‘ഒടുവില്‍ എന്റെ കുഞ്ഞിപാത്തു വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി’ ; ആരാധികയുടെ അകാലവിയോഗത്തില്‍ വിനോദ് കോവൂരിന്റെ വികാരനിർഭരമായ കുറിപ്പ്...

വല്ലാതെ തകര്‍ന്നു പോയി ഞാന്‍. ഇത്തിരി നേരം റൂമില്‍ വന്നിരുന്ന് അവളുമൊത്ത് ചിലവിട്ട നിമിഷങ്ങള്‍ ഓര്‍ത്തു കണ്ണ് നിറഞ്ഞു. അവസാനമായി അവളെ ഒന്ന് കാണാന്‍ പറ്റാത്തതിന്റെ വിഷമം ഉണ്ട്.

‘ഒടുവില്‍ എന്റെ കുഞ്ഞിപാത്തു വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി’ ; ആരാധികയുടെ അകാലവിയോഗത്തില്‍ വിനോദ് കോവൂരിന്റെ വികാരനിർഭരമായ കുറിപ്പ്...

എന്റെ പാത്തു വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി.കഴിഞ്ഞ കുറേ ദിവസങ്ങളില്‍ പാത്തുവിനെ കൂടുതല്‍ വേദനിപ്പിക്കാതെ അവള്‍ക്ക് ആയുസ് നീട്ടികൊടുക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ പലരോടും അഭ്യര്‍ത്ഥിച്ചിരുന്നു. ഇനി അത് വേണ്ട. അവള്‍ ഇന്ന് കാലത്ത് യാത്രയായി.കഴിഞ്ഞ കുറേ ദിനങ്ങളായ് ക്യാന്‍സര്‍ ബാധിച്ച് വേദനയുമായി മല്ലിടുകയായിരുന്നു ഈ പതിമൂന്നുകാരി. ഏതു നേരവും M80 മൂസ സീരിയല്‍ മൊബൈലില്‍ കാണുമായിരുന്ന പാത്തുവിനെ എന്നെ പരിചയപ്പെടുത്തിയത് പെയിന്‍ ആന്റ് പാലിയേറ്റീവിലെ ഡോക്ടര്‍ അന്‍വര്‍ സാറാണ്. അന്ന് മുതല്‍ പാത്തു എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളായി. പലതവണ ഞാന്‍ അവളുടെ അടുത്ത് ചെന്ന് അവളെ സന്തോഷിപ്പിച്ചു. അവള്‍ക്ക് വേണ്ടി അമ്പലങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചു. പങ്കെടുക്കുന്ന ചടങ്ങുകളില്‍ എല്ലാം ഞാന്‍ പാത്തുവിന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞു.

വിഷുദിനത്തില്‍ അവളുടെ ആഗ്രഹപ്രകാരം വീട്ടില്‍ നിന്ന് പായസം ഉണ്ടാക്കി കൊടുത്തു. അവളെ ചിരിപ്പിച്ചു സന്തോഷിപ്പിച്ചു അവളെ കൊണ്ട് സംസാരിപ്പിച്ചു.ഏറ്റവും ഒടുവില്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് അവളെ യാത്രയാക്കുമ്പോള്‍ അവളും ഉമ്മയും ബാപ്പയും പറഞ്ഞു അവരുടെ വീട്ടില്‍ ഒരു ദിവസം ചെല്ലണമെന്ന്. ഏപ്രില്‍ 25ന് സലാലക്ക് പോകുന്ന ദിവസം വൈകീട്ട് കൂട്ടു കാരന്‍ ഗണേഷിനേയും കൂട്ടി പാത്തുവിന്റെ വീട്ടില്‍ ചെന്നു. അന്നും അവള്‍ നല്ല സന്തോഷത്തിലായിരുന്നു. യാത്ര പറഞ്ഞ് ഇറങ്ങാന്‍ നേരം ഉപ്പയോട് പ റ ഞ്ഞ് മുറ്റത്തെ മാവില്‍ നിന്നും കുറേ മാങ്ങ പറിച്ച് എനിക്ക് തന്നു വിട്ടു .ഇനി പത്ത് ദിവസം കഴിഞ്ഞേ വരികയുള്ളുവെന്നും പറഞ്ഞ് യാത്രയാകുമ്പോള്‍ ഉമ്മറത്ത് വീല്‍ ചെയറിലിരുന്ന്  പാത്തു കൈ വീശി കാണിക്കുകയായിരുന്നു . അത് മരണത്തിലേക്കുള്ള കൈവീശലാണെന്ന് ഞാനറിഞ്ഞില്ല. അവസാനമായി ഒന്ന് പോയി കാണാന്‍ പറ്റാത്ത വിഷമത്തിലാണ് ഞാനിപ്പോള്‍. കൊച്ചിയില്‍ അമ്മ അസോസിയേഷന്റെ പരിപാടികളുടെ തിരക്കിലാണ്. ഇന്ന് കാലത്തും എന്റെ പ്രാര്‍ത്ഥനയില്‍ അവളുണ്ടായിരുന്നു..

ഇന്ന് ഇവിടെ കാലത്ത് നടന്ന ഒരു ചടങ്ങില്‍ ഇന്നസെന്റ് ആശുപത്രിയില്‍ വെച്ച് കണ്ട ക്യാന്‍സര്‍ ബാധിച്ച ഒരു പെണ്‍കുട്ടിയുടെ കഥ പറഞ്ഞിരുന്നു. അപ്പോഴും ഞാന്‍ എന്റെ പാത്തുവിനെ ഓര്‍ത്തു. ആ ചടങ്ങ് കഴിഞ്ഞപ്പോഴാണ് പാലിയേറ്റീവിലെ വഫ എന്ന വളണ്ടിയര്‍ വിളിച്ച് സങ്കടവാര്‍ത്ത പറയുന്നത്. വല്ലാതെ തകര്‍ന്നു പോയി ഞാന്‍. ഇത്തിരി നേരം റൂമില്‍ വന്നിരുന്ന് അവളുമൊത്ത് ചിലവിട്ട നിമിഷങ്ങള്‍ ഓര്‍ത്തു കണ്ണ് നിറഞ്ഞു. അവസാനമായി അവളെ ഒന്ന് കാണാന്‍ പറ്റാത്തതിന്റെ വിഷമം ഉണ്ട്. പക്ഷെ എന്തു ചെയ്യാന്‍ കലാകാരന്മാരുടെ ജീവിതം ഇങ്ങനെയൊക്കെയാണ് ഇഷ്ട്ടപ്പെട്ടവരുടെ വേര്‍പാട് വേളയിലും ഞങ്ങള്‍ തമാശ പറഞ്ഞ് അഭിനയിക്കേണ്ടി വരും.പാത്തുവിനെ ഒടുവില്‍ കാണാന്‍ പോയപ്പോള്‍ എന്റെ കൂടെ വന്നിരുന്ന കൂട്ടക്കാരന്‍ ഗണേഷിനെ ഞാന്‍ പാത്തുവിന്റെ വീട്ടിലേക്ക് അയച്ചിട്ടുണ്ട് അവന്റെ കണ്ണിലൂടെ എനിക്ക് പാത്തുവിനെ കാണാന്‍ സാധിക്കും. പാത്തൂ……. ദൂരവും തിരക്കും പ്രശ്‌നമായത് കൊണ്ടാണ് മോളെ അല്ലെങ്കില്‍ നിന്റെ മൂസാക്കാ അവിടെ എത്തുമായിരുന്നു. സ്വര്‍ഗ്ഗലോകത്ത് നീ സന്തോഷത്തോടെ ഇരിക്കുക. ആത്മാവിന് നിത്യശാന്തി നേരുന്നു.

#TAGS : vinod kovoor  

advertisment

News

Related News

    Super Leaderboard 970x90