Astrology

മരണവീട്ടിൽ പോയാൽ കുളിക്കണം എന്ന് പറയുന്നതിന്റെ അടിസ്ഥാനം

മരണവീട്ടിലെ സങ്കടകരമായ ചുറ്റുപാടിലെ എനർജി മുഴുവൻ നെഗറ്റീവായിരിക്കും.​ഇത് നമ്മുടെ ഓറയില്‍ അതായത് ഊർജ്ജശരീരത്തിൽ കയറിപ്പറ്റിയാൽ വലിയ പ്രശ്നമാണ്. അതുകൊണ്ടാണ് കുളിക്കണമെന്ന് പറയുന്നതും.

മരണവീട്ടിൽ പോയാൽ കുളിക്കണം എന്ന് പറയുന്നതിന്റെ അടിസ്ഥാനം

മരണ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാത്തതും ഇതേ പോലെ തന്നെ ആരോഗ്യ കാരണം തന്നെയാണ്. പ്രധാനമായും ആരോഗ്യത്തിനെ മുന്‍ നിര്‍ത്തി തന്നെയാണ് കാരണവന്മാര്‍ മരണ വീട്ടില്‍ പോയാല്‍ കുളിക്കണം എന്നുള്ള ചടങ്ങ് ഉണ്ടാക്കി വച്ചിരിക്കുന്നത്. വീട്ടില്‍ പോലും മരണം സംഭവിച്ചാല്‍ ആളു കിടന്ന കട്ടില്‍ കഴുകി വൃത്തിയാക്കുകയും വസ്ത്രങ്ങള്‍ കത്തിച്ചു കളയുകയും ചെയ്യുന്നതും ഈ കാരണങ്ങള്‍ കൊണ്ടു തന്നെയാണ്. ഇനി ഇതിനു പിന്നിലെ വിശ്വാസം എന്തെല്ലാം എന്ന് നോക്കാം. മരണവീട്ടിലെ സങ്കടകരമായ ചുറ്റുപാടിലെ എനർജി മുഴുവൻ നെഗറ്റീവായിരിക്കും.

മരണവീട്ടിൽ പോയാൽ കുളിക്കണം എന്ന് പറയുന്നതിന്റെ അടിസ്ഥാനം

ഇത് നമ്മുടെ ഓറയില്‍ അതായത് ഊർജ്ജശരീരത്തിൽ കയറിപ്പറ്റിയാൽ വലിയ പ്രശ്നമാണ്. അതുകൊണ്ടാണ് കുളിക്കണമെന്ന് പറയുന്നതും. കുളിക്കുമ്പോൾ അല്പം ഉപ്പുപൊടി ചേർത്തു കുളിക്കുന്നത് ശരീരത്തിലെ എല്ലാ നെഗറ്റീവിനേയും കളയുമെന്നാണ് അറിവ്. അതുപോലെ തന്നെ ശരീരം ദഹിപ്പിച്ച സ്ഥലത്ത് നവധാന്യം മുളപ്പിച്ചാൽ അവിടത്തെ നെഗറ്റീവും ഇല്ലാതാകുമെന്നും വാസ്തു ശാസ്ത്രത്തിൽ പറയുന്നു. വരും തലമുറയെ ഈ വിശ്വാസത്തിന്റെ പേരില്‍ പറഞ്ഞു മനസ്സിലാക്കാതെ ശാസ്ത്രീയമായിട്ടുള്ള ദോഷങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം

മരണവീട്ടിൽ പോയാൽ കുളിക്കണം എന്ന് പറയുന്നതിന്റെ അടിസ്ഥാനം

മരണ വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ല. മൃതദേഹത്തില്‍ തൊടുന്നതിനു മുമ്പും കര്‍മ്മം കഴിഞ്ഞും ഉടുത്തിരിക്കുന്ന തുണിയോടു കൂടെ കുളിക്കണം. മരിച്ച് മൂന്ന് മണിക്കൂറിന് മുമ്പ് തന്നെ പച്ച മാവിന്‍ വിറകില്‍ ആണ് ദഹിപ്പിക്കേണ്ടത് . അപ്പോള്‍ പച്ചമാംസം കത്തിയാലുണ്ടാവുന്ന അന്തരീക്ഷമലിനീകരണം ഒഴിവായി കിട്ടുകയും ചെയ്യും. ശേഷം ബലികാക്കകളെ ക്ഷണിക്കുന്നത് ശരീരാവശിഷ്ടങ്ങള്‍ക്ക് കോട്ടം സംഭവിക്കാതിരിക്കാനും ഇഴജന്തുക്കളേയും,നികൃഷ്ട ജീവികളേയും അകറ്റി നിര്‍ത്താനുമാണ്.സഞ്ചയനത്തിന് അസ്ഥികള്‍ ചമത എന്ന ആയുര്‍വേദ വൃക്ഷകൊമ്പുകള്‍ കൊണ്ടുള്ള ചവണ കൊണ്ടാണ് എടുക്കുന്നത്. അതിനു ശേഷം പരിസരം നവധാന്യങ്ങള്‍ നട്ടുമുളപ്പിച്ചാല്‍ ശരീരം കത്തി അശുദ്ധമായ മണ്ണ് ശുദ്ധമാവുകയും ചെയ്യും.

advertisment

Related News

    Super Leaderboard 970x90