Cinema

''വാജ്‌ദ''- സിനിമ പോലും ഹറാമായ നാട്ടിൽ ആദ്യമായി ഒരു സ്ത്രീ തന്നെ സംവിധാനം ചെയ്ത സിനിമ!

വാജ്ദ എന്ന പതിനൊന്നു വയസ്സുകാരി പെൺകുട്ടിയുടെ വലിയ സ്വപ്നമാണ് സൈക്കിളോടിക്കുക എന്നത്. സൗദി അറേബ്യയിലെ റിയാദ് നഗരത്തിലാണവൾ താമസിക്കുന്നത്. സാധാരണ ജോലികൾ ചെയ്ത് ജീവിക്കുന്ന ഉപ്പയും ഉമ്മയ്ക്കുമൊപ്പം ഒരു ചെറിയ വീട്ടിൽ. ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്ക് കടക്കുന്ന വാജ്ദ തന്റെ കുറുമ്പുകളെ തന്റേടമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.

''വാജ്‌ദ''- സിനിമ പോലും ഹറാമായ നാട്ടിൽ ആദ്യമായി ഒരു സ്ത്രീ തന്നെ സംവിധാനം ചെയ്ത സിനിമ!

സൗദിയിൽ പോലും സ്ത്രീകൾക്ക് സ്വാതന്ത്രത്തിന്റെ അനുവാദങ്ങൾ പതുക്കെ ലഭിച്ചു തുടങ്ങുമ്പോഴാണ് -രണ്ടിലും മൂന്നിലും പഠിക്കുന്ന കുഞ്ഞു മക്കളെ ബുർക്കക്കുള്ളിൽ കുത്തി കയറ്റി കേരളത്തിലെ വലിയ വിഭാഗം മനുഷ്യർ കാലത്തിൽ തിരിച്ച് പോക്ക് നടത്തുന്നത്. സിനിമ പോലും ഹറാമായ നാട്ടിൽ ആദ്യമായി ഒരു സ്ത്രീ തന്നെ സംവിധാനം ചെയ്ത സിനിമയാണ് വാജ്ദ - തീർച്ചയായും ആ സിനിമ നിങ്ങൾ കാണണം.

വാജ്ദ എന്ന പതിനൊന്നു വയസ്സുകാരി പെൺകുട്ടിയുടെ വലിയ സ്വപ്നമാണ് സൈക്കിളോടിക്കുക എന്നത്. സൗദി അറേബ്യയിലെ റിയാദ് നഗരത്തിലാണവൾ താമസിക്കുന്നത്. സാധാരണ ജോലികൾ ചെയ്ത് ജീവിക്കുന്ന ഉപ്പയും ഉമ്മയ്ക്കുമൊപ്പം ഒരു ചെറിയ വീട്ടിൽ. ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്ക് കടക്കുന്ന വാജ്ദ തന്റെ കുറുമ്പുകളെ തന്റേടമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. 

അയൽവാസിയും കളിക്കൂട്ടുകാരനുമായ അബ്ദുള്ളയ്ക്കൊപ്പം സ്കൂളിലേക്ക് പോവുകയാണ് അവൾ. സൈക്കിളിൽ കുതിച്ചു നീങ്ങുന്ന ആൺകുട്ടികൾക്കൊപ്പമെത്താൻ വാജ്ദ ഓടുകയാണ്. സ്കൂളിലേക്കുള്ള യാത്രയ്ക്കിടയിലാണ് സൈക്കിൾ കടയിൽ മനോഹരമായ ഒരു പച്ച സൈക്കിൾ പുതുതായി വിൽപ്പനയ്ക്കായി കൊണ്ടുവരുന്നത് അവൾ കാണുന്നത്. മുന്തിയ ആ സൈക്കിളിന് 800 റിയാൽ ആണ് വിലയെന്നും കടക്കാരൻ പറയുന്നു. വീട്ടിലെത്തി അമ്മയോട്, ആ സൈക്കിൾ വാങ്ങിത്തരാൻ അവൾ കെഞ്ചിനോക്കുന്നുണ്ട്. 

''വാജ്‌ദ''- സിനിമ പോലും ഹറാമായ നാട്ടിൽ ആദ്യമായി ഒരു സ്ത്രീ തന്നെ സംവിധാനം ചെയ്ത സിനിമ!

സ്ത്രീകൾക്കുമേൽ മത നിയന്ത്രണങ്ങളുടെ കടുംചങ്ങലകളാണ് എങ്ങും. ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങളണിയാതെ പെൺകുട്ടികൾക്ക്  പുറത്തിറങ്ങാൻ പോലും അനുവാദമില്ലാത്ത മതരാഷ്ട്രമാണ് സൗദി അറേബ്യ. പെൺകുട്ടികൾ സൈക്കിളോടിക്കുക എന്നത് അചിന്ത്യം. തന്റെ സ്വപ്നം സഫലമാക്കാൻ വാജ്ദ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചാണ് സൗദിയിൽ ആദ്യമായി നിർമിക്കപ്പെട്ട ചലച്ചിത്രമായ 'വാജ്‌ദ' (2012)നമ്മോട് പറയുന്നത്.

സിനിമയിലെ പെൺകുട്ടിയുടെ അതേ അവസ്ഥ തന്നെയാണ് സംവിധായികയായ ഹൈഫ അൽ മൻസൂറിന്റേതും. അമേരിക്കയിലും ഫ്രാൻസിലും വിദ്യാഭ്യാസം നേടിയ ഈ സൗദി യുവതിയുടെ വലിയ സ്വപ്നമായിരുന്നു ഒരു സിനിമ നിർമിക്കുക എന്നത്. ഇറാനിയൻ നിയോ റിയലിസ്റ്റ് ചലന ചിതങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം പകർത്തി കാണിക്കുവാൻ ഹൈഫ ആഗ്രഹിച്ചു. സിനിമ ഇസ്ലാമിക വിരുദ്ധമായി കണക്കാക്കുന്ന ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഒരു യുവതി അതു സംവിധാനം ചെയ്യുക എന്നത് ഒട്ടും അനുവദനീയമായിരുന്നില്ല.

''വാജ്‌ദ''- സിനിമ പോലും ഹറാമായ നാട്ടിൽ ആദ്യമായി ഒരു സ്ത്രീ തന്നെ സംവിധാനം ചെയ്ത സിനിമ!

സ്കൂളിൽ വാജ്ദ ഒരു റിബൽ ആണ്. എല്ലാ നിയന്ത്രണങ്ങളും അവൾക്ക് അലോസരങ്ങളായാണ് അനുഭവപ്പെടുന്നത്. അവയൊക്കയും ലംഘിക്കാനുള്ള ഉൾപ്രരണ അവൾക്ക് എപ്പോഴുമുണ്ട്.എല്ലാ പെൺകുട്ടികളേയും പോലെ പൂക്കളും കളിപ്പാട്ടങ്ങളും പാട്ടും ഒക്ക അവൾക്കും ഇഷ്ടമാണ്. മതപഠനത്തിനുള്ള നോട്ടുപുസ്തകത്താളുകളിൽ അവൾ പ്രിയപ്പെട്ട സൈക്കിളിന്റെ ചിത്രം വരച്ചുവെക്കുന്നുണ്ട്. സൈക്കിൾ വാങ്ങാനുള്ള പണം സ്വന്തമായി സ്വരൂപിക്കാനുള്ള ശ്രമമാണ് പിന്നീട്. സ്കൂളിൽ പെൺകുട്ടികൾ നഖത്തിൽ പോളിഷിടുന്നതും, കയ്യിൽ വർണ ചരടു കെട്ടുന്നതും ഒക്കെ വിലക്കിയിട്ടുണ്ട്. വീട്ടിൽ നിന്ന് മെടഞ്ഞുണ്ടാക്കിയ വർണച്ചരടുകളും വിദേശ പാട്ടുകൾ റിക്കാർഡ് ചെയ്ത കാസറ്റുകളും കുട്ടികൾക്ക് രഹസ്യമായി വിറ്റ് അവൾ പണമുണ്ടാക്കുന്നു. സ്കൂളിലെ മുതിർന്ന ഒരു പെൺകുട്ടിയുടെ പ്രണയലേഖനം കാമുകനെത്തിച്ചുകൊടുത്തു പോലും വാജിദ സമ്പാദ്യം വർധിപ്പിക്കുന്നുണ്ട്. പക്ഷേ കർശന സ്വഭാവക്കാരിയായ ഹെഡ് ടീച്ചർ ഈ കച്ചവടം കയ്യോടെ പിടികൂടുന്നു.

വാജ്ദയുടെ വീട്ടിൽ പ്രശ്നങ്ങൾ ഉരുണ്ടുകൂടിത്തുടങ്ങി. ഒരു ആൺകുഞ്ഞിനെ പ്രസവിക്കാത്തതിനാൽ ദേഷ്യപ്പെട്ട് അമ്മയുമായി വഴക്കുകൂടുകയാണ് അച്ഛൻ. അയാൾ രണ്ടാമതൊരു വിവാഹത്തിനുള്ള ഒരുക്കത്തിലാണ്. വീടിന്റെ ചുവരുകൾക്കുള്ളിലെ ലോകത്താണ് വാജ്ദ സ്വാതന്ത്ര്യം അനുഭവിക്കുന്നത്. ഇഷ്ടമുള്ള
വസ്ത്രം ധരിച്ചും പാട്ടു കേട്ടും, വീഡിയോ ഗെയിമുകൾ കളിച്ചും അവൾ സ്വാതന്ത്ര്യം ആഘോഷിക്കുന്നുണ്ട്. രഹസ്യമായി അബ്ദുള്ളയുടെ സൈക്കിൾ വീടിന്റെ ടെറസിലെത്തിച്ച് അവിടെ നിന്നും സൈക്കിളോടിക്കാൻ അവൾ പഠിക്കുന്നുണ്ട്.

''വാജ്‌ദ''- സിനിമ പോലും ഹറാമായ നാട്ടിൽ ആദ്യമായി ഒരു സ്ത്രീ തന്നെ സംവിധാനം ചെയ്ത സിനിമ!

പച്ച സൈക്കിൾ വിൽക്കാൻ വെച്ചിരിക്കുന്ന കടയിൽ പോയി അതാർക്കും വിൽക്കരുതെന്നും,തനിക്കു തന്നെ വേണമെന്നും ഇടയ്ക്കിടെ ചട്ടം കെട്ടുന്നുമുണ്ട്.
ഭാഗ്യം പോലെയാണ് ആ വാർത്ത വാജ്ദയുടെ കാതിലെത്തുന്നത്. സ്കൂളിൽ വലിയ തലത്തിലുള്ള ഒരു ഖുർ ആൻ മത്സരം നടക്കാൻ പോകുന്നു. പല ഘട്ടങ്ങളിലുള്ള പരീക്ഷകൾക്കും അവതരണങ്ങൾക്കും ശേഷം ഒന്നാം സ്ഥാനത്തെത്തുന്ന കുട്ടിക്ക് സമ്മാനത്തുക 1000 റിയാൽ! ഒട്ടും താൽപ്പര്യമില്ലാതിരുന്ന മതപഠനം അവൾ പുനരാരംഭിക്കുന്നു. അക്ഷര സ്ഫുടതയോടെ ഖുർആൻ വായിക്കാൻ പോലും അവൾക്കറിയില്ലായിരുന്നു. കഠിനശ്രമത്തിലൂടെ വാജ്ദ എല്ലാം പഠിച്ചെടുക്കുന്നു. അവളെ തെമ്മാടി പെണ്ണായി കണക്കാക്കിയിരുന്ന ഹെഡ്ടീച്ചർ ഈ മാറ്റം കണ്ട് ശരിക്കും അമ്പരന്നു പോയി.

മത്സരദിനം എത്തി . വാജ്ദയാണ് അന്നത്തെ താരം - എല്ലാ മത്സരാർത്ഥികളേയും പരാജയപ്പെടുത്തി അവൾ ഒന്നാം സ്ഥാനത്തെത്തി. അഭിമാനത്തോടെയും സന്തോഷത്തോടെയും അവൾ സമ്മാനം വാങ്ങാനായി സ്റ്റേജിലേക്ക് കയറുന്നു. ഈ സമ്മാനത്തുകകൊണ്ട് നീ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്എന്ന ചോദ്യത്തിന് ഒട്ടും പതറാതെ വാജ്ദ തന്റെ ഇഷ്ടം മൈക്കിലൂടെ പറയുന്നു.

"എനിക്ക് സൈക്കിൾ വാങ്ങണം"  അപ്രതീക്ഷിതമായ ആ മറുപടി ശരിക്കും സ്കൂളധികാരികളെ ഞെട്ടിച്ചുകളഞ്ഞു. ആ പണം ദൈവാനുഗ്രഹത്തിനായി പാലസ്തീനിലെ ജനങ്ങൾക്ക് സംഭാവനയായി നൽകാനാണ് അവരുടെ തീരുമാനം. 

തന്റെ സ്വപ്നങ്ങൾ തച്ചുടച്ച ആ വഞ്ചന വാജ്ദയെ വല്ലാതെ സങ്കടപ്പെടുത്തുന്നുണ്ട്. വീട്ടിൽ തിരിച്ചെത്തിയ വാജ്ദ അച്ഛൻ ഇന്ന് പുതിയ വിവാഹം ചെയ്യാൻ പോവുകയാണ് എന്ന വിവരം കൂടി അറിയുന്നു. സോഫയിൽ തനിച്ചിരുന്ന് തേങ്ങുന്ന ആ പെൺകുട്ടി പതുക്കെ മയങ്ങിപ്പോവുന്നു. ഉണർന്നപ്പോൾ രാവേറെ ആയിരിക്കുന്നു. ഇതിനിടയിലെപ്പഴോ അമ്മ ജോലി കഴിഞ്ഞ് തിരിച്ചെത്തിയിരുന്നു. അമ്മയെ തേടി ടെറസിലെത്തിയ വാജ്ദ അവിടെ തനിച്ചിരുന്ന് വിതുമ്പുന്ന അമ്മയെ ആണ് കാണുന്നത്. ഒരു തെരുവിനപ്പുറം വർണാഭമായ ആഘോഷങ്ങൾ നടക്കുന്നത് ടെറസിൽ നിന്ന് കാണാം. അവളുടെ അച്ഛന്റെ വിവാഹം.
പരസ്പരം താങ്ങായ് ആ അമ്മയും മകളും ചേർന്നുനിന്ന് കരയുമ്പോൾ ഇരുണ്ട ആകാശത്ത് വിവാഹാഘോഷ വെടിക്കെട്ടുകളുടെ വർണമഴ. ഇടനാഴിയിൽ വെളിച്ചം പടരുമ്പോൾ വാജ്ദ കാണുന്നത് അവിടെ അവൾ ആഗ്രഹിച്ച ആ പച്ച സൈക്കിൾ അവൾക്കായ് അമ്മ വാങ്ങി കൊണ്ടുവന്നിരിക്കുന്നതാണ്.

''വാജ്‌ദ''- സിനിമ പോലും ഹറാമായ നാട്ടിൽ ആദ്യമായി ഒരു സ്ത്രീ തന്നെ സംവിധാനം ചെയ്ത സിനിമ!

പുതിയ പ്രഭാതത്തിൽ ആൺകുട്ടികളുടെ കൂട്ടങ്ങളെ കടന്ന് അവരെ വെല്ലുവിളിച്ച് തികഞ്ഞ് ആത്മവിശ്വാസത്തോടെ തന്റെ പുത്തൻ സൈക്കിളിൽ കുതിച്ചുപായുകയാണ് വാജ്ദ, അബ്ദുള്ളയെ പിന്നിലാക്കി വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന വിശാലമായ ഹൈവേക്കരികിലെത്തി ഇനി എങ്ങോട്ടു പോകണമെന്ന് സന്ദേഹിച്ചു നിൽക്കുന്ന വാജ്ദയുടെ വാശി നുരയുന്ന പുഞ്ചിരിയിൽ സിനിമ അവസാനിക്കുന്നു.

സ്ത്രീകളുടെ എല്ലാ സൗന്ദര്യാവിഷ്കാരങ്ങളേയും മതശാസനകളാൽ നിശ്ശബ്ദമാക്കുന്ന ഒരു ഇടത്തിൽ ഇത്തരമൊരു സിനിമ നിർമിക്കാൻ ഹൈഫ വലിയ കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സിനിമയിലെ അഭിനേതാക്കൾക്കും ടെക്നീഷ്യൻമാർക്കുമൊപ്പം പൊതുഇടങ്ങളിൽ ഷൂട്ടിങ്ങ് നടത്താൻ ഇവർക്ക് അനുവാദമുണ്ടായിരുന്നില്ല. തന്റെ വാനിനുള്ളിൽ മറഞ്ഞിരുന്ന് മൈക്കിലൂടെ നിർദേശങ്ങൾ നൽകിയാണ് അവർ സംവിധാനം നിർവഹിച്ചത്. ഒരൊറ്റ സിനിമ ടാക്കീസുപോലുമില്ലാത്ത സൗദിയിൽ ഈ സിനിമ ഡി വി ഡി ഫോർമാറ്റിൽ മാത്രമാണ് റിലീസ് ചെയ്തത്. 

ലോകത്തിലെ നിരവധി ഫെസ്റ്റിവലുകളിൽ ഈ സിനിമ വലിയ അംഗീകാരവും പ്രശംസയും നേടി. ഒരു നവാഗത സംവിധായികയുടെ ആദ്യ സിനിമയാണിതെന്ന് തോന്നാത്തവിധം സാങ്കേതികമായും കലാപരമായും "വാജ്ദ' ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്. സ്വാതന്ത്യത്തേയും സൗന്ദര്യത്തേയും കുറിച്ചുള്ള പാശ്ചാത്യ സങ്കൽപ്പങ്ങളോട് ചില ആരാധനകൾ ചില ദൃശ്യങ്ങളിൽ സംവിധായിക പ്രകടമാക്കുന്നുണ്ട്. എങ്കിലും സമത്വത്തെക്കുറിച്ചുംസ്ത്രീകളെക്കുറിച്ചും - കൂടെേ മതം അടിച്ചേൽപ്പിക്കുന്ന ആശയങ്ങൾ ചോദ്യംചെയ്യാനും "വാജ്ദ' ശ്രമിക്കുന്നുണ്ട്.

അടിച്ചമർത്തപ്പെടുന്ന ഏത് സമൂഹവും വിലക്കുകൾ ലംഘിച്ച് ചിലപ്പോഴൊക്കെ സ്വയം സ്വാത്രന്ത്യ പ്രഖ്യാപനങ്ങൾ നടത്തും. അത് വളരെ നിസ്സാരമെന്ന് തോന്നാവുന്ന ലളിത പ്രവർത്തികളായാവാം. പക്ഷേ ശൃംഖലാരൂപമുള്ള തീക്കാറ്റിനാണ് അത് തിരികൊളുത്തുക. വാജ്ദയുടെ സൈക്കിൾ ഓടി തുടങ്ങിയത് അത്തരമൊരു തീപ്പൊരിയുമായാണ്.

advertisment

News

Super Leaderboard 970x90