Technology

ഇന്നു നാം ഉപയോഗിക്കുന്ന ഹൈ-ടെക് കമ്യൂണിക്കേഷൻ വിദ്യകളെല്ലാം പണ്ടത്തെ ചെണ്ടകൊട്ടിന്റെത്തന്നെ വികസിതരൂപങ്ങളാണ്... വിശ്വപ്രഭ എഴുതിയ കുറിപ്പ്

അതിർത്തിയിൽ എന്തെങ്കിലും ശത്രുഭീഷണിയോ മറ്റോ ഉണ്ടായാൽ അവിടെയുള്ളയാൾ ഉറക്കെ പ്രത്യേക താളത്തിൽ ചെണ്ട കൊട്ടും. ഒരു നാഴിക ഇപ്പുറത്തുനിൽക്കുന്നയാൾ നേരിയ ശബ്ദത്തിലെങ്കിലും ആ ചെണ്ടകൊട്ടു കേൾക്കും. ഉടനെ അയാളും അതേ താളത്തിൽ ആവർത്തിക്കും.

ഇന്നു നാം ഉപയോഗിക്കുന്ന ഹൈ-ടെക് കമ്യൂണിക്കേഷൻ വിദ്യകളെല്ലാം പണ്ടത്തെ ചെണ്ടകൊട്ടിന്റെത്തന്നെ വികസിതരൂപങ്ങളാണ്... വിശ്വപ്രഭ എഴുതിയ കുറിപ്പ്

പണ്ടുപണ്ടു്, ആയിരക്കണക്കിനും കൊല്ലങ്ങൾക്കുമുമ്പ്, ആഫ്രിക്കയിലെ വനവാസി ഗോത്രങ്ങൾ കൗതുകകരമായ ഒരു കമ്യൂണിക്കേഷൻ രീതി കണ്ടുപിടിച്ചിരുന്നു.

ദൂരെയുള്ള രണ്ടു സ്ഥലങ്ങൾക്കിടയിൽ ഓരോരോ നാഴിക അകലങ്ങളിലായി ചെണ്ടകൊട്ടുകാർ കാവലിരിക്കും. ഒരറ്റം അവരുടെ അതിർത്തിയായാവാം. മറ്റേയറ്റം കാട്ടുമൂപ്പന്റെ കൊട്ടാരവും.

അതിർത്തിയിൽ എന്തെങ്കിലും ശത്രുഭീഷണിയോ മറ്റോ ഉണ്ടായാൽ അവിടെയുള്ളയാൾ ഉറക്കെ പ്രത്യേക താളത്തിൽ ചെണ്ട കൊട്ടും. ഒരു നാഴിക ഇപ്പുറത്തുനിൽക്കുന്നയാൾ നേരിയ ശബ്ദത്തിലെങ്കിലും ആ ചെണ്ടകൊട്ടു കേൾക്കും. ഉടനെ അയാളും അതേ താളത്തിൽ ആവർത്തിക്കും. അതു് മൂന്നാമത്തെ പോസ്റ്റിൽ നിൽക്കുന്നയാൾക്കു കേൾക്കാം. ഇങ്ങനെ എത്ര ദൂരെയാണെങ്കിലും അതിപ്രധാനമായ വിവരങ്ങൾ മിനിട്ടുകൾക്കകം ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു കൈമാറാൻ പറ്റും.

(ഇതുപോലെത്തന്നെ ശബ്ദത്തിനു പകരം വെളിച്ചവും ഉപയോഗിക്കാം. പ്രത്യേകിച്ച് രാത്രിയിൽ. മത്താപ്പും വാണവും പന്തവുമൊക്കെയായിരുന്നു ഒരു കാലത്തു് ഇതിനുപയോഗിച്ചിരുന്നതു്).

ഇന്നു നാം ഉപയോഗിക്കുന്ന ഹൈ-ടെക് കമ്യൂണിക്കേഷൻ വിദ്യകളെല്ലാം പണ്ടത്തെ ചെണ്ടകൊട്ടിന്റെത്തന്നെ വികസിതരൂപങ്ങളാണ്... വിശ്വപ്രഭ എഴുതിയ കുറിപ്പ്

ഇതുപോലൊരു സിസ്റ്റം നമുക്കും ഉണ്ടാക്കിക്കൂടേ?

ഇങ്ങേ മുറിയിൽ ഒരു സ്വിച്ചിട്ടാൽ അങ്ങേ മുറിയിൽ ഒരു ലൈറ്റു കത്തണം. കുറച്ചു വയർ, ഒരു ബാറ്ററി, ഒരു സ്വിച്ച്, ഒരു LED ഇത്രയും സംഘടിപ്പിച്ചാൽ ഇതുപോലൊരു സർക്യൂട്ട് ഉണ്ടാക്കാൻ വലിയ വിഷമമില്ലല്ലോ.

ഞാനിവിടെ ഉണ്ട് എന്നു് അപ്പുറത്തെ മുറിയിലിരിക്കുന്ന കൂട്ടുകാരനെ അറിയിക്കാൻ ഈ സ്വിച്ച് - ലൈറ്റ് സിസ്റ്റം ഉപയോഗിക്കാം. ഞാൻ മുറിയിൽ എത്തുമ്പോൾ ഈ സ്വിച്ചിടും. അപ്പോൾ ലൈറ്റ് കത്തും. ലൈറ്റ് കത്തിയാണു് ഇരിക്കുന്നതെങ്കിൽ ഞാൻ ഇവിടെ ഉണ്ടെന്നർത്ഥം. കത്തുന്നില്ലെങ്കിൽ, ഞാൻ പുറത്തുപോയിരിക്കുന്നു.

ഇനി ഈ സർക്യൂട്ടിനെ നമുക്കൊന്നു വലിച്ചുനീട്ടിനോക്കാം. അങ്ങേ മുറി എന്നതിനു പകരം അങ്ങേ ജില്ല എന്നോ അങ്ങേ സംസ്ഥാനം എന്നോ അങ്ങേ രാജ്യം എന്നു പോലുമോ സങ്കല്പിക്കാം.

പക്ഷേ അത്രയും ദൂരത്തേക്കു് നമ്മുടെ ഈ ബാറ്ററി വെച്ച് വൈദ്യുതി പായിക്കാൻ പറ്റില്ല. ഏറിവന്നാൽ ഒരു നൂറുമീറ്റർ. പക്ഷേ, നൂറുമീറ്റർ കഴിയുന്നിടത്തു് ലൈറ്റിനു പകരം വേറൊരു സർക്യൂട്ടാണുള്ളതെന്നു കരുതുക. ആ സർക്യൂട്ടിലും ഒരു ബാറ്ററിയും സ്വിച്ചും അവിടെനിന്നു നൂറുമീറ്റർ അകലെ അതുപോലെത്തന്നെ വേറൊരു സർക്യൂട്ടും ഉണ്ടു്. നമ്മുടെ പക്കലുള്ള സ്വിച്ച് ഓൺ ആക്കിയാൽ അടുത്ത സർക്യൂട്ടിലെ സ്വിച്ചും ഓൺ ആവും. ആ സ്വിച്ച് ഓൺ ആയാൽ അവിടെനിന്നു് പിന്നെയും നൂറുമീറ്റർ അകലെയുള്ള സ്വിച്ചും. ഇങ്ങനെ 100 മീറ്ററിനൊന്നുവെച്ച് വരിവരിയായി എത്ര ദൂരത്തേക്കു വേണമെങ്കിലും സർക്യൂട്ടുകൾ നീട്ടിയെടുക്കാം. അങ്ങനെയങ്ങനെ പോയി ഏറ്റവും അറ്റത്തുള്ള ഒടുവിലെ സർക്യൂട്ടിൽ മാത്രമുള്ള ഒരു ലൈറ്റ് ഇവിടെയിരുന്നുകൊണ്ടുതന്നെ കത്തിക്കാനും കെടുത്താനും പറ്റും.

അതായതു് ഞാനിപ്പോൾ മുറിയിലുണ്ടോ എന്നതു് അങ്ങേയറ്റത്തൊരു രാജ്യത്തിരിക്കുന്ന കൂട്ടുകാരനെ ഈ സിസ്റ്റം ഉപയോഗിച്ച് അറിയിക്കാൻ പറ്റും. (y) കൊള്ളാം!

ഇങ്ങനെ ഒന്നിൽനിന്നും കൊളുത്തി മറ്റൊരു സർക്യൂട്ടുണ്ടാക്കുന്നതിനെ റിലേ Relay എന്നു വിളിക്കാം.

ഇന്നു നാം ഉപയോഗിക്കുന്ന ഹൈ-ടെക് കമ്യൂണിക്കേഷൻ വിദ്യകളെല്ലാം പണ്ടത്തെ ചെണ്ടകൊട്ടിന്റെത്തന്നെ വികസിതരൂപങ്ങളാണ്... വിശ്വപ്രഭ എഴുതിയ കുറിപ്പ്

മുകളിൽ പറഞ്ഞ തരം റിലേ ഇലൿട്രിൿ സർക്യൂട്ടുകൾ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയപ്പോൾ അതിനെ കമ്പിത്തപാൽ (telegraph) എന്നാണു വിളിച്ചിരുന്നതു്.

അക്കാലത്തു് നമുക്കിന്നറിയാവുന്നപോലുള്ള മൈക്കുകളോ ഇയർഫോണുകളോ പോലും കണ്ടുപിടിച്ചിരുന്നില്ല. LED പോയിട്ട് നന്നായി കത്തുന്ന ഒരു ബൾബ് പോലുമുണ്ടായിരുന്നില്ല. പകരം പച്ചിരുമ്പിനു ചുറ്റും കെട്ടിയിരുന്ന ചെറിയ ചെമ്പുകമ്പികൾ ഉപയോഗിച്ചുള്ള വൈദ്യുതകാന്തങ്ങൾ നിർമ്മിക്കാൻ നാം പഠിച്ചിരുന്നു. കഷ്ടിമുട്ടി പ്രവർത്തിക്കുന്ന ബാറ്ററികളും ഉണ്ടായിരുന്നു. അവയെല്ലാം ചേർത്തു് അമേരിക്കയിൽ നിന്നും ഇംഗ്ലണ്ട് വരെയും ഇംഗ്ലണ്ടിൽനിന്നും തുർക്കി, അറേബ്യ, ഇന്ത്യ, മലാക്ക, ആസ്ത്രേലിയ വരേയുമൊക്കെ കരയിലൂടെയും കടലിലൂടെയുമൊക്കെ വയറും കേബിളുമൊക്കെയായി അതിദീർഘമായ റിലേ സർക്യൂട്ടുകളിലൂടെ അത്യാവശ്യവിവരങ്ങൾ കൈമാറാനും തുടങ്ങിയിരുന്നു.

വെറുതെ ഓഫ് ചെയ്യുകയും ഓൺ ചെയ്യുകയും ചെയ്താൽ ആകെ ഒരൊറ്റ വിവരമേ കൈമാറാൻ കഴിയൂ. “ഞാൻ മുറിയിലുണ്ടു്“ അല്ലെങ്കിൽ “ഞാൻ മുറിയിലില്ല”. ഇത്രയുമൊക്കെ കഷ്ടപ്പെട്ട് ഭൂഖണ്ഡാന്തര വയറിങ്ങ് നടത്തിയിട്ട് ആ ഒരൊറ്റ വിവരം മാത്രമേ കിട്ടൂ എന്നായാൽ ഒരു ഗുമ്മില്ല.

അതിനൊരു പരിഹാരം കണ്ടതു് ഇങ്ങനെയാണു്. ഓൺ ചെയ്തു് അപ്പോൾ തന്നെ ഓഫ് ചെയ്യുക. അതിനെ ഒരു കുത്ത് (ഡോട് അല്ലെങ്കിൽ ഡിറ്റ്) എന്നു വിളിക്കാം. ഓൺ ചെയ്ത് ഒരിത്തിരി കഴിഞ്ഞ് ഓഫ് ചെയ്യുക. നാം മൊബൈലിലൊക്കെ നീട്ടിപ്പിടിച്ചു ഞെക്കുന്നതുപോലെ (long press). അതിനെ ഡാഷ് എന്നും വിളിക്കാം.

(സ്പീക്കറുണ്ടായിരുന്നെങ്കിൽ ബിപ് എന്നും ബീപ് എന്നും രണ്ടുതരം ശബ്ദങ്ങൾ കേൾക്കാമായിരുന്നു. അതു് അപ്പോഴും കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ, തൽക്കാലം ആ വൈദ്യുതകാന്തത്തിന്റെ മിടിപ്പും ഒച്ചയും കേട്ടു് തിരിച്ചറിയുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ.)

ഇന്നു നാം ഉപയോഗിക്കുന്ന ഹൈ-ടെക് കമ്യൂണിക്കേഷൻ വിദ്യകളെല്ലാം പണ്ടത്തെ ചെണ്ടകൊട്ടിന്റെത്തന്നെ വികസിതരൂപങ്ങളാണ്... വിശ്വപ്രഭ എഴുതിയ കുറിപ്പ്

ഇങ്ങനെ രണ്ടേ രണ്ടു തരം സിഗ്നലുകൾ ഉണ്ടാക്കാനും തിരിച്ചറിയാനും കഴിഞ്ഞാൽ പിന്നെ എളുപ്പമായി. അവ ആവശ്യം പോലെ ചേർത്തു് നമുക്കിഷ്ടമുള്ള ഒരു അക്ഷരമാലയുണ്ടാക്കാം.

ഡിറ്റ് = E
ഡാഷ് = T
ഡിറ്റ് ഡിറ്റ് എന്നു രണ്ടുപ്രാവശ്യം അടുപ്പിച്ചടിച്ചാൽ I
ഡിറ്റ് ഡാഷ് എന്നാണെങ്കിൽ A.

ഇങ്ങനെ ABCD...Z വരെ എല്ലാ അക്ഷരങ്ങൾക്കും ഓരോ താളം മുൻകൂട്ടി തീരുമാനിച്ചുവെക്കാം. അക്ഷരങ്ങൾക്കുപുറമേ അക്കങ്ങളും വിരാമം, ചോദ്യചിഹ്നം തുടങ്ങിയ ഏതാനും ചില ചിഹ്നങ്ങളും അടയാളപ്പെടുത്താം.

സാമുവൽ മോഴ്സ് എന്നയാളാണിതു് രൂപകല്പന ചെയ്തതു്. അതിനാൽ ഈ അക്ഷരവിവർത്തനരീതിയെ മോഴ്സ് കോഡ് എന്നു വിളിക്കുന്നു.

താരതമ്യേന കൂടുതൽ വിഷമം പിടിച്ച സാങ്കേതികവിദ്യയായ ടെലഫോണുകളും വയർലെസ്സ് റേഡിയോകളുമൊക്കെ സർവ്വസാധാരണമാവുന്നതിനുമുമ്പ് സൈനികരും സർക്കാർ ഉദ്യോഗസ്ഥരും പത്രലേഖകരും കച്ചവടക്കാരുമൊക്കെ ദൂരസ്ഥലങ്ങളിലേക്കു് എളുപ്പത്തിൽ സ്വകാര്യവിവരങ്ങൾ കൈമാറാൻ ഉപയോഗിച്ചിരുന്ന സംവിധാനം ഇതായിരുന്നു.

ഇന്റർനെറ്റ് എങ്ങനെയാണു പ്രവർത്തിക്കുന്നതെന്നറിയാൻ ആദ്യം വായിക്കേണ്ട പാഠമാണിതു്. ഇന്നു നാം ഉപയോഗിക്കുന്ന ഹൈ-ടെൿ കമ്യൂണിക്കേഷൻ വിദ്യകളെല്ലാം അടിസ്ഥാനപരമായി അതേ ചെണ്ടകൊട്ടിന്റെത്തന്നെ വികസിതരൂപമാണെന്നു് ഇനി സാവകാശം തിരിച്ചറിയാം.

advertisment

News

Related News

    Super Leaderboard 970x90