Kerala

എന്തുകൊണ്ട് കേരളം ഇപ്പോഴും നമ്പർ 1 ???

ഒറ്റ മലയാളി പോലും ആ കൊലപാതകത്തെ ന്യായീകരിച്ച് നവമാധ്യമങ്ങളിലോ ദൃശ്യമാധ്യമങ്ങളിലോ വരുന്നില്ല എന്നത് തന്നെയാണ് കേരളത്തെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വേർത്തിരിച്ചു നിർത്തുന്നത്....

എന്തുകൊണ്ട് കേരളം ഇപ്പോഴും നമ്പർ 1 ???

മധുവിനെ ആൾക്കൂട്ടം കൊന്നതുമായി ബന്ധപ്പെട്ട് സംഘികൾ എല്ലാ പോസ്റ്റിലും 'കേരളം നമ്പർ 1' എന്ന് കളിയാക്കി ചേർക്കുന്നത് കണ്ടു.രാജസ്ഥാനിൽ ഒരാളെ കത്തിച്ച് കൊന്നു അത് ഫേസ്ബുക്കിലിട്ട ക്രിമിനലിനൊപ്പമായിരുന്നു രാജസ്ഥാനിലെ പൊതുബോധം.ജമ്മു കാശ്മീരിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊന്ന പോലീസുകാരനൊപ്പമായിരുന്നു ജമ്മു കാശ്‌മീരിലെ പൊതുബോധം.ഉത്തർപ്രദേശിൽ രാജ്യം കാക്കുന്ന സൈനികന്റെ പിതാവിനെ കൊന്ന ആൾക്കൂട്ടത്തിനൊപ്പമായിരുന്നു ഉത്തർപ്രദേശിലെ പൊതുബോധം.

മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പശുക്കടത്തൽ ആരോപിച്ച് നിസ്സഹായരായ പാവങ്ങളെ തല്ലിക്കൊന്ന ആൾക്കൂട്ടത്തിനൊപ്പമായിരുന്നു അവിടത്തെയെല്ലാം പൊതുബോധം.മഹാരാഷ്ട്രയിൽ സമരം ചെയ്ത ദളിതുകൾക്ക് എതിരായിരുന്നു നിങ്ങളുടെ പൊതുബോധം.അവിടെയൊന്നും ഇത്തരം സംഭവങ്ങൾ ഒരു വാർത്തയേ അല്ലാതായി മാറുന്നതിൽ അവിടത്തെ ജനങ്ങൾക്ക് വലിയ പങ്ക് ഉണ്ട്.എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ ഈ വിഷയം മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുക്കും മുമ്പേ സമൂഹമനഃസാക്ഷി ഏറ്റെടുക്കുകയും അതിലെ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഒറ്റ മലയാളി പോലും ആ കൊലപാതകത്തെ ന്യായീകരിച്ച് നവമാധ്യമങ്ങളിലോ ദൃശ്യമാധ്യമങ്ങളിലോ വരുന്നില്ല എന്നത് തന്നെയാണ് കേരളത്തെ ഇതര സംസ്ഥാനങ്ങളിൽ നിന്നും വേർത്തിരിച്ചു നിർത്തുന്നത്.അത് കൊണ്ട് തന്നെയാണ് 'കേരളം നമ്പർ 1' ആകുന്നത്.

കണ്ണൻ പികെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

#TAGS : kerala  

advertisment

News

Super Leaderboard 970x90