Health

ഉള്ളി പൊളിക്കുമ്പോൾ കണ്ണു നിറയാറുണ്ടോ?

നമ്മൾ ഉള്ളി മുറിക്കുമ്പോൾ, ഉള്ളിയുടെ പാളികളിൽ നിന്നും അലിനാസസ് (allinases) എന്ന എൻസൈം പുറത്തു വരും.ഇവ അമിനോ ആസിഡ് സൾഫോക്സൈഡു മായി പ്രവർത്തിച്ചു സിൻ-പ്രൊപ്പാനെത്തിയാൽ എസ്-ഓക്സൈഡ് (syn-propanethial-S-oxide-C3H6OS) എന്ന രാസ പദാർത്ഥം ഉണ്ടാവുകയും ചെയ്യും.ഇവ നീറ്റൽ ഉണ്ടാക്കാൻ കഴിവുള്ള രാസ പദാർത്ഥമാണ്.

ഉള്ളി പൊളിക്കുമ്പോൾ കണ്ണു നിറയാറുണ്ടോ?

വളരെ രസകരമായ ഒരു രസതന്ത്രം ഇതിന്റെ പിന്നിലുണ്ട്.

ഉള്ളിയുടെ ആ പ്രത്യേക രൂക്ഷ ഗന്ധമില്ലേ? ഇതിനു കാരണം ഒരു പ്രത്യേകതരം തന്മാത്രകൾ ആണ്.ഇതിനെ അമിനോ ആസിഡ് സൾഫോക്സൈഡ് എന്ന് പറയും.നമ്മൾ ഉള്ളി മുറിക്കുമ്പോൾ, ഉള്ളിയുടെ പാളികളിൽ നിന്നും അലിനാസസ് (allinases) എന്ന എൻസൈം പുറത്തു വരും.

ഇവ അമിനോ ആസിഡ് സൾഫോക്സൈഡു മായി പ്രവർത്തിച്ചു സിൻ-പ്രൊപ്പാനെത്തിയാൽ എസ്-ഓക്സൈഡ് (syn-propanethial-S-oxide-C3H6OS) എന്ന രാസ പദാർത്ഥം ഉണ്ടാവുകയും ചെയ്യും.ഇവ നീറ്റൽ ഉണ്ടാക്കാൻ കഴിവുള്ള രാസ പദാർത്ഥമാണ്.ഇവ അന്തരീക്ഷത്തിൽ കൂടി പെട്ടെന്ന് വ്യാപിക്കുകയും കണ്ണിൽ എത്തി നീറ്റൽ ഉണ്ടാക്കുകയും ചെയ്യും.

ഇത് സംവേദക ഗ്രന്ധികളെ ഉത്തേജിപ്പിക്കുകയും, കണ്ണു നീർ ഗ്രന്ധിക്കു കണ്ണുനീർ ഉൽപ്പാദിപ്പിച്ചു ഈ നീറ്റൽ കുറയ്ക്കാൻ ആജ്ഞ കൊടുക്കുകയും ചെയ്യും.ഇങ്ങനെയാണ് കണ്ണു നീർ വരുന്നത്.മണ്ണിൽ വളരുന്ന ഉള്ളി ജീവികൾ തിന്നു നശിപ്പിക്കാതെ, തലമുറകൾ നിലനിർത്താനായി, പ്രകൃതി ഉള്ളിക്ക് കൊടുത്തിരിക്കുന്ന ഒരു അനുഗ്രഹമാണ് ഈ കെമിക്കലുകൾ.

advertisment

Related News

Super Leaderboard 970x90