Travel

മരത്തിൽ നിന്നും ഉത്ഭവിക്കുന്ന അരുവിയെ പറ്റി കേട്ടിട്ടുണ്ടോ?

ഉറവകളില്‍ നിന്നുള്ള ജലം ഭൂമിയുടെ അടിയില്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദത്താലാണ് വെള്ളം വേരുകള്‍ക്കിടയിലൂടെ മരത്തിന്റെ ഉള്ളിലെത്തി പൊത്തിലൂടെ പുറത്തേക്കു വരുന്നത്. 150 വര്‍ഷത്തോളം പഴക്കമുള്ള ഈ വൃക്ഷത്തിലൂടെ വെള്ളം പുറത്തേക്കു വരുന്ന പ്രതിഭാസം തുടങ്ങിയത് ഇരുപത്തി അഞ്ച് വര്‍ഷം മുൻപാണ്.

മരത്തിൽ നിന്നും ഉത്ഭവിക്കുന്ന അരുവിയെ പറ്റി കേട്ടിട്ടുണ്ടോ?

മലമുകളിൽ നിന്നും ഉത്ഭവിച്ച് താഴ്‌‌വാരങ്ങളിലൂടെ ഒഴുകുന്ന അരുവികളും പുഴകളും ഭൂമിയിൽ സർവസാധാരണമാണ്. എന്നാൽ, മരത്തിൽ നിന്നും ഉത്ഭവിക്കുന്ന അരുവിയെ പറ്റി കേട്ടിട്ടുണ്ടോ? യൂറോപ്യന്‍ രാജ്യമായ മോണ്ടിനെഗ്രോയിലാണ് മരത്തില്‍ നിന്ന് ഉത്ഭവിക്കുന്ന അരുവിയുള്ളത്. കനത്ത മഴ പെയ്തു കഴിയുമ്പോഴാണ് ഈ മരത്തില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക. വെള്ളമൊഴുകാന്‍ തുടങ്ങിയാല്‍ ആ പ്രദേശമാകെ നിറയുമെന്നതാണ് മറ്റൊരു പ്രത്യേകത. മള്‍ബറി ഇനത്തില്‍ പെട്ട മരത്തിന്റെ പൊത്തില്‍ കൂടിയാണ് ഒരു ഫൗണ്ടെയ്നില്‍ നിന്നെന്ന പോലെ വെള്ളം മണ്ണിനടിയില്‍ നിന്നു പുറത്തേക്കൊഴുകുന്നത്.

ഒരിക്കല്‍ ശക്തമായി മഴ പെയ്താല്‍ ഇരുപത്തി നാല് മണിക്കൂറ് വരെ ഈ മള്‍ബറി മരത്തിന്റെ പൊത്തില്‍ നിന്ന് വെള്ളം ഒഴുകിക്കൊണ്ടിരിക്കും. ഒരു അരുവി പോലെ ഒഴുകുന്ന ഈ ജലം പ്രദേശമാകെ നിറയ്ക്കാന്‍ പലപ്പോഴും പര്യാപ്തമാണ്.പുറത്തേക്കുള്ള ഈ ഒരു അരുവി ഒഴുകാന്‍ കാരണം ഭൂമിക്കടിയില്‍ രൂപപ്പെടുന്ന അനേകം ഉറവകളാണ്.

ഈ ഉറവകളില്‍ നിന്നുള്ള ജലം ഭൂമിയുടെ അടിയില്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദത്താലാണ് വെള്ളം വേരുകള്‍ക്കിടയിലൂടെ മരത്തിന്റെ ഉള്ളിലെത്തി പൊത്തിലൂടെ പുറത്തേക്കു വരുന്നത്. 150 വര്‍ഷത്തോളം പഴക്കമുള്ള ഈ വൃക്ഷത്തിലൂടെ വെള്ളം പുറത്തേക്കു വരുന്ന പ്രതിഭാസം തുടങ്ങിയത് ഇരുപത്തി അഞ്ച് വര്‍ഷം മുൻപാണ്. നൂറ് വര്‍ഷമാണ് ഒരു മള്‍ബറി വൃക്ഷത്തിന്റെ പരമാവധി ആയുസ്സ്. ഇത് നമ്മുടെ കഥാനായകനായ മരം പണ്ടേ പിന്നിട്ടതിനാല്‍ ഇപ്പോള്‍ മരത്തിന്റെ ഉള്ള് ഏതാണ്ട് പൂര്‍ണ്ണമായും പൊള്ളയായ അവസ്ഥയിലാണ്.

ഇതാണ് ഒരു കുഴല്‍ പോലെ മണ്ണിനടിയില്‍ നിന്ന് വെള്ളം ഈ മരത്തിലൂടെ പുറത്തേക്കൊഴുകാന്‍ കാരണവും. ഭൂഗര്‍ഭജലം അധികമായതിനെ തുടര്‍ന്ന് കിണറുകളും കുളങ്ങളുമെല്ലാം നിറഞ്ഞൊഴുകുന്നത് പലയിടത്തും കാണാറുള്ളതാണ്. എന്നാല്‍ ഇങ്ങനെ മരത്തിലൂടെ വെള്ളം പുറത്തേക്കൊഴുകിയെത്തുന്ന ഏക സ്ഥലം മോണ്ടിനെഗ്രോയിലെ ദിനോസയിലുള്ള ഈ മള്‍ബറി മരത്തിലൂടെ മാത്രമാണ്.

#TAGS : mondinegro  

advertisment

Related News

    Super Leaderboard 970x90