Cinema

ഈ 'വിമാനം' പറന്നുയരും

സ്വന്തമായി ഒരു ഭാരരഹിത എയര്‍ക്രാഫ്റ്റ് നിര്‍മ്മിച്ച സംഭവത്തിന്റെ കൂടി പ്രേരണയില്‍ രൂപപ്പെട്ടിട്ടുളളതാണ് 'വിമാനം' എന്ന പൃഥ്വിരാജ് ചിത്രം.

ഈ 'വിമാനം' പറന്നുയരും

സജി എം തോമസ് എന്ന ഇടുക്കി സ്വദേശി (ബധിരനും മൂകനുമായ ആളാണ്-പക്ഷേ സിനിമയിലെ നായകന്‍ മൂകനല്ല) സ്വന്തമായി ഒരു ഭാരരഹിത എയര്‍ക്രാഫ്റ്റ് നിര്‍മ്മിച്ച സംഭവത്തിന്റെ കൂടി പ്രേരണയില്‍ രൂപപ്പെട്ടിട്ടുളളതാണ് 'വിമാനം' എന്ന പൃഥ്വിരാജ് ചിത്രം. പ്രദീപ് എം നായര്‍ എന്ന നവാഗത സംവിധായകന്‍, തന്റെ സിനിമാ സാന്നിധ്യം ഈ ചിത്രത്തിലൂടെ ഉറപ്പിക്കുകയാണെന്നു കൂടി ഇവിടെ പറയാം. 'എബി' എന്ന ശ്രീകാന്ത് മുരളി-വിനീത് ശ്രീനിവാസന്‍ ചിത്രത്തെ, ഈ ചിത്രം ഓര്‍മയിലെത്തിക്കുന്നത് സ്വാഭാവികം. എന്നാല്‍ ഊഷ്മളമായ ഒരു പ്രണയത്തിന്റെ പശ്ചാത്തലത്തില്‍, (പൃഥ്വരാജിന്റെ വെങ്കിടേശ്വരനും ദുര്‍ഗ ലക്ഷ്മിയുടെ ജാനകിയും -ഏറെക്കുറെ കാഞ്ചനമാല മൊയ്തീന്‍ പ്രണയത്തെ സജീവമായി ഓര്‍മിപ്പിക്കുന്നത്) ഈ 'വിമാനം' പറന്നുയരുകതന്നെ ചെയ്യുന്നു.

Credit - Reghunathan Parali

advertisment

News

Related News

    Super Leaderboard 970x90