ഐസിയു ഗ്രൂപ്പിനു എന്ത് പറ്റി?

മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ച പാര്‍വതിക്ക് ഐസിയു പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗ്രൂപ്പ് അപ്രത്യക്ഷമായത് എന്നതിനാല്‍ ‘ഞങ്ങള്‍ അതും പൂട്ടിച്ചു’ എന്ന തരത്തില്‍ ആരാധക കൂട്ടങ്ങള്‍ പ്രചരണം നടത്തിയിരുന്നു.

 ഐസിയു ഗ്രൂപ്പിനു എന്ത് പറ്റി?

കേരളത്തിലെ  നമ്പർ വൺ  ട്രോള്‍ ഗ്രൂപ്പായ ഇന്റര്‍നാഷ്ണല്‍ ചളു യൂണിയന്‍ എന്ന  ഇന്നലെ ഉച്ചമുതല്‍ അപ്രത്യക്ഷമായിരുന്നു.മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ച പാര്‍വതിക്ക് ഐസിയു പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗ്രൂപ്പ് അപ്രത്യക്ഷമായത് എന്നതിനാല്‍ ‘ഞങ്ങള്‍ അതും പൂട്ടിച്ചു’ എന്ന തരത്തില്‍ ആരാധക കൂട്ടങ്ങള്‍ പ്രചരണം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഗ്രൂപ്പ് കാണാതായതുമായി ബന്ധപ്പെട്ട് ഇന്റര്‍നാഷനല്‍ ചളു യൂണിയന്‍ ഗ്രൂപ്പ് സ്ഥാപക അംഗം റോഷന്‍ തോമസ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ 7-8 മണിക്കൂറുകളില്‍ ഇന്‍ബോക്‌സിലും വാട്ട്‌സാപ്പിലുമായി വന്ന മെസേജുകള്‍ക്ക് ഉള്ള മറുപടി.

1. ഐസിയു ഗ്രൂപ്പിനു എന്ത് പറ്റി?
ഇന്ത്യന്‍ സമയം ഇന്നു ഉച്ചയ്ക്ക് 2 മണി മുതല്‍ ഗ്രൂപ്പ് ലഭ്യം അല്ലാതെ ആയി. കാരണം അവ്യക്തമാണു. ഇടയ്ക്ക് ഏതാനം മിനിറ്റ് ഗ്രൂപ്പ് തിരികെ വന്ന ശേഷം വീണ്ടും അപ്രത്യക്ഷം ആയി. തിരികെ വരും എന്നു തന്നെ ആണു പ്രതീക്ഷ. അത് വരെ പുതിയ ഗ്രൂപ്പ് ഉപയോഗിക്കുന്നതാണു. പുതിയ ഗ്രൂപ്പിന്റെ യു ആര്‍ എല്‍ മുന്‍പത്തെ പോസ്റ്റില്‍ ഉണ്ട്.
2. ഗ്രൂപ്പ് പോയത് പാര്‍വതിയെ പിന്തുണച്ചത് കൊണ്ടാണൊ/ആവുമൊ?
ഗ്രൂപ്പ് എന്തുകൊണ്ട് അപ്രത്യക്ഷമായി എന്നതിനെ പറ്റി ഫെയിസ്ബുക്കില്‍ നിന്നു അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. മറുപടി പ്രതീക്ഷിക്കുന്നുണ്ട്. ഗ്രൂപ്പൊ പേജൊ ഇതാദ്യം അല്ല പോകുന്നത്. ഒരോ തവണ പോകുമ്പോളും ഒരൊ എട്ടുകാലുമ്മൂഞ്ഞുമാര്‍ അവകാശവാദം ഉന്നയിക്കുന്നത് പതിവാണു.
3. ഇനിയെങ്കിലും നിലപാടുകളില്‍ മാറ്റം ഉണ്ടാകുമൊ?
നിലപാടുകള്‍ വ്യക്തമാണു. ഒരു മാറ്റവും ഉണ്ടാവില്ല.

advertisment

News

Related News

    Super Leaderboard 970x90