National

''കുൽധാര''... ഗ്രാമീണരും വളർത്തു മൃഗങ്ങളും ഒരു രാവിനപ്പുറം അപ്രത്യക്ഷമായ ഗ്രാമം

1899ൽ ഈ ഗ്രാമത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കുൽധാരയിൽ ഏതാണ്ട് 1588ലധികം താമസക്കാരുണ്ടായിരുന്നതായി രേഖപ്പെടുത്തുന്നു. എന്നാൽ 1815ലെ ഒരു തണുത്ത രാത്രിയ്‌ക്ക് ശേഷം ഇവിടുള്ളവരെ ആരും കണ്ടിട്ടില്ല. കുൽധാരയിലെ മുഴുവൻ ഗ്രാമീണരും വളർത്തു മൃഗങ്ങളടക്കം ഒരു രാവിനപ്പുറം അപ്രത്യക്ഷമായത് എങ്ങനെയെന്ന് ഇന്നും ദുരൂഹതയുണർത്തുന്നു.

 ''കുൽധാര''... ഗ്രാമീണരും വളർത്തു മൃഗങ്ങളും ഒരു രാവിനപ്പുറം അപ്രത്യക്ഷമായ ഗ്രാമം

ഏഴ് നൂറ്റാണ്ടുകളോളം കളിയും ചിരിയും നിറഞ്ഞാടിയിരുന്ന ഗ്രാമ വിശുദ്ധിയും ഒരൊറ്റ മനസും പല ശരീരവുമായി കഴിഞ്ഞിരുന്ന ഗ്രാമീണരും അപ്രത്യക്ഷമായത് ഒരൊറ്റ രാത്രി കൊണ്ടാണ്. ഇതിന് പിന്നിലെ കാരണം തിരക്കി പോയവർക്കാർക്കും ശരിയായ ഒരുത്തരം തരാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.

പറഞ്ഞു വരുന്നത് രാജസ്ഥാനിലെ ജെയ്സാൽമീറിലുള്ള കുൽധാര ഗ്രാമത്തെക്കുറിച്ചാണ്.
രാജസ്ഥാനിലെ ജെയ്സാൽമീറിൽ നിന്നും മരുഭൂമിയിലൂടെ 18 കിലോമീറ്റർ സഞ്ചരിച്ചാൽ കുൽധാരയെന്ന ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തിലെത്താം. പ്രേതങ്ങളുറങ്ങുന്ന ഈ പുരാതന ഗ്രാമം ഇന്ത്യയിലെ പേരു കേട്ട വിനോദ സഞ്ചാര കേന്ദ്രമാണെങ്കിലും സൂര്യൻ അസ്‌തമിച്ചാൽ ഇവിടേക്ക് പ്രവേശനമില്ല.

ഇന്ത്യൻ പുരാവസ്‌തു ഗവേഷണ വകുപ്പ് ഹോണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ ഗ്രാമത്തിന് പറയാൻ ഗതകാല സ്‌മരണകളുടെ ഒരു സുവർണകാലഘട്ടമുണ്ട്. കൂടെ വലിയൊരു നാശത്തിന്റെ കഥയും.

ചരിത്രമുറങ്ങുന്ന കുൽധാര

1291ലാണ് രാജസ്ഥാനിലെ ജെയ്സാൽമീറിൽ കുൽധാര ഗ്രാമം സ്ഥാപിക്കുന്നതെന്നാണ് ചരിത്ര രേഖകൾ പറയുന്നത്. 84 വില്ലേജുകളും 410 വീടുകളും 2000 ത്തോളം താമസക്കാരുമുള്ള വലിയൊരു ഗ്രാമമായിരുന്നു ഇത്. പലിവാലി ബ്രാഹ്‌മണ വിഭാഗത്തിൽ പെട്ടയാളുകളായിരുന്നു ഇവിടെ താമസിച്ചിരുന്നത്.

1899ൽ ഈ ഗ്രാമത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കുൽധാരയിൽ ഏതാണ്ട് 1588ലധികം താമസക്കാരുണ്ടായിരുന്നതായി രേഖപ്പെടുത്തുന്നു. എന്നാൽ 1815ലെ ഒരു തണുത്ത രാത്രിയ്‌ക്ക് ശേഷം ഇവിടുള്ളവരെ ആരും കണ്ടിട്ടില്ല. കുൽധാരയിലെ മുഴുവൻ ഗ്രാമീണരും വളർത്തു മൃഗങ്ങളടക്കം ഒരു രാവിനപ്പുറം അപ്രത്യക്ഷമായത് എങ്ങനെയെന്ന് ഇന്നും ദുരൂഹതയുണർത്തുന്നു.

 ''കുൽധാര''... ഗ്രാമീണരും വളർത്തു മൃഗങ്ങളും ഒരു രാവിനപ്പുറം അപ്രത്യക്ഷമായ ഗ്രാമം

കാണാതായതിന് പിന്നിലെ കഥകൾ പലത്

പെട്ടെന്നൊരു ദിവസം ഒരു ഗ്രാമം മുഴുവൻ എങ്ങോട്ട് പോയെന്ന് കണ്ടെത്താൻ നിരവധി പഠനങ്ങൾ നടന്നെങ്കിലും വ്യക്തമായ ഒരുത്തരം നൽകാൻ ആർക്കും ഇതുവരെയും കഴിഞ്ഞിട്ടില്ല. എന്നാലും കുൽധാര ഗ്രാമത്തെക്കുറിച്ച് പ്രചരിക്കുന്നത് ഇതൊക്കെയാണ്.

ജെയ്സാൽമീറിലെ ക്രൂരനായ മന്ത്രി സലിം സിംഗ് കാരണമാണ് കുൽധാരക്കാർ ഗ്രാമം വിട്ടു പോയതെന്നാണ് ഏറെ പ്രചരിക്കുന്ന ഒരു കഥ.

ഒരിക്കൽ സലീം സിംഗ് ഗ്രാമത്തലവന്റെ സുന്ദരിയായ മകളെ കാണാനിടയായി. അവളുടെ സൗന്ദര്യത്തിൽ മയങ്ങിയ സലിം സിംഗ് തനിക്ക് അവളെ വിവാഹം ചെയ്തു തന്നില്ലെങ്കിൽ ഗ്രാമത്തിലെ ജനങ്ങൾ അതിന്റെ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് താക്കീത് നൽകി മടങ്ങി.

പിറ്റേ ദിവസം സലീം സിംഗും ഭടന്മാരും തിരികെയെത്തുമെന്ന് ഭയന്ന ഗ്രാമീണർ രാത്രി തന്നെ യോഗം കൂടി ഗ്രാമം വിട്ടു പോകാനുള്ള തീരുമാനത്തിലെത്തിയെന്നും പറയപ്പെടുന്നു. എന്നാൽ ഇക്കൂട്ടർ എങ്ങോട്ടാണ് പോയതെന്ന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

പിറ്റേ ദിവസം പെൺകുട്ടിയെ തേടി ഗ്രാമത്തിലെത്തിയ സലീം സിംഗിനെയും കൂട്ടരെയും എതിരേറ്റത് ഒഴിഞ്ഞു കിടക്കുന്ന കുറേ വീടുകൾ മാത്രമാണ്. സമീപത്തെ പ്രദേശങ്ങളിൽ ഗ്രാമീണരെ തേടി തിരച്ചിൽ നടത്തിയ സംഘം തിരിച്ചെത്തി രാത്രി ഗ്രാമത്തിൽ കിടന്നുറങ്ങി. എന്നാൽ പിറ്റേന്ന് ഇവരുടെ മൃതദേഹം മാത്രമാണ് കണ്ടെടുക്കാനായതെന്നും ചരിത്രം പറയുന്നു.

എന്നാൽ ഗ്രാമത്തിലെ ജലലഭ്യതക്കുറവും കാർഷിക വൃത്തിയിൽ വന്ന നഷ്‌ടവും ജെയ്സാൽമീർ ഭരണകൂടം ഗ്രാമീണർക്ക് മേൽ അധിക നികുതി ചുമത്തിയതും കുൽധാരക്കാരെ മറ്റൊരു പ്രദേശത്തേക്ക് നീങ്ങാൻ പ്രേരിപ്പിച്ചുവെന്നും കഥകളുണ്ട്. എന്നാൽ ഈ ഉപേക്ഷിച്ചു പോക്ക് ഒരൊറ്റ രാത്രി കൊണ്ട് നടന്നതല്ലെന്നും മാസങ്ങൾ കൊണ്ട് നടന്നതാകുമെന്നും ചില പഠനങ്ങൾ പറയുന്നു.

 ''കുൽധാര''... ഗ്രാമീണരും വളർത്തു മൃഗങ്ങളും ഒരു രാവിനപ്പുറം അപ്രത്യക്ഷമായ ഗ്രാമം

അതേസമയം, കുറച്ചു വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ പുതിയ പഠനത്തിൽ ഗ്രാമീണരുടെ ഒഴിഞ്ഞു പോക്ക് ഒരൊറ്റ ദിവസം കൊണ്ട് സംഭവിച്ചതാണെന്ന് തന്നെ സമർത്ഥിക്കുന്നു. മേൽക്കൂരകൾ നശിച്ച നിരവധി വീടുകൾ ഗ്രാമത്തിലുള്ളത് ഇതിന് തെളിവാണെന്നും പഠനത്തിൽ പറയുന്നു.

കുൽധാര ഉയർത്തുന്ന വെല്ലുവിളി
ലോകത്തെങ്ങുമുള്ള സാഹസിക പ്രിയരുടെ ഇഷ്‌ടവിനോദങ്ങളിലൊന്നാണ് ഹോണ്ടഡ് പട്ടികയിൽ പെടുത്തിയ സ്ഥലങ്ങളിൽ പോയി രാത്രി താമസിക്കുകയെന്നത്. ഇത്തരത്തിൽ പാരാനോർമ്മൽ ശക്തികളെക്കുറിച്ച് പഠിക്കുന്ന ഒരു സംഘം കുൽധാരയിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ പുറപ്പെട്ടു. 18 പേരടങ്ങുന്ന സംഘം രാത്രി മുഴുവൻ ഗ്രാമത്തിൽ തങ്ങാനായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായി ഗ്രാമം മുഴുവൻ അവർ ക്യാമറകളും പാരാനോർമ്മൽ ശക്തികളുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നതിനുള്ള ഉപകരണങ്ങളും സ്ഥാപിച്ചു.

രാത്രി മുഴുവൻ അവിടെ കഴിഞ്ഞ സംഘത്തിന് നേരിടാനായത് ഭയാനകമായ അനുഭവങ്ങളായിരുന്നു. നിഴൽ പോലെയുള്ള രൂപങ്ങൾ നീങ്ങുന്നതും നിലവിളികളും ഭയാനക ശബ്ദങ്ങളും പലപ്പോഴും സംഘത്തിന്റെ നെഞ്ചിടിപ്പേറ്റി. സംഘമെത്തിയ വണ്ടിക്കു മുകളിൽ കൊച്ചു കുട്ടികളുടെ കൈ അടയാളങ്ങൾ കണ്ടതായും പറയുന്നു.

ഇത് കൂടാതെ പല സാഹസികരും ഇവിടെത്തിയെങ്കിലും ഭയപ്പെടുത്തുന്ന ഓർമകളില്ലാതെ മടങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.കുൽധാരയിൽ നിന്നും ഇരുളിന്റെ മറവിൽ കാണാതായ ഗ്രാമീണരും ഗ്രാമത്തിൽ തുടരുന്ന പേടി സ്വപ്‌നങ്ങളും ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങളായി തന്നെ നിലനിൽക്കുന്നു.

advertisment

News

Super Leaderboard 970x90