Technology

യാഗി - ഉഡാ ആന്റീന (YAGI-UDA ANTENNA ) : ഒരു ഓർമ്മക്കുറിപ്പ്

ആദ്യകാല റഡാറുകളുടെ പ്രസരണ -സ്വീകരണ ആന്റീനകൾ എല്ലാം യാഗി - ഉഡാ ആന്റീന കൾ ആയിരുന്നു . രണ്ടാംലോക മഹായുദ്ധത്തിലെ പ്രമുഖ ആന്റീന യാഗി - ഉഡാ ആന്റീന കൾ ആയിരുന്നു എന്ന് നിസംശയം പറയാം . യുദ്ധത്തിനുശേഷം ടെലിവിഷൻ സംവിധാനങ്ങൾ വ്യാപകമായപ്പോൾ യാഗി - ഉഡാ ആന്റീന കൾ ടെലിവിഷൻ സെറ്റുകളുടെ ആന്റീന ആയി . ഒരു പക്ഷെ ലോകത്തു ഏറ്റവുമധികം എണ്ണം നിര്മിക്കപ്പെട്ടിട്ടുള്ള സങ്കീർണമായ ആന്റീന യാഗി - ഉഡാ ആന്റീന കൾ തന്നെയാവണം .

യാഗി - ഉഡാ ആന്റീന (YAGI-UDA ANTENNA ) : ഒരു ഓർമ്മക്കുറിപ്പ്

ഒരുകാലത്തു പ്രൗഢിയുടെ ചിഹ്നമായി വീടുകളുടെ മുകളിൽ വിരാജിക്കുകയും പിന്നീട് വംശനാശം സംഭവിച്ചതുപോലെ വിരളമാവുകയും ചെയ്ത ഒരു ആന്റീന ആണ് യാഗി - ഉഡാ ആന്റീന. എൺപതുകളുടെ മധ്യത്തിൽ കേരളത്തിലെ വീടുകളിലെ മുകളിൽ ഈ ആന്റീന ഉണ്ടെങ്കിൽ വീട്ടുകാർ കാശുള്ളവരാണെന്നും വീട്ടിൽ ടെലിവിഷൻ ഉണ്ടെന്നും ഊഹിക്കാം ആയിരുന്നു .കൂടുതൽ മെച്ചപ്പെട്ട സിഗ്നൽ കിട്ടാൻ ഈ ആന്റീനയെ തിരിച്ചു വക്കാനും മറ്റും ആൾക്കാർ വളരെ പണിപ്പെടുന്നത് കാണാമായിരുന്നു .കേബിൾ ടെലിവിഷൻ ശ്രിൻഖലകൾ വന്നതോടെ ഇപ്പോൾ യാഗി - ഉഡാ ആന്റീന ,സിവിലിയൻ ഉപയോഗത്തിൽ വളരെ വിരളമായിത്തീർന്നിരിക്കുകയാണ് .

സാങ്കേതികമായി യാഗി - ഉഡാ ആന്റീന ഒരു ഡയറക്കഷണൽ പാരസൈറ്റിക് എലമെന്റ് അറെ ആന്റീനയാണ് (Directional parasitic element array antenna ). ഈ ആന്റീനയുടെ ആക്റ്റീവ് എലമെന്റ് ആന്റീന കൈകാര്യം ചെയുന്ന തരംഗദൈർഖ്യത്തിന്റെ പകുതി നീളമുള്ള ഒരു ഫോൾഡഡ് ഡൈപോൾ (Folded Dipole )ആണ് . ഈ ഫോൾഡഡ് ഡൈപോൾ ൽ നിന്നുമാണ് ഒരു ട്വിൻ വയർ കേബിളിലൂടെ (Twin Wire Cable ) ആന്റീന പിടിച്ചെടുക്കുന്ന സിഗ്നലുകൾ ഉപയോഗത്തിനായി പുറത്തെടുക്കുന്നത് .. ഫോൾഡഡ് ഡൈപോൾ ഇന്റെ ഒരുവശത് ഫോൾഡഡ് ഡൈപോൾ നേക്കാൾ നീളം കൂടിയ ഒരു പാരസൈറ്റിക് എലമെന്റ് ( Parasitic Element )ഇതിനെ റിഫ്ലെക്ടറിഗ് എലമെന്റ്(Reflecting Element ) എന്നാണ് വിളിക്കുന്നത് . ഫോൾഡഡ് ഡൈപോൾ ഇന്റെ മറു വശത് ഫോൾഡഡ് ഡൈപോൾ നേക്കാൾ നീളം കുറഞ്ഞ ഏതാനും പാരസൈറ്റിക് എലമെന്റുകൾ ഡിറക്ടറുകൾ ( Directing Element) എന്നാണ് അവക്ക് പേര് .പാരസൈറ്റിക് എലെമെന്റുകൾക്ക് ആന്റീനയുടെ പ്രവർത്തനത്തിൽ ചെറുതല്ലാത്ത ഒരു പങ്കുണ്ട് അവയെ പാരസൈറ്റിക് എലെമെന്റുകൾ എന്ന് വിളിക്കുന്നത് അവയിലേക്ക് നേരിട്ട് സിഗ്നലുകൾ പ്രവഹിപിക്കുകയോ , അവയിൽ നിന്നും നേരിട്ട് സിഗ്നലുകൾ സ്വീകരിക്കുകയോ ചെയ്യാത്തതിനാലാണ് .ഫോൾഡഡ് ഡൈപോൾ ഉം പാരസൈറ്റിക് എലെമെന്റുകളും ഒരു ചട്ടക്കൂടിൽ ഉറപ്പിക്കുമ്പോൾ യാഗി - ഉഡാ ആന്റീന ആയി.

ജപ്പാൻകാരായ ഹിഡിസൂഗു യാഗിയും (Hidetsugu Yagi ) ഷിണ്ടാരോ ഉഡാ ( Shintaro Uda)യുമാണ് 1924 ൽ യാഗി - ഉഡാ ആന്റീന യുടെ കണ്ടുപിടുത്തം നടത്തിയത് . അക്കാലത് VHF(30 mhz -300mhz ), UHF ( 300mhz-1ghz) ബാൻഡിലുള്ള ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങൾ ( Electro Magnetic Waves)ഉപയോഗത്തിൽ വരുന്നതേ ഉണ്ടായിരുന്നുളൂ . അതിനാൽ തന്നെ തികച്ചും കൃത്യമായ സമയത്തായിരുന്നു യാഗി - ഉഡാ ആന്റീന യുടെ കണ്ടുപിടുത്തം.
.
ആദ്യകാല റഡാറുകളുടെ പ്രസരണ -സ്വീകരണ ആന്റീനകൾ എല്ലാം യാഗി - ഉഡാ ആന്റീന കൾ ആയിരുന്നു . രണ്ടാംലോക മഹായുദ്ധത്തിലെ പ്രമുഖ ആന്റീന യാഗി - ഉഡാ ആന്റീന കൾ ആയിരുന്നു എന്ന് നിസംശയം പറയാം . യുദ്ധത്തിനുശേഷം ടെലിവിഷൻ സംവിധാനങ്ങൾ വ്യാപകമായപ്പോൾ യാഗി - ഉഡാ ആന്റീന കൾ ടെലിവിഷൻ സെറ്റുകളുടെ ആന്റീന ആയി . ഒരു പക്ഷെ ലോകത്തു ഏറ്റവുമധികം എണ്ണം നിര്മിക്കപ്പെട്ടിട്ടുള്ള സങ്കീർണമായ ആന്റീന യാഗി - ഉഡാ ആന്റീന കൾ തന്നെയാവണം .
.
മനുഷ്യചരിത്രത്തിലെ ഈ ആന്റീന യുടെ പ്രാധാന്യം കണക്കിലെടുത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എലെക്ട്രിക്കൽ ആൻഡ് എലെക്ട്രോണിക്സ് എഞ്ചിനീയേഴ്‌സ് , IEEE( Institute of Electrical and Electronics Engineers ) 1995 ൽ യാഗി - ഉഡാ ആന്റീന യെ ഈ രംഗത്തെ ഒരു മൈൽസ്റ്റോൺ ( MILESTONE) ആയി അംഗീകരിച്ചു .

Rishi Das ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

advertisment

News

Related News

    Super Leaderboard 970x90