മരത്തില്‍ തൂങ്ങിയ ആ വവ്വാല്‍ ഫോട്ടോഗ്രാഫര്‍ പറയുന്നു...

“വെള്ളത്തിൻ്റെ അടിയിൽ വെച്ച് ഫോട്ടോ എടുക്കണം” എന്നതാണ് വിഷ്ണുവിൻ്റെ അടുത്ത പ്ലാൻ. എന്നാൽ അതിനു തയ്യാറായ ദമ്പതികളെ കിട്ടുന്നില്ല എന്നതാണ് നിലവിലുള്ള പ്രശ്നം. അങ്ങണനെ ഒരു കപ്പിളിനെ കിട്ടിയാൽ ഉടൻ വിഷ്ണു തൻ്റെ ക്യാമറ ഫ്ലാഷ് മിന്നിക്കും ഉറപ്പ്...

മരത്തില്‍ തൂങ്ങിയ ആ വവ്വാല്‍ ഫോട്ടോഗ്രാഫര്‍ പറയുന്നു...

നല്ല ഫോട്ടൊ കിട്ടാൻ ഏതറ്റവും വരെ പോകുന്ന വിഷ്ണുവിൻ്റെ പുതിയ ഫോട്ടോയും എടുത്ത രീതിയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ഏരിയൽ ഫോട്ടൊഗ്രാഫി ഒരു ട്രെൻ്റ് ആണെങ്കിലും വിഷ്ണു വൈറ്റ് റാമ്പ് എടുത്ത പോലെ വവ്വാൽ ഫോട്ടോഗ്രാഫി ആരും ഇതുവരെ പരീക്ഷിച്ചിട്ടുണ്ടാവില്ല. മരത്തിൻ്റെ മുകളിൽ കയറി കാലുകൾ മരകൊമ്പിൽ പിണച്ച് വെച്ച് തലകീഴായി കിടന്ന് ഫോട്ടോ എടുക്കൽ. സംഗതി വയറലാകാൻ വല്യ താമസം ഉണ്ടായില്ല.

മരത്തില്‍ തൂങ്ങിയ ആ വവ്വാല്‍ ഫോട്ടോഗ്രാഫര്‍ പറയുന്നു...

തൃപ്പയാർ, പെരിങ്ങോട്ട് സ്വദേശികളായ ഷെയ്സ് റോബർട്ട്-നവ്യ ദമ്പതികളുടെ വിവാഹ ഫോട്ടൊയാണ് വിഷ്ണു ‘വവ്വാൽ സ്റ്റൈലിൽ’ ക്ലിക്കിയത്. ഈ സ്റ്റൈലിൽ ആദ്യത്തെ ക്ലിക്കാണിതെങ്കിലും ഫോട്ടൊ എടുക്കുന്നതിൽ ആദ്യമായല്ല വിഷ്ണു സാഹസികത കാണിക്കുന്നത്. ഇതിനുമുൻപും മച്ചിൽ കയറി ദമ്പതികളുടെ ഫോട്ടോ എടുക്കുന്ന വിഷ്ണുവിൻ്റെ ഫോട്ടോ വൈറൽ ആയിരുന്നു.

മരത്തില്‍ തൂങ്ങിയ ആ വവ്വാല്‍ ഫോട്ടോഗ്രാഫര്‍ പറയുന്നു...

“വെള്ളത്തിൻ്റെ അടിയിൽ വെച്ച് ഫോട്ടോ എടുക്കണം” എന്നതാണ് വിഷ്ണുവിൻ്റെ അടുത്ത പ്ലാൻ. എന്നാൽ അതിനു തയ്യാറായ ദമ്പതികളെ കിട്ടുന്നില്ല എന്നതാണ് നിലവിലുള്ള പ്രശ്നം. അങ്ങണനെ ഒരു കപ്പിളിനെ കിട്ടിയാൽ ഉടൻ വിഷ്ണു തൻ്റെ ക്യാമറ ഫ്ലാഷ് മിന്നിക്കും ഉറപ്പ്.

മരത്തില്‍ തൂങ്ങിയ ആ വവ്വാല്‍ ഫോട്ടോഗ്രാഫര്‍ പറയുന്നു...

കുട്ടികാലം മുതലേ ഫോട്ടോഗ്രാഫിയോട് അഗാധ പ്രേമമുള്ള വിഷ്ണു രണ്ട് വർഷമായി ഫോട്ടോഗ്രാഫി പ്രൊഫഷനായി സ്വീകരിച്ചിട്ട്. ” ചെറുപ്പം തൊട്ട് പ്രാന്താണ് ഫോട്ടോ ഗ്രാഫീന്ന് പറഞ്ഞ് കഴിഞ്ഞാല്”- വിഷ്ണു പറഞ്ഞു.

ഇരിങ്ങാലക്കുട ഐഇറ്റിഇ നിന്ന് ഇലക്റ്റ്രോണിക് ഡിപ്ലോമ പഠനം പൂർത്തിയാക്കിയ ഉടനെ നാട്ടിലെ ബിജു ചേട്ടൻ്റെ കൂടെ കൂടിയതാണ് വിഷ്ണു.

മരത്തില്‍ തൂങ്ങിയ ആ വവ്വാല്‍ ഫോട്ടോഗ്രാഫര്‍ പറയുന്നു...

“ചേട്ടനാ എന്നെയൊക്കെ പഠിപ്പിച്ചത്. ഫുള്ള് സപ്പോർട്ടാ മൂപ്പര്” -വിഷ്ണു സന്തോഷം പങ്കുവെച്ചു.

മരത്തില്‍ തൂങ്ങിയ ആ വവ്വാല്‍ ഫോട്ടോഗ്രാഫര്‍ പറയുന്നു...

വെഡിങ് ഫോട്ടോ ഗ്രാഫി ചെയ്യുന്നതിനൊപ്പം തന്നെ ഹെലിക്യാം ഓപ്പറേറ്റർ കൂടിയാണ് വിഷ്ണു. മോഡലിങ്ങിനോടും ഏറെ പ്രിയമാണ്.

മരത്തില്‍ തൂങ്ങിയ ആ വവ്വാല്‍ ഫോട്ടോഗ്രാഫര്‍ പറയുന്നു...

ഇപ്പോൾ സ്വന്തമായി ക്യാമറ ഇല്ല, വാങ്ങുമ്പോൾ കാനോൺ വൺ ജെ എസ് വാങ്ങണനെന്നാണ് ആഗ്രഹം.തൃശ്ശൂർ വാടാനപ്പള്ളി സ്വദേശിയായ ഈ 23 കാരന് തൻ്റെ ഫോട്ടോകളെക്കുറിച്ച് ഇനിയുമേറെ സ്വപ്നങ്ങളുണ്ട്.

മരത്തില്‍ തൂങ്ങിയ ആ വവ്വാല്‍ ഫോട്ടോഗ്രാഫര്‍ പറയുന്നു...

വിഷ്ണുവിൻ്റെ സ്വപ്നങ്ങൾക്കൊപ്പം അച്ഛൻ രവീന്ദ്രനും അമ്മ മണിയുമുണ്ട്. അനിയത്തി വിധുര പ്ലസ് ടു വിദ്യാർത്ഥിനിയാണ്

മരത്തില്‍ തൂങ്ങിയ ആ വവ്വാല്‍ ഫോട്ടോഗ്രാഫര്‍ പറയുന്നു...

advertisment

News

Related News

    Super Leaderboard 970x90