മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഓണാ ഘോഷവും നവ സലഫിസവും എന്ന ലേഖനമെഴുതിയതിന്റെ പേരിൽ നേരിട്ട പല വിധ ഭീഷണികളെ പറ്റി പ്രമുഖ ചരിത്ര ഗവേഷകനും ചരിത്രാധ്യാപകനുമായ ഡോ.യാസർ അറഫാത്തെഴുതിയ കുറിപ്പ് 'മീശ 'വിവാദത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പ്രസക്തമാവുകയാണ്.വായിക്കാം

ഇത്തരത്തിലുള്ള വിഷയങ്ങളിൽ മാതൃഭൂമിയുടെ നിലപാടുകളിൽ നിരാശയുണ്ട് എന്നതും പറയാതെവയ്യ. എം.എം ബഷീറിന്റെ കാര്യത്തിലും, ഹരീഷിന്റെ കാര്യത്തിലും അവരെടുത്ത നിലപാടുകൾ പുനഃപരിശോധിക്കേണ്ടത് തന്നെയാണ്. ഒരു കുറ്റവാളി സംഘത്തിന് ഭീഷണിപ്പെടുത്തി നിശബ്ദമാക്കാനുള്ള ശക്തിമാത്രമേ മാതൃഭൂമിക്കുള്ളൂ എന്ന് വിശ്വസിക്കുന്ന ആളല്ല കേരളത്തിലെ വായനക്കാരും എഴുത്തുകാരും.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഓണാ ഘോഷവും നവ സലഫിസവും എന്ന ലേഖനമെഴുതിയതിന്റെ പേരിൽ നേരിട്ട പല വിധ ഭീഷണികളെ പറ്റി പ്രമുഖ ചരിത്ര ഗവേഷകനും ചരിത്രാധ്യാപകനുമായ ഡോ.യാസർ അറഫാത്തെഴുതിയ കുറിപ്പ് 'മീശ 'വിവാദത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പ്രസക്തമാവുകയാണ്.വായിക്കാം

പ്രമുഖ ചരിത്ര ഗവേഷകനും ഡൽഹി യൂണിവേഴ്സിറ്റിയിൽ ചരിത്രാധ്യാപകനുമായ ഡോ.യാസർ അറഫാത്ത് കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ വിസിറ്റിംഗ് പ്രൊഫസറായും സേവനം അനുഷ്ഠിക്കുന്നു.

ഒരിക്കലും എഴുതാത്തതും, ഇപ്പോൾ എഴുതേണ്ടതും:

ഒരിക്കലും എഴുതില്ല എന്ന് തീരുമാനിച്ച ചില കാര്യങ്ങളിൽ ഒന്ന് എഴുതേണ്ടതാണെന്നു തോന്നുന്നു ഇപ്പോൾ. എഴുത്തുകാരൻ ഹരീഷിനെതിരെ ഹിന്ദുത്വ ഭീകരർ വെല്ലുവിളി നടത്തുന്ന പശ്ചാത്തലത്തിൽ ഇത് പറയേണ്ടതാണെന്ന് തോന്നി.

27-08-2015ൽ മാതൃഭൂമി പത്രത്തിൽ 'ഓണാഘോഷവും നവ-സലഫിസവും' എന്ന എന്റെ ഒരു ലേഖനം വന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ ചില കാര്യങ്ങളാണ് ആദ്യം പറയുന്നത്. കേരളത്തിലെ നവ സലഫിസവുമായി ബന്ധപ്പെട്ടു മലയാളത്തിൽ "മുഖ്യധാര" പത്രങ്ങളിൽ വന്ന ആദ്യ ലേഖനങ്ങളിൽ ഒന്നായിരുന്നു അത് എന്നത് കൊണ്ടുതന്നെ അതിനെ ഉൾക്കൊള്ളുക എന്നത് പലരെ സംബന്ധിച്ചും നല്ല ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

പക്ഷെ അത് എഴുതിയതിനു ശേഷം നല്ല തിരക്കായിരുന്നു എനിക്ക്. വര്ഷങ്ങളായി സംസാരിക്കാത്തവരുടെ ഫോൺ വിളികൾ, ഉപദേശം, മാന്യമായ ഭീഷണികൾ, മഹല്ലിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പട്ടവർ, ബന്ധുവീടുകളിൽ വിളിച്ചുള്ള ഭീഷ തുടങ്ങിയ നിരവധി കലാ പരിപാടികൾ ഈ കാലത്തു അരങ്ങേറി. എന്നാൽ അത്തരമൊരു ലേഖനമെഴുതുമ്പോൾ തന്നെ ഇത്തരതിലുള്ള കലാ-പരിപാടികൾ പ്രതീക്ഷിച്ചതായതു കൊണ്ട് അവയിൽ എനിക്ക് പുതുമ തോന്നിയിരുന്നില്ല.

മാപ്പുപറയണമെന്നും അല്ലെങ്കിൽ നാട്ടിൽ വരുമ്പോൾ കാലും കയ്യും അടിച്ചു പൊട്ടിക്കുമെന്നായിരുന്നു ഭീഷണിയുടെ അടുത്തഘട്ടം.്ഇത്ന വാസലഫിസത്തിലേക്കു പുതുതായി ചേക്കേറിയ എന്റെ നാട്ടിൽ തന്നെയുള്ള ഒരാളുടെ പരസ്യമായ പ്രഖ്യാപനമായിരുന്നു. അയാൾക്ക് പിന്തുണയുമുണ്ടായിരുന്നു. ഈ പരസ്യ ഭീഷണി വന്നതിനു ശേഷമുള്ള കാര്യങ്ങളാണ് പ്രസക്തം.

അയാളെ "കൈകാര്യം" ചെയ്യണമെന്ന് കുറെ അമ്മാവന്മാർ, അവനോടു "തല്ലാൻ വരാൻ" ചൊല്ലിവിടുന്ന വേറെ അമ്മാവന്മാർ, "എന്നാൽ കാണാം" എന്ന് പറയുന്ന കസിൻസ്, "എന്നാൽ ചോദിച്ചിട്ടു തന്നെ കാര്യമെന്ന്" പറയുന്ന സുഹൃത്തുക്കൾ, ഇതിന്റെ നടുക്കു ഞാനും. എന്നാൽ എന്റെ ഉമ്മയുടേതായിരുന്നു ഏറ്റവും നിർണ്ണായകമായ വാക്കുകൾ.."ഓന്റെ എഴുത്തൊന്നും എനിക്ക് വല്യ ഇഷ്ടോന്നുമില്ല, പക്ഷെ ഓനെ തല്ലാൻ ആരെങ്കിലും വരുന്നുണ്ട്നെകിൽ ഓൻ വരട്ടെ. എന്നിട്ടു ഓനോടു സംസാരിക്കാം.. പിന്നെയും ഓനു തല്ലണമെന്ന് തോന്നുന്നുണ്ടെകിൽ ഓനെ എങ്ങിനെ കൈകാര്യം ഇവിടുത്തെ പെണ്ണുങ്ങൾക്കു നല്ലോണം അറിയാം." അത് തല്ലുകാരന്റെ ചെവിയിൽ ദൂതന്മാർ എത്തിക്കുകയും ചെയ്തു.

ഈ കഥയുടെ ക്ളൈമാക്സ് ഇതാണ്, അടുത്ത മാസം നാട്ടിലെത്തി വീട്ടിൽ നിന്നിറങ്ങിയപ്പോൾ ആദ്യം കണ്ടത് മേല്പറഞ്ഞ കക്ഷിയുടെ ഓട്ടോറിക്ഷ. അദ്ദേഹം നിർത്തുന്നു, ഞാൻ കയറുന്നു, പിന്നെ കുശലാന്വേഷണം. തല്ലുപ്രഖ്യാപനത്തിന്റെ കുറ്റബോധമുള്ള ഒരു മുഖം എനിക്ക് അവിടെ കാണാനും കഴിഞ്ഞിരുന്നു. അതിനെ പറ്റി ഒന്നും ചോദിച്ചില്ല, പറഞ്ഞില്ല.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഓണാ ഘോഷവും നവ സലഫിസവും എന്ന ലേഖനമെഴുതിയതിന്റെ പേരിൽ നേരിട്ട പല വിധ ഭീഷണികളെ പറ്റി പ്രമുഖ ചരിത്ര ഗവേഷകനും ചരിത്രാധ്യാപകനുമായ ഡോ.യാസർ അറഫാത്തെഴുതിയ കുറിപ്പ് 'മീശ 'വിവാദത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പ്രസക്തമാവുകയാണ്.വായിക്കാം

പക്ഷെ നവ-സലഫികൾ വിട്ടിരുന്നില്ല. പല ഫേസ്ബുക്ക് കൂട്ടായ്‌മകളും , Whatsapp ഗ്രൂപ്പുകളും നല്ലരീതിയിൽ തന്നെ വ്യക്തി ഹത്യയും ആരോപണങ്ങളും തുടർന്ന് പോന്നു. 'ലഹരിക്കടിമ', "ഭീകര മദ്യപാനി" തുടങ്ങിയ വിശേഷണങ്ങളൊക്കെ വായുവിൽ പരക്കം പായാൻ തുടങ്ങി.

നവസലഫി കളുടെ ജിഹ്വയായായ അൽ-ഇസ്‌ലാഹ് മാസികയുടെ ഒരു ലക്കം അപ്പോഴാണ് പുറത്തുവരുന്നത്. അതില്പറയുന്നത് ഇവയൊക്കെയാണ്,

 "നവ-സലഫിസം എന്നൊരു സംഞ പുതുതായി ഉണ്ടാക്കികൊണ്ടാണ് ലേഖകൻ തന്റെ വിമർശനങ്ങളുടെ കെട്ടഴിക്കുന്നതു" (പി.7);

"സ്വന്തത്തിനു ഒരു മതേതര പ്രതിച്ഛായ ഒപ്പിച്ചെടുക്കാനുള്ള വെപ്രാളത്തിൽ ഉണ്ടായ ചിത്തഭ്രമമല്ലാതെ മറ്റൊന്നുമല്ല അയാളുടെ പുതിയ കണ്ടെത്തലുകൾക്കും ആരോപണങ്ങൾക്കും പിന്നിൽ", (പി.9);

"ആരുടെയോ കയ്യിൽനിന്ന് അച്ചാരം വാങ്ങി പുറപ്പെട്ടിരിക്കുകയാണോ ഈ പ്രൊഫസ്സർ" (പി .9 );

"തന്റെ പേര് മാറ്റി ഏതെങ്കിലും തൊഗാഡിയമാരുടെ പേര് സ്വീകരിക്കണമെങ്കിൽ അതുമാകാം" (പി.10);

"ഇക്കോലത്തിലാണ് ഇയാൾ ചരിത്രം പഠിപ്പിക്കുന്നതെങ്കിൽ ഇയാളുടെ കീഴിൽ പഠിക്കുന്നവർ തലതിരിയാൻ അധികമൊന്നും അധ്വാനിക്കേണ്ടി വരില്ല" (പി.10);

"മുസ്ലിം സമുദായത്തിന്റെ "ഇസ്സത്" (അഭിമാനം) ചോദ്യം ചെയ്യുകയാണ് യഥാർത്ഥത്തിൽ ഈ പ്രൊഫസ്സർ ചെയ്തിരിക്കുന്നത് (പി.10).

ചുരുക്കത്തിൽ, 6മുതൽ 21 പേജുവരെ നീണ്ടുകിടക്കുന്ന അൽ-ഇസ്‌ലാഹിലെ ഈ ലേഖനത്തിൽ മുഴുവനും ഇത്തരത്തിലുള്ള ആരോപണങ്ങളാണ്. "വിഡ്ഢി", "വിവരമില്ലാത്തവൻ"എന്നീ വിശേഷണങ്ങൾ വേറെയും കാണാം.

ഇതൊന്നും മുൻപ് പറയാതിരുന്നത് അത്തരത്തിലുള്ള ഒരു പബ്ലിസിറ്റി ആഗ്രഹിക്കാത്തത് കൊണ്ട് മാത്രമല്ല, മറിച്ചു അവരെ അത്ര കാര്യമായി എടുക്കാൻ എനിക്ക് താല്പര്യവുമില്ലായിരുന്നു. ഇതിന്റെ കൂടെയുള്ള ഫോട്ടോസ് തെളിവിനു മാത്രമായി ഉപയോഗിക്കുകയാണ്. കഴിഞ്ഞ രണ്ടുവർഷമായി ബോറടിക്കുമ്പോൾ എന്നെ സഹായിക്കുന്ന ലേഖനമാണ് ഇത്.

ചുരുക്കത്തിൽ ഭീഷണിപ്പെടുത്തിയും, ആരോപണങ്ങൾ നടത്തിയും പേരുകൾ വിളിച്ചും നിശബ്ദമാകാനായിരുന്നു അവരുടെ ഉദ്ദേശം. പക്ഷെ അതിനുശേഷം നിരവധി ആളുകൾ നവ-സലഫിസത്തെ വിമർശിക്കാനും അതിന്റെ അപകടകരമായ വശങ്ങളെ പുറത്തുകാണിക്കാനും വരികയാണുണ്ടായത് എന്നുകാണാം. അങ്ങിനെ, പ്രിയ സുഹൃത്ത് Shajahan Madampat തുടങ്ങിവെച്ച നവ-സലഫിസം അക്കാഡമിക് വിമർശന പഠനങ്ങളിൽ നിന്ന് ആവേശം സംഭരിച്ച ഞാനുൾപ്പെടെയുള്ള ഗവേഷകർ, @Ashraf Kadakkal പോലെയുള്ള ചിന്തകർ, മറ്റ് പലരും ഇപ്പോഴും അത് തുടർന്ന്കൊണ്ടിരിക്കുന്നു.അവരിൽ പലർക്കും ഭീഷണികളും വെല്ലുവിളികളും നേരിട്ടതായും എനിക്കറിയാം.

ചുരുക്കത്തിൽ, നിറംകെട്ട സമയത്തു പാറപോലെ ഉറച്ചുനിന്ന സുഹൃത്തുക്കളും, ബന്ധുക്കളും, മറ്റുമാണ് നവ-സലഫിസമായാലും ഹിന്ദുത്വമായാലും അവരെ വിമർശിക്കാനുള്ള ആത്‌മബലം നമുക്ക് തരുന്നത്. എഴുതുന്നതിൽ ഉറച്ചുനിൽക്കാനുള്ള ആത്മവിശ്വാസം കൂടുതൽ കാണിക്കുന്ന എഴുത്തുകാർക്ക് ഈ പിന്തുണയുടെ അളവും കൂടുതലായിരിക്കും എന്ന് കാണാൻ പറ്റും.ഹരീഷിന്റെ വിഷയത്തിലും നമുക്ക് ഉറച്ചുനിൽക്കാം. ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ കണ്ണിലെ കരടുകളായ സച്ചിദാനന്ദനും, Rajeevanനും, സക്കറിയായും, KP Ramanunniയും, Prabha Varmaയും തൂലിക വച്ചിട്ടില്ല. എന്ന കാര്യം നമുക്ക് ആവേശം പകരണം. Saradakutty Bharathikuttyയും, Deepa Nisanth, കെ.ആർ മീരയും ഇപ്പോഴും എഴുത്തു തുടരുകയാണ്.

ഹരീഷിന്റെ കാര്യത്തിൽ മനസ്സിലാവുന്നത് യുവ എഴുത്തുകാരാണ് കേരളത്തിലെ ഹിന്ദുത്വത്തിന്റെ പുതിയ ലക്‌ഷ്യം എന്നുതന്നെയാണ്. ഹരീഷ് ഒരു ടെസ്റ്റുഡോസാണ്. അതിൽ നമ്മൾ പരാജയപ്പെടാൻ പാടില്ല. രണ്ടുദിവസം മുൻപ്, കേരളത്തിലെ ചില പാഠപുസ്തകങ്ങൾ പിൻവലിക്കണം എന്നുള്ള ബി.ജെ.പി യുടെ പ്രസ്താവനയും നമുക്ക് ഇവിടെ ചേർത്ത് വായിക്കാം.

തല്ല്, കൊല, ജോലിയിൽ നിന്ന് തെറിപ്പിയ്‌ക്കൽ, ജയിൽ തുടങ്ങിയ മാരക ഭീഷണികൾ വര്ഷങ്ങളിലായി അനുഭവിച്ചിട്ടും ഹിന്ദുത്വത്തോട് ഒരു തരിപോലും സന്ധിചെയ്യാത്ത ജെ.എൻ.യു, ഹൈദരാബാദ് യൂനിവേഴ്സിറ്റി കളിലെ മലയാളികളായ അധ്യാപകരും വിദ്യാർത്ഥികളും നമുക്ക് ആവേശമാവാം.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഓണാ ഘോഷവും നവ സലഫിസവും എന്ന ലേഖനമെഴുതിയതിന്റെ പേരിൽ നേരിട്ട പല വിധ ഭീഷണികളെ പറ്റി പ്രമുഖ ചരിത്ര ഗവേഷകനും ചരിത്രാധ്യാപകനുമായ ഡോ.യാസർ അറഫാത്തെഴുതിയ കുറിപ്പ് 'മീശ 'വിവാദത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പ്രസക്തമാവുകയാണ്.വായിക്കാം

ഈ പോസ്റ്റിന്റെ ആദ്യഭാഗത്തേക്കു മടങ്ങിപ്പോവുകയാണ്. നവ-സലഫി ഭീഷണികളെ നേരിടാനുള്ള ധൈര്യം തന്നവരിൽ എല്ലാവരും എന്റെ ലേഖനത്തെ പിന്തുണക്കുന്നവരായിരുന്നില്ല. പലരും വലിയ വിമര്ശകരുമായിരുന്നു. അതേസമയം, എഴുതാനുള്ള അവകാശത്തെ പിന്തുണക്കുന്നവരുമായിരുന്നു. കുടുംബം എന്ന വികാരത്താൽ മാത്രം പിന്തുണച്ചവരുമുണ്ടായിരുന്നു.

എന്നാൽ, വലിയതോതിൽ ഹിന്ദുത്വ വൽക്കരണം നടക്കുന്ന കേരളത്തിൽ , സ്വന്തം കുടുംബങ്ങളിലെയും സൗഹൃദത്തിലെയും ഹിന്ദുത്വക്കാർ തന്നെയായിരിക്കും ആദ്യമായി പലരെയും ശത്രുക്കളായും അപരന്മാരുമായി പ്രഖ്യാപിക്കുന്നതു എന്നാണ് പല സുഹൃത്തുക്കളോടുമുള്ള സംസാരത്തിൽ മനസ്സിലായിട്ടുള്ളത്. പലരും പിന്മാറുന്നതും അവിടെ വച്ചാണ്. നമ്മൾ തിരിച്ചറിയേണ്ടതും അത് തന്നെയാണ്.

ഹിന്ദുത്വ വിരുദ്ധ സൗഹൃദ കൂട്ടായ്മകളും, കുടുംബ കൂട്ടായ്മകളും അത് കൊണ്ടുതന്നെ ഈ കാലഘട്ടം ആവശ്യപ്പെടുന്നു. ഒറ്റപ്പെടുന്നവരില്ല നമ്മളിൽ ആരും എന്ന് നമ്മൾ തന്നെ ഉറപ്പുവരുത്തുക.

ഇത്തരത്തിലുള്ള വിഷയങ്ങളിൽ മാതൃഭൂമിയുടെ നിലപാടുകളിൽ നിരാശയുണ്ട് എന്നതും പറയാതെവയ്യ. എം.എം ബഷീറിന്റെ കാര്യത്തിലും, ഹരീഷിന്റെ കാര്യത്തിലും അവരെടുത്ത നിലപാടുകൾ പുനഃപരിശോധിക്കേണ്ടത് തന്നെയാണ്. ഒരു കുറ്റവാളി സംഘത്തിന് ഭീഷണിപ്പെടുത്തി നിശബ്ദമാക്കാനുള്ള ശക്തിമാത്രമേ മാതൃഭൂമിക്കുള്ളൂ എന്ന് വിശ്വസിക്കുന്ന ആളല്ല കേരളത്തിലെ വായനക്കാരും എഴുത്തുകാരും.

ഹരീഷിനോടൊപ്പം, എഴുതിനോടൊപ്പം, ഹിന്ദുത്വ-വിരുദ്ധ ചേരിയോടൊപ്പം..

advertisment

News

Related News

    Super Leaderboard 970x90