Cinema

'സ്പ്രിംഗ് , സമ്മർ, ഫാൾ, വിന്റർ ആന്റ് സ്പ്രിംഗ്'... ശൈശവം തൊട്ടുള്ള മനുഷ്യാവസ്ഥകളെ ഋതുക്കളുമായി സാമ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു സിനിമ

നാഗരികതയുടെ ബഹളങ്ങളിൽ നിന്നകന്ന് വിദൂരമായ മലകളാൽ ചുറ്റപ്പെട്ട ഒരു തടാകം- ചങ്ങാടത്തിലുറപ്പിച്ച ഒരു ബുദ്ധാശ്രമം. അവിടത്തെ ഗുരുവും, ശിഷ്യനായ കുട്ടിയുമാണിതിലെ കഥാപാത്രങ്ങൾ- കൂടെ ആദി മുതൽ അന്ത്യം വരെ പ്രകൃതിയും ഒരു പ്രധാന കഥാപാത്രമാണ്. അഞ്ചു ഖണ്ഡങ്ങളായിത്തിരിച്ചിരിക്കുന്ന സിനിമയിലെ അഞ്ചാം ഖണ്ഡം വീണ്ടും വസന്തം തന്നെയാണ്. ജീവിതത്തിന്റെയും ഋതുക്കളുടെയും ആവർത്തനം തുടരുന്നു എന്ന സന്ദേശം.

'സ്പ്രിംഗ് , സമ്മർ, ഫാൾ, വിന്റർ ആന്റ് സ്പ്രിംഗ്'... ശൈശവം തൊട്ടുള്ള മനുഷ്യാവസ്ഥകളെ ഋതുക്കളുമായി സാമ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു സിനിമ

ദക്ഷിണ കൊറിയൻ സംവിധായകനായ കിം കി ഡുക്കിന്റെ അതിമനോഹരമായ ഒരു സിനിമയാണ് 'സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ ആന്റ് സ്പ്രിംഗ്. കലാരംഗത്തോ, ചലചിത്രരംഗത്തോ യാതൊരു തരത്തിലുള്ള വിദ്യാഭ്യാസവും നേടിട്ടില്ലാത്ത ഒരാളാണ് കിം കി ഡുക്. സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാകാതെ ചെറുപ്പം മുതലേ കൊറിയൻ തലസ്ഥാനമായ സോളിൽ പലതരം ചെറു ജോലികൾ ചെയ്തു ജീവിക്കുകയായിരുന്നു. മിച്ചം പിടിച്ച പണം കൊണ്ട് പാരീസിലെത്തി- തെരുവുകളിൽ ചിത്രപ്രദർശനവും വിൽപനയും നടത്തി രണ്ടു വർഷം അലഞ്ഞു. 

1990 ൽ മുപ്പതാം വയസ്സിൽ പാരീസിൽ വെച്ചാണ് കിം കി ഡുക് ആദ്യമായി തിയറ്ററിൽ ഒരു സിനിമ കാണുന്നത്. സിനിമയാണ് തന്റെ വഴിയെന്ന് ഡുക് തീരുമാനിച്ചു. നാട്ടിൽ തിരിച്ചെത്തി നിരവധി തിരക്കഥകൾ എഴുതി. 1993ൽ ഡുകിന്റെ തിരക്കഥക്ക് എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ക്രീൻ റൈറ്റിംഗിന്റെ' അവാർഡ് ലഭിച്ചു. 1996ൽ ക്രോക്കഡൈൽ' എന്ന സിനിമ-തിരക്കഥ എഴുതി സംവിധാനം ചെയ്യാനുള്ള അവസരം കിട്ടി. ഹാൻ നദിയിൽ നിന്ന് ആത്മഹത്യ ചെയ്തവരുടെ മൃതദേഹങ്ങൾ ശേഖരിക്കുന്ന ഒരുമനുഷ്യന്റെ കഥയായിരുന്നു ഡുക് സിനിമയാക്കിയത്. പരമ്പരാഗത കാഴ്ച ശീലങ്ങളെ കടപുഴക്കുന്ന ഒരു സിനിമയായിരുന്നു അത്. തുടർന്നുള്ള ഓരോ വർഷവും ഓരോ സിനിമ എന്ന വിധത്തിൽ ഡുക് സിനിമകൾ ഒരുക്കിക്കൊണ്ടിരുന്നു

'സ്പ്രിംഗ് , സമ്മർ, ഫാൾ, വിന്റർ ആന്റ് സ്പ്രിംഗ്'... ശൈശവം തൊട്ടുള്ള മനുഷ്യാവസ്ഥകളെ ഋതുക്കളുമായി സാമ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു സിനിമ

മറയില്ലാത്തതും പൊതുസമൂഹത്തിന് അംഗീകരിക്കാനാവാത്തതുമായ ഡുകിന്റെ രീതിക്ക് കടുത്ത വിമർശനമേൽക്കേണ്ടി വന്നു. ഭീകര അക്രമ രംഗങ്ങളും ഡുകിന്റെ സിനിമക്ക് കുപ്രസിദ്ധി നേടിക്കൊടുത്തു. പക്ഷെ "ദ ഐൻ' എന്ന സിനിമ വെനീസ് ചലച്ചിത്രമേളയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ദൃശ്യ ഭംഗിയും ധിക്കാര സ്വഭാവവും മൗലികതയും കൊണ്ട് വ്യത്യസ്തമായിരുന്നു ആ സിനിമ. വർണ്ണാഭമായ പൊതുജീവിതത്തിനു പിറകിലെ അഴുക്കുകളും, മനുഷ്യത്വരാഹിത്യവും പുറം ലോകം  കാണാനാഗഹിക്കാത്ത വിചിത്ര കാഴ്ചകളുടെ കറുത്ത അടരുകളും, ഓരോന്നായി വെള്ളിത്തിരയിൽ തെളിഞ്ഞപ്പോൾ പ്രേക്ഷകർ സ്തബ്ധരായി. നശീകരണം, കൊലപാതകം, ബലാത്സംഗം, സാഡിസം എന്നിവയെക്കുറിച്ച് മറയില്ലാത്ത ദൃശ്യങ്ങൾ മധ്യവർഗ്ഗ പ്രേക്ഷകർക്കും നിരൂപകർക്കും അസഹ്യമായിരുന്നു. 

പക്ഷെ സ്വന്തം ജീവിതത്തിൽ നേരിട്ട ക്രൂരതകളെയാണ് അദ്ദേഹം സിനിമയാക്കിയത്. ഓരോ സിനിമയിലൂടെയും അദ്ദേഹം സ്വയം പീഢനത്തിലൂടെ ഒരു ആത്മശുദ്ധീകരണം നടത്തുകയായിരുന്നു.'വൈൽഡ് ആനിമൽസ്', 'ബേഡ്കേജ് ഇൻ', 'ബാഡ് ഗൈ', 'അഡ്രസ്സ് അൺനോൺ' തുടങ്ങിയ ആദ്യകാല ചിത്രങ്ങൾ ഏകപക്ഷീയവും ഒത്തു തീർപ്പില്ലാത്തതുമായ ജീവിത വീക്ഷണങ്ങളുടെ കാഴ്ചകളാകുന്നു. വിശുദ്ധിയും അവിശുദ്ധിയും തമ്മിലുള്ള നിരന്തര പോരാട്ടം- എന്നാൽ 2002 ൽ പുറത്തിറങ്ങിയ 'കോസ്റ്റ് ഗാർഡ്' എന്ന സിനിമയോടെ കിം കി ഡുകിന്റെ ദർശനങ്ങളിലെ മാറ്റം വ്യക്തമായിത്തുടങ്ങിയിരുന്നു.

സ്പ്രിംഗ് , സമ്മർ, ഫാൾ, വിന്റർ ആന്റ് സ്പ്രിംഗ്' എന്ന സിനിമയിലെത്തുമ്പോൾ അക്രമങ്ങളുടെ നേർക്കാഴ്ചകളിൽ നിന്നും പ്രശാന്തമായ സെൻ ബുദ്ധിസത്തിലേക്കുള്ള മനം മാറ്റം നമുക്ക് കാണാം. കടൽക്ഷോഭങ്ങളുടെ തിരയടികൾക്ക് പകരം നീലിമയുടെ അപാരശാന്തത. '3 അയേൺ', 'സമാരിറ്റൻ ഗേൾ',  'ബോ' എന്നീ സിനിമകളിലെല്ലാം ഈ മാറ്റം വ്യക്തമാണ്. ഒരു സെൻ പ്രചോദിത കഥയെ അടിസ്ഥാനപ്പെടുത്തിയാണ് "സ്പ്രിംഗ്, സമ്മർ... സിനിമ ഒരുക്കിയിട്ടുള്ളത്. ശൈശവം തൊട്ടുള്ള മനുഷ്യാവസ്ഥകളെ ഋതുക്കളുമായി സാമ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു കഥ. നാഗരികതയുടെ ബഹളങ്ങളിൽ നിന്നകന്ന് വിദൂരമായ മലകളാൽ ചുറ്റപ്പെട്ട ഒരു തടാകം- ചങ്ങാടത്തിലുറപ്പിച്ച ഒരു ബുദ്ധാശ്രമം. അവിടത്തെ ഗുരുവും, ശിഷ്യനായ കുട്ടിയുമാണിതിലെ കഥാപാത്രങ്ങൾ- കൂടെ ആദി മുതൽ അന്ത്യം വരെ പ്രകൃതിയും ഒരു പ്രധാന കഥാപാത്രമാണ്. അഞ്ചു ഖണ്ഡങ്ങളായിത്തിരിച്ചിരിക്കുന്ന സിനിമയിലെ അഞ്ചാം ഖണ്ഡം വീണ്ടും വസന്തം തന്നെയാണ്. ജീവിതത്തിന്റെയും ഋതുക്കളുടെയും ആവർത്തനം തുടരുന്നു എന്ന സന്ദേശം

'സ്പ്രിംഗ് , സമ്മർ, ഫാൾ, വിന്റർ ആന്റ് സ്പ്രിംഗ്'... ശൈശവം തൊട്ടുള്ള മനുഷ്യാവസ്ഥകളെ ഋതുക്കളുമായി സാമ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു സിനിമ

വസന്തം:
സൗന്ദര്യത്തിന്റെ പൂർണ്ണതയിലാണ് ആശ്രമവും തടാകവും മലകളും അടങ്ങുന്ന പ്രകൃതി. മരുന്നുകൾ നിർമ്മിക്കാനായി പച്ചിലകൾ ശേഖരിക്കുന്ന ശൈശവം മാറാത്ത കുഞ്ഞു ശിഷ്യൻ പാറക്കൂട്ടങ്ങൾക്കിടയിലെ വെള്ളക്കെട്ടുകളിലെ തെളിനീരിലൂടെ നീന്തുന്ന ഒരു ചെറുമീനിനെ പിടിച്ച് നൂലു കൊണ്ട് വരിഞ്ഞു കെട്ടുന്നു. നൂലിന്റെ മറ്റേ അറ്റത്ത് ചെറിയ കല്ലു കെട്ടി മീനിനെ വെള്ളത്തിൽ തിരിച്ചു വെക്കുന്നു. കല്ലുമായി നീന്താൻ വിഷമിക്കുന്ന മീനിനെ നോക്കി ചിരിക്കുകയാണവൻ. ഇതുപോലെ തവളയേയും പാമ്പിനേയും ചരടിൽ കല്ലുകെട്ടി അവൻ വിടുന്നു. ഇതെല്ലാം ഗുരു കാണുന്നുണ്ട്. ആശ്രമത്തിലെത്തി ഉറങ്ങുന്ന അവന്റെ ശരീരത്തിൽ ഒരു വലിയ കല്ല് ചേർത്ത് ഗുരു കെട്ടിവെക്കുന്നു. ഉറക്കമുണർന്ന കുട്ടി കല്ല് അഴിച്ചു തരാനും അതിന്റെ ഭാരം കൊണ്ട് അവന് നടക്കാനാവുന്നില്ലെന്നും ഗുരുവിനോട് പറയുന്നു.

“മീനിനോടും, തവളയോടും, പാമ്പിനോടും നീ ഇതു തന്നെയല്ലെ ചെയ്തത് -പോയി അവയുടെ ഒക്കെ കെട്ട് അഴിച്ച് വിട്- അതിലേതെങ്കിലും ഒരു ജീവി മരിച്ചുപോയിട്ടുണ്ടെങ്കിൽ ജീവിതകാലം മുഴുവൻ നീ ഈ കല്ല് ഹൃദയത്തിൽ ചുമക്കേണ്ടി വരും” എന്ന് പറഞ്ഞ് അവനെ അയക്കുന്നു.... അരയിൽ കെട്ടിയ കല്ലുമായി വിഷമിച്ച് നടന്ന് അവൻ മീനിനെ കണ്ടെത്തുന്നു. അപ്പോഴേക്കും അത് ചത്തു പോയിരുന്നു. തവളയുടെ കെട്ടഴിച്ച് അതിനെ സ്വതന്ത്രനാക്കുന്നു. പാമ്പും ചത്തുപോയിരുന്നു. അതു കണ്ട് കുട്ടി ഏങ്ങി കരയുമ്പോൾ വസന്തം അവസാനിക്കുന്നു

'സ്പ്രിംഗ് , സമ്മർ, ഫാൾ, വിന്റർ ആന്റ് സ്പ്രിംഗ്'... ശൈശവം തൊട്ടുള്ള മനുഷ്യാവസ്ഥകളെ ഋതുക്കളുമായി സാമ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു സിനിമ

ഗ്രീഷ്മം:
ജീവിതത്തിന്റെ വേനൽക്കാലമാണ് പിന്നീട്  പ്രകൃതിയിലും.  കൗമാരക്കാരനും ചപലനുമായ ശിഷ്യനെയാണ് നാം കാണുന്നത്. ആശ്രമത്തിൽ ചികിത്സക്കെത്തിയ പെൺകുട്ടിയോട് മാനസികവും ശാരീരികവുമായ ആകർഷണം അവനുണ്ടാകുന്നു. അവളുമായി അവൻ ഇണചേരുന്നത് ഗുരു അറിയുന്നു. തെറ്റു ചെയ്തതെന്നും മാപ്പു തരണമെന്നും ഗുരുവിനോട് അപേക്ഷിക്കുമ്പോൾ ഗുരു പറയുന്നത് അത് തനിയെ സംഭവിക്കുന്നതാണ്. 

പ്രകൃതി സഹജം" പെൺകുട്ടിയുടെ രോഗം മാറിയതിനാൽ അവളെ അവിടെ നിന്നും പറഞ്ഞയക്കുന്നു. വിരഹം താങ്ങാനാവാത്ത ശിഷ്യൻ സന്യാസജീവിതം ഉപേക്ഷിച്ച് അവളെ തേടി ആശ്രമത്തിൽ നിന്ന് പോകുന്നു. പോകുമ്പോൾ അവനൊരു ബുദ്ധവിഗ്രഹവും കൈയിൽ കരുതുന്നുണ്ട്. എല്ലാം അറിയുന്ന ഗുരു അകന്നു പോകുന്ന ശിഷ്യനെ നോക്കി, അവനു
വേണ്ടി പ്രാർത്ഥിക്കുന്നു.

'സ്പ്രിംഗ് , സമ്മർ, ഫാൾ, വിന്റർ ആന്റ് സ്പ്രിംഗ്'... ശൈശവം തൊട്ടുള്ള മനുഷ്യാവസ്ഥകളെ ഋതുക്കളുമായി സാമ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു സിനിമ

ശരത്കാലം:
ഇലപൊഴിഞ്ഞു തുടങ്ങി... ഗുരു കുറേകൂടി വൃദ്ധനായിക്കഴിഞ്ഞു. പലഹാരം പൊതിഞ്ഞ പതക്കടലാസിലെ ഒരു വാർത്ത യാദൃശ്ചികമായി അദ്ദേഹം കാണുന്നു. ഭാര്യയെ കുത്തിക്കൊന്ന് ഒളിച്ചോടിപ്പോയ ഒരു മുപ്പതുകാരന്റെ ചിത്രവുമുണ്ട് പത്രത്തിൽ. പഴയ ശിഷ്യനെ അദ്ദേഹം തിരിച്ചറിയുന്നു. ഒരു ദിവസം, ജീൻസും ഇറുകിയ ടീഷർട്ടും ഒക്കെയായി കയ്യിലൊരു വലിയ ബാഗുമായി അവൻ ആശ്രമത്തിൽ അഭയം തേടി എത്തുന്നു. നിഷ്കളങ്കമായിരുന്ന ആ പഴയ മുഖത്ത് പകയും, അസ്വസ്ഥതയും, അശാന്തിയും വായിച്ചെടുക്കാം. ഗുരു അവനെ സ്വീകരിക്കുന്നു. ചെയ്ത തെറ്റിൽ കുറ്റബോധമുണ്ടവന്. 

അസ്വസ്ഥനായ അവൻ ആത്മഹത്യക്കൊരുങ്ങുന്നു. ഗുരു അവന് കഠിനശിക്ഷകൾ നൽകുന്നു. വളർത്തു പൂച്ചയുടെ വാൽ മഷിയിൽ മുക്കി ആശ്രമ ത്തിന്റെ പലകയടിച്ച മുറ്റത്ത് നിറയെ ആന്തരിക ശാന്തിലഭിക്കാനുള്ള ബുദ്ധസൂക്തമായ 'പ്രജ്ഞാപരാമിതാ സൂത്രം"' എഴുതുന്നു. എന്നിട്ട് അവനോട് പറയുന്നു. നിനക്ക് ആരെ വേണമെങ്കിലും കൊല്ലാം. എളുപ്പമാണത്. പക്ഷെ സ്വയംമരിക്കുക എളുപ്പമല്ല. നിന്റെ കഠാര കൊണ്ട് ഇതിലെ ഓരോ അക്ഷരവും വരഞ്ഞു മാറ്റുക. ഒരോ അക്ഷരവും വരയുമ്പോൾ ഹൃദയത്തിൽ നിന്ന് വിദ്വേഷം വെടിഞ്ഞു കൊണ്ടിരിക്കുക.” കുറ്റവാളിയെ തേടിയെത്തിയ പോലീസുകാർ അവനെ കൂട്ടികൊണ്ട് പോയതിനു ശേഷം സ്വയം നിർമ്മിച്ച പട്ടടയിൽ ഗുരു എരിഞ്ഞു തീരുന്നു.

'സ്പ്രിംഗ് , സമ്മർ, ഫാൾ, വിന്റർ ആന്റ് സ്പ്രിംഗ്'... ശൈശവം തൊട്ടുള്ള മനുഷ്യാവസ്ഥകളെ ഋതുക്കളുമായി സാമ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു സിനിമ

ഹേമന്തം: 

ശൈത്യത്തിന്റെ കഠിനതയിലേക്കാണ് ഈ ഖണ്ഡം തുറക്കുന്നത്. തടാകം മുഴുവൻ തണുത്തുറഞ്ഞ് കട്ടിയായിരിക്കുന്നു. തടാകത്തിനു മുകളിലൂടെ നടന്ന് ആശ്രമത്തിലേക്ക് ചെല്ലാം. നാൽപ്പതിനു മേൽ പ്രായമായിരിക്കുന്നു പഴയ ശിഷ്യന്. ജയിൽ ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുന്നു. മഴപോലെ മഞ്ഞു ചാറ്റുന്നു. ഇലകൊഴിഞ്ഞ മരങ്ങൾ മരവിച്ച് നിൽക്കുന്നു. അയാൾ തന്റെ പുതിയ ജീവിതം ആശ്രമത്തിൽ ആരംഭിക്കുന്നു. കഠിനമായ ശാരീരിക പീഡകൾ സ്വയം ഏറ്റു കൊണ്ട്. ആശ്ര 'മത്തിലെത്തിയ ഒരു സ്ത്രീ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് രാത്രിയിൽ സ്ഥലം വിടാനൊരുങ്ങുന്നു. (ആ സ്ത്രീയെ അയാൾക്ക് പരിചയമുണ്ട്.) തടാക ഉപരിതലത്തിലെ ഉറഞ്ഞ മഞ്ഞിനു മുകളിലൂടെ നടന്നു നീങ്ങുമ്പോൾ അവൾ തടാകത്തിനുള്ളിലേക്ക് വീണു മരിക്കുന്നു. കുഞ്ഞിനെ അയാൾ വളർത്തുന്നു. തന്റെ തെറ്റുകളുടെ പ്രായശ്ചിത്തമായി അരയിൽ കെട്ടിയ വലിയ കല്ലും വലിച്ച് കുത്തനെയുള്ള മലകയറി കൊടും തണുപ്പിൽ അയാൾ ബുദ്ധ വിഗ്രഹം മലയുടെ ഉച്ചിയിലെത്തിക്കുന്നു. അവിടെ നിന്നും താഴെ വളരെ ദൂരെ ഉറഞ്ഞ തടാകവും നടുവിലെ ആശ്രമവും കാണാം. 

'സ്പ്രിംഗ് , സമ്മർ, ഫാൾ, വിന്റർ ആന്റ് സ്പ്രിംഗ്'... ശൈശവം തൊട്ടുള്ള മനുഷ്യാവസ്ഥകളെ ഋതുക്കളുമായി സാമ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു സിനിമ

വീണ്ടും വസന്തം:

ഉപേക്ഷിച്ചുപോയ കുഞ്ഞു വളർന്ന് ആദ്യ വസന്തത്തിലെ ശിഷ്യന്റെ പ്രായമായിരിക്കുന്നു. കുസൃതിയായ കുഞ്ഞ് തടാകത്തിൽ നിന്ന് കയറി വരുന്ന ആമയെ പിടിച്ച് ആശ്രമ മുറ്റത്തെ പലകപ്പുറത്തിട്ട് ഉപദ്രവിക്കുകയാണ്. പഴയ ദൃശ്യങ്ങളുടെ ആവർത്തനം. തടാകത്തിലൂടെ ചെറു തോണി തുഴഞ്ഞു പോകുന്ന കുട്ടിയെ നോക്കിനിൽക്കുന്ന മലമുകളിലെ ബുദ്ധ വിഗ്രഹത്തിന്റെ ദൃശ്യത്തോടെ സിനിമ അവസാനിക്കുന്നു... ഋതുചക്രങ്ങൾ അവസാനിക്കുന്നില്ല എന്ന സൂചനയോടെ. ആലങ്കാരികമല്ലാത്ത ചിത്രീകരണ രീതിയും വളരെ വിരളമായി മാത്രം ഉപയോഗിക്കുന്ന സംഭാഷണവും മൗനത്തിന്റെയും സംഗീതത്തിന്റെയും അനുപമമായ സമ്മിശ്രവും ഒക്കെ ഡുകിന്റെ ചിത്രങ്ങളുടെ സവിശേഷതകളാണ്.

2005 ലെ തിരുവനന്തപുരം അന്താരാഷ്ട്ര ഫിലിമോത്സവത്തിൽ പ്രദർശിപ്പിക്കപ്പെട്ട ഈ സിനിമക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. കഴിഞ്ഞ ദശകത്തിലെ ലോക സിനിമയിലെ അത്ഭുതപ്രതിഭയായി കിം കി ഡുകിനെ ആസ്വാദകർ നെഞ്ചേറ്റി. തുടർന്നുള്ള വർഷങ്ങളിലും ഡുകിന്റെ സിനിമകൾക്ക് നല്ല സ്വീകരണമായിരുന്നു. ക്യാമറക്കണ്ണിലൂടെ പ്രകൃതിയെ ഇത്രയും സൂക്ഷ്മതയോടെ പകർത്താനാവുമെന്നതും, നീണ്ട കാത്തിരിപ്പിലൂടെ ഓരോ മാറ്റങ്ങളും പകർത്താനായി നടത്തിയ അർപ്പണവും അതിശയകരമാണ്. സിനിമയിലെ- തിരിച്ചെത്തിയ ശിഷ്യനായി അഭിനയിച്ചതും കിം കി ഡുക്കാണ്-അഭിനയവും തനിക്ക് വഴങ്ങുമെന്ന് സ്ഥാപിച്ചു കൊണ്ട്.

advertisment

News

Super Leaderboard 970x90