Cinema

"കുമ്മാട്ടി"... നമ്മുടെ നാട്ടുസങ്കൽപങ്ങൾ എങ്ങനെയാണ് രൂപം കൊള്ളുന്നതെന്നും കുഞ്ഞുമനസ്സുകളിൽ മിത്തുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ചർച്ച ചെയ്യുന്ന സിനിമ

ഗ്രാമത്തിന്റെ നൈർമല്യവും ബാല്യത്തിന്റെ കുതൂഹലവും പഴമയുടെ നിഗൂഢതയും വിശ്വാസാചാരങ്ങളിലെ വൈവിധ്യവും ഋതുചക്രങ്ങളുടെ വർണ്ണ വിസ്മയങ്ങളും നാടൻ പാട്ടിന്റെ ഇളനീർ രുചിയും ഈ സിനിമയുടെ ഓരോ ഫെയിമിലും നമുക്ക് അറിയാനാവും കുട്ടികൾക്കായി നിർമിച്ച ഏറ്റവും മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം കുമ്മാട്ടിക്ക് ലഭിച്ചു.

 "കുമ്മാട്ടി"... നമ്മുടെ നാട്ടുസങ്കൽപങ്ങൾ എങ്ങനെയാണ് രൂപം കൊള്ളുന്നതെന്നും കുഞ്ഞുമനസ്സുകളിൽ മിത്തുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ചർച്ച ചെയ്യുന്ന സിനിമ

ഗ്രാമത്തിൽ ഒരു ദിവസം പുലരുകയാണ്.

“ആരംഭത്തീരമ്പത്തൂരമ്പത്തേരമ്പത്ത്
ആലേലുലലേലില പാലുല”
ഒരു വായ്ത്താരി. 

അതിൽ പഴയകാലത്തിന്റെ തുടിപ്പുകളെല്ലാം ഉൾച്ചേർന്നിരിക്കുന്നു. മിത്തുകളും യാഥാർത്ഥ്യങ്ങളും കൂട്ടിക്കുഴച്ച് ജി. അരവിന്ദൻ രചിച്ച മലയാള സിനിമ "കുമ്മാട്ടി" ആരംഭിക്കുന്നത് ദീർഘമായ ഈ ഷോട്ടിലൂടെയാണ്. 1979ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ കുട്ടികളാണ് കേന്ദ്ര കഥാപാത്രങ്ങൾ, ചിണ്ടൻ എന്ന കുട്ടിയുടെ മനസ്സിലൂടെയാണ് സിനിമ വികസിക്കുന്നത്. ഗ്രാമത്തിലെ കുടിലിൽ നിന്നും സ്കൂളിലേക്ക് കൂട്ടുകാർക്കൊപ്പം നടക്കുന്ന ചിണ്ടൻ അമ്പലത്തിലെ മുത്തശ്ശി പറഞ്ഞ കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. "കുമ്മാട്ടി വന്നാൽ കുസൃതികളായ കുട്ടികളെ പിടിച്ചുകൊടുക്കുമെന്നവർ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കുട്ടികൾക്ക് കുമ്മാട്ടിയെ ഭയമുണ്ട്. എങ്കിലും കുമ്മാട്ടിപ്പാട്ടുപാടി തുള്ളിക്കളിച്ചുകൊണ്ടാണ് അവർ നടന്നുനീങ്ങുന്നത്.

ആയിടക്കാണ് കുമ്മാട്ടി കുന്നിറങ്ങി അവരുടെ ഗ്രാമത്തിലുമെത്തുന്നത്. “മാനത്തെ മച്ചോളം തലയെടുത്ത് പാതാളക്കുഴിയോളം പാദം നട്ട്, മാലചേല കൂറ കെട്ടിയ കുമ്മാട്ടി”. അവർ ഭയത്തോടെ ഓർത്തിരുന്ന മുത്തശ്ശിക്കഥയിലെ കുമ്മാട്ടി ഇങ്ങനെയായിരുന്നു. വന്നതോ ചെമ്പട്ട് കോത്തുടുത്ത്, അരമണി കുലുക്കി, വെപ്പുതാടി കെട്ടി, മൃഗങ്ങളുടെ മുഖരൂപങ്ങൾ കെട്ടി ഞാത്തിയ തണ്ട് ചുമലിൽ വെച്ച്, തുന്നിക്കൂട്ടിയ തുണി സഞ്ചിയും തൂക്കി ഒരു വൃദ്ധൻ! കൈയിലെ വാളും കിലുക്കി, നാടുണർത്തുന്ന പാട്ട് ഉറക്കെപാടി നൃത്തചുവടുകളോടെയാണ് വരവ്. “ആരമ്പത്തീരമ്പത്തൂരമ്പം- ആലേലുല ചേലുല പാലുല- കിഴക്കു നേരെ മലക്കുമേലെ-പഴുക്ക പാക്കിന്റെ പഴുപ്പും കൊഴുപ്പും മുഴുപ്പും” ഉള്ള സൂര്യബിംബത്തെക്കുറിച്ചാണ് കുമ്മാട്ടിയുടെ പാട്ട്. കുട്ടികൾക്ക് പേടിയുണ്ട്. അതിലേറെ ജിജ്ഞാസയും. 

 "കുമ്മാട്ടി"... നമ്മുടെ നാട്ടുസങ്കൽപങ്ങൾ എങ്ങനെയാണ് രൂപം കൊള്ളുന്നതെന്നും കുഞ്ഞുമനസ്സുകളിൽ മിത്തുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ചർച്ച ചെയ്യുന്ന സിനിമ

അമ്പലത്തിനടുത്തുള്ള അരയാൽച്ചോട്ടിൽ തന്റെ ഭാണ്ഡമിറക്കി കുമ്മാട്ടി വിശ്രമിക്കുന്നത് കുട്ടികൾ ഒളിഞ്ഞുനോക്കുന്നു. പരുന്തിനെപ്പോലെ പറക്കും. മീനിനെപ്പോലെ നീന്തും. സ്വയം രൂപം മാറും മറ്റുള്ളവരുടെ രൂപം മാറ്റും. ഇങ്ങനെ ഒരു അതിമാനുഷനാണ് അവരുടെ സങ്കല്പത്തിലെ കുമ്മാട്ടി. പക്ഷെ അവർ കാണുന്നതോ താടി അഴിച്ചുവച്ച് മലർന്ന് കിടന്ന് ബീഡി വലിക്കുന്ന ഒരാളെ! അമ്പലക്കുളത്തിൽ നീന്തിക്കുളിക്കുകയും ഷേവ് ചെയ്യിക്കുകയും കഞ്ഞിവച്ച് കുടിക്കുകയും ചെയ്യുന്ന കുമ്മാട്ടിഅവരിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. ചന്തയിൽ നിന്ന് സന്ധ്യയ്ക്ക് മടങ്ങുമ്പോൾ വിജനമായ പെരുവഴിയിൽ വച്ച് കുമ്മാട്ടിക്ക് മുമ്പിൽ ചിണ്ടൻ പെട്ടുപോകുന്നു.

മദ്യപിച്ച് കാലിടറി നടന്നുവരികയാണ് കുമ്മാട്ടി. ചിണ്ടൻ ഭയന്നതു പോലെ ഒന്നും സംഭവിച്ചില്ല.. ചിണ്ടനോട് പോയ്ക്കൊള്ളാൻ കുമ്മാട്ടി പറഞ്ഞു. ചിണ്ടൻ തിരിഞ്ഞു നോക്കിയപ്പോൾ കുമ്മാട്ടി ആവിയായിപോവുന്നതാണ് കണ്ടത്! ഒരിക്കൽ കുമ്മാട്ടി അവന് ആകാശത്ത് നിന്നും ഒരു ഈത്തപ്പഴം ഉണ്ടാക്കി തിന്നാൻ കൊടുക്കുകയുണ്ടായി. പക്ഷേ, ഇപ്പറഞ്ഞതൊന്നും വീട്ടുകാരും കൂട്ടുകാരും വിശ്വസിക്കുന്നില്ല. എങ്കിലും പതുക്കെപ്പതുക്കെ കുട്ടികളുടെ ഭയം മാറുന്നു. അവർ കുമ്മാട്ടിക്കൊപ്പം നൃത്തം വച്ച് കളിക്കാൻ തുടങ്ങുന്നു. കുമ്മാട്ടി കുട്ടിക്ക് കളി കഴിയുമ്പോൾ കുഞ്ഞുബിസ്ക്കറ്റുകൾ കൊടുക്കുന്നു. ബിസ്ക്കറ്റുകൾക്ക് മൃഗരൂപങ്ങളാണ്. ഒരിക്കൽ കുമ്മാട്ടിക്ക് പനിപിടിച്ചു. അരയാൽചോട്ടിൽ അവശനായി കിടക്കുന്ന കുമ്മാട്ടിയുടെ അരികിൽ വൈദ്യരെ കൂട്ടിവരുന്നത് ചിണ്ടനാണ്.

 "കുമ്മാട്ടി"... നമ്മുടെ നാട്ടുസങ്കൽപങ്ങൾ എങ്ങനെയാണ് രൂപം കൊള്ളുന്നതെന്നും കുഞ്ഞുമനസ്സുകളിൽ മിത്തുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ചർച്ച ചെയ്യുന്ന സിനിമ

കൊയ്ത്തുകാലം കഴിഞ്ഞു. വരണ്ടുണങ്ങിയ ഗ്രാമത്തിൽ നിന്നും കുമ്മാട്ടിപോവുകയാണ്. പോവല്ലേ എന്നുപറഞ്ഞ് കുട്ടികൾ കൂടെത്തന്നെയുണ്ട്. പോവും മുമ്പ് നിങ്ങൾക്ക് ഞാനൊരു ചെപ്പടി വിദ്യകാണിച്ചുതരാം എന്നു പറഞ്ഞ് അവർക്ക് തന്റെ കൈയിലെ മുഖംമൂടികൾ കുമ്മാട്ടി നൽകുന്നു. ജന്തുക്കളുടെ മുഖങ്ങളാണ് ഓരോ മുഖം മൂടിയിലും. കുമ്മാട്ടി മുഖം മൂടിയണിഞ്ഞ കുട്ടികളെ അതാത് മൃഗങ്ങളും പക്ഷികളുമാക്കി മാറ്റി. അവർക്കൊപ്പം നൃത്തം വയ്ക്കുകയാണ് കുമ്മാട്ടി. ചിണ്ടന് കിട്ടിയത് നായയുടെ മുഖംമൂടിയായിരുന്നു. നായയായി മാറിയ ചിണ്ടൻ കൂട്ടംതെറ്റി ഒാടി പ്പോവുന്നു. കളിക്കുശേഷം മറ്റുള്ളവരെയെല്ലാം പൂർവരൂപത്തിലേക്ക് മാറ്റി, കുമ്മാട്ടി ഗ്രാമം വിട്ടു. ചിണ്ടനോ, അവൻ തിരിച്ചെത്തിയില്ല. രാത്രി മുഴുവൻ നാട്ടുകാർ ചിണ്ടനെ അന്വേഷിച്ചുനടക്കുകയാണ്. വഴിതെറ്റിയ ചിണ്ടൻ (ഇപ്പോഴവൻ ഒരു നായയാണ്) നഗരത്തിലെത്തുകയും ഒരു വീട്ടിൽ ചങ്ങലയിലാവുകയും ചെയ്യുന്നു. 

നാടൻ പട്ടിയായതിനാൽ ആ വീട്ടുകാർ അഴിച്ചുവിട്ടപ്പോൾ അവൻ നേരെ ഗ്രാമത്തിലേക്ക് ഓടി വരുന്നു. അവന്റെ അമ്മയ്ക്കും അവൻ വളർത്തുന്ന തത്തയ്ക്കും ചിണ്ടനെ തിരിച്ചറിയാനാവുന്നുണ്ട്. നായരുപത്തിൽ വന്ന മകനെ വാരിപ്പുണരുന്ന ‘അമ്മ. അനിയത്തിക്കൊപ്പം പ്ലേറ്റിൽ കഞ്ഞി വിളമ്പിവെച്ച് അവർ അവനെ ഊട്ടുന്നുണ്ട്. മോന്റെ രൂപം തിരിച്ചുകിട്ടാനായി നേർച്ചയും പൂജകളും നടത്തുന്നു. നായജീവിതം ചിണ്ടൻ തുടരുകയാണ് ഊഷരമായ കാലത്തിനുശേഷം ഋതുക്കൾ മാറിവരുന്നു. തകർത്തുപെയ്യുന്ന മഴക്കുശേഷം പച്ചപ്പുപരന്ന ഗ്രാമം. ഇറയത്ത് കിടക്കുന്ന ചിണ്ടൻ പെട്ടെന്ന് ചെവി കൂർപ്പിക്കുന്നു. കാത്തിരുന്ന ഒരു ശബ്ദം അവൻ കേൾക്കുകയാണ്. “ആരമ്പത്തീരമ്പത്തുരമ്പത്ത്" കുമ്മാട്ടിയുടെ ശബ്ദം. ചിണ്ടൻ പുൽപ്പരപ്പുകളിലൂടെ കുതിച്ചോടി.

 "കുമ്മാട്ടി"... നമ്മുടെ നാട്ടുസങ്കൽപങ്ങൾ എങ്ങനെയാണ് രൂപം കൊള്ളുന്നതെന്നും കുഞ്ഞുമനസ്സുകളിൽ മിത്തുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ചർച്ച ചെയ്യുന്ന സിനിമ

കുമ്മാട്ടി അവനെ കണ്ടു. അയാൾ സങ്കടം വിങ്ങുന്ന ശബ്ദത്തോടെ വിളിച്ചു. "ചിണ്ടാ മോനേ വാ ചിണ്ടാ" ഒാടിയടുത്ത ചിണ്ടനെ കുറ്റബോധത്തോടെ മാറോടടക്കിപ്പിടിക്കുന്നു കുമ്മാട്ടി. ചിണ്ടന് സ്വന്തം രൂപം തിരിച്ച് കിട്ടി. പുരുഷാരമത്രയും ഈ അത്ഭുതം കേട്ട്അവിടേക്ക് ഓടിക്കൂടി. ചിണ്ടൻ വീട്ടിലെത്തി. തത്തയെ കൂട്ടിൽ നിന്ന് പുറത്തെടുത്ത് ആകാശത്തേക്ക് പറത്തി വിടുന്നു. അവന്റെ മനസ്സിൽ - നായയായി ചങ്ങലയിൽ കിടന്ന ഓർമയാവണം അപ്പോഴത് ചെയ്യിച്ചത്. വിശാലമായ മാനത്ത് ഒഴുകിപ്പറക്കുന്ന പക്ഷികളുടെ ദീർഘമായ ഒരു ഷോട്ടിൽ "കുമ്മാട്ടി" എന്ന സിനിമ അവസാനിക്കുന്നു.

കാവാലം നാരായണപ്പണിക്കരാണ് കുമ്മാട്ടിയുടെ കഥയും ഗാനങ്ങളും ഒരുക്കീട്ടുള്ളത്. അതീന്ദ്രിയമായ കഴിവുകളുള്ള കഥാപാത്രങ്ങളെക്കുറിച്ചുള്ള നമ്മുടെ നാട്ടുസങ്കൽപങ്ങൾ എങ്ങനെയാണ് രൂപം കൊള്ളുന്നതെന്നും കുഞ്ഞുമനസ്സുകളിൽ മിത്തുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും  ചർച്ചചെയ്യുന്നുണ്ട് ഈ സിനിമ. യഥാർത്ഥത്തിൽ ഈ സംഭവങ്ങളൊക്കെയും ചിണ്ടന്റെ ഒരു പേക്കിനാവാണ്. കുമ്മാട്ടിയെക്കുറിച്ച് അവന്റെ മനസ്സിലുള്ള ഭയവും മതിപ്പും രൂപം കൊടുത്ത സങ്കൽപലോകം. അതുകൊണ്ടാണ് രൂപം മാറി തിരിചെത്തിയ ചിണ്ടനെ വീട്ടിലാരും ശ്രദ്ധിക്കുന്നതായി സംവിധായകൻ കാണിക്കാത്തത്. സ്വപ്നത്തിൽ അവനറിഞ്ഞ അസ്വാതന്ത്യം എന്ന അനുഭവമാണ് തത്തയെ തുറന്ന് വിടാൻ ചിണ്ടനെ പ്രേരിപ്പിക്കുന്നത്. കണ്ടത് സ്വപ്നമാണെന്ന് ചിണ്ടൻ കരുതുന്നില്ല. മുത്തശ്ശികഥകളിലും നാടോടി പാട്ടുകളിലും വിശ്വാസാചാരങ്ങളിലും പഴഞ്ചൊല്ലുകളിലും ചടങ്ങുകളിലും ഉള്ള ചില നിഗൂഢ സങ്കല്പങ്ങൾ അറിയാതെ നമ്മുടെ മനസ്സുകളിലും ഇടം നേടുന്നുണ്ട്.

 "കുമ്മാട്ടി"... നമ്മുടെ നാട്ടുസങ്കൽപങ്ങൾ എങ്ങനെയാണ് രൂപം കൊള്ളുന്നതെന്നും കുഞ്ഞുമനസ്സുകളിൽ മിത്തുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ചർച്ച ചെയ്യുന്ന സിനിമ

ഗ്രാമത്തിന്റെ നൈർമല്യവും ബാല്യത്തിന്റെ കുതൂഹലവും പഴമയുടെ നിഗൂഢതയും വിശ്വാസാചാരങ്ങളിലെ വൈവിധ്യവും ഋതുചക്രങ്ങളുടെ വർണ്ണ വിസ്മയങ്ങളും നാടൻ പാട്ടിന്റെ ഇളനീർ രുചിയും ഈ സിനിമയുടെ ഓരോ ഫെയിമിലും നമുക്ക് അറിയാനാവും കുട്ടികൾക്കായി നിർമിച്ച ഏറ്റവും മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം കുമ്മാട്ടിക്ക് ലഭിച്ചു. പക്ഷെ അരവിന്ദന്റെ മറ്റു സിനിമകളെപ്പോലെ ഗഹനമായ ചർച്ചകൾക്കൊന്നും കുമ്മാട്ടി വിധേയമായില്ല. കുട്ടികളുടെ സിനിമ എന്ന ലേബലിൽ വന്നതായിരിക്കും ഒരു കാരണം. എന്തായാലും വിണ്ടും വീണ്ടും കാണുമ്പോൾ പുതിയ പുതിയ അനുഭവങ്ങളുടെ അടരുകളും സൃഷ്ടിക്കുന്ന സിനിമയാണ് കുമ്മാട്ടി

കുമ്മാട്ടി ചലച്ചിത്രം ( Full Movie )  കാണാം..

advertisment

News

Super Leaderboard 970x90