Health

കോഴിക്കോട്ടെ പനി മരണം: ഭയപ്പെടേണ്ട കാര്യമില്ല; പക്ഷേ കരുതലുണ്ടാവണം...

പനി ബാധിച്ച് മരിച്ച ആ മൂന്ന് പേരുടെ മൃതശരീരം കൈകാര്യം ചെയ്യുന്നവർ മാസ്ക്, ഗ്ലൗസ് തുടങ്ങിയ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കുക. ശരീരം സ്പർശിച്ചവർ ഉടനെ സോപ്പുപയോഗിച്ച് നന്നായി കഴുകുക. മൃതദേഹ ശുശ്രൂഷ ചെയ്തവർ ഉടനെതന്നെ സോപ്പുപയോഗിച്ച് നന്നായി കുളിക്കുക.

കോഴിക്കോട്ടെ പനി മരണം: ഭയപ്പെടേണ്ട കാര്യമില്ല; പക്ഷേ കരുതലുണ്ടാവണം...

കോഴിക്കോട് പേരാമ്പ്രയിലെ ആ വീട്ടിൽ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

മസ്തിഷ്കത്തിലും ഹൃദയത്തിലും ഉണ്ടായ വൈറസ് ബാധ മൂലമാണ് മരണം സംഭവിച്ചത് എന്ന് ആരോഗ്യവകുപ്പിന്റെ നോട്ടീസ്.

മണിപ്പാലിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ ഏത് വൈറസ് മൂലമാണ് രോഗബാധയുണ്ടായത് എന്ന് സ്ഥിരീകരിക്കാനാവൂ.

ആശങ്കപ്പെടേണ്ട, പക്ഷേ കരുതൽ വേണം.

1. പക്ഷിമൃഗാദികളും വവ്വാലും ഭാഗികമായി ആഹരിച്ച പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

2. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികളുമായി ഇടപഴകുമ്പോൾ ആരോഗ്യപ്രവർത്തകർ വ്യക്തിഗതമായ സുരക്ഷാമാർഗ്ഗങ്ങൾ ഉപയോഗിക്കണം.

പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്.

3. രോഗികളുടെ അടുത്ത് കൂടുതൽ സമയം ചെലവാക്കാതിരിക്കുക.

4. പനി ഉള്ളവരെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കുക.

5. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടശേഷം സോപ്പുപയോഗിച്ച് കൈ നന്നായി കഴുകി വൃത്തിയാക്കുക.

6. പനി ബാധിച്ച് മരിച്ച ആ മൂന്ന് പേരുടെ മൃതശരീരം കൈകാര്യം ചെയ്യുന്നവർ മാസ്ക്, ഗ്ലൗസ് തുടങ്ങിയ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കുക. ശരീരം സ്പർശിച്ചവർ ഉടനെ സോപ്പുപയോഗിച്ച് നന്നായി കഴുകുക. മൃതദേഹ ശുശ്രൂഷ ചെയ്തവർ ഉടനെതന്നെ സോപ്പുപയോഗിച്ച് നന്നായി കുളിക്കുക.


From Dr Jinesh PS

#TAGS : viral fever  

advertisment

Related News

    Super Leaderboard 970x90