''വീപരിത ദൂരങ്ങളിലേക്കുള്ള യാത്രകൾ'' - നഗരാരവങ്ങളും ഗ്രാമപ്രകൃതിയുടെ നിഷ്കളങ്കതയും തമ്മിലുള്ള ദീർഘദൂരത്തെക്കുറിച്ച്.

ലൂക്കസിനെ യാത്രയാക്കി മുത്തശ്ശി പർവതത്തിലേക്ക് പതുക്കെ നടന്നു തുടങ്ങുന്നു. പ്രകൃതിയുടെ സൗമ്യശാന്തതയിൽ വിലയം പ്രാപിക്കാനുള്ള സ്വാഭാവികസഞ്ചാരം. വലകൾ പോലെ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന ബന്ധങ്ങളുടെ ഇഴകൾ വേർപെടുത്തിയുള്ള സ്വാതന്ത്ര്യത്തിന്റെ മന്ദഹാസം അവരുടെ മുഖത്തപ്പഴും ബാക്കിയുണ്ട്. പരാതികളും പരിഭവങ്ങളും കുറ്റപ്പെടുത്തലുകളും പകയും അകന്ന വിശ്രാന്തിയുടെ മൗനം ആ പർവതമുകളിൽ പരക്കുകയായി.

''വീപരിത ദൂരങ്ങളിലേക്കുള്ള യാത്രകൾ'' - നഗരാരവങ്ങളും ഗ്രാമപ്രകൃതിയുടെ നിഷ്കളങ്കതയും തമ്മിലുള്ള ദീർഘദൂരത്തെക്കുറിച്ച്.

പന്ത്രണ്ടു വയസുകാരനായ ലൂക്കാസ് അച്ഛനും അമ്മയ്ക്കും ഒപ്പം രാവിലെ സ്കൂളിലേക്ക് പുറപ്പെട്ടതാണ്. വെനിസ്വലയിലെ കരാക്കസ് നഗരത്തിലെ തിരക്കേറിയ റോഡ്. ജോലി നഷ്ടമായ അച്ഛൻ പുതിയൊരു ജോലിക്കായുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാൻ സമയത്തിനെത്താനാവില്ല എന്ന അസ്വസ്ഥതയിലാണ്. അമ്മയാണ് കാറോടിക്കുന്നത്, വീട്ടിൽ തുടങ്ങിയ ചില വഴക്കുകൾ കാറിലും തുടരുന്നുണ്ട്. അശ്രദ്ധമായി കാറിനോട് ചേർന്ന് ഓടിക്കുന്ന ബൈക്ക് യാത്രക്കാരായ ചെറുപ്പക്കാരോട് അയാൾ കയർക്കുന്നു. തെറി പറയുന്നുമുണ്ട്. ആ ചെറുപ്പക്കാരനും തിരിച്ച് തെറിപറഞ്ഞ് ഭീഷണിപ്പെടുത്തുന്നുണ്ട് ഓട്ടത്തിനിടയിൽ തന്നെ . ലൂക്കാസിനെയും അച്ഛനെയും വഴിയിലിറക്കി അമ്മ ജോലിസ്ഥലത്തേക്ക് കാറോടിച്ചുപോയി. 

ഞെട്ടിക്കുന്ന വാർത്ത ഉടനെ എത്തി. തെമ്മാടികളായ ആ ബൈക്ക് യാത്രക്കാർ അവന്റെ അച്ഛനോടുള്ള ദേഷ്യത്തിൽ കാറിനെ പിൻതുടർന്നു വെടിവെച്ചു. അമ്മ മരിച്ചു. വെനിസ്വലയിലെ അരാജക അധോലോക ജീവിതത്തെക്കുറിച്ച് അവന് ഒന്നുമറിയില്ലായിരുന്നു. നിയമവും നീതിയുമില്ലാത്ത നഗരാരവം നിറഞ്ഞ ആസുരലോകത്തെ അവൻ വെറുക്കുന്നു. അമ്മയുടെ മരണത്തിന് കാരണം അച്ഛന്റെ പെരുമാറ്റമായിരുന്നു എന്നവൻ വിശ്വസിക്കുന്നു.

അമ്മ ദീർഘമായൊരു രഹസ്യയാത്രക്കൊരുങ്ങുകയായിരുന്നു എന്നവനറിയാം. അവരടെ മേശവലിപ്പിൽ നിന്നും കിട്ടിയ കത്തും ഫോട്ടോയും കണ്ട് അവൻ കാര്യം മനസ്സിലാക്കുന്നു. വർഷങ്ങളായിപിണങ്ങിപ്പിരിഞ്ഞുകഴിയുന്ന മുത്തശ്ശിയുടെ കത്തായിരുന്നു അത്. ചെറുപ്പത്തിൽ മുത്തച്ഛനോടൊപ്പം ജീവിച്ചിരുന്ന വിദൂരഗ്രാമത്തിലെ അവരുടെ വീടിന്റെ ചിത്രമായിരുന്നു ഫോട്ടോയിൽ. വെനിസ്വലയുടെ തെക്ക് കിഴക്കൻ അതിർത്തിയായ ഗാൻ സബാനയിലെ പർവത താഴ്വാരത്തിലാണ് ആ പുരാതന ഗ്രാമം എന്നവൻ മനസ്സിലാക്കുന്നു. 

''വീപരിത ദൂരങ്ങളിലേക്കുള്ള യാത്രകൾ'' - നഗരാരവങ്ങളും ഗ്രാമപ്രകൃതിയുടെ നിഷ്കളങ്കതയും തമ്മിലുള്ള ദീർഘദൂരത്തെക്കുറിച്ച്.

മുത്തശ്ശിയോട് പിണങ്ങി മുത്തശ്ശൻ ഒരുനാൾ ആ പർവതത്തിലേക്ക് നടന്ന് പോയതാണ്. പിന്നീട്തി രിച്ചെത്തീട്ടില്ല. ലൂക്കാസിന്റെ അമ്മ വിശ്വസിക്കുന്നത് തന്റെ അച്ഛന്റെ മരണത്തിന് കാരണക്കാരി സ്വന്തം അമ്മയാണെന്നാണ്. പലതും പറയാനുണ്ടെന്നും അവസാനമായി യാത്രാമൊഴി പറയാൻ ഒന്നു കാണണമെന്നുമാണ് മുത്തശ്ശി കത്തിലെഴുതിയിരിക്കുന്നത്. ലുക്കാസ് ഒരിക്കലും അവന്റെ മുത്തശ്ശിയെ കണ്ടിട്ടില്ല. 

അവൻ കുറച്ചു പണവും ആ ഫോട്ടോയുമായി വീട്ടിൽ നിന്ന് ഒളിച്ചോടുന്നു. നഗരത്തിരക്കിൽ ആദ്യമേതന്നെ അവന്റെ പണമെല്ലാം കൊള്ളയടിക്കപ്പെടുന്നുണ്ട്. എങ്കിലും ബസ് സ്റ്റേഷനിൽ നിന്നും പരിചയപ്പെട്ട കയ്മോ എന്ന ചെറുപ്പക്കാരനായ ഗൈഡ് അവനെ സഹായിക്കാമെന്ന് ഏൽക്കുന്നു. അഡ്രസ് എന്നത് ഒരു ഫോട്ടോ മാത്രമാണ്. കയ്മോ അവനെ സബാനവരെ യാത്രചെയ്യാൻ കൂടെ കൂട്ടുകയും ചെയ്യുന്നു.


മുത്തശ്ശി മാർട്ടിന - ലൂക്കാസ് തന്നെയന്വേഷിച്ച്  വരുന്ന വിവരമൊന്നും അറിയുന്നില്ല.മകളെ കാണാനുള്ള കാത്തിരിപ്പിന്റെ അവസാനം അവൾ ഇനി വരില്ല എന്ന വിശ്വാസത്തിൽ അവർ ജീവിതം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മാരകരോഗം പിടിപെട്ട് അന്ത്യദിനങ്ങളിലെത്തി യിരിക്കുകയായിരുന്നു അവർ. തന്നോട് പിണങ്ങി ജീവിതമുപേക്ഷിച്ചുപോയ ഭർത്താവിനെപ്പോലെ നിഗൂഢമായ ആ പർവതത്തിന്റെ ഉച്ചിയിലേക്ക് കയറിപ്പോകാൻ അവർ ഒരുങ്ങുകയാണ്. അവശയായ അവർക്കൊപ്പം പോകാൻ ഗൈഡുകൾ തയ്യാറാകുന്നില്ല. അവർ തിരിച്ചുവരാനല്ല പോകുന്നതെന്നും അവർക്കെല്ലാം അറിയാം. 

വലിയ തുക വാഗ്ദാനം ചെയ്ത് ഒരാളെ അവർ സമ്മതിപ്പിക്കുന്നു. ലുക്കാസുമായി വരുന്ന കയ്മോ തന്നെയാണത്. കൂടെ വന്നിരിക്കുന്നത് തന്റെ രക്തമാണെന്നും - തന്റെ പേരക്കുട്ടി ഇത്ര ദൂരം യാത്രചെയ്ത് തനിയെ തനിക്കരികിൽ എത്തിയത് വലിയൊരു അത്ഭുതമായാണ് മാർട്ടിന കാണുന്നത്. സ്പടികജലമൊഴുകുന്ന അരുവി കളിലും കാറ്റുമൂളുന്ന പുൽപ്പരപ്പുകളിലും ചെറുമകനോടൊപ്പം ശരീരവേദനകൾ സഹിച്ച് അവർ കളിച്ചു നടന്നു. രോഗപീഡകൾ ഒളിച്ച് വെച്ച് അവനെയറിയിക്കാതെ പുതിയ സന്തോഷങ്ങൾ നിറച്ച മനസ്സുമായി അവർ അലഞ്ഞുനടന്നു. 

ആയിരം നക്ഷത്ങ്ങൾ വിടർന്ന സൗമ്യകാശത്തിനു കീഴെ അവർ കഥകൾ പറഞ്ഞുനടന്നു. മഞ്ഞിന്റെ തിരശീലക്കപ്പുറം നിഗൂഢപ്രലോഭനമായി പർവതത്തിന്റെ ഇരുളിമ അപ്പഴും ആവൃദ്ധയെ മാടിവിളിച്ചുകൊണ്ടിരുന്നു. ലുക്കാസിനെ അന്വേഷിച്ച് അച്ഛൻ വരുന്നു. അവനെയാത്രയാക്കി മുത്തശ്ശി പർവതത്തിലേക്ക് പതുക്കെ നടന്നുതുടങ്ങുന്നു.

പ്രകൃതിയുടെ സൗമ്യശാന്തതയിൽ വിലയം പ്രാപിക്കാനുള്ള സ്വാഭാവികസഞ്ചാരം. വലകൾ പോലെ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന ബന്ധങ്ങളുടെ ഇഴകൾ വേർപെടുത്തിയുള്ള സ്വാതന്ത്ര്യത്തിന്റെ മന്ദഹാസം അവരുടെ മുഖത്തപ്പഴും ബാക്കിയുണ്ട്. പരാതികളും പരിഭവങ്ങളും കുറ്റപ്പെടുത്തലുകളും പകയും അകന്ന വിശ്രാന്തിയുടെ മൗനം ആ പർവതമുകളിൽ പരക്കുകയായി.

നഗരാരവങ്ങളും വ്യക്തിബന്ധങ്ങളിലെ അലോസരങ്ങളും ഒരു ഭാഗത്തും ഹരിതാഭനിറഞ്ഞ ഗ്രാമപ്രകൃതിയുടെ നിഷ്കളങ്കത മറ്റൊരുഭാഗത്തും നിൽക്കുന്നു. ഇവതമ്മിലുള്ള ദീർഘദൂരത്തേക്കുറിച്ചുള്ളതാണ് ക്ലാഡിയ പിന്റൊ എമ്പറാഡോ (Clandia Pinto Emperador) സംവിധാനം ചെയ്ത 'The longest distance എന്ന വെനിസ്വല ചലച്ചിത്ര ത്തിന്റെ പ്രമേയം. 2014ൽ പുറത്തിറങ്ങിയ ഈ സിനിമ മോൺടിയൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ലാറ്റിനമേരിക്കൻ ചലചിത്രത്തിനുള്ള പ്രേക്ഷകപുരസ്കാരവും, വനിതസംവിധായികയ്ക്കുള്ള കെവലാൻഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവ പുരസ്കാരവും നേടിയിരുന്നു.

advertisment

News

Super Leaderboard 970x90