Cinema

'ദ റെഡ് ബലൂൺ'... പാസ്കൽ എന്ന ആറുവയസ്സുകാരന്റെയും ചുവന്ന ബലൂണിന്റെയും സൗഹൃദം ആസ്പദമാക്കി അൽബെർട്ട് ലമൊറിസ് നിർമ്മിച്ച സിനിമ.

സ്പെഷൽ എഫക്റ്റ്കൾ ഇന്നത്തെപോലെ സാദ്ധ്യമല്ലാത്ത, സാങ്കേതികവിദ്യ അധികം വികസിക്കാത്ത ആ കാലത്ത് ഇത്തരമൊരു ഫാന്റസി ദൃശ്യങ്ങൾ സ്വാഭാവികതയ് കോട്ടമില്ലാത്ത വിധത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. നരച്ചദൃശ്യങ്ങൾക്കിടയിൽ തിളങ്ങുന്ന ചുവന്ന ബലൂണിന്റെ കോൺട്രാസ്റ്റ് അതിമനോഹരമാണ്.

'ദ റെഡ് ബലൂൺ'... പാസ്കൽ എന്ന ആറുവയസ്സുകാരന്റെയും ചുവന്ന ബലൂണിന്റെയും സൗഹൃദം ആസ്പദമാക്കി അൽബെർട്ട് ലമൊറിസ് നിർമ്മിച്ച സിനിമ.

പാസ്കൽ എന്ന ആറുവയസ്സുകാരൻ പലപ്പോഴും തനിച്ചാണ്. പഴയ ഒരു അപ്പാർട്ട്മെന്റിലെ മുകൾനിലകളിലൊന്നിൽ അമ്മൂമ്മയ്ക്കൊപ്പമാണ് അവന്റെ താമസം. രാവിലെ സ്കൂളിൽ പോവാനായി, നനഞ്ഞ തെരുവിലേക്ക്  സഞ്ചിയുമായി ഇറങ്ങുന്ന ഈ കുട്ടിയിലാണ് "ദ റെഡ് ബലൂൺ' എന്ന സിനിമ ആരംഭിക്കുന്നത്. 1956 ൽ അൽബെർട്ട് ലമൊറിസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മുപ്പത്തിനാലുമിനുട്ടുമാത്രം ദൈർഘ്യമുള്ള ഈ ലഘുചിത്രത്തിൽ പശ്ചാത്തലശബ്ദങ്ങളിലെ ചില സംസാരങ്ങളും , ചിലർ പറയുന്ന അർഥമറിയേണ്ടതില്ലാത്ത  കുറച്ച് വാക്കുകളുമൊഴികെ സംഭാഷണങ്ങൾ ഒന്നുമില്ല. അതുകൊണ്ടിതിനെ ഫ്രഞ്ച് ഭാഷയിലെ സിനിമ എന്നു വിളിക്കേണ്ടതില്ല. കുട്ടികളുടെ ഇഷ്ട കളിപ്പാട്ടമായ ബലൂൺ പോലെ ഈ സിനിമയും ലോകമെമ്പാടുമുള്ള എലിമെന്ററി ക്ലാസ്സ് മുറികളിലെ ഇഷ്ടസിനിമകളിലൊന്നായി നിലനിൽക്കുന്നു. സിനിമാ പഠിതാക്കളുടെ ബൈബിളായും.

തന്റെ പൂച്ചയോട് യാത്രപറഞ്ഞ്, മഴകുതിർത്ത തെരുവു പടവുകളിറങ്ങി  നടക്കുന്നതിനിടയിലാണ് അവൻ ഒരു കാര്യം ശ്രദ്ധിച്ചത്. വിളക്കുകാലിൽ ചരടുപൊട്ടിയ ഒരു ചുവന്ന ഹീലിയം ബലൂൺ കുടുങ്ങികിടക്കുന്നു. തൂണിൽ പിടിച്ചുകയറി അവൻ ബലൂൺ സ്വന്തമാക്കി. അതുമായി ബസ്റ്റോപ്പിലേക്ക് നടന്നു. പക്ഷേ ബലൂണുമായി ബസ്സിൽ കയറാൻ അവനെ കണ്ടക്ടർ അനുവദിക്കുന്നില്ല. ബലൂൺ ഉപേക്ഷിക്കാൻ പാസ്ക്കൽ തയ്യാറുമല്ല. ബസ്സിനൊപ്പമെത്താൻ  ആ വലിയ ബലൂണുമായി നടപ്പാതയിലൂടെ  കുതിച്ച് നടന്നും ഓടിയും  അവൻ കിതച്ചു. . എങ്കിലും സ്കൂളിലെത്തിയപ്പോഴേക്കും വൈകിപ്പോയി. സ്കൂൾ മതിൽ കെട്ടിനകത്ത് പാസ്കൽ കയറി.  തന്റെ ബലൂൺ അവിടത്തെ തൂപ്പുകാരന്റെ കൈയിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച് ക്ലാസ്സിലേക്ക് ഓടുന്നു. ഇതെല്ലാം പ്രധാനാധ്യാപകൻ ശ്രദ്ധിക്കുന്നുണ്ട്. വൈകുന്നേരം തിരിച്ച് ബലൂണുമായി വീട്ടിലേക്ക് വരുംനേരം മഴ ചാറുന്നുണ്ട്. 

'ദ റെഡ് ബലൂൺ'... പാസ്കൽ എന്ന ആറുവയസ്സുകാരന്റെയും ചുവന്ന ബലൂണിന്റെയും സൗഹൃദം ആസ്പദമാക്കി അൽബെർട്ട് ലമൊറിസ് നിർമ്മിച്ച സിനിമ.

തന്റെ പ്രിയപ്പെട്ട ബലൂൺ നനയാതിരിക്കാൻ പല വഴിയാത്രക്കാരുടെയും കുടക്കീഴിൽ ചേർന്ന് നടന്നാണ് അവൻ വീട്ടിലേക്ക് പോവുന്നത്. ആ യാത്രയിൽ കുതിരപ്പടയാളികളെയും നീരാവി തുപ്പുന്ന തീവണ്ടിയെയും ഒക്കെ നിരീക്ഷിച്ച് അവൻ പലകുറി നിൽക്കുന്നുണ്ട്. ഏറെ വൈകി അമ്പരപ്പോടെയാണ് അവൻ വീട്ടിലെത്തിയത്. അവൻ വീട്ടിനകത്തേക്ക് ബലൂണുമായി കയറിയത് അമ്മൂമ്മയ്ക്ക് ഇഷ്ടമായില്ല. ജനൽ തുറന്ന് ബലൂൺ അവർ പുറത്തുകളയുന്നു. പക്ഷെ ബലൂൺ ആകാശത്തേക്ക് പറന്ന്  പൊങ്ങി നീങ്ങുന്നില്ല. ജനലിനരികിൽ തന്നെ അത് ചുറ്റിപ്പറ്റി നിൽക്കുകയാണ്. പാസ്കൽ വന്ന് രഹസ്യമായി ജാലകം തുറന്ന് ബലൂൺ അകത്തേക്ക് വലിച്ച് കയറ്റുന്നു. അമ്മൂമ്മയറിയാതെ അവരിരുവരും നടത്തുന്ന ഈ ഒത്തുകളി പ്രേക്ഷകരിൽ ബലൂൺ ജീവനില്ലാത്ത വസ്തുവാണ് എന്ന ബോധത്തെ തന്നെ പതുക്കെ മായ്ച്ചുകളയും.

രാവിലെ സ്കൂളിലേക്കു പുറപ്പെടുന്ന പാസ്കലിനൊപ്പം അനുസരണയുള്ള വളർത്തുനായ്ക്കുട്ടിയെപ്പോലെ ബലൂണുമുണ്ട്. പിന്നീട് അവർ പിടികൊടുക്കാതെ പരസ്പരം പിന്തുടരുന്നുണ്ട്. ചങ്ങാതിമാരെ പോലെ ഒളിച്ചുകളിക്കുന്നുണ്ട്. ആശയങ്ങൾ കൈമാറ്റം ചെയ്യുന്നുണ്ട്. ബസ്സിൽ പോകുന്ന പാസ്കലിനൊപ്പം മാനത്തുകൂടി പറന്ന് ബലൂണും സ്കുളിലേക്ക് പോകും. പാസ്കൽ സ്കൂൾ നടയിലിറങ്ങുമ്പോഴേക്കും ബലൂണും ഒപ്പമെത്തുന്നുണ്ട്. ക്ലാസ്സ് മുറിയിലേക്കും പതുങ്ങിക്കയറുന്ന ബലൂൺ അവിടെ വലിയ ബഹളം സൃഷ്ടിക്കുന്നുണ്ട്. കുഞ്ഞായപ്പോൾ എല്ലാവരും പാടി പഠിച്ച മേരിയുടെ കുഞ്ഞാടിന്റെ നേഴ്സറി റൈമിലെ കുഞ്ഞാട് ഇവിടെ ബലൂണാണ് എന്ന് മാത്രം.  ബലൂണുമായി ക്ലാസ്സിൽ വരുന്ന പാസ്കലിനോട് അരിശം വന്ന് ഹെഡ്മാസ്റ്റർ ക്ലാസ്സ് കഴിയുംവരെ അവനെ ഒരു റൂമിൽ അടച്ചിടുന്നു. 

'ദ റെഡ് ബലൂൺ'... പാസ്കൽ എന്ന ആറുവയസ്സുകാരന്റെയും ചുവന്ന ബലൂണിന്റെയും സൗഹൃദം ആസ്പദമാക്കി അൽബെർട്ട് ലമൊറിസ് നിർമ്മിച്ച സിനിമ.

ഹെഡ്മാഷറിയാതെ ബലൂൺ റൂമിനു പുറത്ത് പാസ്കലിനെ കാത്തിരിക്കും. ഹെഡ്മാസ്റ്ററുടെ തൊപ്പിക്ക് പോയി മുട്ടി ശല്യപ്പെടുത്തി ദേഷ്യം തീർക്കുന്നുമുണ്ട് ബലൂൺ. തിരിച്ചുള്ള യാത്രക്കിടയിലാണ് പാസ്കൽ എന്നും തെരുവുകാഴ്ചകൾ കണ്ട് അലയുക. ചിത്രഗാലറികളിലും കണ്ണാടിക്കടകളിലുമെല്ലാം അവരിരുവരും വെറുതെ ചുറ്റിക്കറങ്ങുന്നുണ്ട്. വഴിയിൽ കണ്ട പെൺകുട്ടിയുടെ കൈയിലെ ബലൂണിനോട് ശൃംഗരിക്കാൻ ചുറ്റിപ്പറ്റിക്കളിക്കുന്ന ചുവന്ന 'ബലൂണിനെ പിടിച്ചുവലിച്ച് പാസ്കൽ നടക്കുന്ന ഒരു നർമദൃശ്യമുണ്ട്  സിനിമയിൽ. കുറച്ചു കഴിഞ്ഞപ്പോൾ നീലബലൂണതാ ഇങ്ങോട്ട് ഓടി വന്നിരിക്കുന്നു.

പാസ്കലിന്റെ പുതിയ “കൂട്ടുകാരനായ ചുവന്ന ബലൂൺ' തട്ടിയെടുക്കാൻ തെരുവിലെ പിള്ളർ ശ്രമിക്കുന്നുണ്ട്. തെമ്മാടിക്കുട്ടം അവനെ തടഞ്ഞുനിർത്തി ബലൂൺ കൈക്കലാക്കാൻ നോക്കുന്നുണ്ടെങ്കിലും ആർക്കും പിടികൊടുക്കാതെ രക്ഷപ്പെട്ട് ചുവന്ന ബലൂൺ പാസ്കലിനൊപ്പം തന്നെ കൂടുന്നു. കുർബാന കൊള്ളാൻ അമ്മൂമ്മയ്ക്കൊപ്പം പള്ളിയിൽ പോയ പാസ്കലിന്റെ പിറകെ തന്നെ ബലൂണുമുണ്ട്. പള്ളിക്കകത്ത് ബലൂൺ കയറിയത് ബഹളത്തിനു കാരണമാകുന്നുണ്ട്. പലഹാരക്കടയുടെ പുറത്ത് ബലൂണിനെ നിർത്തി 'പിസ' വാങ്ങാൻ കയറിയ കുട്ടി തിരിച്ച് പുറത്തിറങ്ങിയപ്പോൾ  ബലൂണില്ല.

 തെമ്മാടിക്കുട്ടികളുടെ കൂട്ടം ബലൂൺ തട്ടിക്കൊണ്ട് പോയിരുന്നു. കയർ കെട്ടി വലിച്ച്  അതിനെ അടിച്ചും എറിഞ്ഞും കഷ്ടപ്പെടുത്തുകയാണവർ. വെളിമ്പ്രദേശത്തെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ബലൂണിനെ തെറ്റാലികൊണ്ട് എറിഞ്ഞുടക്കാനുള്ള ശ്രമത്തിലാണ്. പാസ്കൽ ബലൂണിനെ എങ്ങനെയെല്ലാമോ രക്ഷിച്ച് കൂടെ കൂട്ടി ഓടുന്നു. പക്ഷെ പിള്ളർ അവരുടെ പിറകെ തന്നെയുണ്ട്. ഇടുങ്ങിയ തെരുവുകളിലൂടെയും കെട്ടിടങ്ങൾക്കിടയിലൂടെയും ഓടുകയാണ് അവർ. അവസാനം നാലുഭാഗത്തുനിന്നും  വളഞ്ഞ് ബലൂൺ കൈക്കലാക്കി. തെറ്റാലികൊണ്ട് എറിഞ്ഞ് ബലൂണിന് ദ്വാരം വീഴ്ത്തി. ബലൂൺ പതുക്കെ ചുളിഞ്ഞ് താഴെ വീണു. ഒരു കുട്ടി ഷൂവിട്ട കാലുകൊണ്ട് ബലൂൺ ചവിട്ടി ഉരച്ചു.

'ദ റെഡ് ബലൂൺ'... പാസ്കൽ എന്ന ആറുവയസ്സുകാരന്റെയും ചുവന്ന ബലൂണിന്റെയും സൗഹൃദം ആസ്പദമാക്കി അൽബെർട്ട് ലമൊറിസ് നിർമ്മിച്ച സിനിമ.

നഗരത്തിലെ ബലൂണുകളെല്ലാം പെട്ടെന്നാണ് കയറുകൾ പൊട്ടിച്ച് ആകാശത്തിലേക്ക് പറന്നു ഉയർന്ന്  തുടങ്ങിയത്. പാർക്കിലെ കുട്ടികളുടെ കൈകളിൽ നിന്നും കടകളിൽ നിന്നുമൊക്കെ ബലൂണുകൾ പാറിയുയർന്ന് കരയുന്ന പാസ്കലിനടുത്തേക്കെത്തുന്നു. അവസാനം എല്ലാ ബലൂണുകളും ചേർന്ന് പാരീസ് നഗരത്തിന്റെ നരച്ച മേൽക്കൂരകൾക്ക് മുകളിലേക്ക് അവനെ ഉയർത്തുന്നു. പിന്നീട് അവിടന്നും ഉയരത്തിൽ വിശാലമായ മാനത്ത് ഒഴുകിനടക്കുന്ന വർണബലൂണുകളിൽ ഞാഴ്ന്ന് കിടന്ന് ആഹ്ളാദിക്കുന്ന കുട്ടിയിൽ 'ദ റെഡ് ബലൂൺ' അവസാനിക്കുന്നു.

സ്പെഷൽ എഫക്റ്റ്കൾ ഇന്നത്തെപോലെ സാദ്ധ്യമല്ലാത്ത, സാങ്കേതികവിദ്യ അധികം വികസിക്കാത്ത ആ കാലത്ത് ഇത്തരമൊരു ഫാന്റസി ദൃശ്യങ്ങൾ സ്വാഭാവികതയ് കോട്ടമില്ലാത്ത വിധത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. നരച്ചദൃശ്യങ്ങൾക്കിടയിൽ തിളങ്ങുന്ന ചുവന്ന ബലൂണിന്റെ കോൺട്രാസ്റ്റ് അതിമനോഹരമാണ്. ബലൂണുമായുള്ള കുട്ടിയുടെ സൗഹൃദം ആണ് മറ്റു കുട്ടികളെ പ്രകോപിപ്പിക്കുന്നത് . അവർക്കില്ലാത്ത ഒരു സൗഭാഗ്യമാണത്. അത്തരം സ്വകാര്യ അഭീഷ്ടങ്ങളെ നശിപ്പിക്കുക എന്ന ലോകരീതിയെ സംവിധായകൻ ഇവിടെ ചർച്ചക്ക് വയ്ക്കുന്നു.

മതസങ്കല്പങ്ങളും യേശുവിന്റെ കുരിശേറ്റവും ഉയിർത്തെഴുന്നേൽപ്പം ഒക്കെ ഈ സിനിമയിൽ ചില നിരൂപകർ വായിച്ചെടുക്കുന്നുണ്ട്.

'ദ റെഡ് ബലൂൺ'... പാസ്കൽ എന്ന ആറുവയസ്സുകാരന്റെയും ചുവന്ന ബലൂണിന്റെയും സൗഹൃദം ആസ്പദമാക്കി അൽബെർട്ട് ലമൊറിസ് നിർമ്മിച്ച സിനിമ.

മെരുങ്ങാത്ത കുതിരയുമായി ഒരു കുട്ടിയുടെ ബന്ധംചിത്രീകരിച്ചിരിക്കുന്ന 1953ലെ “വൈറ്റ് മേൻ' (White man) എന്ന ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയുടെ വേറൊരു പതിപ്പായാണ് തന്റെ രണ്ടാം ചിത്രമായ 'ദ റെഡ് ബലൂണും' ലമൊറീസ് ഒരുക്കിയിരിക്കുന്നത്. കുതിരയ്ക്ക് പകരം അചേതനമായ ബലൂണിൽ മനസ്സ് തുന്നിച്ചേർത്തിരിക്കുന്നു സംവിധായകൻ. സംവിധായകന്റെ മകൻ തന്നെയാണ് ഇതിലെ കുട്ടിയുടെ വേഷം ചെയ്തിരിക്കുന്നതും. 1956ലെ ഏറ്റവും നല്ല ഒറിജിനൽ തിരക്കഥയ്ക്കുള്ള ഓസ്കാർ അവാർഡും കാൻ ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരവും ചുവപ്പ് ബലൂൺ നേടി

advertisment

News

Super Leaderboard 970x90