Cinema

വംശീയ ഭ്രാന്തും യുദ്ധങ്ങളും വരൾച്ചയും അധിനിവേശങ്ങളും വരണ്ടുപൊള്ളിക്കുന്ന ജനതയുടെ മേൽപൊഴിയുന്ന സ്നേഹത്തിന്റെ മഴച്ചാർത്താണ് 'ബറാൻ' എന്ന ഇറാനിയൻ സിനിമ.

ഒരു ദിവസം യാദൃശ്ചികമായി ലതീഫ് ഒരു രഹസ്യം കണ്ടെത്തുന്നു. റഹ്മത്ത് ഒരു പെൺകുട്ടിയാണ്. കുടുംബം പോറ്റാൻ വേണ്ടി അവൾ ആൺ വേഷം അണിഞ്ഞ് ജോലിക്കെത്തുന്നതാണ്. മൂളിപ്പാട്ടുമായി നീണ്ട മുടിചീകുന്ന ദൃശ്യമാണ് തിരശീലക്കപ്പുറം അവൻ അവ്യക്തമായി കണ്ടത്. ഈ ദൃശ്യത്തോടൊപ്പം ഒരു അഭൗമ സംഗീതം അവനെ വലയം ചെയ്യുന്നു.

വംശീയ ഭ്രാന്തും യുദ്ധങ്ങളും വരൾച്ചയും അധിനിവേശങ്ങളും വരണ്ടുപൊള്ളിക്കുന്ന ജനതയുടെ മേൽപൊഴിയുന്ന സ്നേഹത്തിന്റെ മഴച്ചാർത്താണ് 'ബറാൻ' എന്ന ഇറാനിയൻ സിനിമ.

'ബറാൻ' എന്ന വാക്കിന് പേർഷ്യൻ ഭാഷയിൽ 'മഴ' എന്നാണ് അർത്ഥം. വംശീയ ഭ്രാന്തും യുദ്ധങ്ങളും വരൾച്ചയും അധിനിവേശങ്ങളും വരണ്ടുപൊള്ളിക്കുന്ന ജനതയുടെ മേൽപൊഴിയുന്ന സ്നേഹത്തിന്റെ മഴച്ചാർത്താണ് ബറാൻ എന്ന ഇറാനിയൻ സിനിമ. ലളിതമായ ആഖ്യാനം കൊണ്ടും, വിഷയ സ്വീകരണത്തിലെ സാർവ്വലൗകീകതകൊണ്ടും വേറിട്ടു നിന്ന ഇറാനിയൻ സിനിമകൾ വളരെ വേഗത്തിലാണ് ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ടത്. 'ചിൽഡ്രൻ ഓഫ് ഹെവൻ', 'കളർ ഓഫ് പാരഡൈസ്,' 'ഫാദർ' തുടങ്ങിയ ചിത്രങ്ങളിലൂടെ ലോക സിനിമാ ഭൂപടത്തിൽ ഇറാനിയൻ സിനിമയ്ക്ക് മേൽവിലാസമുണ്ടാക്കിയ മാജിദ് മാജിദി എന്ന സംവിധായകനാണ് 2001ൽ 'ബറാൻ' പുറത്തിറക്കിയത്. ഇദ്ദേഹത്തിന്റെ മറ്റു സിനിമകളിലെന്നപോലെ ബറാനിലും കേന്ദ്രസ്ഥാനത്ത് നിൽക്കുന്നത് കുട്ടികൾ തന്നെ.

ടെഹ്റാനിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്ന ഒരു വർക്ക് സൈറ്റിലാണ് കഥ നടക്കുന്നത്. മേമർ മേൽനോട്ടം നടത്തുന്ന ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ സഹായിയാണ് ലതീഫ് എന്ന പതിനേഴുകാരൻ. ജോലിക്കാർക്ക് വേണ്ട ഭക്ഷണമെത്തിക്കലും കട്ടൻ ചായ വിതരണം ചെയ്യലും ഒക്കെയാണ് അവന്റെ ജോലി. നിർമ്മാണ തൊഴിലാളികളിൽ ഏറെപ്പേരും വിദൂരമായ അതിർത്തി ഗ്രാമങ്ങളിൽ നിന്നും വരുന്ന വിവിധ ഗോത്രക്കാരും വംശജരുമൊക്കെയാണ്. വർഷങ്ങൾ നീണ്ട സോവിയറ്റ് അധിനിവേശവും താലിബാൻ ഭരണവും, വരൾച്ചയും ഒക്കെ കൂടി നരകമാക്കി മാറ്റിയ അഫ്ഘാനിൽ നിന്നും അഭയാർഥികളായി ലക്ഷക്കണക്കിന് ആൾക്കാരാണ് ഇറാനിലെത്തിയിട്ടുള്ളത്. തിരിച്ചറിയൽ കാർഡോ, മറ്റ് രേഖകളോ ഒന്നുമില്ലാത്ത അനധികൃത കുടിയേറ്റക്കാരാണ് ഇവർ. 

വംശീയ ഭ്രാന്തും യുദ്ധങ്ങളും വരൾച്ചയും അധിനിവേശങ്ങളും വരണ്ടുപൊള്ളിക്കുന്ന ജനതയുടെ മേൽപൊഴിയുന്ന സ്നേഹത്തിന്റെ മഴച്ചാർത്താണ് 'ബറാൻ' എന്ന ഇറാനിയൻ സിനിമ.

ചെറുപ്പക്കാർ ബഹുഭൂരിപക്ഷവും സ്വന്തം രാജ്യം ഇതുവരെ കണ്ടിട്ടുപോലുമില്ല. കൺസ്ട്രക്ഷൻ ജോലികളിൽ ഇവർ വളരെ തുച്ഛമായവേതനത്തിനാണ് ജോലി ചെയ്യുന്നത്. ഗവൺമെന്റ് ഇൻസ്പെക്ടർമാർ ഇടക്കിടെ നടത്തുന്ന പരിശോധന സമയം മുഴുവൻ ഭയന്നുവിറച്ച് ഇവർ ഒളിച്ചു കഴിയുകയാണ് പതിവ്. പിടികൂടപ്പെട്ടാൽ നാടുകടത്തുകയോ ജയിലിലാകുകയോ ചെയ്യും. സിനിമ ആരംഭിക്കുമ്പോൾ അഫ്ഘാൻ തൊഴിലാളിയായ നജാഫ് എന്ന മദ്ധ്യവയസ്കൻ ജോലിക്കിടയിൽ കെട്ടിടത്തിൽ നിന്ന് വീണ് കാലൊടിഞ്ഞതാണ് നാം കാണുന്നത്. അവിടെ എത്തുന്ന ലതീഫിന് അതൊക്കെ വെറും തമാശയാണ്. പിറ്റേ ദിവസം നജാഫിന്റെ സുഹൃത്തായ സൊൽത്താന്റെ കൂടെ ഒരു കുട്ടികൂടിയുണ്ട്. നിർവികാരമായ കണ്ണുകളുള്ള "റഹ്മത്ത്' -നജാഫിന്റെ 14 വയസ്സുകാരനായ മകനെന്നാണ് സൊൽത്താൻ മേമറിന് പരിചയപ്പെടുത്തുന്നത്. 

ആശുപത്രിയിലായ നജാഫിനു പകരം പണി അവന് കൊടുക്കണമെന്ന് യാചിക്കുന്നു. അല്ലെങ്കിൽ ആ കുടുംബം പട്ടിണിയായി പോകും എന്നും . കടുത്ത പണിയൊന്നും ആ ക്ഷീണിച്ച് വിളറി വെളുത്ത കൂട്ടിക്ക് ചെയ്യാനാവില്ലെന്ന് തോന്നിയ നല്ലവനായ മേമർ ലതീഫിന്റെ ലളിത ജോലി നൽകുന്നു. ലതീഫിന് ഇത് വലിയൊരു ആഘാതമായി. തന്റെ പണി തട്ടിയെടുത്ത അഫ്ഘാൻ പയ്യനോടായി ലതീഫിന്റെ പക മുഴുവൻ. സ്വതവേ വഴക്കാളിയായ ലതീഫ് കുട്ടിയെ ഭീഷണിപ്പെടുത്തിയും ഉപ്രദവിച്ചും തന്റെ പ്രതിഷേധം പ്രകടിപ്പിക്കുന്നു. ജോലിക്കാർക്കാകെ റഹ്മത്തിനെ ഇഷ്ടമാകുന്നു. രുചിയുള്ള ഭക്ഷണവും ചായയും വെടിപ്പുള്ള അടുക്കളയും ഒക്കെ ലതീഫിന്റെ കലി വർദ്ധിപ്പിക്കുകയാണ്.

വംശീയ ഭ്രാന്തും യുദ്ധങ്ങളും വരൾച്ചയും അധിനിവേശങ്ങളും വരണ്ടുപൊള്ളിക്കുന്ന ജനതയുടെ മേൽപൊഴിയുന്ന സ്നേഹത്തിന്റെ മഴച്ചാർത്താണ് 'ബറാൻ' എന്ന ഇറാനിയൻ സിനിമ.

ഒരു ദിവസം യാദൃശ്ചികമായി ലതീഫ് ഒരു രഹസ്യം കണ്ടെത്തുന്നു. റഹ്മത്ത് ഒരു പെൺകുട്ടിയാണ്. കുടുംബം പോറ്റാൻ വേണ്ടി അവൾ ആൺ വേഷം അണിഞ്ഞ് ജോലിക്കെത്തുന്നതാണ്. മൂളിപ്പാട്ടുമായി നീണ്ട മുടിചീകുന്ന ദൃശ്യമാണ് തിരശീലക്കപ്പുറം അവൻ അവ്യക്തമായി കണ്ടത്. ഈ ദൃശ്യത്തോടൊപ്പം ഒരു അഭൗമ സംഗീതം അവനെ വലയം ചെയ്യുന്നു. ആ നിമിഷം മുതൽ അവന്റെ മനോഭാവം മാറുകയാണ്. അവളുടെ സംരക്ഷകനും സഹായിയും ആരാധകനും ഒക്കെയാകുകയാണ് ലതീഫ്. റഹ്മത്ത് (ബറാൻ എന്നാണ് അവളുടെ പേര്.) പെൺകുട്ടിയാണെന്ന രഹസ്യം മറ്റാർക്കും അറിയില്ല. അവളോട് അവനുള്ള ഇഷ്ടം അവൾ തിരിച്ചറിയുന്നുണ്ടെങ്കിലും സിനിമയിൽ ഒരു വാക്കുപോലുമവൾ ഉച്ചരിക്കുന്നില്ല. ഒരുതവണ പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരുടെ മുന്നിൽ പെട്ടുപോകുന്നു- ബറാൻ . അവൾ പിടിയിലാകാതെ രക്ഷപ്പെടുത്താൻ ലതീഫ് ഉദ്യോഗസ്ഥരുമായി മൽപ്പിടുത്തം വരെ നടത്തി. അതിനേത്തുടർന്ന് ലതീഫ് ലോക്കപ്പിലാകുന്നു. വലിയ പിഴ ചുമത്തപ്പെട്ട മേമർ എല്ലാ അഫ്ഘാൻകാരെയും പിരിച്ചുവിടുന്നു.

ബറാന്റെ അസാന്നിധ്യം ലതീഫിന് അസഹ്യമായി. അവധിയെടുത്ത് അവളെ തേടി യാത്ര തുടങ്ങുന്നു ലതീഫ്. വിദൂരമായ ഒരു ഗ്രാമത്തിലെ അഫ്ഘാൻ അഭയാർഥികളുടെ കോളനിയിലെ ഒരു ആഘോഷത്തിനിടയിൽ പെൺവേഷത്തിലുള്ള ബറാനെ തിരിച്ചറിയാൻ അവന് കഴിയുന്നില്ല. പിറ്റെദിവസം പുഴയുടെ കുത്തൊഴുക്കിൽ, തണുപ്പിൽ പാറക്കഷണങ്ങൾ ശേഖരിക്കുന്ന പണിയെടുക്കുന്ന ബറാന്റെ ദുരിതം കണ്ട് ലതീഫ് വല്ലാതാവുന്നു. അവന്റെ വർഷങ്ങളായുള്ള സമ്പാദ്യം മുഴുവൻ മേമറിൽ നിന്ന് ചോദിച്ച് വാങ്ങി നജാഫിന് കൊടുക്കാൻ സൊൽത്താനെ ഏൽപ്പിക്കുന്നു. പക്ഷെ സൊൽത്താൻ അത് നൽകാതെ പണവും കൊണ്ട് അഫ്ഘാനിലേക്ക് സ്ഥലം വിട്ടു.. വിൽക്കാൻ ഇനി ബാക്കിയുള്ള ഒരേയൊരു വസ്തുവായ തന്റെ ജീവന്റെ വിലയായ "തിരിച്ചറിയിൽ കാർഡ് ' വിറ്റ് കിട്ടിയ പണം നജാഫിന് അവൻ നൽകുന്നു. 

വംശീയ ഭ്രാന്തും യുദ്ധങ്ങളും വരൾച്ചയും അധിനിവേശങ്ങളും വരണ്ടുപൊള്ളിക്കുന്ന ജനതയുടെ മേൽപൊഴിയുന്ന സ്നേഹത്തിന്റെ മഴച്ചാർത്താണ് 'ബറാൻ' എന്ന ഇറാനിയൻ സിനിമ.

മേമർ തന്നയച്ചതാണെന്ന് കള്ളം പറഞ്ഞു കൊണ്ട്. സഹോദരൻ മരിച്ചതറിഞ്ഞ് അഫ്ഘാനിലേക്ക് തിരിച്ചു പോകാനൊരുങ്ങുകയാണ് നജാഫും കുടുംബവും. യാത്രയയക്കാനായി ലതീഫ് എത്തുന്നു. ഒരു നിമിഷം മാത്രം ബറാൻ അവനോട് പുഞ്ചിരിക്കുന്നുണ്ട്. പക്ഷെ അവനതു കണ്ടതുമില്ല.. അവൾ പർദ്ദവലിച്ച് മുഖം മൂടുന്നു. വണ്ടിയിൽ കയറാൻ നടക്കുമ്പോൾ അവളുടെ കാൽ ചെളിയിൽ പൂഴ്ന്നു പോകുന്നുണ്ട്. അവളുടെ ചെരുപ്പ് ചെളിയിൽ നിന്നെടുത്ത് കാലിലിട്ടു കൊടുക്കുന്നത് ലതീഫാണ്. കൽപരപ്പുകളുടെ ദൈന്യതയിൽ മറയുന്ന വണ്ടി. പെയ്യുന്ന മഴയിൽ ചളിയിലെ കാലടിപ്പാടും പതിയെ മായുന്നിടത്ത് സിനിമ അവസാനിക്കുന്നു.

തന്റെ ജോലി തട്ടിയെടുത്തവളായിട്ടു പോലും ഒരു പുഞ്ചിരി പോലും തിരിച്ചു പ്രതീക്ഷിക്കാതെ ഏതോ ഒരു അഭയാർത്ഥി പെൺകുട്ടിക്ക് വേണ്ടി തന്റെ സർവ്വവും നൽകുന്ന ലതീഫിന്റെ ഹൃദയത്തിലെ നന്മയാണ് ഈ സിനിമയുടെ ആത്മാവ്. വളരെ ലളിതമായ ഒരു കഥാതന്തു മാത്രമുള്ള ഈ സിനിമയിൽ മാജിദ് മാജിദി തന്റെ സ്ഥിരം മാജിക് തന്നെയാണ് പ്രദർശിപ്പിക്കുന്നത്. റിയലിസ്റ്റിക്കായിട്ടുള്ള ഒരു ആഖ്യാന രീതി. 'ചിൽഡൻ ഓഫ് ഹെവൻ' എന്ന സിനിമയിൽ അനിയത്തിക്ക് ഒരു ചെരിപ്പ്കിട്ടാനായി വിതുമ്പുന്ന അലി എന്ന കുട്ടിയേയും “കളർ ഓഫ് പാരഡൈസ്' എന്ന ചിത്രത്തിലെ ഉമ്മ മരിച്ച, ഉപ്പ ഉപേക്ഷിക്കാൻ ശ്രമിക്കുന്ന അന്ധനായ കുട്ടിയേയും പോലെ നമ്മുടെ ഹൃദയത്തിൽ ലതീഫും സ്ഥാനം പിടിക്കുന്നു. മതപരവും വംശീയവുമായ നിരവധി നിയന്ത്രണങ്ങൾക്കും പരിമിതികൾക്കും ഇടയിൽ നിന്നു കൊണ്ട് 'അഭയാർത്ഥിത്വം' എന്ന ആഗോള മാനുഷിക പ്രശ്നം മനസ്സിൽ തട്ടും വിധം ചർച്ച ചെയ്യുകയാണ് ഈ സിനിമയിൽ സംവിധായകൻ. 

വംശീയ ഭ്രാന്തും യുദ്ധങ്ങളും വരൾച്ചയും അധിനിവേശങ്ങളും വരണ്ടുപൊള്ളിക്കുന്ന ജനതയുടെ മേൽപൊഴിയുന്ന സ്നേഹത്തിന്റെ മഴച്ചാർത്താണ് 'ബറാൻ' എന്ന ഇറാനിയൻ സിനിമ.

പെയ്ന്റിംഗുകളോട് വളരെ സാമ്യം പുലർത്തുന്ന ഫ്രെയ്മുകളും മനോഹരമായ ചിത്രീകരണവും  ഇദ്ദേഹത്തിന്റെ സിനിമകളുടെ പ്രത്യേകതയാണ്. കെട്ടിടം പണിക്കാർക്കിടയിലൂടെ നിലകളിലോരോന്നിലൂടെയും കട്ടുചെയ്യാതെ ക്യാമറ യഥാർത്ഥ ജീവിതം പകർത്തിയ അതിമനോഹരമായ ഒരു മിസ് എൻ സീൻ ഷോട്ടുണ്ട് ഈ സിനിമയിൽ. കാൽപ്പനിക മനസ്സിന്റെയും സാന്ത്വനത്തിന്റെയും ഇമേജറിയായി ഇദ്ദേഹത്തിന്റെ മറ്റു സിനിമകളിലെന്നപോലെ ചുവന്ന മത്സ്യങ്ങൾ നീന്തുന്ന ഒരു ദൃശ്യം ഈ സിനിമയിലുമുണ്ട്.

സിദ്ദിഖ് ബാർമാക് സംവിധാനം ചെയ്ത "ഒസാമ' എന്ന സിനിമയുമായി പ്രമേയപരമായ സാമ്യം ഉണ്ടെങ്കിലും (താലിബാൻ ഭരണകാലത്തെ അഫ്ഘാനിൽ പുറത്തിറങ്ങാനായി ആൺവേഷം കെട്ടുന്ന പെൺകുട്ടിയാണ് ഒസാമ) ബറാൻ മുന്നോട്ടു വെക്കുന്ന നന്മയുടെയും മാനുഷികതയുടെയും ശുഭാപ്തി വിശ്വാസം ഈ സിനിമയെ നല്ലസിനിമകളിലൊന്നായ് പരിഗണിക്കാൻ ഒരു പ്രധാന കാരണമാണ്.

advertisment

News

Super Leaderboard 970x90