Cinema

''നോട്ട് വൺ ലസ്''... കേരളത്തിലെ പൊതു വിദ്യാഭ്യാസ സംരക്ഷണത്തിൽ താത്പര്യമുള്ള " ഒരാൾ പോലും കുറയാതെ " എല്ലാവരും കാണേണ്ട സിനിമ

വളരെ ലളിതമായ വിഷയമാണ് ഇതെന്ന് തോന്നുമെങ്കിലും ചൈനയിലെ സങ്കീർണമായ പൊതു അവസ്ഥകളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സിനിമ. ഗവൺമെന്റ് അനുകൂല പ്രചരണ സ്വഭാവമിതിനുണ്ടെന്ന വിമർശനം നിലനിൽക്കെ തന്നെ, നഗര ഗ്രാമ വേർതിരിവുകൾ ബ്യൂറോക്രസിയുടെ മനുഷ്യമുഖമില്ലായ്മ, മുതലാളിത്ത ത്തിന്റെ പ്രകീർത്തനം തുടങ്ങിയവയൊക്കെ ഈ സിനിമയിൽ വായിച്ചെടുക്കാനാവും.

 ''നോട്ട് വൺ ലസ്''... കേരളത്തിലെ പൊതു വിദ്യാഭ്യാസ സംരക്ഷണത്തിൽ താത്പര്യമുള്ള " ഒരാൾ പോലും കുറയാതെ " എല്ലാവരും കാണേണ്ട സിനിമ

നഗര പ്രൗഡികളിൽ നിന്നും ഏറെ അകന്ന് ഒരു ചൈനീസ് കുഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയിമാണ് "ഷു ഷിയാൻ പ്രൈമറി സ്കൂൾ', അമ്മ മരണാസന്നയായിരിക്കുന്നു എന്ന വിവരത്തെ തുടർന്ന് അവിടത്തെ അധ്യാപകനായ ഗ്യോ നാട്ടിലേക്ക് പോകാൻ ഒരു മാസത്തെ അവധിക്കപേക്ഷിച്ച് കാത്തിരിപ്പാണ്. പകരക്കാരനായി ഒരാളെ അന്വേഷിച്ച് പോയ ഗ്രാമമുഖ്യൻ തിരിച്ചുവരുന്നത് പ്രൈമറി സ്കൂൾ പഠിത്തം കഴിഞ്ഞ് പാടത്ത് ജോലിനോക്കുന്ന വെ മിഷി എന്ന പെൺകുട്ടിയുമായാണ്. അവൾക്ക് 13 വയസ് മാത്രമേ പ്രായമായിട്ടുള്ളൂ. ഇത്രയും പിന്നാക്ക പ്രദേശത്ത് വന്ന് ജോലിചെയ്യാൻ ആരും സന്നദ്ധരല്ല. വേറെ ഒരാളെയും കിട്ടാനില്ല. 50 യുവാൻ ശമ്പളമായി നൽകാം എന്ന ഉറപ്പിലാണ് മിഷിയുടെ മാതാപിതാക്കൾ അവളെ ടീച്ചറായി 
അയയ്ക്കാൻ തയ്യാറായത്.

കുട്ടികൾ ഓരോ ദിവസം കഴിയുംതോറും കുറയുകയാണ് സ്കൂളിൽ. മിഷിക്ക് കുട്ടികളെ പിടിച്ച് നിർത്താനാവുമോ എന്ന ഭയം ഗ്യോ മാസ്റ്റർക്ക് ഉണ്ട്. വേറെ നിർവാഹമില്ലാത്തതിനാൽ ആ പെൺകുട്ടിയെ സ്കൂളേൽപ്പിച്ച് അയാൾ നാട്ടിലേക്ക് പോവുന്നു. തിരിച്ചു വരുമ്പോൾ ഒരാൾപോലും കുറയാതെ നോക്കണം എന്ന ഉറപ്പ് വാങ്ങിക്കൊണ്ട്. അങ്ങനെയെങ്കിൽ പത്ത് യുവാൻ തന്റെ വക സമ്മാനമായി നൽകാം എന്നുകൂടി പറയുന്നുണ്ട്. ഒന്ന് രണ്ട് പാട്ടുകൾ പാടാനല്ലാതെ വേറൊന്നും അറിയാത്ത മിഷി ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ പഠിക്കുന്ന 28 കുട്ടികളുടെ ടീച്ചറാകുന്നു. ക്ലാസിലെ കുറുമ്പനും ബഹളക്കാരനുമായ ഷിയാങ് ഹുക്വ എന്ന കുട്ടി അവളെ ടീച്ചറായി അംഗീകരിക്കാനൊരുക്കമല്ലായിരുന്നു. 'അവൾ ടീച്ചറല്ല', എന്ന് അവൻ ഉറക്കെ വിളിച്ചുപറയുന്നുണ്ട്.

 ''നോട്ട് വൺ ലസ്''... കേരളത്തിലെ പൊതു വിദ്യാഭ്യാസ സംരക്ഷണത്തിൽ താത്പര്യമുള്ള " ഒരാൾ പോലും കുറയാതെ " എല്ലാവരും കാണേണ്ട സിനിമ

സ്കൂളിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ഇടിഞ്ഞ് വീഴാറായ പഴയൊരു കെട്ടിടത്തിലെ ഒറ്റമുറിയിലാണ് മുഴുവൻ ക്ലാസ്. അതിനോട് ചേർന്നുള്ള മുറിയിലാണ് മിഷി താമസിക്കേണ്ടത്. രാത്രിയിൽ കൂട്ടിന് കുറച്ച് കുട്ടികൾ സ്കൂളിൽ കിടക്കും. കാലുപൊട്ടിയ ബെഞ്ചുകളും ഡസ്കുകളും നന്നാക്കാനുള്ള പണം പോയിട്ട് ചോക്ക് വാങ്ങാനുള്ള പണംപോലും ഗവർമെന്റിൽ നിന്നും ലഭിക്കുന്നില്ല. ഒരു മാസത്തെ ക്ലാസുകൾക്കായി 26 ചോക്കുകൾ എണ്ണി നൽകീട്ടാണ് ഗ്യോ മാസ്റ്റർ പോകുന്നത്. ഒരു ദിവസത്തേക്ക് ഒന്ന് എന്ന കണക്കിൽ - അധികം വലിപ്പത്തിൽ എഴുതി ചോക്ക് നഷ്ടമാക്കരുത് എന്ന ഉപദേശവും കൂടെ നൽകുന്നുണ്ട്. പാഠങ്ങൾ ബോർഡിൽ എഴുതി കുട്ടികളെക്കൊണ്ട്പകർത്തി എഴുതിപ്പിച്ചാൽ മാത്രംമതി എന്ന നിർദേശവും നൽകുന്നുണ്ട്.

മിഷി എന്ന പതിമൂന്നുകാരി ടീച്ചറുടെ വ്യത്യസ്തമായ പുതിയ ജീവിതത്തെക്കുറിച്ചാണ് 'നോട്ട് വൺ ലസ് ' എന്ന
ചൈനീസ് സിനിമ പറയുന്നത്. ഷഷിയാങ് ഷേങ് (ShiXiang Sheng) ന്റെ 'ആകാശത്തിലൊരു സൂര്യനുണ്ട്' എന്ന കഥയെ ആസ്പദമാക്കിയാണ് പ്രശസ്ത ചൈനീസ് സംവിധായകനായ ഷാങ് യിമോ ഈ മനോഹരമായ സിനിമ 1999ൽ നിർമിച്ചിരിക്കുന്നത്.

യാഥാർഥ്യവും സിനിമയും തമ്മിലുള്ള അതിർവരമ്പ് മായ്ച്ചുകളയാനായി പുതിയ ഒരു രീതിയിലാണ് ഈ
സിനിമ ഷാങ് യിമോ ഒരുക്കിയത്. പ്രൊഫഷണൽ നടീനടന്മാരെ ഉപയോഗിക്കാതെ - കഥാപാത്രങ്ങളെ യഥാർഥ പശ്ചാത്തലങ്ങളിൽ നിന്നും കണ്ടെത്തി ഉപയോഗിക്കുകയായിരുന്നു. ഈ സിനിമയിലെ കഥാപാത്രങ്ങളായി വേഷമിടുന്നവരെല്ലാം അതേ ജോലിയിലോ ജീവിതാവസ്ഥയിലോ ഉള്ളവരാണ്. നടിനടന്മാരുടെ ശരിക്കുള്ള പേര് തന്നെയാണ്കഥാപാതങ്ങൾക്കും നൽകിയിരിക്കുന്നത്. നിയോ റിയലിസ്റ്റിക് രീതിയിലുള്ള ആഖ്യാന രിതി തുടരുകയും, ഡോക്മെന്ററിയാണോ എന്ന് സംശയമുണ്ടാക്കും വിധം ഒളിച്ച് വെച്ചക്യാമറകളുടെ മുന്നിൽ സംഭവങ്ങളെ പുനർ സൃഷ്ടിച്ച് പകർത്തുകയും ചെയ്തിരിക്കുന്നു.

 ''നോട്ട് വൺ ലസ്''... കേരളത്തിലെ പൊതു വിദ്യാഭ്യാസ സംരക്ഷണത്തിൽ താത്പര്യമുള്ള " ഒരാൾ പോലും കുറയാതെ " എല്ലാവരും കാണേണ്ട സിനിമ

'സാംസ്കാരിക വിപ്ലവം' ചൈനയിലെ ഗ്രാമങ്ങളിൽ വലിയതോതിലുള്ള പ്രതിസന്ധികൾ സൃഷ്ടിച്ച അറുപതുകളിൽ തുടങ്ങി ദശലക്ഷക്കണക്കിന് ഗ്രാമീണരാണ് വിദ്യാഭ്യാസം പൂർണമായും നഷ്ടപ്പെട്ടവരായി മാറിയത്. 1986ൽ നാഷണൽ പീപ്പിൾസ് കോൺഗ്രസ് കുട്ടികൾക്ക് ഒമ്പത് വർഷത്തെ വിദ്യാഭ്യാസം നിർബന്ധിതമാക്കുന്ന നിയമം പാസാക്കി. എങ്കിലും ഗ്രാമങ്ങളിലെ കുട്ടികൾ തൊഴിൽതേടി പോകുന്നതിനാൽ വലിയതോതിലുള്ള കൊഴിഞ്ഞുപോക്ക് സംഭവിച്ചുകൊണ്ടിരുന്നു.

പകർത്തിയെഴുതാനുള്ളത് നൽകി മിഷി വാതിൽ പൂട്ടി പുറത്ത് കാവൽ ഇരിക്കും. ആരും ഓടിപ്പോകാതെ നോക്കിക്കൊണ്ട്. കുരുത്തംകെട്ട ഷിയാങ്  ഹുക്വ ബഹളം വെച്ച് ചോക്കുകൾ മുഴുവനും നിലത്ത് തട്ടിയിട്ട് പൊട്ടിച്ച് കളയുന്നുണ്ട്. ഒരു തവണ ക്ലാസിൽ നിന്നിറങ്ങി ഓടിയ അവനെ മിഷി പിറകെ ഓടി പിടിച്ചുകൊണ്ട് വരുകയും ചെയ്തു.. ഇതിനിടയിൽ ഒരു ദിവസം ഗ്രാമമുഖ്യൻ നഗരത്തിലെ സ്പോർട്സ് സ്കൂളിലെ അധികാരികളുമായി എത്തുന്നു. സ്കൂൾ കുട്ടികളിൽ നിന്ന് നല്ല ഓട്ടക്കാരിയായ മിങ് സൂവിനെ അവർ തിരഞ്ഞെടുക്കുന്നു. പക്ഷേ സ്പേർട്സ് സ്കൂളിലേക്ക് അവളെ വിട്ടുകൊടുക്കാൻ മിഷിടീച്ചർ തയ്യാറല്ല. കൂട്ടിയെയും കൊണ്ട് പോകാനായി ഉദ്യോഗസ്ഥർ വരുമ്പോൾ മിഷി അവളെ വൈക്കോൽ മറയ്ക്കപ്പുറം ഒളിപ്പിച്ച് നിർത്തുന്നു. പക്ഷേ ഷിയാങ് ഹുക്വ ഒളിവിടം ഗ്രാമമുഖ്യന് പറഞ്ഞു കൊടുത്തു.

ഒരു കുട്ടി സ്കൂളിൽ നിന്ന് കുറഞ്ഞതിലെ സങ്കടത്തിലും വിഷമത്തിലും കഴിയവേ ഷിയാങ് ഹുക്വയും സ്കൂളിൽ
വരാതായി. മിഷി അവനെ അന്വേഷിച്ച് വീട്ടിലെത്തുന്നു. ചെറുപ്പത്തിലേ അച്ഛൻ മരിച്ചുപോയിരുന്ന ഹുക്വയുടെ അമ്മ രോഗിയായി കിടപ്പിലാണ്. വലിയ കടം വീട്ടാനുണ്ടവർക്ക്. മകനെ ജോലിക്കായി നഗരത്തിലേക്കയച്ചിരിക്കുകയാണ്. നഗരത്തിലെ വിലാസവും വാങ്ങി മിഷി തിരിച്ചുപോരുന്നു.

 ''നോട്ട് വൺ ലസ്''... കേരളത്തിലെ പൊതു വിദ്യാഭ്യാസ സംരക്ഷണത്തിൽ താത്പര്യമുള്ള " ഒരാൾ പോലും കുറയാതെ " എല്ലാവരും കാണേണ്ട സിനിമ

ഒരാൾപോലും കുറയാതെ നോക്കാം എന്ന തന്റെ വാക്ക് പാലിക്കാനാവാതെ പോകുന്നതിൽ അവൾക്ക് വലിയ പ്രയാസമുണ്ട്. ഹുക്വയെ തിരികെ സ്കൂളിലേക്ക് കൊണ്ടുവരാൻ വേണ്ടിയുള്ള മിഷിയുടെ ശ്രമങ്ങളാണ് സിനിമയിൽ ശേഷഭാഗമത്രയും. അവനെ അന്വേഷിച്ച് നഗരത്തിലേക്ക് പോകാൻ മിഷി തീരുമാനിക്കുന്നു. ബസ് ചാർജായി ഒരാൾക്ക് മൂന്ന് യുവാൻ വേണമെന്ന്ഒരു കുട്ടി പറയന്നു. അങ്ങിനെയെങ്കിൽ ഹുക്വയെ തിരികെ കൊണ്ടുവരാൻ ആകെ എത യുവാൻ വേണമെന്ന് കണക്കുകൂട്ടി കുട്ടികൾ ഒമ്പത് എന്ന് കണ്ടെത്തുന്നു. ആദ്യമായാണ് അവർ അത്തരമൊരു കണക്ക് കൂട്ടുന്നത്. അടുത്തുള്ള ഇഷ്ടിക കളത്തിൽ ഇഷ്ടിക ചുമന്ന് ഈ പണം ഉണ്ടാക്കാൻ എല്ലാവരും കൂടി തീരുമാനിക്കുന്നു. 

കുട്ടികളെല്ലാവരും കൂടി അവിടെ ചെന്ന് ഇഷ്ടിക കടത്തുന്നു. ഇഷ്ടികകൾ പലതും പൊട്ടിപോയതിനാൽ കൂലി നൽകില്ലെന്നായി ചൂളയുടെ ഉടമ. മിഷിടീച്ചർ തന്റെ ആവശ്യം പറഞ്ഞപ്പോൾ അയാൾ കൂലിയായി 15 യുവാൻ നൽകുന്നു. സന്തോഷത്തോടെ ബസ് സ്റ്റേഷനിൽ എത്തിയ മിഷിയും കുട്ടികളും ഞെട്ടിപ്പോയി. ഒരാൾക്ക് ഇരുപത് യുവാനാണ് ടിക്കറ്റ് ചാർജ്. അങ്ങിനെയെങ്കിൽ ആകെ എത യുവാൻ വേണം. ഇനി ബാക്കി എത്ര ഉണ്ടാക്കണം?. അതിന് എത്ര ഇഷ്ടിക കടത്തണം? എത്ര മണിക്കൂർ വേണം?. എത്ര ദിവസം കൊണ്ട് അത് തീർക്കാം? തുടങ്ങിയ കണക്കുകൾ വളരെ ഇഷ്ടത്തോടെ ചെയ്യുകയാണ് ക്ലാസിൽ കുട്ടികൾ. ഇതിനിടയിൽ യാദൃശ്ചികമായി അവിടെ എത്തി ഈ കണക്ക് ക്ലാസുകൾ കണ്ട് ഗ്രാമമുഖ്യൻ ശരിക്കും അന്തിച്ചുപോകുന്നു. 

എല്ലാ ഗണിതക്രിയകളും ടീച്ചർ അസ്സലായി പഠിപ്പിച്ചിരിക്കുന്നു. ഇത്ര വളരെയധികം ഇഷ്ടികകൾ കടത്തി പണം നേടാൻ സാദ്ധ്യമല്ല എന്നു മനസ്സിലാക്കിയ കുട്ടികൾ വേറൊരു മാർഗം ടീച്ചറോട് നിർദേശിക്കുന്നു. കള്ളവണ്ടി കയറൽ തന്നെ ! അതിനായി ബസ്സിന്റെ വാതിലിനടുത്ത് ബഹളവും തിരക്കുമുണ്ടാക്കി തന്ത്രപരമായി കണ്ടക്ടർ കാണാതെ മിഷിയെ ബസ്സിനുള്ളിലാക്കുന്നുണ്ട് കുട്ടികൾ. പക്ഷേ അധികദൂരം സഞ്ചരിക്കും മുമ്പേ കണ്ടക്ടർ ടിക്കറ്റില്ലാത്ത മിഷിയെ പെരുവഴിയിൽ ഇറക്കിവിട്ടു. മിഷി പിൻതിരിയാൻ ഒരുക്കമല്ലായിരുന്നു. അവൾ വിജനമായ വഴിയിലൂടെ നഗരം ലക്ഷ്യമാക്കി നടന്നു. ഇടയ്ക്ക് ഒരു ഗുഡ്സ് വണ്ടിയിൽ കയറിപ്പറ്റി നഗരത്തിലെത്തി ഹുക്വയെ അന്വേഷിച്ച് അലഞ്ഞു നടന്നു.

 ''നോട്ട് വൺ ലസ്''... കേരളത്തിലെ പൊതു വിദ്യാഭ്യാസ സംരക്ഷണത്തിൽ താത്പര്യമുള്ള " ഒരാൾ പോലും കുറയാതെ " എല്ലാവരും കാണേണ്ട സിനിമ

അപരിചിതവും അത്ഭുതകരവുമായ നഗരാരവങ്ങളിലൂടെ മിഷി ഹുക്വയെ അന്വേഷിക്കുന്നു. അവനെ
റെയിൽവേ സ്റ്റേഷനിൽ കാണാതായി എന്നറിഞ്ഞ് പലവിധത്തിൽ കണ്ടെത്താൻ ശ്രമിക്കുന്നു. സ്റ്റേഷനിൽ അനൗൺസ് ചെയ്യിക്കുന്നു. പക്ഷെ ഫലമുണ്ടായില്ല. 'കാൺമാനില്ല' എന്ന പോസ്റ്റർ ഒട്ടിക്കാം എന്നു തീരുമാനിച്ച് അവൾ കയ്യിലുള്ള പണമെല്ലാം കൊടുത്ത്മഷിയും പേപ്പറും വാങ്ങി റെയിൽവേസ്റ്റേഷനിലിരുന്ന് രാത്രി മുഴുവൻ പോസ്റ്ററുകളെഴുതുന്നു. ഇതുകൊണ്ടാന്നും കാര്യമില്ലെന്നും ടെലിവിഷനിൽ പരസ്യം ചെയ്താലേ ഗുണംകിട്ടൂ എന്നും ഒരാൾ ഉപദേശിക്കുന്നുണ്ട്. പിന്നെ മിഷി ടിവി സ്റ്റേഷൻ അന്വേഷിച്ച് യാത്ര തുടരുന്നു. പരസ്യം നൽകാൻ പണം ഏറെ വേണമെന്ന് പറഞ്ഞ് ടിവിസ്റ്റേഷനിലെ റിസപ്ഷനിസ്റ്റ് അവളെ പറഞ്ഞുവിടുന്നു. 

മിഷി പോകാൻ തയ്യാറല്ല. തന്റെ സ്കൂളിലെ കാണാതായ കുട്ടിയെ കണ്ടെത്താൻ സഹായിക്കണമെന്നവൾ അപേക്ഷിക്കുന്നുണ്ട്. സംപ്രേഷണ നിലയ മാനേജർക്കേ സഹായിക്കാനാവൂ എന്നറിഞ്ഞ് പിന്നെ അയാളെ കാണാനുള്ള ശ്രമത്തിലായി. ഓഫീസിലേക്ക് അവളെ കയറാൻ അനുവദിക്കാത്തതിനാൽ ഗേറ്റിൽ നിന്ന് ഓരോരുത്തരോടും 'താങ്കളാണോ സ്റ്റേഷൻ മാനേജർ?' എന്ന ചോദ്യവുമായി ഒരു പകൽ മുഴുവൻ അലഞ്ഞ് തീർക്കുന്നു. രാത്രിയിൽ തെരുവിലുറങ്ങി പിറ്റേദിവസവും ടെലിവിഷൻ സംപ്രേഷണ സ്റ്റേഷനു മുന്നിലെ ഗേറ്റിലെത്തി ഓരോ ആളോടും ഇതേ ചോദ്യം ആവർത്തിക്കുന്നു. ജാലകത്തിലൂടെ ഈ കാഴ്ച കണ്ട് അന്വേഷിച്ച് - ഈ കുട്ടിയേക്കുറിച്ച് അറിഞ്ഞെത്തിയ സ്റ്റേഷൻ മാനേജർക്ക് അവളെ സഹായിക്കണമെന്ന് തോന്നുകയും ഒരു ലൈവ് ചാറ്റ് ഷോവിൽ അവളെ ഉൾപ്പെടുത്തുകയും ചെയ്യുന്നു. കാമറക്ക് നേരെ നോക്കി വിതുമ്പിക്കൊണ്ട് മിഷി ഹുക്വയോട് തിരിച്ചു വരാൻ അപേക്ഷിക്കുന്നു. ഒരു ചായക്കടയിൽ പാത്രം കഴുകുന്ന ജോലിചെയ്യുകയായിരുന്ന ഹുക്വ. ഈ ഷോ കാണുന്നു. അവന്റെ ഹോട്ടൽ മുതലാളിയും  -കുട്ടി ടീച്ചറുടെ ഹൃദയസ്പർശിയായ ആ കരച്ചിൽ ആരെയും നൊമ്പരപ്പെടുത്തും

 ''നോട്ട് വൺ ലസ്''... കേരളത്തിലെ പൊതു വിദ്യാഭ്യാസ സംരക്ഷണത്തിൽ താത്പര്യമുള്ള " ഒരാൾ പോലും കുറയാതെ " എല്ലാവരും കാണേണ്ട സിനിമ

ടിവി സംഘത്തോടൊപ്പം വാഹനത്തിൽ ഗ്രാമത്തിലേക്ക്തിരിച്ചുവരുന്ന മിഷിയേയും ഹുക്വയേയും ആണ് നമ്മൾ പിന്നെ കാണുന്നത്. കൂടെ സ്കൂളിനായി പലരും സംഭാവനയായി നൽകിയ സാധനങ്ങൾ നിറച്ച ഒരു ട്രക്കുമുണ്ട് പിറകെ തന്നെ .പുതുതായി ലഭിച്ച വർണചോക്കുകൾ കൊണ്ട് സന്തോത്താടെ 'മിഷിടീച്ചർ' എന്ന് ഹു ക്വ ബോർഡിലെഴുതുന്നിടത്ത് ടൈറ്റിലുകളിൽ ചൈനയിലെ വിദ്യാഭ്യാസപദ്ധതികളെ കുറിച്ച് എഴുതിക്കാട്ടിക്കൊണ്ട് സിനിമ അവസാനിക്കുന്നു. ഹുക്വയുടെ കടങ്ങൾ സംഭാവനയായി ലഭിച്ച പണം
കൊണ്ട് വീട്ടിയെന്നും മിഷി തന്റെ ഗ്രാമത്തിലേക്ക് തിരിച്ച് പോയെങ്കിലും ഇടയ്ക്ക് തന്റെ 'വിദ്യാർത്ഥികളെ' കാണാൻ വരാറുണ്ടെന്നും സ്കൂളിന്റെ കെട്ടിടം മാറ്റിപ്പണിയാനുള്ള സംഭാവന ലഭിച്ചെന്നും ടൈറ്റിലുകളിൽ നമ്മൾ വായിക്കുന്നു. ഓരോ വർഷവും ദാരിദ്ര്യം മൂലം പത്തുലക്ഷത്തോളം കുട്ടികൾ ചൈനയിൽ സ്കൂളുകളിൽ നിന്ന് പൊഴിഞ്ഞുപോകുന്നുണ്ടെന്നും എങ്കിലും ചില സംഭാവനകളിലൂടെ 15 ശതമാനം പേർ തിരിച്ചെത്തുന്നുണ്ട്- എന്നുമുള്ള കുറ്റസമ്മതത്തോടെ ടൈറ്റിലുകൾ അവസാനിക്കുന്നു.

വളരെ ലളിതമായ വിഷയമാണ് ഇതെന്ന് തോന്നുമെങ്കിലും ചൈനയിലെ സങ്കീർണമായ പൊതു അവസ്ഥകളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സിനിമ. ഗവൺമെന്റ് അനുകൂല പ്രചരണ സ്വഭാവമിതിനുണ്ടെന്ന വിമർശനം നിലനിൽക്കെ തന്നെ, നഗര ഗ്രാമ വേർതിരിവുകൾ ബ്യൂറോക്രസിയുടെ മനുഷ്യമുഖമില്ലായ്മ, മുതലാളിത്ത ത്തിന്റെ പ്രകീർത്തനം തുടങ്ങിയവയൊക്കെ ഈ സിനിമയിൽ വായിച്ചെടുക്കാനാവും.

ഇറാനിയൻ സംവിധായകരായ അബാസ് കിയരോസ്റ്റ്മിയും മൊഹ്സൻ മക്മൽബഫും പിൻതുടരുന്ന ആഖ്യാന
രീതി ഈ സിനിമയിലും നമുക്ക് കാണാം. നടീനടന്മാർക്ക്പകരം ജീവിതത്തിൽ നിന്നുതന്നെ സിനിമയിലേക്ക് കഥാപാത്രങ്ങളായി ആളുകളെ തിരഞ്ഞെടുക്കുക എന്ന രീതി. 1999 ലെ കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിൽ നിന്നും ഒഴിവാക്കിയെങ്കിലും വെനീസ് ഫിലിം ഫെസ്റ്റിവലിൽ 'സുവർണസിംഹ' പുരസ്കാരം ഈ സിനിമ നേടി.ഗോൾഡൻ റൂസ്റ്റർ അവാർഡ് കമ്മിറ്റി ഷിയാങ് യിമോയെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തു. തിളങ്ങുന്ന നഗരത്തിൽ നിന്ന് തിരിച്ച് ഗ്രാമത്തിലേക്ക് മടങ്ങുന്ന ഹുക്വയോട് ടിവി അവതാരക നഗരത്തെക്കുറിച്ചും അവിടെ നിന്നുണ്ടായ ഹൃദയസ്പർശിയായ അനുഭവത്തെക്കുറിച്ചും ചോദിക്കുന്നുണ്ട്. നഗരം മനോഹരം എന്നവൻ മറുപടി പറയുന്നു. പക്ഷേ അവിടെ വിശപ്പുമാറ്റാൻ എനിക്ക് പലരോടും ഭിക്ഷയാചിക്കേണ്ടി വന്നത് ഒരിക്കലും മറക്കില്ല എന്നും.

advertisment

News

Related News

    Super Leaderboard 970x90