റേഞ്ചില്ലാത്ത പട്ടിക്കാട്ടില്‍ എങ്ങനെ കാണും തുണ്ടു പടം..??

മുദ്രാവാക്യം വിളിയുടെ ഒരു ചെറിയ ഭാഗം മാത്രം എടുത്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന പെൺകുട്ടികളെ തേജോവധം ചെയ്യുവാനും എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു മറ്റു വിദ്യാർഥി സംഘടനകളും യുവജനസംഘടനകളും. അവരോട് ഒന്നേ പറയാനുള്ളൂ കക്ഷിരാഷ്ട്രീയ ഭേദമന്യേ നീതിക്കായി ഉയരുന്ന ഓരോ ശബ്ദത്തിന്റെ പിറകിലും ഇന്നാട്ടിലെ പ്രബുദ്ധരായ ജനതയുടെ പിന്തുണയുണ്ടാകും സമരം ചെയ്യലും മുദ്രാവാക്യം മുഴക്കലും തങ്ങളുടെ മാത്രം കുത്തകയാണെന്ന് ഒരു രാഷ്ട്രീയപ്പാർട്ടിയും കരുതേണ്ട...

റേഞ്ചില്ലാത്ത പട്ടിക്കാട്ടില്‍ എങ്ങനെ കാണും തുണ്ടു പടം..??

പെൺകുട്ടികളുടെ ഉച്ചത്തിലുള്ള ഈ മുദ്രാവാക്യം കേട്ട് നെറ്റി ചുളിക്കാത്തവർ കുറവായിരിക്കും. അവജ്ഞയോടെ അവരെ ചീത്ത വിളിച്ച കേരള ജനതയോട്

തുണ്ടു പടം എന്നാൽ അശ്ലീല വീഡിയോ ആണെന്ന് എല്ലാവർക്കും അറിയാം. വിദ്യാർഥിനികളുടെ ഭാഗത്തുനിന്നും ഇങ്ങനെയൊരു മുദ്രാവാക്യത്തിന്റെ ആവശ്യകത എന്തായിരുന്നു എന്ന് എത്രപേർ പരിശോധിച്ചു? തിരുവനന്തപുരം പാറശാല സി.എസ്.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ നടത്തിയ സമരത്തിനിടെയാണ് എങ്ങനെ കാണും തുണ്ട് പടമെന്ന മുദ്രാവാക്യം ഉയര്‍ന്നത്. കോളേജ് അധികൃതരുടെ അനീതിക്കെരെ നടത്തിയ സമരത്തില്‍ വിവിധ മുദ്രാവാക്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മുഴക്കുകയുണ്ടായി. എന്നാല്‍ “എങ്ങനെ കാണും തുണ്ട് പടം?” എന്ന മുദ്രാവാക്യം മാത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. വിദ്യാര്‍ത്ഥിനികളെ മോശമായി ചിത്രീകരിക്കുന്ന തരത്തിലായിരുന്നു പ്രചരണം.

" നിങ്ങൾക്കെല്ലാം ഹോസ്റ്റലിൽ ഇരുന്നു തുണ്ടു പടം കാണുന്നതല്ലേ പണി" എന്ന് ചോദിച്ച കോളേജ് പ്രിൻസിപ്പലിന്റെ ചോദ്യത്തിന് പെൺകുട്ടികൾ കൊടുത്ത ചുട്ട അടി ആയിരുന്നു ഈ മുദ്രാവാക്യം യഥാർത്ഥത്തിൽ ആ പ്രിൻസിപ്പിൾ ചെയ്തത് ആ വിദ്യാർഥിനികളെ അപമാനിക്കുകയായിരുന്നു. ഇയാൾക്കെതിരെ കേസെടുത്തു അന്വേഷണം നടത്താൻ സർക്കാർ മുതിരുകയില്ല എന്ന് വ്യക്തമായി അറിയാം

മുദ്രാവാക്യം വിളിയുടെ ഒരു ചെറിയ ഭാഗം മാത്രം എടുത്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന പെൺകുട്ടികളെ തേജോവധം ചെയ്യുവാനും എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു മറ്റു വിദ്യാർഥി സംഘടനകളും യുവജനസംഘടനകളും. അവരോട് ഒന്നേ പറയാനുള്ളൂ കക്ഷിരാഷ്ട്രീയ ഭേദമന്യേ നീതിക്കായി ഉയരുന്ന ഓരോ ശബ്ദത്തിന്റെ പിറകിലും ഇന്നാട്ടിലെ പ്രബുദ്ധരായ ജനതയുടെ പിന്തുണയുണ്ടാകും സമരം ചെയ്യലും മുദ്രാവാക്യം മുഴക്കലും തങ്ങളുടെ മാത്രം കുത്തകയാണെന്ന് ഒരു രാഷ്ട്രീയപ്പാർട്ടിയും കരുതേണ്ട .എല്ലാ കലാലയങ്ങളിലും വിദ്യാർഥി രാഷ്ട്രീയം അനുവദിക്കപ്പെട്ട നാടാണ് നമ്മുടേത്.. ഭരണ പ്രതിപക്ഷ പാർട്ടികളെ പ്രതിനിധാനം ചെയ്യുന്ന വലുതും ചെറുതുമായ ഒട്ടനവധി വിദ്യാർഥി സംഘടനകൾ നമുക്ക് ഉണ്ട്.. അത്തരം വിദ്യാർഥി സംഘടനകൾ അനിവാര്യവുമാണ്.. എന്നാൽ കേരളത്തിലെ മുഖ്യധാര വിദ്യാർഥി സംഘടനകൾ അതാത് രാഷ്ട്രീയ പാർട്ടികളുടെ ഗുണ്ടാ സംഘങ്ങളായി മാത്രം ഒതുങ്ങുന്ന സങ്കടകരമായ അവസ്ഥയും നാമിന്നു കാണുന്നു.. കലാലയങ്ങളിലും., ഹോസ്റ്റലുകളിയും, ഈ കാലത്ത് നിരവധി പ്രശ്നങ്ങളാണ് ഉയർന്നു വരുന്നത്.. അത്തരം പ്രശ്നങ്ങളിൽ ഇടപെടാനോ, സഹായിക്കുവാനോ നമ്മുടെ നാട്ടിലെ വിപ്ലവ വിദ്യാർഥി സംഘടനകൾക്കുപോലും കഴിയുന്നില്ല എന്ന വസ്തുത അവശേഷിക്കുന്നു.. എന്നാലിന്നും ക്യാമ്പസുകളിലും, ഹോസ്റ്റലുകളിലും നിന്നുയർന്നു വരുന്നത് പോരാട്ടങ്ങളുടെ വിജയഗാഥകൾ തന്നെയാണ്.. അതിന് സംഘടിക്കുന്നതും.നേത്യത്വം വഹിക്കുന്നതും മുഖ്യധാര വിദ്യാർഥി സംഘടനകൾ അല്ലന്നു മാത്രം., ആദ്യം സമരം പൊളിക്കാനും, അതിനു കഴിയാതെ വരുമ്പോൾ അവരുടെ കൂടെ നിൽക്കാനും. സമരത്തിന്റെ അറ്റവും മൂലവും പിടിച്ച് സമരം വിജയിച്ച ശേഷം അതിന്റെ വിജയത്തിന്റെ പിതൃത്വത്തിന് വേണ്ടി അവകാശവാദമുന്നയിക്കുന്ന, "എട്ടുകാലി മമ്മൂഞ്ഞ്" ചമയുന്ന വിദ്യാർഥി യുവജന സംഘടനകൾ പ്രബുദ്ധകേരളത്തിനു തന്നെ അപമാനമായി ഭവിക്കുന്നു.

അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ
#AlshifaMuhammed നും അനിയത്തിമാർക്കും, മിടുക്കത്തിമാർക്കും, അഭിവാദ്യങ്ങള്‍..

#TAGS : Yukthivadi  

advertisment

News

Related News

    Super Leaderboard 970x90