Cinema

''റ്റു ഹാഫ് ടൈംസ് ഇൻ ഹെൽ'' - ഫുട്ബോളിനെ ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ള സിനിമകളിൽ ഏറ്റവും മഹത്തരമായി വിലയിരുത്തപ്പെട്ടത് !

“ജീവിക്കാൻ വേണ്ടി മരിക്കാൻ പോലും തയ്യാറാണെന്ന" പ്രയോഗം ചിലപ്പോൾ നാം തമാശയായി ഉപയോഗിക്കാറുണ്ട്. പക്ഷേ ഇത്തിരി ഭക്ഷണത്തിനുവേണ്ടി മനുഷ്യൻ ചിലപ്പോൾ മരിക്കാൻ പോലും തയ്യാറാകുമെന്ന് നമുക്ക് ഈ സിനിമ കഴിയുമ്പോൾ ബോധ്യമാകും. ജീവിക്കണോ മരിക്കണോ എന്ന ചോദ്യം പോലെ പ്രസക്തമാണ് ചില അവസരങ്ങളിൽ ജയിക്കണോ തോൽക്കണോ എന്ന തീരുമാനവും.

''റ്റു ഹാഫ് ടൈംസ് ഇൻ ഹെൽ'' - ഫുട്ബോളിനെ ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ള സിനിമകളിൽ ഏറ്റവും മഹത്തരമായി വിലയിരുത്തപ്പെട്ടത് !

"ജർമനി തോറ്റേ' എന്നുപറഞ്ഞ് ആർത്തുചിരിച്ച് ഓടുന്ന സ്റ്റൈനറുടെ വലംകണ്ണിലൂടെ വെടിയുണ്ട പായുന്നു. മരിച്ചുവീഴുന്ന സ്റ്റൈനർക്കരി കിലേയ്ക്ക് പാഞ്ഞുവരുന്ന ഡിയോയും കൂട്ടുകാരും ഒന്നൊന്നായി വെടിയേറ്റ് വീഴുന്നു. കൂടെ കുറേ സഹതടവുകാരും. സിനിമയുടെ ആരംഭത്തിൽ ബാരക്കുകളിൽ ജീവച്ഛവങ്ങളെപ്പോലെ തളർന്നുറങ്ങുന്ന തടവുകാരെയും ഡിയോയെയും മന്ദതാളത്തിൽ നമുക്ക് കാട്ടിത്തന്ന ക്യാമറ ഇപ്പോൾ മൈതാനം നിറയെ തലങ്ങും വിലങ്ങും വീണുകിടക്കുന്ന അവരുടെ ചേതനയറ്റ ശരീരങ്ങൾക്കരികിലൂടെ പതുക്കെ നീങ്ങുന്നു. ആരവങ്ങൾ അടങ്ങി ഗാലറികൾ ശൂന്യമായി. എല്ലാവരും പോയ്ക്കഴിഞ്ഞു. കാറ്റിൽ ഗർവോടെ ആടിക്കളിക്കുന്ന നാസിപതാക മാത്രം. ശവങ്ങൾക്കിടയിൽ അനാഥമായി കിടക്കുന്ന ഫുട്ബോളിന്റെ ദൈന്യ ദൃശ്യത്തിൽ സിനിമ അവസാനിക്കുന്നു."

''റ്റു ഹാഫ് ടൈംസ് ഇൻ ഹെൽ'' - ഫുട്ബോളിനെ ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ള സിനിമകളിൽ ഏറ്റവും മഹത്തരമായി വിലയിരുത്തപ്പെട്ടത് !

റ്റു ഹാഫ് ടൈംസ് ഇൻ ഹെൽ

നാസി നൃശംസതയും ജൂത വംശഹത്യകളും പ്രമേയമായി നിരവധി സിനിമകൾ ഇറങ്ങീട്ടുണ്ട്. ഉക്രേനിയൻ അതിർത്തിയിൽ നാസി ക്യാമ്പുകളിലൊന്നിൽ തടവിൽ കഴിയുന്ന ഒരു കൂട്ടം ഹംഗറിക്കാരുടെ ബാരക്കുകളിൽ തളർന്നുറങ്ങുന്ന തൊഴിലാളികളുടെ ദൈന്യ നിശബ്ദതയിലൂടെ പതുക്കെ നീങ്ങുന്ന ക്യാമറക്കാഴ്ചകളിലാണ് ' ഹാഫ് ടൈംസ് ഇൻ ഹെൽ' എന്ന ഹംഗേറിയൻ സിനിമ ആരംഭിക്കുന്നത്. 1962ൽ പുറത്തിറങ്ങിയ ഈ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ ഒരു ഫുട്ബോൾ മത്സരത്തെക്കുറിച്ചുള്ളതാണ്. ക്യാമ്പിലെ നരകജീവിതത്തിൽ നിന്നും കരകയറാൻ അവർ നടത്തുന്ന ശ്രമങ്ങളിൽ വളരെ പ്രാധാന്യമുള്ളതാണ് ഈ പന്തുകളി,1944 വസന്തകാലത്താണ് സിനിമ ആരംഭിക്കുന്നത്. ആവശ്യത്തിന് ഭക്ഷണവും വിശ്രമവും ചികിത്സയും വസ്ത്രങ്ങളും കൊടുക്കാതെ തടവുകാരെക്കൊണ്ട് മലഞ്ചെരിവുകളിലെ കാടുകളിൽ എല്ലുമുറിയെ പണിയെടുപ്പിക്കുകയാണ്.

അവർ വൻമരങ്ങൾ മുറിച്ചിടുകയും ഈർന്ന് പലകകളാക്കുകയും ഒക്കെ ചെയ്യണം. അനുസരക്കേട് കാട്ടുന്നവർക്ക് കഠിന ശിക്ഷകളാണ്. കമ്യൂണിസ്റ്റുകൾ എന്നു സംശയിക്കുന്നവരെ മരങ്ങളിൽ രാവന്തിയോളം കെട്ടിത്തൂക്കി ചോദ്യം ചെയ്യുന്നുണ്ട്. ഹംഗറിയിലെ പാട്ടുകാരും ഡോക്ടർമാരും കായികതാരങ്ങളും ഒക്കെ ഇവിടെ തടവിൽ ജോലിചെയ്യുന്നുണ്ട്. ഹംഗറിയിലെ പ്രശസ്ത ഫുട്ബോൾ താരമായിരുന്ന ഒനോഡിയും അതിൽപ്പെടും. “ഡിയോ' എന്ന വിളിപ്പേരിൽ ലോകമെങ്ങും ആരാധകരുണ്ടായിരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന പഴയ ന്യൂസ്പേപ്പർ ബ്ലോഅപ്പുകളിൽ നിന്നാണ് ജർമൻ പട്ടാളക്യാപ്റ്റനായ ഹൈലിംങ്ങ് - ഡിയോ ഈ ക്യാമ്പിലെ തടവുകാരിലൊരാളാണെന്ന കാര്യം തിരിച്ചറിയുന്നത്.

ഹിറ്റ്ലറുടെ പിറന്നാളാഘോഷങ്ങൾ വരികയാണ്. വൻ പരിപാടികളൊന്നും അതോടനുബന്ധിച്ച് ആസൂത്രണം ചെയ്യാനാവുന്നില്ല. ഉയർന്ന ജർമൻ പട്ടാള മേധാവിയും ഭാര്യയും വിശിഷ്ടാതിഥികളായെത്തുന്നുണ്ട്. അന്നത്തെ ദിവസത്തേയ്ക്ക് ഒരു ഫുട്ബോൾ മത്സരം നടത്തുന്നതിനേക്കുറിച്ചാണ് ക്യാപ്റ്റൻ ഹൈലിംങ് ആലോചിക്കുന്നത്. ജർമൻ പട്ടാള ഫുട്ബോൾ ടീമിനോട് കളിക്കാൻ എതിർ ടീം വേണം. തടവുകാരിൽ നിന്ന് ഒരു ടീമുണ്ടാക്കാനുള്ള നിർദേശം ഡിയോക്ക് ലഭിക്കുന്നു.

''റ്റു ഹാഫ് ടൈംസ് ഇൻ ഹെൽ'' - ഫുട്ബോളിനെ ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ള സിനിമകളിൽ ഏറ്റവും മഹത്തരമായി വിലയിരുത്തപ്പെട്ടത് !

പട്ടിണിക്കോലങ്ങളായ തൊഴിലാളികളിൽ ഫുട്ബോൾ കളി അറിയുന്നവരുണ്ടാകാമെങ്കിലും എഴുന്നേറ്റ് നിൽക്കാൻ പോലും ത്രാണിയില്ലാത്ത അവർക്ക് അഞ്ചുമിനിട്ട് പോലും കളിക്കാനുള്ള ആരോഗ്യമില്ലെന്ന് ഡിയോക്കറിയാം. ഈ നിർദേശം ഡിയോ ആദ്യമേ തന്നെ തള്ളിക്കളയുന്നു. പട്ടാളക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം ഈ മത്സരം എന്തുവന്നാലും നടത്തിയേ പറ്റൂ. മത്സരദിനം വരെ പണികളിൽ നിന്ന് ഒഴിവാക്കുകയും പരിശീലനം നടത്താൻ അനുവദിക്കുകയും കുറച്ചുകൂടി നല്ല ഭക്ഷണം നൽകുകയും വേണം എന്ന ഡിയോയുടെ ആവശ്യങ്ങൾ മനസ്സില്ലാ മനസ്സോടെ അംഗീകരിക്കേണ്ടിവരുന്നു.

"നല്ല ഭക്ഷണം' ടീമംഗങ്ങൾക്ക് ലഭിക്കുമെന്നത് വലിയ കോളിളക്കമാണ് ക്യാമ്പിലുണ്ടാക്കുന്നത്. രോഗികളും വൃദ്ധരും ഒക്കെ തങ്ങളെക്കൂടി ടീമിൽ ഉൾപ്പെടുത്തണമെന്ന അപേക്ഷയുമായി ഡിയോക്ക് ചുറ്റുമാണ്. ഫുട്ബോൾ എന്നത് പവിത്രമായ ഒരു കളിയായി കണക്കാക്കുന്ന ഡിയോ വലിയ സംഘർഷത്തിലാണ്. ഇരകളായ് നിന്നുകൊണ്ടുള്ള ഈ ഒരു മത്സരത്തോട് അദ്ദേഹം യോജിക്കുന്നേ ഇല്ല. ടീമുണ്ടാക്കി മത്സരത്തിൽ പങ്കെടുത്തില്ലെങ്കിൽ ശിക്ഷ ഉറപ്പാണെന്നതിനാൽ ടീമംഗങ്ങളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഡിയോ. തൊണ്ണൂറ്റി എട്ടുപേരിൽ നിന്ന് എട്ടുപേരെ ഡിയോ കണ്ടെത്തുന്നു. തെരഞ്ഞെടുക്കപ്പെടാത്ത ബാക്കി സർവരും അദ്ദേഹത്തോട് പിണങ്ങുകയാണ്. 

ചിലർ കുറ്റപ്പെടുത്തുന്നു, ചീത്ത വിളിക്കുന്നു. ആക്രമിക്കുന്നു. ടീമംഗങ്ങൾക്ക് മാത്രം ലഭിക്കുന്ന പാൽക്കട്ടിയിലേയ്ക്കും സൂപ്പിലേയ്ക്കും കൊതിയോടെ നോക്കുകയാണവർ. ഇനിയും വേണ്ട രണ്ടുപേരെ മറ്റു ക്യാമ്പുകളിൽ പോയി കണ്ടെത്താൻ ഡിയോക്ക് അനുവാദം ലഭിക്കുന്നു. വലിയ ക്വാറികളിൽ അപകടകരമായ ജോലിയിൽ മരണം മുന്നിൽക്കണ്ട് ജീവിക്കുന്ന സ്റ്റൈനർ എന്ന ജൂതപ്പയ്യൻ തനിക്ക് ഫുട്ബോൾ കളിക്കാനറിയാമെന്ന് നുണപറഞ്ഞ് ഡിയോക്കൊപ്പം കൂടുന്നു. ഒളിമ്പിക്സിൽ ഷൂട്ടിംങ് താരമായിരുന്ന ഫെറൻസിയെ അവിടെവെച്ച് ഡിയോ കണ്ടെത്തുന്നു. അദ്ദേഹത്തെയും ടീമിലെടുക്കുന്നു. പരിശീലനത്തിനായി ആദ്യമായി ഫുട്ബോൾ ലഭിക്കുമ്പോൾ ഡിയോയുടെ മുഖത്തെ ആഹ്ലാദം കാണേണ്ടതു തന്നെയാണ്.

''റ്റു ഹാഫ് ടൈംസ് ഇൻ ഹെൽ'' - ഫുട്ബോളിനെ ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ള സിനിമകളിൽ ഏറ്റവും മഹത്തരമായി വിലയിരുത്തപ്പെട്ടത് !

ഒരു കയ്യിൽ മുന്തിയ പാൽക്കട്ടിയും മറ്റക്കയ്യിൽ പന്തുമായാണ് ഒരു പട്ടാളക്കാരൻ ഡിയാക്ക് മുന്നിലേയ്ക്ക് വരുന്നത്. വിശപ്പും കൊതിയും ഡിയോയെ ആദ്യം പാൽക്കട്ടിയിലേക്ക് കയ്യടുപ്പിക്കുന്നുണ്ടെങ്കിലും അടുത്ത നിമിഷം ഫുട്ബോളിനോടുള്ള പ്രണയം ഡിയോ തിരിച്ചറിയുന്നുണ്ട്. ജോലിയിൽ നിന്ന് വിടുതൽ കിട്ടിയ ടീമംഗങ്ങൾ മരക്കൂട്ടങ്ങൾക്ക് നടുവിലെ ഒരു വെളിമ്പ്രദേശത്താണ് പരിശീലനം നടത്തുന്നത്. കാവലായി കോർബ എന്ന ഹംഗറി പട്ടാളക്കാരൻ മാത്രം. പരിശീലനം തുടങ്ങിയപ്പോൾ തന്നെ സ്റ്റൈനർ എന്ന പയ്യൻ തന്നോട് നുണ പറഞ്ഞാണ് ടീമിൽ കടന്നുകൂടിയതെന്ന് ഡിയോക്ക് മനസ്സിലാവുന്നു. 

ജീവിതത്തിൽ ഒരിക്കൽപ്പോലും അവൻ പന്തു കളിച്ചിട്ടില്ലെന്നും. ദേഷ്യം വന്ന ഡിയോ നുണ പറഞ്ഞതിനുള്ള ശിക്ഷയായി അവനെ തിരിച്ചയയ്ക്കാൻ തീരുമാനിക്കുന്നു. തിരിച്ചു പോയാൽ അവനെ മരണമാണ് കാത്തിരിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. താൻ കളി പഠിച്ചോളാം എന്ന് സ്റ്റൈനർ ഡിയോക്ക് വാക്കു നൽകുന്നു. ബാക്കിയുള്ളവരെല്ലാം വാശി പിടിച്ചതിനാൽ  തന്റെ തീരുമാനം ഡിയോ പിൻവലിക്കുന്നു. കമ്മ്യൂണിസ്റ്റ് പ്രവർത്തകനായതി നാൽ തടവിലാക്കപ്പെട്ട റാസിക്കും ടീമിലുണ്ട്. അദ്ദേഹം ഈ അവസരം തടവു ചാടുന്നതിന് അനുകൂലമാണെന്ന അഭിപ്രായക്കാരനാണ്. 

ജർമൻ സേനയ്ക്ക്ആഹ്ലാദിക്കാനുള്ള ഈ കോപ്രായ മത്സ്രത്തിൽ പങ്കെടുക്കരുതെന്ന് പറയുന്നു. താൻ ഏറ്റെടുത്ത ഉത്തരവാദിത്വത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്ന് ഡിയോ ഉറപ്പിച്ചു പറയുന്നു. തടവുചാടാനുള്ള ശ്രമം പരാജയപ്പെട്ടാൽ തീർച്ചയായും ആ നിമിഷം എല്ലാവരേയും പട്ടാളം വെടിവെച്ചുകൊല്ലും. റാസിക്ക് ചോദിക്കുന്നത് മത്സരശേഷം നമുക്കിവർ ട്രോഫികളാണോ തരാൻ പോവുന്നത് എന്നാണ്.. ഈ ക്യാമ്പിൽ നരകിച്ച് മരിക്കും മുമ്പ് രക്ഷപ്പെട്ട് കുടുംബത്തോട് ചേരണമെന്ന ഭൂരിപക്ഷാഭിപ്രായത്തോട് ഡിയോക്കും ചേരേണ്ടിവരുന്നു.

''റ്റു ഹാഫ് ടൈംസ് ഇൻ ഹെൽ'' - ഫുട്ബോളിനെ ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ള സിനിമകളിൽ ഏറ്റവും മഹത്തരമായി വിലയിരുത്തപ്പെട്ടത് !

അനുകൂലമായ അവസരം ലഭിച്ച ഒരു ദിവസം കാവൽപട്ടാളക്കാരനെ അടിച്ചുവീഴ്ത്തി റാസിക്ക് തോക്ക് കൈവശപ്പെടുത്തുന്നു. എല്ലാവരും കൂടി സമീപത്തെ കാട്ടിൽ കയറി ഓട്ടം തുടങ്ങുന്നു. രാത്രിയാകും വരെ അവർ ഓടിക്കൊണ്ടിരുന്നു. പക്ഷെ പുലർച്ചെ പുഴക്കരയിൽ ഉറങ്ങുകയായിരുന്ന സംഘത്തെ പട്ടാളം വളഞ്ഞു പിടിച്ചു. ഇതിനിടയിൽ റാസിക്ക് വെടിയേറ്റ് മരിച്ചു. രണ്ടുദിവസം കഴിഞ്ഞയുടനെയാണ് ഫുട്ബോൾ മത്സരം എന്നതിനാൽ ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെക്കുന്നു. മരണം സുനിശ്ചിതമായ തങ്ങൾ മത്സരത്തിനില്ലെന്ന് ഡിയോ ഉറപ്പിച്ചു പറയുന്നു. അതിഥികളും ആയിരക്കണക്കിന് കാഴ്ചക്കാരായ പട്ടാളക്കാരും ഗ്രൗണ്ടിനുപുറത്ത് കാത്തിരിക്കുകയാണ്. 

പ്രതിസന്ധി പരിഹരിക്കാനായി ക്യാപ്റ്റൻ ഹൈലിംങ് ടീമംഗങ്ങളുടെ ശിക്ഷ പുനഃപരിശോധിക്കാമെന്ന് വാക്കുനൽകുന്നു.വെടിയേറ്റു മരിച്ച റാസിക്കിനു പകരം ഒരു ഹംഗറി പട്ടാളക്കാരനാണ് പതിനൊന്നാമനായി ടീമിലിറങ്ങുന്നത്. ഇതിനിടയിൽ മരണഭയം കൊണ്ട് സമനിലതെറ്റി ഭക്ഷണം അധികം കഴിച്ച ഒരു കളിക്കാരന് വയറിളക്കം പിടിക്കുന്നുണ്ട്. പത്ത് പേരുമായുള്ള ഒന്നാംപകുതി ദയനീയമായിരുന്നു. മൂന്നു ഗോളുകൾ ജർമൻ പട്ടാളം അടിച്ചുകഴിഞ്ഞു. ഈ കോമാളിക്കളിക്കെതിരെ കാഴ്ചക്കാരായ സഹഹംഗറിത്തടവുകാർ ഡിയോയെ ചീത്തവിളിക്കുന്നുണ്ട്. ഒന്നാം പകുതി അവസാനിക്കും മുമ്പ് അവഹേളനത്തിൽ കലിവന്ന ഡിയോ മറുപടിഗോളടിക്കുന്നു. ഇതിനിടയിൽ ആശുപത്രിയിൽ കാൽ മുറിച്ചുമാറ്റേണ്ട അവസ്ഥയിൽ കഴിയുന്ന ഡിയോയുടെ പഴയ ചങ്ങാതിയും ദേശീയ ടീമിലെ ഏറ്റവും മികച്ച കളിക്കാരനുമായിരുന്ന ഗുറ്റ്സിയും അവിടെ എത്തുന്നുണ്ട്. 

കളിച്ച് ജയിക്കാൻ അദ്ദേഹം ഡിയോയോട് വിളിച്ച് പറയുന്നുണ്ട്. ഒന്നാം പകുതി കഴിഞ്ഞുള്ള ഇടവേളയിൽ തങ്ങൾക്കൊപ്പം കളിക്കുന്ന പട്ടാളക്കാരനിൽ നിന്നും കളിക്കുശേഷമുള്ള തങ്ങളുടെ വിധി എന്താണെന്ന് ഡിയോയും സംഘവും മനസ്സിലാക്കുന്നു. കുറ്റത്തിൽ നിന്നും ഒഴിവാക്കി എന്നത് നുണ പറഞ്ഞതാണ്. രണ്ടാം പകുതിയിൽ എന്തിനു കളിക്കണം എന്ന സന്നിഗ്ധത കളിക്കാരെ ഒക്കെയും കുഴക്കുന്നുണ്ട്. തങ്ങളെ കാത്തിരിക്കുന്ന മരണത്തിനു മുമ്പുള്ള കുറച്ചു മിനുട്ടുകൾ മാത്രമാണിനി ബാക്കിയുള്ളത്. 

''റ്റു ഹാഫ് ടൈംസ് ഇൻ ഹെൽ'' - ഫുട്ബോളിനെ ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ള സിനിമകളിൽ ഏറ്റവും മഹത്തരമായി വിലയിരുത്തപ്പെട്ടത് !

ആയിരക്കണക്കിനു കാണികൾക്കു മുമ്പിൽ പ്രദർശിപ്പിക്കേണ്ടത് ഇനിയും കോമാളിവേഷമാണോ എന്ന ചിന്ത എല്ലാവരേയും ഉലയ്ക്കുന്നു.സ്റ്റൈനർ പോലും പന്തുകൾക്ക് പിറകെ കുതിച്ചോടുകയാണ് പിന്നെ. തടവുകാരുടെ ആരവങ്ങളിൽ വിജയിക്കാനുള്ള ആഹ്വാനങ്ങൾ മുഴങ്ങുകയാണ്. ഡിയോയുടെ കാലിൽ നിന്നുതന്നെ വീണ്ടും രണ്ടു ഗോളുകൾ കൂടി. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ. ജർമനിക്കെതിരെ പെനാൽറ്റി കിക്കെടുക്കാൻ ഡിയോ ഒരുങ്ങിനിൽക്കുമ്പോഴാണ് ആകാശത്തുകൂടി റഷ്യൻ ഫൈറ്റർ വിമാനപ്പട കുതിച്ചെത്തുന്നത്. നിമിഷം കൊണ്ട് എല്ലാവരും ഒളിച്ചു. കളിക്കാർ മൈതാനത്ത് കമിഴ്ന്നുകിടന്നു. ഇതിനിടയിൽ ക്യാപ്റ്റൻ ഹൈലിങിന്റെ ദൂതൻ ഡിയോക്കരികിലെത്തി കളി തോറ്റുകൊടുക്കാൻ ഉപദേശിക്കുന്നുണ്ട്. 

ഈ ബോൾ പാഴാക്കണമെന്നും, എങ്കിൽ കളിക്കുശേഷം മരണശിക്ഷ ഒഴിവാക്കിത്തരാം എന്നും പറയുന്നുണ്ട്. കളി പുനരാരംഭിച്ചപ്പോൾ ഒരു പുഞ്ചിരിയോടെ ആ പെനാൽറ്റി കിക്ക് ഡിയോ ഗോളാക്കി മാറ്റുന്നു. ഹംഗറിക്കാർ ആവേശത്തിമിർപ്പിൽ ടീമംഗങ്ങളെ അഭിനന്ദിക്കാൻ മൈതാനത്തേയ്ക്കിറങ്ങുകയാണ്. കലിപൂണ്ട് ജർമൻ ഓഫീസർ ഭാര്യ തടയുന്നത് പരിഗണിക്കാതെ തോക്ക് വലിച്ചൂരുന്നു. "ജർമനി തോറ്റേ' എന്നുപറഞ്ഞ് ആർത്തുചിരിച്ച് ഓടുന്ന സ്റ്റൈനറുടെ വലംകണ്ണിലൂടെ വെടിയുണ്ട പായുന്നു. മരിച്ചുവീഴുന്ന സ്റ്റൈനർക്കരി കിലേയ്ക്ക് പാഞ്ഞുവരുന്ന ഡിയോയും കൂട്ടുകാരും ഒന്നൊന്നായി വെടിയേറ്റ് വീഴുന്നു. കൂടെ കുറേ സഹതടവുകാരും.

സിനിമയുടെ ആരംഭത്തിൽ ബാരക്കുകളിൽ ജീവച്ഛവങ്ങളെപ്പോലെ തളർന്നുറങ്ങുന്ന തടവുകാരെയും ഡിയോയെയും മന്ദതാളത്തിൽ നമുക്ക് കാട്ടിത്തന്ന ക്യാമറ ഇപ്പോൾ മൈതാനം നിറയെ തലങ്ങും വിലങ്ങും വീണുകിടക്കുന്ന അവരുടെ ചേതനയറ്റ ശരീരങ്ങൾക്കരികിലൂടെ പതുക്കെ നീങ്ങുന്നു.
ആരവങ്ങൾ അടങ്ങി ഗാലറികൾ ശൂന്യമായി. എല്ലാവരും പോയ്ക്കഴിഞ്ഞു. കാറ്റിൽ ഗർവോടെ ആടി ക്കളിക്കുന്ന നാസിപതാക മാത്രം. ശവങ്ങൾക്കിടയിൽ അനാഥമായി കിടക്കുന്ന ഫുട്ബോളിന്റെ ദൈന്യ ദൃശ്യത്തിൽ സിനിമ അവസാനിക്കുന്നു. നാടകീയത മുറ്റിയ ദൃശ്യങ്ങളെ അതിഭാവുകത്വത്തിന്റെ കടുംവർണങ്ങൾ ചാലിച്ച് കൃത്രിമമാക്കുന്നില്ല സൊളാൻ ഫാബി ഈ സിനിമയിൽ. വിശപ്പെന്ന അടിസ്ഥാന വികാരത്തിന് മുകളിലാണോ താഴെയാണോ സർഗാത്മകതയെ അവതരിപ്പിക്കാനുള്ള മനുഷ്യന്റെ ത്വര എന്ന വിഷയമാണ് ഫാബി പ്രധാനമായും ഈ സിനിമയിൽ ചർച്ചചെയ്യുന്നത്. 

''റ്റു ഹാഫ് ടൈംസ് ഇൻ ഹെൽ'' - ഫുട്ബോളിനെ ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ള സിനിമകളിൽ ഏറ്റവും മഹത്തരമായി വിലയിരുത്തപ്പെട്ടത് !

ഒരു കഷണം പാൽക്കട്ടിയും ഒരിറ്റു സൂപ്പും ചില അവസരങ്ങളിൽ സൗഹൃദ സ്നേഹങ്ങളെ നിർവചിക്കും എന്ന് നാം ചില രംഗങ്ങളിൽ കാണുന്നുണ്ട്. ബോളുതട്ടാനുള്ള കരുത്തുപോലുമില്ലാത്ത ഒരു വൃദ്ധഡോക്ടർ ഭക്ഷണത്തിനുവേണ്ടി തന്നെയും ഫുട്ബോൾ ടീമിൽ ഉൾപ്പെടുത്തണമെന്ന് ഡിയോയോട് കെഞ്ചുന്ന ഒരു ദൃശ്യമുണ്ടിതിൽ. "പനി വന്നപ്പോൾ ഡിയോ നിന്നെ ചികിത്സിച്ചത് ഞാനല്ലേ' എന്ന് സങ്കടത്തോടെ ഡോക്ടർ ചോദിക്കുന്നുണ്ട്. എല്ലാ മനോസംഘർഷങ്ങളും മാറ്റാൻ പിഞ്ഞാണപാത്രങ്ങളിലും മരത്തട്ടിലും മുട്ടി ഹംഗറിയിലെ പ്രശസ്തനായ ഡ്രം വിദഗ്ധൻ ആ ബാരക്കിൽ പാട്ടുപാടുന്ന ദൃശ്യവും ഹൃദയസ്പർശിയാണ്.

1962ലെ ബോസ്റ്റൺ സിനിമ ഫെസ്റ്റിവലിൽ കിട്ടിക്ക് അവാർഡ് കൂടാതെ ലോകമെങ്ങും വൻ സ്വീകരണം തന്നെയാണ് ആസ്വാദകർ ഈ സിനിമയ്ക്ക് നൽകിയത്. “ജീവിക്കാൻ വേണ്ടി മരിക്കാൻ പോലും തയ്യാറാണെന്ന" പ്രയോഗം ചിലപ്പോൾ നാം തമാശയായി ഉപയോഗിക്കാറുണ്ട്. പക്ഷേ ഇത്തിരി ഭക്ഷണത്തിനുവേണ്ടി മനുഷ്യൻ ചിലപ്പോൾ മരിക്കാൻ പോലും തയ്യാറാകുമെന്ന് നമുക്ക് ഈ സിനിമ കഴിയുമ്പോൾ ബോധ്യമാകും. ജീവിക്കണോ മരിക്കണോ എന്ന ചോദ്യം പോലെ  പ്രസക്തമാണ് ചില അവസരങ്ങളിൽ ജയിക്കണോ തോൽക്കണോ എന്ന തീരുമാനവും. ഡിയോയും കൂട്ടുകാരും "വിജയിച്ചുകൊണ്ട് മരിക്കാം' എന്ന തീരുമാനമെടുക്കുന്നത് ഈ മത്സരത്തിന്റെ പ്രത്യേകഘട്ടത്തിലാണ്.

ഓരോ മനുഷ്യനും ഇത്തരം ചില ഘട്ടങ്ങളിലുടെ കടന്നുപോവുന്നുണ്ടെന്നും അവരുടെ തെരഞ്ഞെടുപ്പുകളാണ് ചരിത്രമായി രേഖപ്പെടുത്തുന്നത് എന്നും ഈ സിനിമ പറയാതെ പറയുന്നുണ്ട്.

(1962 ഹംഗറി, ( ഹംഗേറിയൻ) ബ്ലാക്ക് വൈറ്റ്, 140 മിനുട്ട് സംവിധാനം: സൊളാൻ ഫാബി )

advertisment

News

Super Leaderboard 970x90