുവേദന ഉണ്ടായി.വർളത്തുമക്കളായ മൂന്ന് പേരും അമ്മയെ വിദഗ്ധചികിത്സയ്ക്ക് കൊണ്ടു പോകാൻ തീരുമാനിച്ചു.തായിബി യാസീൻ എന്ന ഡോക്ടറുടെ കീഴിൽ അവർ അമ്മയെ ചികിത്സയ്ക്കായി എത്തിച്ചു.

അൾട്രാസൗണ്ട് സ്കാനിൽ സഹ്റയുടെ വയറ്റിൽ ട്യൂമർ പോലെ വിചിത്രമായ എന്തോ ഉണ്ടെന്ന് ഡോക്ടർ സംശയം പ്രകടിപ്പിച്ചു.പക്ഷേ അത് എന്താണെന്ന് വ്യക്തമാക്കാൻ സാധിച്ചില്ല അത് പൊക്കിൾ കുട്ടിയുമായി ബന്ധമുള്ള വിചിത്രമായ ഒരു പിണ്ഡം ആയിരുന്നു.

അങ്ങനെ ഡോക്ടർ മറ്റൊരു സ്പെഷ്യൽ റേഡിയോഗ്രാഫിങ്ങിന് സഹറയെ വിധേയയാകാൻ പരാമർശിച്ചു.അങ്ങനെയാണ് സഹറയുടെ വയറ്റിൽ മരിച്ചുമരവിച്ച് കല്ലു പോലെ കട്ടിയായി കിടക്കുന്ന കുഞ്ഞാണെന്ന് മനസ്സിലായത്.നാലു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ സഹ്റയുടെ വയറ്റിലെ കുഞ്ഞിനെ പുറത്തെടുത്തു..7lb തൂക്കവും 42 cm നീളവും ഉണ്ടായിരുന്നു കുഞ്ഞിന്.പക്ഷേ കുടുംബാംഗങ്ങൾ കുഞ്ഞാണെന്നതിൽ സംശയം പ്രകടിപ്പിച്ചു.

അവരുടെ അനുവാദത്തോടുകൂടി.ഗർഭാശയത്തിൽ നിന്നും ലഭിച്ച മാംസപിണ്ഡം വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.പരിശോധനാഫലം ഞെട്ടിക്കുന്നതായിരുന്നു.
മാംസപിണ്ഡത്തിൽ അകത്ത് ദ്രവിച്ച് മാംസവുമായി മുറുകി ചേർന്ന വൃക്കകളും കരളും ആസ്തികളുടെ അവശിഷ്ടങ്ങളും രോമങ്ങളും ഉണ്ടായിരുന്നു.40 വർഷമെങ്കിലും കുഞ്ഞ് വയറ്റിനുള്ളിൽ തന്നെ ഉണ്ടായിരിക്കണം എന്ന് ഡോക്ടർ സംശയം പ്രകടിപ്പിച്ചു.

സഹറയോട് എന്നെങ്കിലും ഗർഭം ധരിച്ചിട്ടുണ്ടോ എന്ന് കുടുംബാംഗങ്ങൾ തിരക്കിഅങ്ങനെയാണ് സഹറ 1955 ൽ തന്റെ വിവാഹം കഴിഞ്ഞ് ആദ്യ ഗർഭത്തെ കുറിച്ച് ഓർത്തെടുത്തത്.ഗർഭം ധരിച്ച് ഒൻപതു മാസത്തിനു ശേഷം പ്രസവ വേദന വന്ന സഹാറയെ ഭർത്താവ് ആശുപത്രിയിലെത്തിച്ചു അമിതമായ രക്തസ്രാവം ഉണ്ടായതിനാൽ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കണം എന്ന് ഡോക്ടർ പറഞ്ഞു.

സഹറയ്ക്ക് സിസേറിയൻ ഭയമായിരുന്നു.സിസേറിയനിലൂടെ അവളുടെ കുടുംബത്തിൽ ഒരു സ്ത്രീ മരണപ്പെട്ടിരുന്നു.ഭയം കൊണ്ട് അവൾ സമ്മതിച്ചില്ല.
വീട്ടിലേക്കു മടങ്ങി.പ്രസവിക്കും പ്രസവിക്കും എന്ന് കരുതി നാളുകൾ കഴിച്ചു നീട്ടി.മാസങ്ങൾ കടന്നു നീങ്ങി..മന്ത്രങ്ങളും വഴിപാടുകളും കഴിച്ചു.
കാലങ്ങൾ ഏറെ കഴിഞ്ഞപ്പോൾ വയർ ചുരുങ്ങിച്ചുരുങ്ങി ഇല്ലാതായി.ഗർഭ കാര്യങ്ങളൊക്കെ സഹറയും മറന്നു തുടങ്ങി.പിന്നെ അവൾക്ക് കുട്ടികളുണ്ടായില്ല.. ഭർത്താവും സഹറയും ചേർന്നു മൂന്നു കുട്ടികളെ ദത്തെടുത്തു..

advertisment

News

Related News

    Super Leaderboard 970x90