''കുട്ടികൾ നമ്മളുടെതാണ്_ മറക്കണ്ട...'' കുട്ടികളെ വാഹനങ്ങളിൽ വിടുന്ന രക്ഷിതാക്കളറിയാൻ

മധ്യവേനലവധി കഴിഞ്ഞ് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുകയാണ്. കുട്ടികളെ വാഹനങ്ങളിൽ വിടുന്ന രക്ഷിതാക്കൾ ഒന്നു ഓർക്കുക... നമ്മുടെ കുട്ടികളെ ആടുമാടുകളെ പോലെ കുത്തിനിറച്ച് സ്കൂളിലേക്ക് കയറ്റി വിടണോ?

''കുട്ടികൾ നമ്മളുടെതാണ്_ മറക്കണ്ട...'' കുട്ടികളെ വാഹനങ്ങളിൽ വിടുന്ന രക്ഷിതാക്കളറിയാൻ

മധ്യവേനലവധി കഴിഞ്ഞ് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുകയാണ്. കുട്ടികളെ വാഹനങ്ങളിൽ വിടുന്ന രക്ഷിതാക്കളറിയാൻ. സ്കൂൾ ബസുകളിലാണ് നിങ്ങടെ കുട്ടികൾ പോകുന്നതെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

''കുട്ടികൾ നമ്മളുടെതാണ്_ മറക്കണ്ട...'' കുട്ടികളെ വാഹനങ്ങളിൽ വിടുന്ന രക്ഷിതാക്കളറിയാൻ

> വാഹനം ഒറ്റനോട്ടത്തിൽ തന്നെ തരക്കേടില്ലാത്തതാണെന്ന് തോന്നുന്നവയല്ലേ.

> കുട്ടികൾ ആരും തന്നെ നിന്ന് യാത്ര ചെയ്യേണ്ടി വരുന്നില്ലല്ലോ.? (ഒരു സീറ്റിൽ 12 വയസുവരെയുള്ള കുട്ടികളാണെങ്കിൽ രണ്ടു പേർക്ക് ഇരിക്കാം)

> ബസിൽ കയറാൻ പാകത്തിന് ബസ് എത്തുന്നതിന് മുൻപ് ഇടതു വശത്ത് കുട്ടികളെ തയ്യാറായി നിർത്തുക  

> ബസ് എത്തുന്ന ഉടനെ ധൃതി പിടിച്ച് റോഡു മുറിച്ചു കടക്കുന്നത് ഒഴിവാക്കുക

> മുറിച്ചുകടക്കുമ്പോൾ ഡ്രൈവർക്ക് ശരിയായി കാണുന്ന സ്ഥലത്തു കൂടി വേണം നടക്കാൻ .

>അതിൽ കുട്ടികൾക്ക് കയറാനും ഇറങ്ങാനും റോഡു മുറിച്ചുകടക്കാനും സഹായിക്കുന്ന ആയമാർ ഉണ്ടെന്ന് ഉറപ്പാക്കുക.

> ഡ്രൈവർമാർ അമിത വേഗത്തിലോ മൊബൈൽ സംസാരിച്ചുകൊണ്ടോ വാഹന മോടിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ മോട്ടോർ വാഹന വകുപ്പിനെ / പോലീസിനെഅറിയിക്കുക.

> ബസിന്റെ സമയവും, കുട്ടികളുടെ വിവരവും അറിയാൻ ഡ്രൈവർമാരുടെ മൊബൈൽ നമ്പരിലേക്ക് വിളിക്കുന്നത് ഒഴിവാക്കുക. ആയമാരുടെ മൊബൈൽ നമ്പർ ഇതിനായി വാങ്ങി സൂക്ഷിക്കുക.

> ഡ്രൈവറുടെയും ആയമാരുടെയും പ്രവർത്തനം വിലയിരുത്താൻ പി.ടി എ യുടെ അംഗങ്ങൾ ഇടക്കിടെ ബസിൽ യാത്ര ചെയ്യുക.

''കുട്ടികൾ നമ്മളുടെതാണ്_ മറക്കണ്ട...'' കുട്ടികളെ വാഹനങ്ങളിൽ വിടുന്ന രക്ഷിതാക്കളറിയാൻ

ഓട്ടോറിക്ഷയിൽ കയറ്റി വിടുന്നവരോട്

> നമ്മുടെ കുട്ടികൾ ആടുമാടുകളെ ( അവയ്ക്ക് പോലും നിശ്ചിത സ്ഥലം പറഞ്ഞിട്ടുണ്ട്) പോലെ കുത്തിനിറച്ച് കയറ്റി വിടണോ?

> ഓട്ടോയുടെ സീറ്റിംഗ് കപ്പാസിറ്റി ഡ്രൈവറെ കൂടാതെ മൂന്നു പേരാണ്

> ചെറിയ കുട്ടികളാണെങ്കിൽ 6 പേർക്ക് കയറാം.

> പലക, ബെഞ്ച് ഇവ കെട്ടിവച്ചിട്ടുള്ള റിക്ഷകളിൽ കുട്ടികളെ വിടരുത്.

> പരിചയമുള്ള ഓട്ടോ ആയാൽ പോലും "എന്റെ ഒരു കുട്ടിയല്ലേ ഒന്ന് അഡ്ജസ്റ്റ് ചെയ്ത് കൂടെ " എന്ന ചോദ്യം ഒഴിവാക്കുക.

> ഡ്രൈവറുടെ കൂടെ കുട്ടികളെ ഇരുത്തുന്നത് വിലക്കുക

''കുട്ടികൾ നമ്മളുടെതാണ്_ മറക്കണ്ട...'' കുട്ടികളെ വാഹനങ്ങളിൽ വിടുന്ന രക്ഷിതാക്കളറിയാൻ

advertisment

News

Super Leaderboard 970x90