Technology

വാട്‌സ്ആപ്പില്‍ വോയ്‌സ് ക്ലിപ്പ് റെക്കോഡ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്...

വോയ്സ് റെക്കോഡിങ് സമയത്ത് അപ്രതീക്ഷിതമായി തടസങ്ങൾ ഉണ്ടാവുമ്പോൾ റെഡക്കോഡ് ചെയ്യുന്ന വോയ്സ് ക്ലിപ്പ് ഫോണിൽ സേവ് ചെയ്യപ്പെടും. അപ്പോൾ നിങ്ങൾക്ക് വീണ്ടും ശബ്ദംറെക്കോർഡ് ചെയ്യേണ്ടി വരില്ല.

വാട്‌സ്ആപ്പില്‍ വോയ്‌സ് ക്ലിപ്പ് റെക്കോഡ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്...

വാട്സ്ആപ്പ് ചാറ്റിൽ  ഉപയോക്താക്കൾക്ക്  ലഭ്യമായിട്ടുള്ള നിരവധി ഫീച്ചറുകളില് ഒന്നാണ് വോയ്സ് റെക്കോഡിങ്. വോയ്സ് റെക്കോർഡ്ഫീച്ചറില് ഒരു പുതിയ മാറ്റം അവതരിപ്പിക്കാനുള്ള അണിയറ പ്രവർത്തനങ്ങളിലാണ് വാട്സ്ആപ്പ്.

ശബ്ദം റെക്കോര്ഡ് ചെയ്യുന്ന സമയത്ത് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമ്പോൾ ( ഉദാഹരണത്തിന്- കോള് വരിക, ബാറ്ററി കുറയുക) റെക്കോര്ഡിങ് തടസപ്പെടാറുണ്ട്. എന്നാല് 2. 18. 123 ആന്ഡ്രോയിഡ് ബീറ്റാ അപ്ഡേറ്റിൽ  ഇതിനൊരു പരിഹാരം കാണുകയാണ് വാട്സ്ആപ്പ്.

അതായത് വോയ്സ് റെക്കോഡിങ് സമയത്ത് അപ്രതീക്ഷിതമായി തടസങ്ങൾ  ഉണ്ടാവുമ്പോൾ  റെഡക്കോഡ് ചെയ്യുന്ന വോയ്സ് ക്ലിപ്പ് ഫോണിൽ സേവ് ചെയ്യപ്പെടും. അപ്പോൾ  നിങ്ങൾക്ക് വീണ്ടും ശബ്ദംറെക്കോർഡ് ചെയ്യേണ്ടി വരില്ല.

ഈ സൗകര്യം നേരത്തെ വാട്സ്ആപ്പിന്റെ ഐഓഎസ് പതിപ്പിൽ  അവതരിപ്പിച്ചതാണ്.

advertisment

News

Related News

    Super Leaderboard 970x90