Health

ഡോക്ടർ പറയുന്നതിന് അപ്പുറം ഒരു വാക്കില്ല എന്ന ഒരു കാലം ഉണ്ടായിരുന്നു.... എന്നാൽ ഇന്ന് ഡോക്ടർമാരെയും വൈദ്യശാസ്ത്രത്തെയും സംശയത്തിന്‍റെ കണ്ണുകളോടെ സമൂഹം നോക്കുന്നു....എന്താണ് കാരണം ?

ചികിത്സയുടെ പിഴവ് കാരണം രോഗി മരിച്ചു, മരുന്ന് മാറി കുത്തി രോഗി മരിച്ചു, ഇതൊക്കെ നാം സാധാരണയായി കാണുന്ന വാർത്തകളാണ്. ഇവിടെ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്‌? അപ്പോഴത്തെ ബഹളം കഴിഞ്ഞാല്‍ മാധ്യമങ്ങൾ പുതിയ വാർത്തകളിലേക്ക് നീങ്ങുന്നു. യഥാർത്ഥ പ്രശ്നം കണ്ടെത്തി ചര്‍ച്ച ചെയ്യാൻ ആരും മെനക്കെടാറില്ല.

ഡോക്ടർ പറയുന്നതിന് അപ്പുറം ഒരു വാക്കില്ല എന്ന ഒരു കാലം ഉണ്ടായിരുന്നു.... എന്നാൽ ഇന്ന് ഡോക്ടർമാരെയും വൈദ്യശാസ്ത്രത്തെയും സംശയത്തിന്‍റെ കണ്ണുകളോടെ സമൂഹം നോക്കുന്നു....എന്താണ് കാരണം ?

രോഗിയുടെ ബന്ധുക്കൾ രോഷാകുലർ ആയിരുന്നു.

“കാലിലെ ഒടിവിന്‍റെ ചികിത്സക്ക് വന്നു. ഓപറേഷൻ വേണമെന്ന് നിങ്ങള്‍ പറഞ്ഞു. ചെയ്തു. എന്നിട്ടിപ്പം നിങ്ങൾ പറയുന്നു ഞരമ്പിൽ രക്തം കട്ട പിടിച്ചു, അത് കൊണ്ട് ശ്വാസതടസ്സം ഉണ്ടാകും, ഐ. സി. യുവിൽ കയറ്റണം, എന്നൊക്കെ . ഡോക്ടറുടെ വിചാരം എന്താ, ഞങ്ങളൊക്കെ വിഡ്ഢികൾ ആണെന്നാണോ?”

ഞാന്‍ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അവർ കേൾക്കാൻ കൂട്ടാക്കിയില്ല. മറ്റൊരു ആശുപത്രിയിലേക്ക് രോഗിയെ മാറ്റാൻ അവർ തീരുമാനിച്ചു. മുറിയില്‍ നിന്നും ഇറങ്ങുമ്പോള്‍ കൂട്ടത്തിൽ ഒരാൾ തിരിഞ്ഞു നിന്നു പറഞ്ഞു, "ചാനലുകളിൽ അറിയിക്കുന്നുണ്ട്, ഡോക്ടർ നോക്കിക്കോ.”

ചികിത്സാപ്പിഴവുകൾ ഇന്ന് വലിയ വാർത്തയാണ്. ഡോക്ടർ പറയുന്നതിന് അപ്പുറം ഒരു വാക്കില്ല എന്ന ഒരു കാലം ഉണ്ടായിരുന്നു. അതൊക്കെ മാറി. നല്ലതു തന്നെ, ചോദ്യം ചെയ്യപ്പെടാത്ത അധികാരം അപകടമാണ്. എന്നാൽ ഇന്ന് ഡോക്ടർമാരെയും വൈദ്യശാസ്ത്രത്തെയും സംശയത്തിന്‍റെ കണ്ണുകളോടെ സമൂഹം നോക്കുന്നു. മറ്റേതു മേഖലയിലും എന്ന പോലെ ചികിത്സയിലും മൂല്യച്യുതി ഉണ്ടായിട്ടുണ്ട്. പക്ഷെ സംശയം സർവ്വവ്യാപിയായാൽ സമൂഹത്തിനു തന്നെ ദോഷമായി മാറും.

ചികിത്സയുടെ പിഴവ് കാരണം രോഗി മരിച്ചു, മരുന്ന് മാറി കുത്തി രോഗി മരിച്ചു, ഇതൊക്കെ നാം സാധാരണയായി കാണുന്ന വാർത്തകളാണ്. ഇവിടെ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്‌? അപ്പോഴത്തെ ബഹളം കഴിഞ്ഞാല്‍ മാധ്യമങ്ങൾ പുതിയ വാർത്തകളിലേക്ക് നീങ്ങുന്നു. യഥാർത്ഥ പ്രശ്നം കണ്ടെത്തി ചര്‍ച്ച ചെയ്യാൻ ആരും മെനക്കെടാറില്ല. ശാസ്ത്രീയമായി കാര്യങ്ങള്‍ വിശകലനം ചെയ്യുന്നത് എളുപ്പം അല്ലാത്തതിനാല്‍ ആരും അതിനു താല്പര്യവും എടുക്കുന്നില്ല.

ഡോക്ടർ പറയുന്നതിന് അപ്പുറം ഒരു വാക്കില്ല എന്ന ഒരു കാലം ഉണ്ടായിരുന്നു.... എന്നാൽ ഇന്ന് ഡോക്ടർമാരെയും വൈദ്യശാസ്ത്രത്തെയും സംശയത്തിന്‍റെ കണ്ണുകളോടെ സമൂഹം നോക്കുന്നു....എന്താണ് കാരണം ?

ചികിത്സാപ്പിഴവുകൾക്കെല്ലാം ശാസ്ത്രീയമായ വിശദീകരണം ആവശ്യമാണ്. കാരണം ശാസ്ത്രത്തിന്‍റെ ഉപയോഗത്തിൽ പറ്റുന്ന പാളിച്ചകളാണ് ഈ പിഴവുകള്‍. പ്രശ്നങ്ങളെ പ്രധാനമായിട്ടു മൂന്നായി തരംതിരിക്കാം:
1.ശാസ്ത്രത്തിന്‍റെ പരിമിതികൾ
2.രോഗിയുടെ പ്രത്യേകതകൾ
3.ഡോക്ടറുടെയും ആശുപത്രിയുടെയും പരിമിതികൾ

1. ശാസ്ത്രത്തിന്റെ പരിമിതികൾ:

ശാസ്ത്രത്തിന്‍റെ കുഴപ്പമല്ല ഇത്. ശരീരം മനുഷ്യൻ നിർമ്മിച്ച വസ്തുവല്ലാത്തതിനാൽ അതിനെ കുറിച്ചുള്ള നമ്മുടെ അറിവ് അപൂര്‍ണമാണ്. ഡോക്ടർമാർ ഉൾപ്പെടെ എല്ലാവരും ഇടയ്ക്കു മറന്നു പോകുന്ന ഒരു കാര്യമാണിത്. ഐൻസ്റ്റൈന്‍റെ ശിശുവിനെ പോലെ നാം അറിവിന്‍റെ മഹാസാഗരതീരത്ത് മണൽതരികൾ പെറുക്കി കളിക്കുന്നു.

ഒരു ഉദാഹരണം എടുക്കാം: വെള്ളം നൂറു ഡിഗ്രീ സെൽഷിയസിൽ തിളക്കുന്നു- എല്ലാവർക്കും അറിയാവുന്ന വളരെ ലളിതമായ ഒരു ശാസ്ത്രസത്യമാണിത്. എന്നാൽ ഇതിനു ചില വ്യവസ്ഥകൾ ഉണ്ട്. അന്തരീക്ഷമർദ്ദം കടൽനിരപ്പിലേതാവണം. അന്തരീക്ഷമർദ്ദം കുറഞ്ഞാൽ- ഉദാഹരണത്തിന് എവറസ്റ്റ് കൊടുമുടിയുടെ മുകളിൽ- വെള്ളം തിളക്കാന്‍ ആവശ്യമായ താപം കുറയും. നമ്മുടെ വീടുകളിലെ പ്രഷർ കുക്കറുകൾ പ്രവർത്തിക്കുന്നത് ഈ തത്വം മുതലാക്കിയാണ്. വളരെ ലളിതവും സുപരിചിതവുമായ ശാസ്ത്രതത്വങ്ങൾ പോലും ഇങ്ങനെ ചില വ്യവസ്ഥകൾക്ക് വിധേയമാണ്. അന്വേഷിക്കുന്ന ഘടകങ്ങള്‍ ഒഴിച്ചുള്ളവയെ നിയന്ത്രണവിധേയമാക്കി പരീക്ഷണശാലകളിലാണ് ശാസ്ത്രതത്വങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്. സത്യം മനസ്സിലാക്കുവാന്‍ വേണ്ടി കാര്യങ്ങള്‍ നാം ലഘൂകരിക്കുന്നു.

എന്നാല്‍ വളരെ സങ്കീർണമായ കാര്യങ്ങൾ അന്വേഷിക്കുമ്പോൾ ഇതിനു കഴിയില്ല. ഉദാഹരണത്തിന് കാലാവസ്ഥാനിരീക്ഷണം. നമുക്ക് കണക്കിലെടുക്കുവാനോ നിയന്ത്രിക്കാനോ കഴിയാത്ത ഒരുപാട് ഘടകങ്ങൾ കാലാവസ്ഥയെ ബാധിക്കുന്നു. ഈ സങ്കീർണതയെ "പൂമ്പാറ്റയുടെ സ്വാധീനം" (butterfly effect) എന്നാണ് കാലാവസ്ഥാശാസ്ത്രഞ്നനായ ലോറെൻസോ കാവ്യാത്മകമായി വിവരിച്ചത്. ബൈജിങ്ങിലെ പൂമ്പാറ്റയുടെ ചിറകടി റ്റോറൊണ്ടോയില്‍ കൊടുങ്കാറ്റുണ്ടാക്കാമെന്ന് അദ്ദേഹം വിവരിച്ചതാണ് ഇത്.

ചികിത്സാശാസ്ത്രത്തിലും ഈ സങ്കീർണത കാണാം. ഓരോരോ ഘടകങ്ങളെ മാറ്റി നിര്‍ത്തി പഠിക്കുവാന്‍ കഴിയുന്ന പരീക്ഷണശാല അല്ല മനുഷ്യശരീരം. വൈറൽപനിയുമായി വരുന്ന ഒരു രോഗിയുടെ അസുഖം മറ്റൊരു രോഗിയുടെ പനി പോലെ പെരുമാറണം എന്നില്ല. പനി ഉണ്ടാക്കിയ വൈറസും രോഗിയുടെ ശരീരവും തമ്മിൽ ഉണ്ടാകുന്ന പ്രത്യേക രസതന്ത്രം അയാളിൽ മറ്റേതു രോഗിയിൽ നിന്നും വ്യതസ്തമായ രീതിയിൽ രോഗം പ്രകടമാക്കുന്നു. ഇത് മുഴുവന്‍ മനസ്സിലാക്കി ചികിത്സിക്കുവാന്‍ നമ്മുടെ ഇപ്പോഴത്തെ അറിവ് കൊണ്ട് സാധ്യമല്ല. സാധ്യമാകുന്ന അവസരങ്ങളില്‍ കൂടി പ്രയോഗികം ആയിരിക്കില്ല. ഹിപ്പോക്രാറ്റസിനു ഇത് അറിയാമായിരുന്നു. ചികിത്സയെയും ചികിത്സകനെയും പറ്റി രണ്ടായിരം വർഷങ്ങൾ മുൻപ് അദ്ദേഹം പറഞ്ഞ കാര്യം ഇപ്പോഴും കാലികമാണ്: ജീവിതം ഹ്രസ്വവും, അറിവ് വിശാലവും, അവസരങ്ങൾ ക്ഷണികങ്ങളും, അനുഭവം വിശ്വാസയോഗ്യമല്ലാത്തതും, നിർണ്ണയം പ്രയാസമേറിയതുമാണ് (Life is short, the art long, opportunity fleeting, experience treacherous, judgment difficult).

ശാസ്ത്രം ഒരു പുസ്തകത്തിൽ എഴുതിയിരിക്കന്ന വസ്തുതകൾ അല്ല. അത് ഒരു ചിന്താരീതിയാണ്. പലപ്പോഴും പുസ്തകത്തിന്‍റെ താളുകളിൽ ഇല്ലാത്ത കാര്യങ്ങളാണ്‌ ചികിത്സകന്‍ നേരിടുന്നത്. ഇവയെ ശാസ്ത്രീയമായ രീതിയിൽ വിശകലനം ചെയ്യുവാനുള്ള പരിശീലനം ആയിരിക്കണം മെഡിക്കല്‍ വിദ്യാഭ്യാസം. രോഗി വരുന്നു, രോഗലക്ഷണങ്ങൾ പറയുന്നു, രോഗലക്ഷണങ്ങള്‍ ഒരു പുസ്തകത്തിലെ വസ്തുതകളുമായി ഒത്തിണക്കി നോക്കുന്നു, പരിശോധനകൾ നടത്തി രോഗനിര്‍ണ്ണയം നടത്തുന്നു , ആ രോഗം മാറ്റുവാനുള്ള പ്രത്യേക മരുന്ന് കൊടുക്കുന്നു, രോഗി സുഖപ്പെടുന്നു, എന്നുള്ള രീതി മനോഹരമായ, വല്ലപ്പോഴും മാത്രം നടക്കുന്ന ഒരു സ്വപ്നമാണ്. ചികിത്സകന്‍റെ വഴികള്‍ പലപ്പോഴും അനിശ്ചിതത്വം നിറഞ്ഞവയാണ്.

ഡോക്ടർ പറയുന്നതിന് അപ്പുറം ഒരു വാക്കില്ല എന്ന ഒരു കാലം ഉണ്ടായിരുന്നു.... എന്നാൽ ഇന്ന് ഡോക്ടർമാരെയും വൈദ്യശാസ്ത്രത്തെയും സംശയത്തിന്‍റെ കണ്ണുകളോടെ സമൂഹം നോക്കുന്നു....എന്താണ് കാരണം ?

2.രോഗിയുടെ പ്രത്യേകതകൾ.

ഓരോ മനുഷ്യനെ പോലെ അയാളുടെ രോഗവും വ്യത്യസ്ഥമാണ്. ഒരു സാധാരണ വൈറൽ പനി ഒരാഴ്ച കൊണ്ട് ഒരു മരുന്നുമില്ലാതെ ശരിപ്പെടുന്നു. എന്നാൽ അപൂർവമായി ഇതേ പനി മൂലം മരണം പോലും സംഭവിക്കുന്നു. ഈ രണ്ടു അതിരുകൾക്കുള്ളിൽ ഓരോ രോഗിയിലും വളരെ, വളരെ വ്യത്യസ്തമായ രീതിയിൽ അസുഖം പ്രകടമാകുന്നു. വെറുമൊരു പനിക്കു ഇത്ര സങ്കീർണതയെങ്കിൽ ഒരു ശസ്ത്രക്രിയ ആണെങ്കിലോ?

നിസ്സാരം എന്ന് കരുതുന്ന ഒരു അപ്പന്റിസെക്ടമി (appendicectomy) ഓപ്പറേഷൻ എടുക്കാം. ജനറൽ അനസ്തീസിയ കൊടുക്കുന്നു എന്നിരിക്കട്ടെ. ശക്തിയേറിയ നിരവധി മരുന്നുകൾ കൊടുത്തു മരണത്തിന്‍റെയും ജീവിതത്തിന്‍റെയും ഇടയിൽ എവിടെയോ, ഗാഡനിദ്രയിൽ എത്തുന്നതിനെക്കാൾ എത്രയോ അകലെ, ബോധത്തെ കൊണ്ടു പോയി സ്ഥാപിക്കുന്നു. കുറച്ചു നേരത്തേക്ക് രോഗി തന്‍റെ ജീവനെ അപരിചിതരായ കുറെ മനുഷ്യരുടെ കൈകളിൽ ഏല്‍പ്പിക്കുന്നു . ഓപ്പറേഷൻ കഴിയുമ്പോൾ സുരക്ഷിതമായി ബോധത്തെ തിരിച്ചു ശരീരത്തിൽ കൊണ്ടു ചേർക്കുന്നു. ആർക്കും ഒരു അത്ഭുദവും ഉണ്ടാക്കാതെ ഈ സംഭവം ദിനംപ്രതി എത്രയോ പ്രാവശ്യം നമ്മുടെ ആശുപത്രികളിൽ നടക്കുന്നു. സത്യത്തിൽ ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ ഏറ്റവും വലിയ വിജയം ഈ അത്ഭുദമില്ലായ്മയാണ് - അത്രക്ക് വിശ്വാസ്യത അത് നേടിയിരിക്കുന്നു.

അനസ്തീസിയ ഇന്ന് വളരെ സുരക്ഷിതമാണെന്നുള്ള കാര്യത്തിൽ തർക്കമില്ല. മരണസാദ്ധ്യത വെറും 0.01- 0.016% ആയി കണക്കാക്കിയിരിക്കുന്നു. ഇതിന്‍റെയർത്ഥം ഒരു ലക്ഷം പേരിൽ പതിനൊന്നിനും പതിനാറിനും ഇടയ്ക്കു മരണങ്ങൾ സംഭവിക്കുന്നു എന്നാണ്. വൈദ്യശാസ്ത്രത്തെ സംബന്ധിച്ച് വളരെ സ്വീകാര്യമായ അപകടസാധ്യതയാണിത്. രോഗിക്കും അദ്ദേഹത്തിന്‍റെ ബന്ധുക്കൾക്കും എതിരഭിപ്രായം ഉണ്ടാവും. ഓരോ രോഗിക്കും ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ അളന്നു തിട്ടപെടുത്തി രോഗിയും ബന്ധുക്കളുമായി ചര്‍ച്ച ചെയ്താണ് ഡോക്ടര്‍ ഓപ്പറേഷന്‍ തീരുമാനിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാണ്. ചിലപ്പോൾ കണക്കുകൂട്ടലുകൾ തെറ്റും. അങ്ങനെയാണ് ശാസ്ത്രത്തിന്‍റെ കാര്യം. മനുഷ്യന്‍റെയും.

ചില കാര്യങ്ങൾക്കു അപകടസാധ്യത അളക്കുന്നത് പോലും പ്രായോഗികം ആയിരിക്കില്ല. ഉദാഹരണത്തിന് സ്യൂഡോകോളിനെസ്റ്റെറേസ് ടെഫിഷെൻസി (Pseudocholinesterase deficiency) എന്ന ഒരു അവസ്ഥയുണ്ട്. രോഗമൊന്നുമില്ല. എന്നാൽ ഈ പ്രശ്നം ഉള്ളവര്‍ക്ക് ചില അനസ്തീസിയ മരുന്നുകൾ കൊടുത്താല്‍ ഉണരാൻ വളരെ വൈകും. ഇത് ജീവനെ പോലും അപായപ്പെടുത്തുന്ന പ്രശ്നം ആയി മാറിയേക്കാം. ഈ അവസ്ഥ കണ്ടുപിടിക്കാനുള്ള പരിശോധനകൾ ഉണ്ട്. എന്നാൽ വളരെ വിരളമായി മാത്രം കാണുന്ന ഈ പ്രശ്നത്തിന് വേണ്ടി ഓപ്പറേഷൻ ചെയ്യുന്ന രോഗികളെ എല്ലാം പരിശോധിക്കുന്നത് പ്രായോഗികമല്ല. അപകടം ഉണ്ടാകുവാനുള്ള സാധ്യത നേരിയ തോതില്‍ ഇവിടെ അങ്ങനെ വര്‍ദ്ധിക്കുന്നു.

ചുരുക്കത്തില്‍ ഏറ്റവും സുരക്ഷിതം എന്ന് കരുതുന്ന കാര്യങ്ങൾക്കു പോലും ഒരു നിശ്ചിത അപകടസാധ്യത ഉണ്ട് . അത് അളന്നു തിട്ടപെടുത്തുവാൻ എപ്പോഴും കഴിയില്ല. ആശുപത്രിയിൽ ചെല്ലുന്ന രോഗിക്ക് നല്‍കുന്ന ഓരോ ചികിത്സയ്ക്കും- ഓരോ മരുന്നിനും, ഓരോ ഇഞ്ചക്ഷനും, ഓരോ ശസ്ത്രക്രിയക്കും- ചെറുതോ വലുതോ ആയ അപകടസാധ്യത ഉണ്ട്.

ഡോക്ടർ പറയുന്നതിന് അപ്പുറം ഒരു വാക്കില്ല എന്ന ഒരു കാലം ഉണ്ടായിരുന്നു.... എന്നാൽ ഇന്ന് ഡോക്ടർമാരെയും വൈദ്യശാസ്ത്രത്തെയും സംശയത്തിന്‍റെ കണ്ണുകളോടെ സമൂഹം നോക്കുന്നു....എന്താണ് കാരണം ?

3. ഡോക്ടറുടെയും ആശുപത്രിയുടെയും പരിമിതികൾ:
ചില പ്രശ്നങ്ങൾ ഉണ്ടാകുന്നതു ഡോക്ടറുടെയോ മറ്റു ആരോഗ്യപരിപാലകരുടെയോ പിഴവുകള്‍ കൊണ്ടു തന്നെയാണ്. ഒരു പരിധി വരെ ഇത് നിയന്ത്രിക്കുവാന്‍ കഴിയും. പക്ഷെ വളരെ സങ്കീർണമായ കാര്യങ്ങൾ ചെയ്യുമ്പോൾ അബദ്ധങ്ങൾ പൂർണമായി ഒഴിവാക്കുവാൻ കഴിയില്ല എന്നതാണ് സത്യം. മനുഷ്യന്‍റെ ഏതു കർമമേഖലയിലെന്ന പോലെ തന്നെ ഇവിടെയും നിർഭാഗ്യവശാൽ അബദ്ധങ്ങൾ ഉണ്ടായികൊണ്ടിരിക്കുന്നു.

2010 ലെ ഒരു പഠനം രണ്ടു ലക്ഷത്തിനും നാലു ലക്ഷത്തിനും ഇടയിൽ ആളുകൾക്ക് അമേരിക്കയിലെ ആശുപത്രികളിൽ നിന്നും ഗൗരവമുള്ള പരുക്കുകൾ ലഭിക്കുന്നുതായി കാണിക്കുന്നു. 2011ലെ ലോകരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം പത്തിൽ ഒരു രോഗിക്ക് ചികിത്സാപിഴവുകള്‍ കാരണം ഗൗരവമായ പരുക്കും മുന്നൂറിൽ ഒരു രോഗിക്ക് മരണവും സംഭവിക്കുന്നു. ഇന്ത്യയിലെ കണക്കുകൾ നമുക്കില്ല. ഇതിലും കുറയാൻ സാധ്യത ഇല്ല.

ഇതിന്‍റെ പ്രധാന കാരണങ്ങള്‍ അറിവില്ലായ്മയും ശ്രദ്ധക്കുറവും തന്നെയാണ് . ചെയ്യുന്ന കാര്യത്തെ കുറിച്ച് പൂർണമായ അറിവില്ലായ്മ, കൊടുക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങളെ കുറിച്ചുള്ള അജ്ഞത, ആശുപത്രിയിലെ പരിമിതികൾ കണക്കിലെടുക്കാതെയുള്ള ചികിത്സ, പ്രശ്നമുണ്ടായാൽ കൈകാര്യം ചെയ്യാനുള്ള പരിചയക്കുറവ് ഇതെല്ലാം ഈ അറിവില്ലായ്മയിൽപ്പെടുന്നു. ശാസ്ത്രം അനുനിമിഷം പുരോഗമിക്കുന്നു. ശാസ്ത്രം കൈകാര്യം ചെയ്യുന്നവരും അതിനൊപ്പം പുരോഗമിച്ചേ തീരൂ. മെഡിക്കൽ തുടർവിദ്യാഭ്യാസം നിർബന്ധം ആക്കുന്നത് ഈ പ്രശ്നങ്ങള്‍ കുറയ്ക്കാനാണ്.

ശ്രദ്ധക്കുറവിന്‍റെ പ്രധാന കാരണങ്ങളിൽ ഒന്ന് ജോലിഭാരമാണ്. ഒരു രോഗിയെ പരിശോധിക്കുവാന്‍ കുറഞ്ഞത്‌ ഒരു പത്തു പതിനഞ്ചു മിനിറ്റ് സമയം വേണം എന്ന് കരുതാം. അങ്ങനെയാണെങ്കില്‍ ഒരു മണിക്കൂറില്‍ നാല് മുതല്‍ ആറു വരെ ആളുകളെ നോക്കാം. അഞ്ചു മണിക്കൂര്‍ നീളുന്ന ഒരു ഓ.പി.യില്‍ ഒരു ഡോക്ടറിനു ശരാശരി മുപ്പതു പേരെ പരിശോധിക്കുവാന്‍ കഴിയും. ഈ സമയം കൊണ്ടു നാന്നൂറു പേരെ നോക്കേണ്ടി വരുന്ന ഡോക്ടര്‍മാരുണ്ട്. ഈ നാന്നൂറിൽ ഗൗരവമേറിയ അസുഖങ്ങൾ ഉള്ളവർ ഉണ്ടാകും, വലിയ പ്രശ്നം ഇല്ലാത്തവർ കാണും, ഇതിനിടയിലുള്ള ഭൂരിഭാഗം പേരും കാണും. എത്ര വിദഗ്ധനായാലും ഇത്രയും തിരക്കിനിടയിൽ ദിവസേന നൂറ് അബദ്ധങ്ങൾ വരുത്തി തീർക്കുവാന്‍ ഒരു പ്രയാസവും ഇല്ല. എല്ലാ അബദ്ധങ്ങള്‍ക്കും പരിഹാരം ഉണ്ടാകണം എന്നില്ല.

ആശുപത്രികളുടെ പോരായ്മകൾ മറ്റൊരു പ്രധാന പ്രശ്നമാണ്. പ്രസവത്തിന്‍റെ കാര്യം എടുക്കാം. ജനിക്കുന്ന കുട്ടികളെ പരിശോധിക്കുവാൻ നവജാതശിശുക്കളുടെ ചികിത്സയിൽ പരിശീലനം സിദ്ധിച്ച കുട്ടികളുടെ ഡോക്ടറുടെ സേവനം ആവശ്യമാണ്. എന്നാൽ നമ്മുടെ നാട്ടിൽ പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും ഇത് കഴിയുമോ, ഇത് പ്രയോഗികമാണോ, എന്നുള്ള ചോദ്യങ്ങൾ നിലനില്ക്കുന്നു. തല്ക്കാലം ചെയ്യാവുന്നത് സങ്കീർണത കൂടിയ പ്രസവങ്ങൾ മുന്‍കൂട്ടി കണ്ടുപിടിച്ചു കൂടുതൽ സൗകര്യങ്ങൾ ഉള്ള ആശുപത്രികളിലേക്ക് റഫർ ചെയ്യുക എന്നതാണ്. പ്രവചനം പക്ഷെ എപ്പോഴും ശരിയാവണം എന്നില്ല. നേരത്തെ പറഞ്ഞ ശാസ്ത്രത്തിന്‍റെയും അറിവിന്‍റെയും പരിമിതികൾ കാരണമാണിത്. ഇങ്ങനെ ഒരു സംവിധാനത്തിൽ ഇന്നല്ലെങ്കിൽ നാളെ അപകടം നടക്കും എന്നത് ഉറപ്പാണ്.

ഇത് പോലെ തന്നെയാണ് ആധുനിക ഓപ്പറേഷൻ തീയേറ്റർ സൗകര്യങ്ങൾ, അണുബാധ തടയാനുള്ള സജ്ജീകരണങ്ങൾ തുടങ്ങിയ കാര്യങ്ങൾ. ഇവ ഓരോന്നിന്‍റെയും ലഭ്യത അപകടം കുറക്കുന്നു. ഒന്നും ഇല്ലാതെയും കാര്യങ്ങൾ നടക്കും- പല ആശുപത്രികളിലും നടക്കുന്നതു പോലെ. പക്ഷെ കണക്കുകൾക്ക് ശരിയായേ തീരൂ - അപകടസാധ്യത കൂടും. രോഗിയെ സംബന്ധിച്ച് ഇത് വെറും കണക്കല്ല. കണക്കുകൾ വിവർത്തനം ചെയ്യുമ്പോൾ വൈകല്യം ഉണ്ടാകുന്നു, ചിലപ്പോള്‍ മരണവും.

ഡോക്ടർ പറയുന്നതിന് അപ്പുറം ഒരു വാക്കില്ല എന്ന ഒരു കാലം ഉണ്ടായിരുന്നു.... എന്നാൽ ഇന്ന് ഡോക്ടർമാരെയും വൈദ്യശാസ്ത്രത്തെയും സംശയത്തിന്‍റെ കണ്ണുകളോടെ സമൂഹം നോക്കുന്നു....എന്താണ് കാരണം ?

ഇങ്ങനെ സംഭവിക്കുമ്പോൾ പ്രതികരണം സാധാരണ രൂക്ഷമാണ്. ഇതും സ്വാഭാവികം മാത്രം. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുണ്ടായ പ്രശ്നത്തിനു പിന്നിലെ ശാസ്ത്രീയമായ കാരണങ്ങൾ ആർക്കും അറിയുവാൻ താൽപര്യമുണ്ടാവില്ല. മാധ്യമങ്ങൾക്കും അതില്ല എന്നതാണ് സങ്കടകരമായ കാര്യം.

ഒരു ഡോക്ടറുടെയോ ആശുപത്രിയുടെയോ കുഴപ്പം കൊണ്ടാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്നുള്ള സങ്കൽപ്പം സമൂഹത്തിനു വൈദ്യശാസ്ത്രത്തിലുള്ള വിശ്വാസമാണ് കാണിക്കുന്നത്. ജീവിതം എത്രത്തോളം അപകടം നിറഞ്ഞതാണെന്ന് നാം മറക്കുന്നു. കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് ക്രിത്യമായി മനസിലാക്കാം. ഉദാഹരണത്തിന് ഇന്ത്യയില്‍ പ്രസവവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ മരണം ഇപ്പോള്‍ ഏകദേശം ഒരു ലക്ഷത്തില്‍ ഇരുന്നൂറാണ്- ആയിരം പ്രസവങ്ങളില്‍ രണ്ടു മരണം.

ഒരു കാര്യം വ്യക്തമാണ്‌- നമ്മൾ അംഗീകരിച്ചാലും ഇല്ലെങ്കിലും, ജീവിതം അപകടം നിറഞ്ഞതാണ്‌, ശാസ്ത്രം തേർവാഴ്ച നടത്തുന്ന ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും.

ആദ്യം പറഞ്ഞ രോഗിക്ക് ഡീപ്പ് വെയിൻ ത്രോംബോസിസ് (Deep Vein Thrombosis- DVT) എന്ന അസുഖമായിരുന്നു. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു വരുന്ന ഒരു പ്രശ്നം. കാലിലെ സിരകളില്‍ രക്തം കട്ട പിടിച്ചിരിക്കുന്നു. ഇതുണ്ടാവാന്‍ ഓപ്പറേഷന്‍ തന്നെ വേണം എന്നില്ല. കാലിലെ പേശികള്‍ അനക്കാതെ കുറെയേറെ നേരം ഇരുന്നാല്‍ പോലും ചിലരില്‍ ഇങ്ങനെ സംഭവിക്കാം. അസ്ഥി സംബന്ധമായ ശസ്ത്രക്രിയകളില്‍ ഇതിനുള്ള സാധ്യത കൂടുതലാണ്. ഇത് ഉണ്ടാകാതിരിക്കുവാന്‍ രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കൊടുക്കാം. എന്നാല്‍ ഈ മരുന്നുകള്‍ വില കൂടിയവയാണ്. പാര്‍ശ്വഫലങ്ങളും ഉണ്ട്. ഇവിടെ ചെറിയ ഒരു പ്രവചനം നടത്തേണ്ടി വരുന്നു. DVT ഉണ്ടാകുവാന്‍ കൂടുതല്‍ സാധ്യത ഉള്ള ശസ്ത്രക്രിയകള്‍, പ്രായമായ രോഗികള്‍, അമിതവണ്ണം ഉള്ളവര്‍, ഇവര്‍ക്കൊക്കെ മരുന്ന് കൊടുക്കും. നമ്മുടെ ഈ രോഗി ചെറുപ്പക്കാരനാണ്, തീരെ മെലിഞ്ഞ ആള്‍, ചെറിയ ഓപ്പറേഷനാണ് ചെയ്തിരിക്കുന്നത്- അതിനാല്‍ മരുന്ന് കൊടുത്തില്ല. പ്രവചനം തെറ്റി.

രോഗം ഉണ്ടായ സ്ഥിതിക്ക് ഇനി ചികിത്സിക്കണം. കാരണം കാലില്‍ കട്ട പിടിച്ച രക്തം ചിലപ്പോള്‍ സിരകളില്‍ കൂടി യാത്ര ചെയ്തു ശ്വാസകോശത്തിലെ രക്തവാഹിനികളെ തടസ്സപ്പെടുത്താം. അങ്ങനെ വന്നാല്‍ പെട്ടെന്നുള്ള മരണം പോലും സംഭവിക്കാം.

ഇതെല്ലാം ഞാന്‍ അവരെ പറഞ്ഞു മനസ്സിലാക്കുവാന്‍ ശ്രമിച്ചു. അയാള്‍ മറ്റൊരു ആശുപത്രിയില്‍ പോയി സുഖം പ്രാപിച്ചു. വൈദ്യശാസ്ത്രത്തെ അയാള്‍ക്ക്‌ വിശ്വാസമായിരുന്നു അപ്പോഴും; വൈദ്യനാണല്ലോ ചതിച്ചത്.

advertisment

Related News

Super Leaderboard 970x90