Cinema

'സൗണ്ട്സ് ഓഫ് സാന്റ്'... കടുത്ത വരൾച്ചയിലായ ആഫ്രിക്കൻ ഗ്രാമത്തിൽ നിന്ന് വെള്ളമുള്ള ഭൂപ്രദേശങ്ങൾ തേടി റാഹ്നയും കുടുംബവും നടത്തുന്ന അനിശ്ചിതമായ യാത്രയെക്കുറിച്ചുള്ള സിനിമ

ഈ സിനിമ ഭൂമിയിലെവിടെയെല്ലാമോ പുഴുക്കളെപ്പോലെ ജീവിച്ചു തീർക്കുന്ന എണ്ണമില്ലാത്ത മനുഷ്യജീവിതാവസ്ഥകളിലേക്ക് നമ്മുടെ ഉൾക്കാഴ്ച്ചകളെ നയിക്കുമെന്നതിൽ തർക്കമില്ല. വെള്ളത്തിന്റെ വിലയറിയാത്ത നമ്മൾ മലയാളികൾക്ക് ഈ സിനിമ ചിലപ്പോൾ വെറും കൗതുക കാഴ്ചമാത്രമാകാം. പക്ഷെ നമ്മുടെ വരും തലമുറകൾ വെള്ളം തേടിയുള്ള ഇത്തരം യാത്രകളിലെ കഥാപാത്രങ്ങളാവില്ലെന്നാർക്കറിയാം.

 'സൗണ്ട്സ് ഓഫ് സാന്റ്'... കടുത്ത വരൾച്ചയിലായ ആഫ്രിക്കൻ ഗ്രാമത്തിൽ നിന്ന് വെള്ളമുള്ള ഭൂപ്രദേശങ്ങൾ തേടി റാഹ്നയും കുടുംബവും നടത്തുന്ന അനിശ്ചിതമായ യാത്രയെക്കുറിച്ചുള്ള സിനിമ

കടുത്ത വരൾച്ചയിലായ ആഫ്രിക്കൻ ഗ്രാമത്തിൽ നിന്ന് വെള്ളമുള്ള ഭൂപ്രദേശങ്ങൾ തേടി മറ്റുള്ള ഗ്രാമീണർക്കൊപ്പം റാഹ്നയും കുടുംബവും നടത്തുന്ന അനിശ്ചിതമായ യാത്രയെക്കുറിച്ചാണ് "സൗണ്ട്സ് ഓഫ് സാന്റ്' എന്ന ബെൽജിയം സിനിമ (2006 സംവി. മറിയോൺ ഹാൻസെൽ ). വെള്ള മണലുപരന്ന മരുഭൂമിക്കപ്പുറം, ഒഴുകുന്ന അരുവികളുള്ള ഉർവരഭൂമി തേടിയുള്ള യാത്ര. വരണ്ടുണങ്ങിയ ഭൂപ്രകൃതിയിലും ക്രൂരമാണ് അവിടങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥ. ഗോത്രങ്ങൾ തമ്മിലുള്ള കുടിപ്പകയും അധികാര വടംവലിയും നിയന്ത്രണവുമില്ലാത്ത പാവ സർക്കാരുകളും ഗവർമെന്റിനെതിരെ പൊരുതുന്ന റബൽ ഗ്രൂപ്പുകളും, പിടിച്ചുപറിയും മോഷണവും ഒക്കെ കൂടി കലങ്ങിമറിഞ്ഞ അവസ്ഥ. ഇവക്കിടയിലൂടെ ദാഹജലം തേടി അനന്തമായ യാത്രയിലാണ് റാഹ്നയും ഭാര്യ മുനയും ഇത്തിരിപ്പോന്ന മൂന്നു കുട്ടികളും.

അധ്യാപകനായ രാഹ്നയാണു ആ ഗ്രാമത്തിലെ ഏക വിദ്യാസമ്പന്നൻ. ദാരിദ്യത്തിനും വരൾച്ചയ്ക്കും ഇടയിലാണ് മൂനയുടെ മൂന്നാമത്തെ പ്രസവം. പെൺകുഞ്ഞിന്റെ മുഖത്തിന്റെ ക്ലോസപ്പിലാണ് സിനിമ ആരംഭിക്കുന്നത്. കൂടുതൽ ദുരിതങ്ങളിൽ നിന്നും രക്ഷപ്പെടാൻ ആ പെൺകുഞ്ഞിനെ ആരും അറിയാതെ കൊന്നുകളായാനാണ് റാഹ്നയോട് സുഹൃത്ത് ഉപദേശിക്കുന്നത്. അവരുടെ സംസാരം യാദൃശ്ചികമായി കേട്ട മൂന കുഞ്ഞുമായി ഒളിച്ചുപോകുന്നു. അമ്മയേയും കുഞ്ഞിനേയുംതിരഞ്ഞ് തളർന്ന റാഹ്ന അവർ തിരിച്ചെത്തിയപ്പോൾ വല്ലാതെ ദേഷ്യപ്പെടുന്നുണ്ട്. റാഹ്നക്ക് ആ കുട്ടിയോട് വല്ലാത്ത ഇഷ്ടമായിരുന്നു. അവൾക്ക് അവർ ശശ എന്നു പേർ വിളിച്ചു. ശശ വളർന്ന് നാലഞ്ച് വയസ്സായിടത്തു വച്ചാണു ടൈറ്റിലുകൾക്ക് ശേഷം സിനിമ ആരംഭിക്കുന്നത്. 

 'സൗണ്ട്സ് ഓഫ് സാന്റ്'... കടുത്ത വരൾച്ചയിലായ ആഫ്രിക്കൻ ഗ്രാമത്തിൽ നിന്ന് വെള്ളമുള്ള ഭൂപ്രദേശങ്ങൾ തേടി റാഹ്നയും കുടുംബവും നടത്തുന്ന അനിശ്ചിതമായ യാത്രയെക്കുറിച്ചുള്ള സിനിമ

ശശയുടെ കുസൃതികളും, തമാശകളും, കുടുംബാംഗങ്ങളുമൊത്തുള്ള നൃത്തവുമൊക്കെയായി വലിയ അലട്ടില്ലാത്ത സമാധാന ജീവിതത്തിനിടയിലാണ് വീണ്ടും കൊടും വരൾച്ച വരുന്നത്. ഗ്രാമത്തിലെ എല്ലാ കിണറുകളും വറ്റിവരണ്ടു. ആറുമണിക്കൂർ ദൂരത്താണ് അടുത്ത കിണറുള്ള ഗ്രാമം. അവിടെയും വെള്ളത്തിനുക്ഷാമമാണ്. വെള്ളത്തിനായി സംഘർഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അങ്ങനെയാണ് സർവ്വതും കെട്ടിപ്പെറുക്കി യാത്രയാരംഭിക്കാൻ എല്ലാവരും ചേർന്ന് തീരുമാനിക്കുന്നത്. തെക്കോട്ട് പോകുന്നതിനുപകരം കിഴക്കോട്ട് നടന്ന് സഹാറയുടെ ഒരു പാർശ്വം കടന്നാൽ വെണ്മണൽപ്പരപ്പുകൾക്കപ്പുറം വെള്ളമുള്ള പ്രദേശങ്ങളാണെന്നാണു റാഹ്നയുടെ അഭിപ്രായം. അയൽവാസികളും ചില സുഹൃത്തുക്കളും ഒപ്പം കൂടി. ഒട്ടകപ്പുറത്ത് എല്ലാം കെട്ടിവച്ച് ആടുമാടുകളുമൊക്കെയായി കുടുംബാംഗങ്ങളെല്ലാവരും ചേർന്ന് യാത്ര പുറപ്പെടുന്നു. 

യാത്രയ്ക്കിടയിൽ മറ്റൊരു ഗ്രാമത്തിൽ നിന്നുള്ള മൈൻസു എന്ന പശുവളർത്തുകാരനും അവർക്കൊപ്പം കൂടുന്നു. തനിച്ചുള്ള യാത്രയിൽ കള്ളന്മാർ നാൽക്കാലികളെ മോഷ്ടിച്ചുകൊണ്ടു പോകുമെന്നാണയാൾ പറയുന്നത്. രാത്രിയിൽ രാഹ്നയും അയാളും തങ്ങളുടെ പശുക്കൾക്കും ആടുകൾക്കും ഊഴമിട്ട് കാവലിരിക്കുന്നു. പട്ടാളക്കാർ കാവൽ നിൽക്കുന്ന ഒരു കുളത്തിൽ നിന്ന് വെള്ളമെടുക്കാൻ ഓരോ തവണയും ഓരോ ആടുകളെ കൈക്കൂലിയായി നൽകേണ്ടിവരുന്നുണ്ട്. ലാസോങ് എന്ന പട്ടാള ഓഫീസർ ഇവരുമായി ചങ്ങാത്തം ഭാവിച്ച് കൂടെ കൂടി. പാവം മൈൻസുവിനെ അയാളുടെ പശുക്കളെ മുഴുവനും നൽകിയാൽ വണ്ടിയിൽ സുരക്ഷിതമായി അതിർത്തി കടത്തി കൊടുക്കാമെന്നു വാക്കു നൽകുന്നു. അയാളെ കൊണ്ടുപോയി മരുഭൂമിയിൽ മരണത്തിനു വിട്ട് തിരിച്ചു വരുന്നു. തങ്ങളും സുരക്ഷിതരല്ലെന്നു മനസ്സിലാക്കിയ റാഹ്ന ഭാര്യയും മക്കളുമായി രാത്രി അവിടെ നിന്നും രക്ഷപ്പെടുന്നു. 

 'സൗണ്ട്സ് ഓഫ് സാന്റ്'... കടുത്ത വരൾച്ചയിലായ ആഫ്രിക്കൻ ഗ്രാമത്തിൽ നിന്ന് വെള്ളമുള്ള ഭൂപ്രദേശങ്ങൾ തേടി റാഹ്നയും കുടുംബവും നടത്തുന്ന അനിശ്ചിതമായ യാത്രയെക്കുറിച്ചുള്ള സിനിമ

രക്തസ്രാവം മൂലം അവശയായ മുന ഒരടിപോലും നടക്കാനാവത്തത്ര തളർന്നു കഴിഞ്ഞിരുന്നു. പക്ഷെ മരണം മണക്കുന്ന മരുക്കാറ്റിലൂടെ യാത്ര തുടരുക മാത്രമേ അവർക്ക് മാർഗ്ഗമുള്ളൂ. തനിച്ചുള്ള യാത്രയിൽ അതിർത്തിയിൽ പട്ടാളക്കാർ ഇവരെ തടയുന്നു. ഗവർമെന്റിനെതിരെ പൊരുതുന്ന റബലുകളാണെന്നു സംശയിച്ച് വെടിവെച്ചുകൊല്ലാൻ ഒരുങ്ങുന്നു. രാജ്യത്തോടുകൂറുള്ള ഒരു അധ്യാപകനാണെന്നു പറഞ്ഞപ്പോൾ അതു തെളിയിക്കാനായി മൂത്ത മകനെ പട്ടാളത്തിനു വിട്ടുതരാൻ ആജ്ഞാപിക്കുകയാണ് പട്ടാള മേധാവി ചെയ്യുന്നത്. മറ്റു മാർഗ്ഗങ്ങളില്ലാതെ പത്തുപതിമൂന്നു വയസ്സുമാത്രം പ്രായമുള്ള റാവൽ എന്ന കുട്ടിയെ പട്ടാളത്തിനു നൽകി നിറഞ്ഞ കണ്ണുകളോടെ ആ കുടുംബം യാത്ര തുടരുന്നു.

യാത്രക്കിടയിൽ പിന്നീടവർ എത്തിപ്പെടുന്നത് റബൽ സേനയുടെ പിടിയിലാണ്. കുട്ടിപട്ടാളക്കാരാണ് അധികവും. മണൽക്കുന്നുകൾക്കിടയിൽ പട്ടാളം പാകിയ മൈനുകൾക്കിടയിലൂടെ സുരക്ഷിതമായി അവരുടെ വാഹനം കടന്നു പോകാനുള്ള വഴി ഒരുക്കാൻ മൈൻ പരിശോധിക്കാനുള്ള ടെസ്റ്റ് - സാമ്പിൾ ആയി റാഹ്നയോട് ആദ്യം നടക്കാൻ പറയുന്നു. മൈൻ പൊട്ടി ഏതു നിമിഷവും മരിക്കാൻ സാദ്ധ്യതയുള്ള അപകടകരമായ നടത്തം. ഭാരം കുറഞ്ഞ കുഞ്ഞുമകൾ ശശയെ റാഹ്ന നടക്കാൻ പറഞ്ഞുവിടുന്നു. ശശ പൊട്ടിത്തെറിക്കുന്ന ദുരന്തക്കാഴ്ച ഏതു നിമിഷവും പ്രതീക്ഷിച്ചുകൊണ്ടു തന്നെ അവർ നോക്കി നിൽക്കുകയാണ്. ശശ ചിരിച്ചു കൊണ്ട് തിരിച്ച് ഓടിവന്ന് അച്ഛനോട് പറയുന്നത് “ഞാൻ പൊട്ടിത്തെറിച്ചില്ലല്ലോ” എന്നാണ്. വഴി തുറന്നുകിട്ടിയ പട്ടാളം വാഹനത്തിൽ കയറി ഓടിച്ചു പോകുന്നതിനിടയിൽ അവരെ നോക്കി നിൽക്കുകയായിരുന്ന ഇളയ ആൺകുട്ടിയെ തമാശക്ക് വെറുതെ വെടിവെച്ചിടുന്നു. റാഹ്നയുടെ കൈയിൽക്കിടന്ന് അവൻ മരിക്കുന്നു. യാത്ര തുടരാനാവാത്ത വിധം അവശയായ മുനയെ ഒരു മരത്തണലിൽ കിടത്തി അച്ഛനും മകളും കൂടി യാത്ര തുടരുകയാണ്. അവർ തിരിച്ചു വരുമ്പോഴേക്കും മുന ജീവനോടെ ബാക്കിയുണ്ടാവില്ലെന്ന് അവർക്കറിയാം. 

 'സൗണ്ട്സ് ഓഫ് സാന്റ്'... കടുത്ത വരൾച്ചയിലായ ആഫ്രിക്കൻ ഗ്രാമത്തിൽ നിന്ന് വെള്ളമുള്ള ഭൂപ്രദേശങ്ങൾ തേടി റാഹ്നയും കുടുംബവും നടത്തുന്ന അനിശ്ചിതമായ യാത്രയെക്കുറിച്ചുള്ള സിനിമ

തിരിച്ചു വരാൻ അവരും ബാക്കി കാണില്ലെന്നും .ഏട്ടന്മാരും അമ്മയും നഷ്ടപ്പെട്ട ശശയ്ക്ക് മരണത്തിലേക്കുള്ള ഈ യാത്ര മടുത്തുകഴിഞ്ഞു. തിരിച്ച് പോകാൻ അവൾ വാശി പിടിക്കുന്നു.അനന്തമായ മണൽപ്പരപ്പ്. അവശനായ ഒട്ടകവും നിലത്തിരുന്നു കഴിഞ്ഞു. തിളങ്ങുന്ന ആകാശത്തിലൂടെ പോകുന്ന ജറ്റ് വിമാനത്തിനെ നോക്കി തിളക്കുന്ന ചൂടിൽ ഒട്ടകത്തിന്റെ നിഴലിൽ ആ അച്ഛനും മകളും മരണം പ്രതീക്ഷിച്ച് കിടക്കുകയാണ്. അവരുടെ മനസിൽ ആർത്ത് പെയ്യുന്ന ഒരു മഴയുടെ പകൽക്കിനാവാണ് ഉള്ളതപ്പോൾ ' മകളെ ചുമലിലിരുത്തി മഴയിൽ നൃത്തം ചെയ്യുകയാണ് റാഹ്ന. ദൃശ്യം മങ്ങി തെളിയുന്നത്  ഒരാശുപതിക്കിടക്കയിലാണ്. റാഹ്നക്കരികിൽ പ്രതീക്ഷയോടെ ശശ നിൽപ്പുണ്ട്. മരുഭൂമിയിൽ മരണത്തോടടുത്ത് കിടക്കുന്ന അവരെ സന്നദ്ധസംഘടനയിൽ പെട്ടവർ രക്ഷപ്പെടുത്തിയതാണ്. ജീവിതത്തിലേക്ക് തിരിച്ചെത്തിയ അവർ തങ്ങളുടെ ആരെങ്കിലും ജീവനോടെ ബാക്കിയുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. റാവലിനെ സ്വപ്നത്തിൽ കണ്ടെന്ന ശശ പറഞ്ഞപ്പോൾ എവിടെയെങ്കിലും
അവനെ കാണാനാവുമെന്ന പ്രതീക്ഷയിൽ അഭയാർത്ഥി ക്യാമ്പ് മുഴുവനും അച്ഛനും മകളും കൂടി തിരയുകയാണ്. അവിടെ വെച്ച്പഴയ സുഹൃത്തായ ദുക്കായ റാഹ്ന കണ്ടെത്തുന്നു. സർവ്വരും നഷ്ടപ്പെട്ട അവർ പരസ്പരം സങ്കടങ്ങൾ പങ്കുവെക്കുമ്പോൾ... ദുരന്തത്തിന്റെ അന്തരീക്ഷം ലഘൂകരിച്ചുകൊണ്ട് ശശ പറയുന്ന തമാശയോടെ സിനിമ അവസാനിക്കുന്നു.

 'സൗണ്ട്സ് ഓഫ് സാന്റ്'... കടുത്ത വരൾച്ചയിലായ ആഫ്രിക്കൻ ഗ്രാമത്തിൽ നിന്ന് വെള്ളമുള്ള ഭൂപ്രദേശങ്ങൾ തേടി റാഹ്നയും കുടുംബവും നടത്തുന്ന അനിശ്ചിതമായ യാത്രയെക്കുറിച്ചുള്ള സിനിമ

“തന്റെ ഒട്ടകത്തെ നഷ്ടപ്പെട്ടതിനാണ് പൂസിക്ക് (അവൾ അച്ഛനെ അങ്ങനെയാണ് കളിയായി വിളിക്കാറ്) സങ്കടം.”ദുരിതങ്ങളുടെ ഘോഷയാത്രകൾ നിറഞ്ഞ ജീവിതത്തിന്റെ സംഘർഷഭരിതമായ ഓരോ നിമിഷവും ശശ തന്റെ കുട്ടിത്തവും നിഷ്കളങ്കതയും കളിചിരികളും കൊണ്ട്നിസാരമായി അഭിമുഖീകരിക്കുകയാണ്. യാത്രയ്ക്കിടയിൽ മണൽപ്പാതയിൽ തൊണ്ടവരണ്ട് വെയിലിൽ വീണുകിടക്കുന്ന ഏതോ കുട്ടിക്ക് റാഹ്ന നാവ് നനക്കാൻ ഇത്തിരി വെള്ളം നൽകി നിസ്സഹായനായി അവനെ മരണത്തിനു ഉപേക്ഷിച്ച് മുന്നോട്ട് യാത്ര തുടരുമ്പോൾ... ഇഴഞ്ഞിഴഞ്ഞ് അവർക്കൊപ്പമെത്താൻ ശ്രമിച്ച് വീണ്ടും കുഴഞ്ഞ് വീഴുന്നകുട്ടിയെ ശശ തിരിഞ്ഞുനോക്കി കൊണ്ടാണ് നടക്കുന്നത്. വിദൂരതയിലെത്തുവോളം... പിന്നീടവളും കൂട്ടത്തിനൊപ്പമെത്താൻ ഓടുന്നു.

രാത്രിയിൽ ഉറക്കമുണർന്ന് തന്റെ പ്രിയപ്പെട്ട ആട്ടിൻകുട്ടിക്കൊപ്പം വന്ന് കിടന്നുറങ്ങുന്ന ശശയും, വഴിയറിയാതെ മരുഭൂമിയുടെ വിസ്തൃതിയിൽ അലയുമ്പോൾ തലക്കു മുകളിലൂടെ ഒഴുകിപ്പറക്കുന്ന വിമാനങ്ങളെ നോക്കിനിൽക്കുന്ന ശശയും, നിർവികാരയായി ജ്യേഷ്ഠന്മാരേയും അമ്മയേയും പിരിയുന്ന ശശയും, രാഷ്ട്രീയവും പാരിസ്ഥിതികവുമായ അനിശ്ചിതത്വങ്ങളിൽ ഉഴലുന്ന സാധാരണ മനുഷ്യജീവിയുടെ പ്രതീകമാണ്.

 'സൗണ്ട്സ് ഓഫ് സാന്റ്'... കടുത്ത വരൾച്ചയിലായ ആഫ്രിക്കൻ ഗ്രാമത്തിൽ നിന്ന് വെള്ളമുള്ള ഭൂപ്രദേശങ്ങൾ തേടി റാഹ്നയും കുടുംബവും നടത്തുന്ന അനിശ്ചിതമായ യാത്രയെക്കുറിച്ചുള്ള സിനിമ

പ്രകൃതിയുടെ രൂക്ഷതയും രൗദ്രതയും നമ്മിലേക്ക് പടർത്താൻ ഈ സിനിമയിലെ ക്യാമറക്കാവുന്നുണ്ട്. മണൽക്കാറ്റിന്റെ മരണം മണക്കുന്ന ചൂളംവിളിയുടെ പതിഞ്ഞ ശബ്ദം എല്ലാം ഫ്രയിമുകളിലും നാം അനുഭവിക്കുന്നു. ഒരു കലാമാധ്യമമെന്ന നിലയിൽ ഉത്കൃഷ്ടമായ ഒരു സിനിമയായി "സൗണ്ട്സ് ഓഫ് സാന്റിനെ' വിലയിരുത്തിയില്ലെങ്കിലും ഈ സിനിമ ഭൂമിയിലെവിടെയെല്ലാമോ പുഴുക്കളെപ്പോലെ ജീവിച്ചു തീർക്കുന്ന എണ്ണമില്ലാത്ത മനുഷ്യജീവിതാവസ്ഥകളിലേക്ക് നമ്മുടെ ഉൾക്കാഴ്ച്ചകളെ നയിക്കുമെന്നതിൽ തർക്കമില്ല. വെള്ളത്തിന്റെ വിലയറിയാത്ത നമ്മൾ മലയാളികൾക്ക് ഈ സിനിമ ചിലപ്പോൾ വെറും കൗതുക കാഴ്ചമാത്രമാകാം. പക്ഷെ നമ്മുടെ വരും തലമുറകൾ വെള്ളം തേടിയുള്ള ഇത്തരം യാത്രകളിലെ കഥാപാത്രങ്ങളാവില്ലെന്നാർക്കറിയാം.

advertisment

News

Super Leaderboard 970x90