Cinema

"ഹോട്ടൽ റുവാണ്ട''... ആയിരത്തിഇരുന്നൂറിലധികം ടുട്സി അഭയാർഥികളെ സ്വന്തം ജീവൻ പോലും അവഗണിച്ച് മരണത്തിൽ നിന്ന് കരകയറ്റിയ പോൾ റൂസസ് വേഗീന എന്ന ഹോട്ടൽ മാനേജരുടെ ജീവിതകഥ

വംശവെറിയിൽ മനുഷ്യരെ വെട്ടിനുറുക്കുന്നവരുടെ അട്ടഹാസങ്ങൾ ഹോട്ടൽ റുവാണ്ട എന്ന സിനിമയിൽ അധികമില്ല. കടും വർണ്ണം ചാലിച്ച ക്രൂര ദൃശ്യങ്ങളുമില്ല. സഹനത്തിന്റെ വിതുമ്പലുകളാണെങ്ങും. ക്രൂരതകൾക്കിടയിൽ മനുഷ്യസ്നേഹത്തിന്റെ പ്രകാശഗോപുരമായി പോൾ - മന്ദഹസിച്ചുനിൽക്കുന്നു. ഭൂമി ജീവിക്കാൻ പറ്റുന്ന ഇടം തന്നെയാണെന്ന ശുഭാപ്തിവിശ്വാസം ഉറപ്പിച്ച് കൊണ്ട്..

"ഹോട്ടൽ റുവാണ്ട''... ആയിരത്തിഇരുന്നൂറിലധികം ടുട്സി അഭയാർഥികളെ സ്വന്തം ജീവൻ പോലും അവഗണിച്ച് മരണത്തിൽ നിന്ന് കരകയറ്റിയ പോൾ റൂസസ് വേഗീന എന്ന ഹോട്ടൽ മാനേജരുടെ ജീവിതകഥ

വംശീയതയും ജാതീയതയുമൊക്കെ പരസ്പരം വെറുക്കാനുള്ള കാരണങ്ങളായി വിഷപടം വിടർത്തുന്ന വർത്തമാന കാലത്ത്, ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഹോളോകാസ്റ്റ് നടന്ന റുവാണ്ടയിൽ 1994ലെ മൂന്നുമാസം കൊണ്ട് കൊലചെയ്യപ്പെട്ട പത്ത് ലക്ഷം മനുഷ്യരുടെ ഓർമകൾക്ക് പ്രസക്തി ഏറെയുണ്ട്. പൂർവ മധ്യാഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെ അന്നത്തെ ആകെ ജന സംഖ്യ തൊണ്ണൂറു ലക്ഷം മാത്രമായിരുന്നു. ഹിറ്റ്ലറുടെ കുപ്രസിദ്ധ കൊലയറകളെക്കുറിച്ച് നാമേറെ ചർച്ച ചെയ്തിട്ടുണ്ട്. ജർമൻ ബിസിനസുകാരനായ ഓസ്കാർ ഷിൻഡ്ലറുടെ മനുഷ്യത്വം രക്ഷിച്ചെടുത്ത ആയിരത്തിലധികം പോളണ്ട്കാരായ ജൂതരുടെ കഥ സ്റ്റീവൻ സ്പിൽബർഗ് “ഷിൻഡ്ലേഴ്സ് ലിസ്റ്റ്' എന്ന വിശ്രുത സിനിമയിൽ പറയുന്നുണ്ട്. സമാനമോ കുറേക്കൂടി ദൈന്യമോ ആയ അവസ്ഥയിൽ ആയിരത്തിഇരുന്നൂറിലധികം ടുട്സി അഭയാർഥികളെ സ്വന്തം ജീവൻ പോലും അവഗണിച്ച് മരണത്തിൽ നിന്ന് കരകയറ്റിയ പോൾ റൂസസ് വേഗീന എന്ന ഒരു ഹോട്ടൽ മാനേജരുടെ ജീവിതമാണ് 2004ൽ ഐറിഷ് സംവിധായകനായ, ടെറിജോർജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ "ഹോട്ടൽ റുവാണ്ട' എന്ന സിനിമയുടെ പ്രമേയം.

"ഹോട്ടൽ റുവാണ്ട''... ആയിരത്തിഇരുന്നൂറിലധികം ടുട്സി അഭയാർഥികളെ സ്വന്തം ജീവൻ പോലും അവഗണിച്ച് മരണത്തിൽ നിന്ന് കരകയറ്റിയ പോൾ റൂസസ് വേഗീന എന്ന ഹോട്ടൽ മാനേജരുടെ ജീവിതകഥ

കോളനി വാഴ്ചയിലും ആഭ്യന്തര കലാപങ്ങൾക്കും ഇടയിലൂടെയാണ് റുവാണ്ടയുടെ ആധുനിക ചരിത്രം. ഭൂരിപക്ഷ സമുദായമായ ഹുടു വംശജർ ന്യൂനപക്ഷമായ ടുട്സികളോട് കടുത്ത വെറുപ്പിലാണ്. ഈ വെറുപ്പ് ഉണ്ടാക്കിയതും വളർത്തിയതും പഴയ കോളനി വാഴ്ചക്കാർ തന്നെ. നീളവും കറുപ്പും മൂക്കിന്റെ ആകൃതിയും ഒക്കെ മാത്രമാണ് ഈ ഗോത്രങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ. എവിടെ നിന്നോ കുടിയേറിയ വിഷപ്പാറ്റകളാണ് ടുട്സികളെന്നും അവരാണ് ഈ രാജ്യത്തെ കോളനി ഭരണത്തിന് കൂട്ടു നിന്നവരെന്നും ഒക്കെയാണ് ഹുടുകളുടെ കുറ്റപ്പെടുത്തൽ. ഈ "പാറ്റ "കളെമുഴുവൻ തുടച്ചു നീക്കി രാജ്യം ശുചീകരിക്കാനുള്ള ആഹ്വാനം മുഴങ്ങുന്ന ഹുടു റേഡിയോ പ്രക്ഷേപണ ശബ്ദത്തോടെയാണ് സിനിമ ആരംഭിക്കുന്നത്.

രാജ്യത്ത് അങ്ങിങ്ങ് കലാപങ്ങൾ തുടങ്ങിക്കഴിഞ്ഞു. റുവാണ്ടയുടെ തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ ആഡംബര നക്ഷത്ര ഹോട്ടലായ “ഡിമില്ലെ കോളിൻസി' ന്റെ ഹൗസ് കീപ്പിങ്ങ് മാനേജറായ ഹുടു വംശജനായ പോൾ റുസസ് ബഗീന ഹോട്ടലിലേയ്ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും മദ്യവും സംഘടിപ്പിക്കാനുള്ള യാത്രയിലാണ്. സാധനങ്ങളെല്ലാം പൂഴ്ത്തി വെച്ചിരിക്കയാണ് തന്റെ വിശ്വസ്തനും ടുട്സിയുമായ ദുബൈയ്ക്കൊപ്പം കാറിൽ കണ്ടിടങ്ങളിലൊക്കെ കൈമടക്ക് കൊടുത്താണ് യാത്ര.വിമാനത്താവളത്തിനടുത്ത് വെച്ച് വിലയേറിയ മുന്തിയ ചുരുട്ടുകൾ വാങ്ങുന്നുണ്ടയാൾ. നഗരത്തിലെ കരിഞ്ചന്തക്കച്ചവടക്കാരനും ഹുടു കലാപകാരികളുടെ രാഷ്ട്രീയ സംഘടനയുടെ പ്രാദേശിക നേതാവുമായ ജോർജിന്റെ ഏറ്റവും വലിയ ദൗർബല്യം ആ ചുരുട്ടാണെന്നറിയാം.

"ഹോട്ടൽ റുവാണ്ട''... ആയിരത്തിഇരുന്നൂറിലധികം ടുട്സി അഭയാർഥികളെ സ്വന്തം ജീവൻ പോലും അവഗണിച്ച് മരണത്തിൽ നിന്ന് കരകയറ്റിയ പോൾ റൂസസ് വേഗീന എന്ന ഹോട്ടൽ മാനേജരുടെ ജീവിതകഥ

അത് നൽകിയാൽ സാധനങ്ങൾ ലഭിക്കാൻ എളുപ്പമാണെന്ന് പോളിനറിയാം.തന്റെ സംഘത്തോടൊപ്പം പ്രവർത്തിച്ച് ഈ സമയം വേണ്ടത്ര പണം സമ്പാദിക്കാനും അധികാരം പിടിക്കാനും ജോർജ് പോളിനെ പ്രേരിപ്പിക്കുന്നുണ്ട്. പോൾ പ്രണയിച്ച് വിവാഹം കഴിച്ച തത്സിയാന ടുട്സി വംശജയാണെന്ന കാര്യം ജോർജിനറിയില്ല. സമാധാന കരാറും യു.എൻ. സമാധാന സേനയും ഒക്കെ ഉള്ളതിനാൽ വലിയ അത്യാഹിതമൊന്നും ഉടൻ സംഭവിക്കില്ലെന്ന സമാധാനത്തിലാണ് പോൾ. പക്ഷേ, ജോർജിന്റെ ഗോഡൗണിൽ കലാപകാരികൾക്കായി ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത വാളുകളുടെ വൻ ശേഖരം കണ്ടപ്പോൾ പകച്ചുപോകുന്നുണ്ട്. തന്റെ ജോലിയിൽ ശ്രദ്ധയൂന്നുകയാണ് പോൾ. വിശാലവും ആർഭാടപൂർണവുമായ ഹോട്ടലും ചുറ്റുപാടും എല്ലാം ശാന്തമായി നീങ്ങുന്നു. 

നൂറുകണക്കിന് വിദേശ ടൂറിസ്റ്റുകൾ അവിടെ താമസിക്കുന്നുണ്ട്. ഉയർന്ന പട്ടാള ഉദ്യോഗസ്ഥരും ഒഫീഷ്യലുകളും അവിടത്തെ സന്ദർശകരാണ്. അവരോടൊക്കെ പോൾ വളരെ ഊഷ്മളമായ സൗഹൃദബന്ധം കൊണ്ടുനടക്കുന്നുണ്ട്. തന്റെ ബന്ധുക്കളോടെല്ലാം ഭയപ്പെടാതെയിരിക്കാൻ ഉപദേശിക്കുന്നത് പോളാണ്. പ്രസിഡണ്ട് ഹബ്യാരി 1994 ഏപ്രിൽ 6ന് വധിക്കപ്പെട്ടു. ടുട്സികളാണ് അത് ചെയ്തത് എന്ന് വാർത്തകൾ പരന്നു. ടുട്സി പാറ്റകളെ അരിഞ്ഞിടുവാനുള്ള ആക്രോശമാണ് റേഡിയോയിൽ പിന്നീട് തുടർച്ചയായി കേൾക്കുന്നത്. രാജ്യം പൂർണ കലാപത്തിന്റെ പിടിയിലായി- ടുട്സികളെ അക്ഷരാർത്ഥത്തിൽ ഭൂരിപക്ഷമായ ഹുടു ഗോത്രക്കാർ അരിഞ്ഞിട്ടു തുടങ്ങി. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിലും കൊള്ളയടിക്കുന്നതിലും ഹുടു അനുകൂലികളായ പട്ടാളവും കൂടെ ചേർന്നു. ഇനി ഇവരുടെ തലമുറ വളരരുതെന്ന വാശിയിൽ ടുട്സി കുട്ടികളുടെ അനാഥാലയങ്ങൾ പോലും ചുട്ടുകരിച്ചു. ടുട്സിയായ തന്റെ ഭാര്യയേയും മക്കളേയും പട്ടാളത്തിന്റെ കയ്യിൽ നിന്ന് രക്ഷിക്കാൻ വലിയ തുക പോൾ കൈക്കുലി കൊടുത്തു. അയൽവാസികളേയും മരണത്തിന് വിട്ടുകൊടുക്കാൻ പോളിന് തോന്നിയില്ല. 

"ഹോട്ടൽ റുവാണ്ട''... ആയിരത്തിഇരുന്നൂറിലധികം ടുട്സി അഭയാർഥികളെ സ്വന്തം ജീവൻ പോലും അവഗണിച്ച് മരണത്തിൽ നിന്ന് കരകയറ്റിയ പോൾ റൂസസ് വേഗീന എന്ന ഹോട്ടൽ മാനേജരുടെ ജീവിതകഥ

സമ്പാദ്യമെല്ലാം കൈക്കൂലിയായി നൽകി അവരേയും കൂട്ടി സാഹസികമായി പോൾ തന്റെ ഹോട്ടലിലിൽ എത്തുന്നു. വിദേശസഞ്ചാരികളുള്ളതിനാൽ ഹോട്ടൽ ഇപ്പഴും സുരക്ഷിതമാണ്. പട്ടാളം ഹോട്ടലിന് കാവലുണ്ട്. ആ കാവൽ നിൽപ്പിന് മദ്യവും പണവും പകരം നൽകുന്നുണ്ട് പോൾ. റെഡ്ക്രോസ് പ്രവർത്തകയായ മാഡം ആർച്ചർ നിരവധി കുട്ടികളെ രക്ഷിച്ച് ഹോട്ടലിലെത്തിക്കുന്നു. അവർ കാട്ടുന്ന മനുഷ്യത്വത്തിന് മുന്നിൽ തന്റെ പരിമിതികൾ മറന്നും പോൾ കുട്ടികൾക്കെല്ലാം സൗകര്യമൊരുക്കുന്നു. ഒന്നും ചെയ്യാനാകാതെ മരപ്പാവകളെപ്പോലെ നിൽക്കേണ്ടി വരുന്ന യു.എൻ. സമാധാനസേനയുടെ കമാൻഡറായ കേണൽ ഒലിവർ തന്റെ നിസ്സഹായതയെക്കുറിച്ച്സങ്കടപ്പെടുന്നുണ്ട് പോളിനോട്. നിരവധി അഭയാർഥികളെയാണ് ഒലിവർ ഹോട്ടലിലേയ്ക്ക് കൊണ്ടു വരുന്നത്. ഹോട്ടലിലെ താമസക്കാരായ വിദേശ ടി.വി ന്യൂസ് ജേർണലിസ്റ്റുകൾ ഷൂട്ട് ചെയ്ത ഭീകര ദൃശ്യങ്ങൾ കണ്ട് പോൾ ഞെട്ടിത്തരിച്ചുപോകുന്നുണ്ട്.ഈ ദൃശ്യങ്ങൾ ലോകം കണ്ടിട്ടെങ്കിലും ആരെങ്കിലും തങ്ങളെ രക്ഷിക്കാനെത്തും എന്ന പ്രതീക്ഷയിലാണ് പോൾ.

"ഹോട്ടൽ റുവാണ്ട''... ആയിരത്തിഇരുന്നൂറിലധികം ടുട്സി അഭയാർഥികളെ സ്വന്തം ജീവൻ പോലും അവഗണിച്ച് മരണത്തിൽ നിന്ന് കരകയറ്റിയ പോൾ റൂസസ് വേഗീന എന്ന ഹോട്ടൽ മാനേജരുടെ ജീവിതകഥ

ഫ്രഞ്ച് സൈനികർ രക്ഷിക്കുന്നത് വെള്ളക്കാരെ മാത്രമാണെന്ന് തിരിച്ചറിഞ്ഞ കേണൽ ഒലിവർ ഹതാശനാകുന്നുണ്ട്. ആഫ്രിക്കക്കാരെ മനുഷ്യരായിപ്പോലും അവർ പരിഗണിക്കുന്നില്ല. ലോകത്തെ എല്ലാ മനുഷ്യരെയും ഒരേപോലെ കാണുന്ന വെറുപ്പും വിദ്വേഷവുമില്ലാത്ത, മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുമായി സദാ ഓടി നടന്നു പണിയെടുക്കുന്ന പോൾ ഒരു അത്ഭുതമായാണ് ഒലിവറും കണക്കാക്കുന്നത്. വിദേശ എംബസികളുടെ ഇടപെടലിനെ തുടർന്ന് വിദേശ രാജ്യക്കാരെല്ലാം ഹോട്ടലിൽ നിന്നും സുരക്ഷിതരായി ഒഴിഞ്ഞുപോകുന്നു.നൂറോളം ഹോട്ടൽ തൊഴിലാളികളും പോളിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽവാസികളും കൂടാതെ ആയിരത്തിലധികം അഭയാർഥികളും മാത്രമായി ഹോട്ടലിൽ. ആക്രമണം തടയാൻ സൈനിക ഓഫീസർക്ക് സർവ പണവും ആഭരണവും മദ്യവും ഒക്കെ കൈക്കൂലിയായി ഓരോരോ സമയത്തായി നൽകി ദിവസങ്ങൾ തള്ളിനീക്കുകയാണ് പോൾ. 

ടുട്സികൾക്കും പോൾ അഭയം നൽകിയിരിക്കുന്നു എന്ന് മനസ്സിലാക്കിയ സൈന്യം ഉടൻ എല്ലാവരേയും ഹോട്ടലിൽ നന്ന് പുറത്താക്കാൻ അന്ത്യശാസനം നൽകി. യാചിച്ച് നേടിയ പത്ത് മിനുട്ടുകൊണ്ട് പോൾ ബൽജിയം കാരനായ ഹോട്ടൽ ശ്യംഖലയുടെ ഉടമയെ നിമിഷങ്ങൾക്കുള്ളിൽ തങ്ങളെല്ലാം ഹോട്ടലിൽ കൊല്ലപ്പെടുമെന്ന വിവരമറിയിക്കുന്നു. വലിയസ്വാധീനമുള്ള ഹോട്ടലുടമ ഫ്രഞ്ച് പ്രസിഡന്റിനെ ഇടപെടുവിപ്പിക്കുന്നു. തൽക്കാലം പോളിനേയും ആൾക്കാരേയും വെറുതെ വിട്ട് സൈന്യം സ്ഥലം വിടുന്നു. ഉടൻ തിരിച്ചുവരുമെന്ന ഭീഷണിയോടെ.

ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും കനംവെച്ച നിമിഷങ്ങളിൽ ഒന്നുമറിയാതെ ഹോട്ടലിന്റെ പുൽത്തകിടിയിൽ കുട്ടികൾ നൃത്തം വെയ്ക്കുന്നുണ്ട് - ഹോട്ടലിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിഞ്ഞു. വെള്ളത്തിന്റെ സപ്ലെയും നിലച്ചു. ഗതികെട്ട് അവസാനം നീന്തൽകുളത്തിലെ വെള്ളം മുക്കിക്കുടിക്കുന്നുണ്ട് ആൾക്കാർ, ജീവൻ പണയംവെച്ച് കയ്യിൽ ബാക്കിയുള്ള അവസാനത്തെ പണവുമായി പോൾ ജോർജിന്റെ താവളത്തിലേയ്ക്ക് പോകുന്നുണ്ട്, സാധനങ്ങൾ വാങ്ങാൻ. വഴിയിൽ കണ്ട കാഴ്ചകൾ വിവരണാതീതമായിരുന്നു. 

"ഹോട്ടൽ റുവാണ്ട''... ആയിരത്തിഇരുന്നൂറിലധികം ടുട്സി അഭയാർഥികളെ സ്വന്തം ജീവൻ പോലും അവഗണിച്ച് മരണത്തിൽ നിന്ന് കരകയറ്റിയ പോൾ റൂസസ് വേഗീന എന്ന ഹോട്ടൽ മാനേജരുടെ ജീവിതകഥ

ജോർജിന്റെ ഗോഡൗണും ഒരു പീഡനകേന്ദ്രമാക്കി മാറ്റിയിരുന്നു. നിരവധി യുവതികളെ നഗ്നരായി അവിടെ പാർപ്പിച്ചിട്ടുണ്ടായിരുന്നു. എല്ലാസാധനങ്ങൾക്കും വളരെ കൂടിയ വിലയാണ് ജോർജ് ആവശ്യപ്പെടുന്നത്. സൗഹൃദത്തിന്റെ സൗമനസ്യത്തിൽ ഒരു രഹസ്യം പോളിനോട് പങ്കുവെയ്ക്കുന്നുണ്ടയാൾ. "ഉടൻ ഹോട്ടൽ തങ്ങൾ കയ്യടക്കും”എന്ന്. തിരിച്ച് ഹോട്ടലിലേയ്ക്ക് വാനിൽ വരുന്ന പോളിന്റെ അനുഭവം വളരെ ഭയാനകമായിരുന്നു. രാത്രിയിലെ മങ്ങിയ പ്രകാശം, പുകയും മഞ്ഞും അദൃശ്യമാക്കിയ വഴികളിലൂടെ -കൽക്കൂനകളിലൂടെ എന്ന വിധമാണ് എടുത്ത് കുത്തി വണ്ടി ഓടുന്നത്. റോഡിൽ നിന്ന് മാറിപുഴയിലെ കൽക്കൂനകൾക്ക് പുറത്ത്കൂടിയാണോ വണ്ടി ഓടുന്നത് എന്ന്സംശയിച്ച് പുറത്തിറങ്ങി നോക്കിയപ്പോൾ പോൾ ഞെട്ടിവിറച്ചുപോയി. റോഡിലെ നൂറുകണക്കിനു ശവങ്ങൾക്ക് മുകളിലൂടെയായിരുന്നു ഇത്ര സമയം വണ്ടി ഓടിച്ചിരുന്നത്.

 വിക്ടോറിയ തടാകത്തിലും കരയിലുമായി നാൽപതിനായിരത്തോളം ശവങ്ങൾ.തകർന്ന മനസ്സുമായി ഹോട്ടലിൽ തിരിച്ചെത്തിയ പോളിനെ ഉണർത്തി നിർത്തുന്നത് ഭാര്യയായ തത്സിയാനയാണ്. തങ്ങളെ കൊല്ലുന്നത് മക്കളുടെ മുന്നിൽവച്ചാവരുതേ എന്ന ആശ മാത്രമാണിരുവർക്കും ബാക്കിയുള്ളത്.യു.എൻ കേണലിന്റെ ആത്മാർതമായ ശ്രമങ്ങൾക്ക് അവസാനം ഫലമുണ്ടായി. കുറച്ചുപേരെ സുരക്ഷിതമായി രാജ്യം കടത്താനുള്ള സംവിധാനം അദ്ദേഹം ഉണ്ടാക്കി. പോകാനുള്ളവരുടെ ആദ്യ ലിസ്റ്റിൽ പോളും കുടുംബവും ഉണ്ട്. എല്ലാവരേയും വിമാനത്താവളത്തിലേയ്ക്കുള്ള ട്രക്കിൽ കയറ്റി പോൾ കയറാൻ തുടങ്ങുമ്പോൾ തിരിഞ്ഞുനോക്കുന്നു. ജീവിതത്തിൽ ഇനിയൊരു പ്രത്യാശയും ബാക്കിയില്ലാതെ അനാഥത്വം വിതുമ്പുന്ന മിഴികളുമായി യാത്രയാക്കുന്നവർ. പോൾ ട്രക്കിൽ കയറാതെ തിരിച്ച് ഹോട്ടലിലേയ്ക്ക് നടക്കുന്നു. 

"ഹോട്ടൽ റുവാണ്ട''... ആയിരത്തിഇരുന്നൂറിലധികം ടുട്സി അഭയാർഥികളെ സ്വന്തം ജീവൻ പോലും അവഗണിച്ച് മരണത്തിൽ നിന്ന് കരകയറ്റിയ പോൾ റൂസസ് വേഗീന എന്ന ഹോട്ടൽ മാനേജരുടെ ജീവിതകഥ

ടുട്സികളെ രാജ്യംവിടാൻ സഹായിക്കുന്നുവെന്ന് വിവരം ഹോട്ടലിൽ നിന്നു തന്നെ ഒരാൾ ഹുടു കലാപകാരികൾക്ക് ഒറ്റിക്കൊടുക്കുന്നു. കലാപകാരികൾ യു.എൻ കോൺവോയ് തടഞ്ഞ് സർവരേയും കൊന്നുതള്ളാനൊരുങ്ങുന്നു. കേണൽ മാർട്ടിന്റെ തന്ത്രപരമായ നീക്കത്തിലൂടെ പരിക്കുകളോടെയാണെങ്കിലും സർവ്വരും പിന്തിരിഞ്ഞാടി ഹോട്ടലിൽ തിരിച്ചെത്തുന്നു. എല്ലാവരും കയ്യൊഴിഞ്ഞ ആ ഹതാശർ തങ്ങുന്ന ഹോട്ടലിലേയ്ക്ക് ഹുടു കലാപകാരികൾ റോക്കറ്റാകമണം കൂടിതുടങ്ങി, സൈനിക മേധാവിയെ - താങ്കളെ യുദ്ധകുറ്റവാളിയായി പ്രഖ്യാപിച്ചേക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് പോൾ അവസാന മായി ചെയ്യുന്നത് താങ്കൾക്ക് അനുകൂലമായി തെളിവു നൽകാൻ ഞാനുണ്ടാവില്ലെന്നും. ആശയകുഴപ്പത്തിലായ സൈന്യമേധാവി ഹുടു കലാപകാരികൾക്കിടയിലൂടെ അതിർത്തികടക്കാനുള്ള സംവിധാനം ഒരുക്കിക്കൊടുക്കാൻ അവസാനം സന്നദ്ധമായി. മുൾമുനയിൽ നിർത്തിയ ആ യാത്രയ്ക്കവസാനം അഭയാർഥി ക്യാമ്പിലും തുടർന്ന് ബെൽജിയത്തിലേയ്ക്കും പോളും കുടുംബവും രക്ഷപ്പെടുന്നു.

പോൾ ഓരോരോ അവസരങ്ങളിൽ സ്നേഹം, കൗശലം, പ്രലോഭനം, നുണകൾ, ഭീഷണികൾ ഒക്കെ ഉപയോഗിക്കുന്നുണ്ട്. മഹാമാരിപോലെ പരക്കുന്ന വംശവെറിയിൽ നിന്നും ഇരകളെ സംരക്ഷിക്കുക അസാധ്യമാണെന്നിരിക്കെ തനിക്ക് സാധ്യമായ എല്ലാ വഴികളും അന്വേഷിക്കുന്നുണ്ടദ്ദേഹം.മരണത്തിന്റെ കാലൊച്ചയല്ല അലറിവിളി തന്നെ കാതിലിരമ്പുന്ന നേരവും ചെറു മന്ദഹാസത്തോടെ, ഹോട്ടൽ ജീവനക്കാരന്റെ സ്വതസിദ്ധമായ ഡിപ്ലോമസി കൈവിടാതെ ഭയത്തിന്റെ ചെറു സൂചനപോലും പുറത്തു കാട്ടാതെ മുഴുവൻ പേർക്കും മനോധൈര്യം പകർന്ന് സിനിമയിൽ മുഴുനീളം നിറഞ്ഞുനിന്ന പോളിന്റെ കഥാപാത്രത്തെ അനശ്വരമാക്കിയത് ഡോൺ ചീഡിൽ ( Don Cheadle ) എന്ന അനുഗൃഹീത നടനാണ്.


മികച്ച നടൻ, സഹനടി, ഒറിജിനൽ തിരക്കഥ എന്നിവയ്ക്കുള്ള ഓസ്കാർ നോമിനേഷനുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ "ഹോട്ടൽ റുവാണ്ട' നേടി.ഭ്രാന്തമായ വംശവെറിയിൽ മനുഷ്യരെ വെട്ടിനുറുക്കുന്നവരുടെ അട്ടഹാസങ്ങൾ ഈ സിനിമയിൽ അധികമില്ല. കടും വർണ്ണം ചാലിച്ച ക്രൂര ദൃശ്യങ്ങളുമില്ല. സഹനത്തിന്റെ വിതുമ്പലുകളാണെങ്ങും. ക്രൂരതകൾക്കിടയിൽ മനുഷ്യസ്നേഹത്തിന്റെ പ്രകാശഗോപുരമായി പോൾ - മന്ദഹസിച്ചുനിൽക്കുന്നു. ഭൂമി ജീവിക്കാൻ പറ്റുന്ന ഇടം തന്നെയാണെന്ന ശുഭാപ്തിവിശ്വാസം ഉറപ്പിച്ച് കൊണ്ട്.

advertisment

News

Related News

    Super Leaderboard 970x90