Cinema

'ദി പിയാനിസ്റ്റ് ' ... സ്പിൽമാന്റെ ഓർമ്മക്കുറിപ്പുകളിൽ തന്റെ ഓർമ്മകളുടെ ചൂടും ചൂരും ചേർത്ത് റൊമൻ പൊളൻസ്കി ഒരുക്കിയ മഹത്തായ സിനിമ.

സമാന ജീവിതാനുഭവങ്ങളുള്ള പൊളൻസ്കിയെ സംബന്ധിച്ചടുത്തോളം "ദി പിയാനിസ്റ്റ്' വെറും കഥയല്ല. പോളിഷ് ജൂതനായ പിതാവ്, റോമൻ കാത്തലിക്ക് മാതാവ്, പിറന്നത് പാരീസിൽ. നാസി കോൺസെൻട്രേഷൻ ക്യാമ്പിൽ അമ്മ കൊല്ലപ്പെട്ടു. കുട്ടിയായ പൊളൻസ്കി ക്രാക്കോ ഗെത്തൊയിൽ നിന്നും അച്ഛനോടൊപ്പം ഒളിച്ചോടി. പക്ഷെ വേർപിരിഞ്ഞു പോയി. യുദ്ധം കഴിഞ്ഞ് അച്ഛനുമായി കൂടിച്ചേരും വരെ അനാഥനായി കർഷക കുടിലുകളിൽ നരകിച്ചു ജീവിച്ചു.

 'ദി പിയാനിസ്റ്റ് ' ... സ്പിൽമാന്റെ ഓർമ്മക്കുറിപ്പുകളിൽ തന്റെ ഓർമ്മകളുടെ ചൂടും ചൂരും ചേർത്ത് റൊമൻ പൊളൻസ്കി ഒരുക്കിയ മഹത്തായ സിനിമ.

വ്ലാദിസ്ലാവ് സ്പിൽമാൻ പോളണ്ടിലെ മാത്രമല്ല യൂറോപ്പിലാകെ പ്രശസ്തനായ പിയാനിസ്റ്റായിരുന്നു. 1939 സപ്തംബറിൽ വാഴ്സാ റേഡിയോയിൽ തന്റെ പരിപാടി അവതരിപ്പിച്ച് കൊണ്ടിരിക്കേയാണ് ജർമ്മൻ ബോംബിങ്ങിൽ റേഡിയോ നിലയം തകർന്നു പോയത്. ജൂതനായ സ്പിൽമാന്റേയും കുടുംബത്തിന്റെയും (പോളണ്ടിലെ ജൂതരുടെയും) ജീവിതം നാസികളുടെ അധിനിവേശത്തോടെ നരകമായിതീർന്നു. ദുരന്തങ്ങളെല്ലാം അതിജീവിച്ച് ബാക്കിയായ സ്പിൽമാൻ യുദ്ധാനന്തരം തന്റെ അനുഭവക്കുറിപ്പുകൾ "ഒരു നഗരത്തിന്റെ മരണം' എന്ന പേരിൽപ്രസിദ്ധീകരിച്ചു. പക്ഷെ അനുഭവങ്ങളുടെ സത്യസന്ധമായ അവതരണം ഇഷ്ടപ്പെടാത്ത അധികാരികൾ അത് നിരോധിച്ചു. അൻപതു വർഷങ്ങൾക്ക് ശേഷം 1998 ൽ അദ്ദേഹത്തിന്റെ മകൻ ആ കുറിപ്പുകൾ “ദി പിയാനിസ്റ്റ്' എന്ന പേരിൽ ഇംഗ്ലീഷിൽ പുനപ്രസിദ്ധീകരിച്ചു. 

വൻ പ്രചാരം നേടിയ ആ കൃതി മുപ്പുതു ഭാഷകളിൽ കൂടി പ്രസിദ്ധീകരിക്കപ്പെട്ടു. ഈ ഓർമ്മക്കുറിപ്പുകളെ അടിസ്ഥാനപ്പെടുത്തി പ്രശസ്ത പോളിഷ് സംവിധായകനായ റൊമൻ പൊളൻസ്കി 2002 ൽ നിർമ്മിച്ച സിനിമയാണ് 'ദി പിയാനിസ്റ്റ് '. സമാന ജീവിതാനുഭവങ്ങളുള്ള പൊളൻസ്കിയെ സംബന്ധിച്ചടുത്തോളം "ദി പിയാനിസ്റ്റ്' വെറും കഥയല്ല. പോളിഷ് ജൂതനായ പിതാവ്, റോമൻ കാത്തലിക്ക് മാതാവ്, പിറന്നത് പാരീസിൽ. നാസി കോൺസെൻട്രേഷൻ ക്യാമ്പിൽ അമ്മ കൊല്ലപ്പെട്ടു. കുട്ടിയായ പൊളൻസ്കി ക്രാക്കോ ഗെത്തൊയിൽ നിന്നും അച്ഛനോടൊപ്പം ഒളിച്ചോടി. പക്ഷെ വേർപിരിഞ്ഞു പോയി. യുദ്ധം കഴിഞ്ഞ് അച്ഛനുമായി കൂടിച്ചേരും വരെ അനാഥനായി കർഷക കുടിലുകളിൽ നരകിച്ചു ജീവിച്ചു. സ്പിൽമാന്റെ ഓർമ്മക്കുറിപ്പുകളിൽ തന്റെ ഓർമ്മകളുടെ ചൂടും ചൂരും ചേർത്ത് മഹത്തായ സിനിമ ഒരുക്കാൻ പൊളൻസ്കിക്ക് അതുകൊണ്ടുതന്നെ സാധിച്ചു.

 'ദി പിയാനിസ്റ്റ് ' ... സ്പിൽമാന്റെ ഓർമ്മക്കുറിപ്പുകളിൽ തന്റെ ഓർമ്മകളുടെ ചൂടും ചൂരും ചേർത്ത് റൊമൻ പൊളൻസ്കി ഒരുക്കിയ മഹത്തായ സിനിമ.

തകർന്നടിയുന്ന റേഡിയോ നിലയത്തിൽ നിന്നും വീട്ടിലേക്ക് വരികയാണ് സ്പിൽമാൻ. ഫ്രാൻസും ഇംഗ്ലണ്ടും യുദ്ധ പ്രഖ്യാപനം നടത്തുന്നതോടെ യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന പ്രത്യാശയിലാണ് സ്പിൽമാന്റെ കുടുംബം.

ജർമ്മൻ പിന്തുണയുള്ള എസ്. എസ് ഓർഗനൈസേഷന്റെ കീഴിലായ പോളണ്ടിലെ ജൂതരുടെ എല്ലാ അവകാശങ്ങളും സ്വത്തുക്കളും പതുക്കെ പതുക്കെ പിടിച്ചെടുക്കപ്പെടുന്നു ജൂതരെന്ന് തിരിച്ചറിയാനായി എല്ലാ സമയവും കൈത്തണ്ടയിൽ നീല നക്ഷത്രം തുന്നിയ ബാഡ്ജ് ധിരിച്ചിരിക്കണം. ജർമ്മൻകാരെ കണ്ടാൽ കുനിഞ്ഞു വണങ്ങണം, ഫുട്ട് പാത്തിലൂടെ നടക്കാൻ പാടില്ല, തുടങ്ങിയ അവഹേളനപരമായ നിബന്ധനകൾ. എല്ലാ സ്വത്തുകളും കണ്ടുകെട്ടണമെന്നതായി പിന്നെയുള്ള ഓർഡർ. അവസാനം കുപ്രസിദ്ധമായ "ഗെത്തൊ' യിലേക്ക് ജൂതരെ മുഴുവൻ മാറ്റി പാർപ്പിച്ചു. നഗരത്തിന്റെ ഇടുങ്ങിയ ഒരു സ്ഥലം ആയിരക്കണക്കിന് ജൂതർക്കായുള്ള കോളനിയാക്കി. വാഴ്സാ ഗെത്തോയിലെ ജീവിതം ദുരിത പൂർണ്ണമായിരുന്നു. വൃദ്ധരായ മാതാപിതാക്കളും അനുജനും രണ്ട് സഹോദരിമാരും അടങ്ങിയതാണ് സ്പിൽമാന്റെ കുടുംബം. റോഡിനു മറുവശത്തെ ഫ്ളാറ്റിലെ വൃദ്ധനെ ഉന്തുവണ്ടിയിൽ രണ്ടാം നിലയിൽ നിന്നും ജർമ്മൻകാർ താഴേക്ക് ഉന്തിയിട്ട് കൊല്ലുന്ന രംഗത്തിന് സ്പിൽമാന്റെ കുടുംബം സാക്ഷിയാകുന്നുണ്ട്.

ട്രൈബ്ലിങ്കയിലെ നാസിക്യാമ്പുകളിലേക്ക് മാടുകളേപ്പോലെ വാഗണുകളിൽകുത്തിനിറച്ച് നൂറുകണക്കിന് ജൂതരെ കൊണ്ടു പോകുന്നുണ്ട് ഗെത്തോയിൽ നിന്ന്. കുടുംബ സുഹൃത്തായ ജൂതഗെത്തോ പോലീസുകാരൻ അവസാന നിമിഷം സ്പിൽമാനെ വണ്ടിയിൽ കയറുന്നതിൽ നിന്നും തടഞ്ഞ് രക്ഷപ്പെടുത്തുന്നു. കൂട്ടക്കുരുതിക്കാണ് അവരെ കൊണ്ടു പോകുന്നതെന്ന് സ്പിൽമാന് അറിയുമായിരുന്നില്ല. പ്രിയപ്പെട്ടവരിൽ നിന്നെല്ലാം വേർപെട്ടുപോയ അദ്ദേഹം വാഴ്സാ ഗെത്തോയിലേക്ക് തന്നെ തിരിച്ചു പോരുന്നു. ജർമ്മൻ കെട്ടിട പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കൊപ്പം അടിമപ്പണി ചെയ്യുന്നു. അതിനിടയിൽ പുതിയ അറിവുകളുണ്ടാകുന്നു-അതിജീവിക്കപ്പെട്ട ജൂതർ അതീവ രഹസ്യമായി ഒരു സായുധ കലാപത്തിന് കോപ്പ് കൂട്ടുന്നുണ്ട്. സ്പിൽമാനും അവരെ സഹായിക്കുന്നു. ആയുധങ്ങൾ ഗെത്തോയിലേക്ക് ഒളിച്ചു കടത്താൻ കൂട്ടുചേരുന്നു. ഒരു ഘട്ടത്തിൽ നാസി പോലിസുകാരന്റെ പിടിയിലകപ്പെടുന്നിടം വരെ എത്തുകയും ചെയ്തു. പക്ഷെ ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടു. 

 'ദി പിയാനിസ്റ്റ് ' ... സ്പിൽമാന്റെ ഓർമ്മക്കുറിപ്പുകളിൽ തന്റെ ഓർമ്മകളുടെ ചൂടും ചൂരും ചേർത്ത് റൊമൻ പൊളൻസ്കി ഒരുക്കിയ മഹത്തായ സിനിമ.

പിയാനിസ്റ്റെന്ന നിലയിൽ തന്നെ പരിചയമുള്ള ജൂതൻമാരല്ലാത്ത പല പോളണ്ടുകാരുടെയും സഹായത്തോടെ പല വീടുകളിലും ദിവസങ്ങൾ ഒളിച്ചു താമസിച്ചു. പുറമേ നിന്നു പൂട്ടിയ മുറിക്കകത്ത് ഭക്ഷണമില്ലാതെ നിശബ്ദം ഏകാന്തമായി തള്ളി നീക്കിയ ദിനങ്ങൾ മരണത്തിന്റെ കാലൊച്ച കാത്തുകൊണ്ട്. ആ ഏകാന്തതകളിൽ സ്പിൽമാന്റെ മെല്ലിച്ചു നീണ്ട വിരലുകൾ സാങ്കൽപിക പിയാനോയിൽ നിശബ്ദമായി സിംഫണികൾ ആലപിക്കുകയാണ്. നാസിപ്പടയും എസ് എസും തെരുവുകളിലും വീടുകളിലും നടത്തുന്ന കൂട്ടക്കുരുതികൾ സ്പിൽമാൻ ജാലകത്തിലൂടെ ഒളിച്ചു കാണുന്നുണ്ട്. ഒളിച്ചു കഴിയുന്ന ജൂതരെ തുരത്തിപ്പിടിക്കുന്ന ജോസഫ് ബ്ലോഷ് എന്ന ഉദ്യോഗസ്ഥൻമാത്രം രണ്ടായിരത്തിലധികം ജൂതരേയാണ് വെടിവെച്ചു കൊന്നത്. ഗർഭിണികളെയും കുഞ്ഞുങ്ങളെയും ഒഴിവാക്കാതെ മാസങ്ങൾ കടന്നു പോയി. സ്പിൽമാന്റെ ഒളിജീവിതം നരകപൂർണ്ണമാണ്. ഒരു ദിനം അടുത്ത മുറിയിലെ താമസക്കാരൻ ജൂതനായ സ്പിൽമാനെ കണ്ടു. പട്ടാളക്കാരെ അറിയിക്കുമെന്നായപ്പോൾ സ്പിൽമാൻ താമസം മാറ്റുന്നു. ജർമ്മൻ ആശുപ്രതിക്ക് അടുത്തുള്ള ഒളിവിടത്തിൽ വെച്ച് മഞ്ഞപിത്തം പിടിപെട്ട സ്പിൽമാൻ മരണത്തെ മുഖാമുഖം കാണുന്നു. പട്ടിണിയും പോഷകാഹാരക്കുറവും അയാളെ പഴയ സ്പിൽമാന്റെനിഴൽ മാത്രമാക്കി.

ജർമ്മൻ അധിനിവേശത്തിനെതിരെയുള്ള ജൂത മുന്നേറ്റമായി 1944 ൽ "വാഴ്സ അപ്റൈസിങ്' ആരംഭിച്ചു. നിരവധി നാസികളെ അവർ കൊന്നു വീഴ്ത്തി. പക്ഷെ ജർമ്മൻ പട അക്ഷരാർത്ഥത്തിൽ തിരിച്ചടിച്ച് - വാഴ്സാ നിരപ്പാക്കപ്പെട്ടു. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന നഗരാവശിഷ്ടങ്ങൾക്കിടയിൽ സ്പിൽമാൻ മാത്രം അതിജീവിച്ചു. ഒഴിഞ്ഞ കെട്ടിടങ്ങളിൽ ഭക്ഷണം തേടി അലയുന്ന സ്പിൽമാന് അധികം തകരാത്ത വലിയൊരു ബംഗ്ലാവിലെ അടുക്കളയിൽ നിന്ന് അച്ചാർ ടിന്ന് ലഭിക്കുന്നു. തെരുവിൽ വാഹന ശബ്ദം കേട്ട് കെട്ടിടത്തിന്റെ മച്ചിലൊളിച്ച സ്പിൽമാൻ ആരുമില്ലെന്നു കരുതി താഴെ ഇറങ്ങി. ടിന്ന് തുറക്കാൻ ശ്രമിക്കുന്ന സ്പിൽമാന് തന്റെ പ്രവൃത്തികളൊക്കെയും ഒരു ജർമ്മൻ പട്ടാള ക്യാപ്റ്റൻ മുറിയിൽ ശ്രദ്ധിക്കുകയാണെന്ന് മനസിലാകുന്നു. മരണം അടുത്തെത്തിയെന്ന് സ്പിൽമാൻ ഉറപ്പിച്ചു. നിങ്ങളിവിടെ എന്തു ചെയ്യുന്നു? എന്ന ചോദ്യത്തിന് 'പിയാനിസ്റ്റാണെന്ന് മറുപടി പറഞ്ഞപ്പോൾ - ബംഗ്ലാവിലെ ഒരു മുറിയിലെ പിയാനോ വായിക്കാൻ ക്യാപ്റ്റൻ പറയുന്നു. സ്പിൽമാൻ തന്റെ ക്ഷീണിച്ച വിരലുകളാൽ പിയാനോയിൽ മാന്ത്രികസംഗീതമുയർത്തുന്നു. നീണ്ട യുദ്ധക്കുരുതികളുടെ കാഴ്ച്ചകളിൽ നിന്നും സംഗീതത്തിലേക്കുള്ള - സ്നേഹത്തിലേക്കുള്ള- ഒരു തിരിച്ചു പോക്ക്. സംഗീതാസ്വാദകനായ ക്യാപ്റ്റനും ഈ മടുപ്പിൽ നിന്ന് മാറി ഒരു ഇടവേള വേണമായിരുന്നു.

 'ദി പിയാനിസ്റ്റ് ' ... സ്പിൽമാന്റെ ഓർമ്മക്കുറിപ്പുകളിൽ തന്റെ ഓർമ്മകളുടെ ചൂടും ചൂരും ചേർത്ത് റൊമൻ പൊളൻസ്കി ഒരുക്കിയ മഹത്തായ സിനിമ.

പോളൻസ്കി ദീർഘമായ ഒരു സീനാണ് സിനിമയിൽ ഇവിടെ അവതരിപ്പിക്കുന്നത്.- ക്യാപ്റ്റൻ, സ്പിൽമാനെ ആ കെട്ടിടത്തിൽ ഒളിച്ചു കഴിയാൻ അനുവദിക്കുന്നു. കൂടാതെ കൃത്യമായി ഭക്ഷണമെത്തിച്ചു കൊടുക്കുകയും ചെയ്യുന്നു . റഷ്യൻ സേന വാഴ്സയിലെത്തുമെന്നായപ്പോൾ ജർമ്മൻ ട്രൂപ്പുകൾ പിൻതിരിയാൻ തീരുമാനിക്കുന്നു. യാത്ര പറയാനെത്തിയ ക്യാപ്റ്റൻ, സ്പിൽമാനോട് പേര് ചോദിക്കുന്നു ജർമ്മനിയിൽ 'സ്പിൽമാൻ' എന്നാൽ പാട്ടു പാടുന്നയാൾ എന്നാണർത്ഥമെന്ന് ചിരിച്ചുകൊണ്ടു അയാൾ പറയുന്നുണ്ട്. വാഴ്സാ റേഡിയോയിലെ പരിപാടികൾ കേൾക്കാമെന്നും പറഞ്ഞ്- കുറേ ഭക്ഷണവും തണുപ്പിൽ നിന്ന് രക്ഷനേടാൻ അയാളുടെ ജർമ്മൻ ഓഫീസർ കോട്ടും സ്പിൽമാന് നൽകുന്നു.

വാഴ്സ തിരിച്ചു പിടിച്ച റഷ്യൻ സേനയും പോളണ്ട്സേനയും തെരുവുകളിലെത്തിയതറിഞ്ഞ സ്പിൽമാൻ ആശ്വാസപൂർവ്വം പുറത്തിറങ്ങുന്നു. സ്പിൽമാന്റെ ജർമ്മൻ കോട്ട് കണ്ട് തെറ്റിദ്ധരിച്ച് അവർ വെടിവെക്കുന്നു. താൻ ജൂതനാണെന്നും പോളണ്ടുകാരനാണെന്നും വിളിച്ചു പറഞ്ഞ് സ്പിൽമാൻ അവരെ ബോദ്ധ്യപ്പെടുത്തേണ്ടി വരുന്നു. റെഡ് ആർമി പിടികൂടിയ ജർമ്മൻ സേനാംഗങ്ങളെ താത്ക്കാലികമായി പാർപ്പിച്ച മുൾവേലി കെട്ടിയ ഒരു ക്യാമ്പ് നമ്മൾ കാണുന്നുണ്ട് പിന്നീട്. കോൺസെൻട്രേഷൻ ക്യാമ്പുകളിൽ നിന്ന് മോചിപ്പിക്കപ്പെട്ട ജൂത ചെറുപ്പക്കാർ അവരുടെ രോഷവും സങ്കടവും ജർമ്മൻകാരോട് വിളിച്ചുപറഞ്ഞുകൊണ്ട് അതുവഴി കടന്നുപോകുന്നുണ്ട്. അതിലൊരാൾ പറയുന്നു. ”ഞാനൊരു മ്യൂസിഷനായിരുന്നു. നിങ്ങളെന്റെ വയലിൻ തകർത്തു." "എന്നെ നശിപ്പിച്ചു' എന്ന്. അതു കേട്ട് ജർമ്മൻകാരിലൊരാൾ മുൾവേലിക്കരികിലേക്ക് വന്ന് ആയാളോട് ചോദിക്കുന്നു - നിങ്ങൾക്ക് സ്പിൽമാൻ എന്ന പിയാനിസ്റ്റിനെ അറിയുമോ എങ്കിൽ എന്നെ രക്ഷിക്കാൻ അയാളോട് പറയണം ഞാൻ അയാളെ മരണത്തിൽ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്, എന്ന്. (അത് സ്പിൽമാനോട് സ്നേഹം കാട്ടിയ ജർമ്മൻ പട്ടാള ക്യാപ്റ്റനാണ്) അയാളുടെ പേര് ചോദിച്ചെങ്കിലും വ്യക്തമായി കേൾക്കാനായില്ല.

 'ദി പിയാനിസ്റ്റ് ' ... സ്പിൽമാന്റെ ഓർമ്മക്കുറിപ്പുകളിൽ തന്റെ ഓർമ്മകളുടെ ചൂടും ചൂരും ചേർത്ത് റൊമൻ പൊളൻസ്കി ഒരുക്കിയ മഹത്തായ സിനിമ.

സ്പിൽമാൻ വാഴ്സ് റേഡിയോയിൽ പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതണ് നാം പിന്നീട് കാണുന്നത്. തന്റെ സഹപ്രവർത്തകരെ വീണ്ടും കാണുമ്പോൾ സ്പിൽമാന്റെ മുഖത്തെ സന്തോഷം സംഗീതത്തിലൂടെ നമ്മെകേൾപ്പിക്കുന്നുണ്ട്. തന്നെ രക്ഷിച്ച ജർമ്മൻ ക്യാപ്റ്റനെ തേടി തിരിച്ച് സ്പിൽമാൻ എത്തുമ്പോഴേക്കും യുദ്ധത്തടവുകാരേയും കൊണ്ട് റഷ്യൻ സേന പോയിക്കഴിഞ്ഞിരുന്നു. എത്രയോ തവണ സംസാരിച്ചിട്ടുണ്ടെങ്കിലും അയാളുടെ പേരു ചോദിക്കാനുള്ള ധൈര്യം സ്പിൽമാനുണ്ടായിരുന്നില്ല,ദാനം കിട്ടിയ തന്റെ രണ്ടാം ജന്മത്തിൽ നിരവധിവാദ്യക്കാരോടൊപ്പം നിറഞ്ഞു നിൽക്കുന്ന സദസ്സിനു മുൻപിൽ ചോംപിന്റെ വിഖ്യാതമായ "ഗ്രാന്റ് പോളനൈസ് ബില്ല്യന്റ്' കൺസെർട്ട് പിയാനോയിൽ വായിക്കുന്ന സ്പിൽമാന്റെ വിരലു കളുടെ സമീപ ദൃശ്യത്തോടെ സിനിമ അവസാനിക്കുന്നു. തന്റെ 88-ാംവയസ്സിൽ 2000 ജൂലൈ 6ന് മരിക്കും വരെ സ്പിൽമാൻ വാഴ്സയിൽ ജീവിച്ചു എന്നും 1952ൽ സോവിയറ്റ് യുദ്ധ കുറ്റവാളി ക്യാമ്പിൽ വെച്ച് സ്പിൽമാനെ രക്ഷിച്ച ക്യാപ്റ്റൻ ഹോസ് ഫിൽഡ് കൊല്ലപ്പെട്ടുവെന്നും എഴുതി കാട്ടുന്നു.

അൻപതുകളിൽ നിരവധി സിനിമകളാണ് യുദ്ധപ്രമേയങ്ങൾ അവതരിപ്പിച്ചുകൊണ്ട് റിലീസ് ചെയ്യപ്പെട്ടത്. പക്ഷേ പലതും ഏകപക്ഷീയവും നിറം പിടിപ്പിച്ച കഥകൾ നിറഞ്ഞതും യുദ്ധകാഴ്ച്ചകളുടെ വിപണി സാദ്ധ്യത മാത്രം മുന്നിൽ കണ്ടവയും ആയിരുന്നു. എങ്കിലും ലോകസിനിമയുടെ വികാസ ചരിതത്തിൽ യുദ്ധാനന്തര സിനിമകൾ പ്രധാന നാഴികക്കല്ലുകളാണ്. 'ഹിരോഷിമ മോൺ അമർ' മുതൽ 'ഷിൻഡീലേഴ്സ് ലിസ്റ്റ്' വരെയുള്ള വ്യത്യസ്തമായ ഉൽകൃഷ്ട സിനിമകളും അക്കൂട്ടത്തിലുണ്ട്. അവയിൽ നിന്നെല്ലാം വേറിട്ടു നിൽക്കുന്നു "ദി പിയാനിസ്റ്റ്'. വംശ വെറിയുടേയും യുദ്ധദുരിതങ്ങളുടേയും കാഴ്ചകൾ റൊമൻ പൊളൻസ്കി അവതരിപ്പിക്കുന്നത് നിഷ്പക്ഷമായാണ്. ജർമ്മൻകാർ മുഴുവനും ക്രൂര - വംശവെറിയൻമാരല്ലെന്നും പോളണ്ടുകാർ ജർമ്മൻകാരോടൊപ്പം കൂടി ജൂതരെ ഒറ്റിക്കൊടുത്തിരുന്നെന്നും മറ്റുമുള്ള സത്യങ്ങൾ ഈ സിനിമയിൽ കാണാം.

 'ദി പിയാനിസ്റ്റ് ' ... സ്പിൽമാന്റെ ഓർമ്മക്കുറിപ്പുകളിൽ തന്റെ ഓർമ്മകളുടെ ചൂടും ചൂരും ചേർത്ത് റൊമൻ പൊളൻസ്കി ഒരുക്കിയ മഹത്തായ സിനിമ.

യുദ്ധത്തിന്റേയും പട്ടിണിയുടേയും ഏകാന്തതയുടേയും തീക്ഷ്ണത പൊളൻസ്കി വരച്ചിട്ടിരിക്കുന്നത് അത്യപൂർവ്വമായ സീനുകളിലൂടെയാണ്.ഗെത്തോയലെ പട്ടിണിക്കിടയിൽ ഒരു സ്ത്രീയുടെ കൈയിലെ ഇത്തിരി സൂപ്പ് തട്ടിപ്പറിക്കാൻ ശ്രമിക്കുന്ന ഒരു വൃദ്ധനെ കാണാം.. നിലത്തു വീണു പോയ സൂപ്പ് നക്കിക്കുടിക്കുകയാണയാൾ. ഒളിവിൽ കഴിയുന്ന സ്പിൽമാൻ ഉപേക്ഷിക്കപ്പെട്ട ആശുപ്രതിയിലെ അഴുക്കു നിറഞ്ഞ തൊട്ടിയിൽ നിന്നും വെള്ളം കോരി കുടിക്കുന്നതും. തെരു വിൽ റോന്തു ചുറ്റുന്ന പട്ടാളക്കാരിൽ നിന്നും രക്ഷപ്പെടാനായി അഴുകിയ ശവങ്ങൾക്കൊപ്പം മരിച്ചതുപോലെ കിടക്കുന്നതും മറക്കാനാവാത്ത സീനുകളാണ്. കൈയിലെ അവസാന പണം കൊണ്ട് വാങ്ങിയ ഒരു ചോക്കലേറ്റ് മിഠായി സ്പിൽമാന്റെ അച്ഛൻ കഷണങ്ങളാക്കി മുറിച്ച് വീതംവെക്കുന്നുണ്ട്.

ആ കുടുംബത്തിന്റെ അവസാന അത്താഴവും അതായിരുന്നു വാഴ്സയിലെ ഗെത്തോയുടെ കൂറ്റൻ മതിലിനപ്പുറത്തു നിന്നും ഭക്ഷണ സാധനങ്ങൾ കുട്ടികൾ കടത്തിക്കൊണ്ടുവരുന്നുണ്ട്. അഴുക്കുചാലിലെ ചെറിയ ദ്വാരത്തിലൂടെ മെലിഞ്ഞ കുട്ടികൾ നൂഴ്ന്ന് കടക്കുകയാണ്. സ്പിൽമാൻ മതിലിനരികിലൂടെ നടക്കുമ്പോൾ ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നു. മതിലിലെ ദ്വാരത്തിലൂടെ തിരിച്ചുകടക്കാൻ ശ്രമിക്കുകയാണ് ഒരു കുട്ടി. മതിലിന് മറുപുറത്ത് പോലീസകാർ അവനെ അടിക്കുന്നതും പിടിച്ച് വലിക്കുകയും ചെയ്യുന്നതിന്റെ ശബ്ദം കേൾക്കാം. ദ്വാരത്തിൽ ഇറുങ്ങിപോയ ആ കുട്ടിയെ സ്പിൽമാൻ വലിച്ചെടുക്കുന്നു. പക്ഷേ കശേരുക്കൾ വേർപെട്ട് പഴന്തുണിപോലെ കുഴഞ്ഞു പോയ ആ കുഞ്ഞ് സ്പിൽമാന്റെ മടിയിൽ മരിക്കുന്നു. പ്രേക്ഷകരുടെ ഹൃദയത്തിൽ വിറയൽ പടർത്തുന്ന ഒരു ദൃശ്യമാണത്.

2002ലെ കാൻ ചലച്ചിത്രമേളയിൽ ഗോൾഡൻ പാം അവാർഡ് ദി പിയാനിസ്റ്റ്' നേടി. മികച്ച സംവിധായകനുള്ള അക്കാഡമി അവാർഡും പൊളൻസ്കിക്ക് ലഭിച്ചു. കുടാതെ ഏറ്റവും നല്ല നടനുള്ള അക്കാഡമി അവാർഡ് സപിൽമാന്റെ വേഷം അഭിനയിച്ച അഡ്രിയൻ ബ്രോഡിയും അവലംബ തിരക്കഥയ്ക്ക് റൊണാൾഡ് ഹാർവുഡും അർഹരായി.

advertisment

News

Related News

    Super Leaderboard 970x90