Travel

എന്തുകൊണ്ട് മലയാളികളുടെ ട്രാവൽ ഡയറിയിൽ നിന്ന് ഡൽഹി ഒഴിവാക്കപ്പെടുന്നു ?

കന്നുകാലികൾ യഥേഷ്ടം വിഹരിക്കുന്ന ഒരു നാടായി ഡൽഹി മാറിക്കഴിഞ്ഞു. കന്നുകാലികളുടെ സ്വൈര്യ വിഹാരം മാർഗ്ഗതടസം സൃഷ്ടിക്കുന്നു എന്നാണ് ഒരു കൂട്ടം യാത്രക്കാരുടെ പരാതി.

എന്തുകൊണ്ട് മലയാളികളുടെ ട്രാവൽ ഡയറിയിൽ നിന്ന് ഡൽഹി ഒഴിവാക്കപ്പെടുന്നു ?

ഒരു കാലത്തു മലയാളി വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥാനമായിരുന്ന ഡൽഹി ഇന്ന് പക്ഷെ അങ്ങനെയല്ല. ഭൂരിഭാഗം ആളുകളും ട്രാവൽ ഗൈഡിൽ നിന്ന് ഡൽഹി ഒഴിവാക്കുന്നു . 42.7 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ സ്ഥിതി ചെയ്യുന്ന നമ്മുടെ രാജ്യ തലസ്ഥാനം എന്തുകൊണ്ട് ഇങ്ങനെയൊരു ഭീഷണി നേരിടുന്നു..? ലോകത്തിലെ തന്നെ ആദ്യ വാസസ്ഥലങ്ങളിൽ ഒന്നായ ഡൽഹി വിനോദ സഞ്ചാര മേഖലയിൽ താഴോട്ട് പോകാനുള്ള കാരണങ്ങൾ പലതാണ്.

എന്തിലും ഏതിലും വൃത്തി നോക്കുന്ന മലയാളിക്കു ഡൽഹിയിലെ വൃത്തിഹീനമായ അന്തരീക്ഷം അരോചകമാകുന്നു. ഒരുപോലെ മലിനമായ വെള്ളവും വായുവും യാത്രക്കാരുടെ മനസ്സ് മടുപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാന നഗരിയായി ഡൽഹി മാറിക്കഴിഞ്ഞു. മാലിന്യ കൂമ്പാരങ്ങൾ ഇപ്പോൾ ഇന്ത്യയുടെ ഒരു മുഖമുദ്രയായി മാറിക്കഴിഞ്ഞല്ലോ.

പല യാത്രക്കാരും ചൂണ്ടിക്കാട്ടുന്ന പ്രധാന പ്രശ്നം കാലാവസ്ഥ തന്നെയാണ്. വേനലിൽ ഉയർന്ന താപനിലയും, തണുപ്പുകാലത്തു അതിശൈത്യവും യാത്രക്കാരെ വലയ്ക്കുന്നു.പ്രായമേറിയവർക്കാണ് ഈ കാലാവസ്ഥ കൂടുതൽ പ്രശ്നമാകുന്നത് . പെട്ടെന്ന് അസുഖങ്ങൾ പകരുന്നതിനും ഇത് കാരണമാകുന്നു.

കന്നുകാലികൾ യഥേഷ്ടം വിഹരിക്കുന്ന ഒരു നാടായി ഡൽഹി മാറിക്കഴിഞ്ഞു. കന്നുകാലികളുടെ സ്വൈര്യ വിഹാരം മാർഗ്ഗതടസം സൃഷ്ടിക്കുന്നു എന്നാണ് ഒരു കൂട്ടം യാത്രക്കാരുടെ പരാതി. ഇടുങ്ങിയ റോഡുകളും ജനത്തിരക്കും ഡൽഹിയുടെ ശോഭ കെടുത്തുന്നുണ്ട്. അതിനാൽ തന്നെ ഡൽഹിയിലുടെയുള്ള ഡ്രൈവിംഗ് ഏറെ പ്രയാസമേറിയതാണ്.

എന്തുകൊണ്ട് മലയാളികളുടെ ട്രാവൽ ഡയറിയിൽ നിന്ന് ഡൽഹി ഒഴിവാക്കപ്പെടുന്നു ?

പല യാത്രികരുടെയും ഡൽഹി പ്ലാനുകൾ തകർക്കുന്നത് പുകമഞ്ഞാണ്. കനത്ത പുകമഞ്ഞ് കാഴ്ച മറക്കുന്നു. കഴിഞ്ഞ വർഷം പുകമഞ്ഞ് കാരണം ഡൽഹിയിലേക്കുള്ള 60 വിമാനങ്ങളും 50 ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തിയത്. ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂമികുലുക്കം യാത്രികരിൽ ചെറുതല്ലാത്ത ഭീതി വളർത്തിയിട്ടുണ്ട്. കഴിഞ്ഞ ആറു വർഷങ്ങളിലായി ഭൂമികുലുക്കത്തിന്റെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എയർ ഏഷ്യയുടെ വരവോടെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ മലേഷ്യ,തായ്‌ലൻഡ് തുടങ്ങിയവയിലേക്കുള്ള യാത്രച്ചിലവ് കുറഞ്ഞതും യാത്രക്കാരെ ഡെൽഹിയിൽ നിന്നും അകറ്റുന്നു. ഡൽഹി യാത്രയുടെ അതെ ചിലവിൽ വിദേശ ടൂർ പാക്കേജുകൾ മുന്നിൽ ഉള്ളപ്പോൾ കൂടുതൽ ആളുകളും വിദേശ യാത്ര തന്നെയാണ് തിരഞ്ഞെടുക്കുന്നത്. വിദേശരാജ്യങ്ങൾ ‘മാസ്സ് ടൂറിസം’ പദ്ധതി പിന്തുടരുന്നതും യാത്ര ചിലവ് കുറയാൻ കാരണമാണ്.

എന്തുകൊണ്ട് മലയാളികളുടെ ട്രാവൽ ഡയറിയിൽ നിന്ന് ഡൽഹി ഒഴിവാക്കപ്പെടുന്നു ?

ഡൽഹി യാത്രയുടെ പ്രധാന പ്രശ്നം വൻതുക ചിലവാകുന്നു എന്നതാണ്. യാത്ര ചിലവ് മാത്രമല്ല, നിലവാരം കുറഞ്ഞ ഹോട്ടലുകൾ പോലും താമസസൗകര്യത്തിനു വൻതുക ഈടാക്കുന്നതും യാത്രക്കാരെ അലട്ടുന്നു. ആളുകളുടെ മോശം പെരുമാറ്റരീതിയും ട്രാവൽ ഗൈഡുകളുടെ കബളിപ്പിക്കലും മറ്റെവിടെയും പോലെ ഇവിടെയും പലരും നേരിട്ട പ്രശ്നങ്ങളാണ്.

റെഡ് ഫോർട്ടും ഖുത്ബ് മിനാറുമൊക്കെ യാത്രക്കാരെ ആകർഷിക്കുമ്പോൾ മലിനീകരണവും കാലാവസ്ഥയും അവരെ പിന്തിരിപ്പിക്കുന്നു.യാത്ര ചിലവേറുന്നതും പലരെയും അലട്ടുന്നുണ്ട്. അടുത്തിടെ പുറത്തു വന്ന വാർത്തകൾ സുരക്ഷയുടെ കാര്യത്തിൽ ആശങ്ക ഉയർത്തുന്നു എന്നതും യാത്രക്കാരെ ഡൽഹിയിൽ നിന്നും അകറ്റി നിർത്തുന്നു.

#TAGS : delhi  

advertisment

Super Leaderboard 970x90