Cinema

'ഗ്ലാസ്'... മനുഷ്യന്റെ സൃഷ്ടിപരതയുടെ ഒരു സൃഷ്ടി മാത്രമായ യന്ത്രങ്ങളേയും മനുഷ്യനാണ് ഗുണപരമായി ഉപയോഗിക്കേണ്ടതെന്ന തത്വചിന്താപരമായ ഒരാശയം പറയുന്ന സിനിമ

വളരെ സാധാരണമായ ഒരു വിഷയം ദൃശ്യഭാഷാവ്യാകരണങ്ങളുടെ ഉപയോഗത്തിലൂടെ ഒരു കലാസൃഷ്ടിയായി മാറുന്നതിന്റെ ഉദാഹരണമാണീ സിനിമ. നരേഷനുകളൊന്നും ഉപയോഗിക്കാതെ, വർണ്ണവിന്യാസം,ചലനം, സംഗീതം, മിശ്രണം, സമൃദ്ധമായ ക്ലോസ്സപ്പുകൾ, പ്രകാശനിയന്ത്രണം എന്നിവ വഴി ഈ സിനിമ നമ്മെ വശീകരിക്കുന്നു.

'ഗ്ലാസ്'... മനുഷ്യന്റെ സൃഷ്ടിപരതയുടെ ഒരു സൃഷ്ടി മാത്രമായ യന്ത്രങ്ങളേയും മനുഷ്യനാണ് ഗുണപരമായി ഉപയോഗിക്കേണ്ടതെന്ന തത്വചിന്താപരമായ ഒരാശയം പറയുന്ന സിനിമ

ഡച്ച് സിനിമാ സംവിധായകനായ ബെർട്ട് ഹാൻസ്ട്ര ഡോക്യുമെന്ററി സിനിമകളുടെ കുലപതിയായാണ് കണക്കാക്കപ്പെടുന്നത്. 1951 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ "മിറർ ഓഫ് ഹോളണ്ട്' എന്ന ലഘുഡോക്കുമെന്ററി ചിത്രം "ഗ്രാന്റ് പ്രിക്സ്' അവാർഡ് നേടിയതോടെ ഹാൻസ്ട്ര ശ്രദ്ധിക്കപ്പെട്ടു. പ്രകൃതിയേയും മനുഷ്യരേയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ദൃശ്യ ഭാഷയുടെ വ്യാകരണവും, സൗന്ദര്യ ശാസ്ത്രവും അടിസ്ഥാനമാക്കി അവ ക്യാമറയിൽ പകർത്തി എഡിറ്റിംങ് നടത്തി ഒരു കലാ സൃഷ്ടിയാക്കിമാറ്റുകയും ചെയ്യുന്ന ഒരു രീതിയാണ് അദ്ദേഹത്തിന്റെത്. വളരെ പ്രശസ്തമായ രണ്ട് സിനിമകളാണ് ഹാൻസ്ട്രയുടേതായുള്ളത്. ഗ്ലാസ്സ്(1958), മൃഗശാല (1962)എന്നിവ. 

'ഗ്ലാസ്'... മനുഷ്യന്റെ സൃഷ്ടിപരതയുടെ ഒരു സൃഷ്ടി മാത്രമായ യന്ത്രങ്ങളേയും മനുഷ്യനാണ് ഗുണപരമായി ഉപയോഗിക്കേണ്ടതെന്ന തത്വചിന്താപരമായ ഒരാശയം പറയുന്ന സിനിമ

സിനിമയെന്ന കലാമാധ്യമപഠനത്തിനുള്ള ടെക്സ്റ്റ് ബുക്കുകൾ എന്നപോലെയാണ് ഇക്കാലമത്രയും ലോകത്തെങ്ങുമുള്ള ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഈ രണ്ട് സിനിമകളും പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. വെറും പതിനൊന്നു മിനുട്ടുകൾ മാത്രം ദൈർഘ്യമുള്ളതാണ് ഈ സിനിമകൾ. പക്ഷെ അവ നമ്മോട് സംവദിക്കുന്നത് മനുഷ്യായുസ്സിന്റെ ദൈർഘ്യമാണ്. 1957-ൽ 'റോയൽ ലീർഡാം ഗ്ലാസ് വർക്സ' കമ്പനിയുമായുണ്ടാക്കിയ ഒരു പ്രൊമോഷണൽ ഫിലിം നിർമാണ കരാറിൽ നിന്നാണ് ഈ ക്ലാസ്സിക് സിനിമ ജനിക്കുന്നത്. കമ്പനിയുടെ ഗ്ലാസ് ഫാക്ടറിയിലെ നിർമാണ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്ന ബ്ലാക്ക് &വൈറ്റ് പരസ്യ ചിത്രമാണ് ഉദ്ദേശിച്ചിരുന്നത്. ഫാക്ടറിയിൽ സന്ദർശനത്തിനിടെ കണ്ട ഒരു യന്ത്രത്തകരാറിൽ നിന്നാണ് ഹാൻസ്ട്രയ്ക്ക് പുതിയ ആശയം കിട്ടിയത്. പൂർണ്ണ സ്വാതന്ത്രത്തോടെ ഗ്ലാസ്സിനെയും മനുഷ്യനേയും കുറിച്ച് ഒരു സിനിമ കളറിൽ ചെയ്യാൻ കരാർ ഉറപ്പിക്കുന്നു.

ഗ്ലാസ്സ് ബ്ലോവർമാർ ലോഹക്കുഴലിലൂടെ ഊതി, ഉരുകിയ ഗ്ലാസ്സുകൊണ്ട് സ്ഫടിക ഭരണികളും ചഷകങ്ങളും പാത്രങ്ങളും ഉണ്ടാക്കുന്ന പഴയ രീതികൾ കാണിച്ചു തന്നു കൊണ്ടാണ് “ഗ്ലാസ്സ്” ആരംഭിക്കുന്നത്. ഒരു സംഗീത ഉപകരണം വായിക്കുന്നതുപോലെയാണ് കലാകാരന്മാരായ ഗ്ലാസ്സ് ബ്ലോവർമാൻ പാത്രങ്ങൾ നിർമ്മിക്കുന്നത്. അവർ ഉണ്ടാക്കുന്ന ഓരോ പാത്രവും അവരുടെ ഓരോ സൃഷ്ടികളാണ്. ഊത്തിലും, ചുഴറ്റിലും, വിളക്കലിലും, പോളിഷിങ്ങിലും, പതം വരുത്തലിലുമൊക്കെ പ്രത്യേകമായ ശ്രദ്ധയും അർപ്പണവുമുണ്ട്. ഒരു സൃഷ്ടിയും മറ്റൊന്നു പോലെയല്ല. യന്ത്രവത്കരണത്തിനു ശേഷമുള്ള പുതിയ രീതിയാണ് പിന്നീട് കാണിക്കുന്നത്. എണ്ണമറ്റ കുപ്പികളാണ് നിർമ്മിച്ചുകൂട്ടുന്നത്, വളരെ വേഗത്തിലും ചിട്ടയിലും ഉരുകിയ ഗ്ലാസ്സ് കുപ്പികളായി മാറുന്നു. 

'ഗ്ലാസ്'... മനുഷ്യന്റെ സൃഷ്ടിപരതയുടെ ഒരു സൃഷ്ടി മാത്രമായ യന്ത്രങ്ങളേയും മനുഷ്യനാണ് ഗുണപരമായി ഉപയോഗിക്കേണ്ടതെന്ന തത്വചിന്താപരമായ ഒരാശയം പറയുന്ന സിനിമ

മുൻപുണ്ടായിരുന്ന ജാസ് സംഗീതത്തിന്റെ പശ്ചാത്തല ശബ്ദം വിരസവും അരോചകവുമായ യന്ത്രമുരൾച്ചയിലേക്ക് വഴിമാറുന്നു. ഒരേ രൂപവും നിറവും ഭംഗിയും ഉള്ള കുപ്പികളുടെ അനന്ത നിര. ആവർത്തിക്കപ്പെടുന്ന പ്രക്രിയകൾ യാന്ത്രികമായ ചലനങ്ങൾ. സ്ഫടികക്കുപ്പികൾ കൺവെയർ ബെൽറ്റിലൂടെ ചിട്ടയായി നീങ്ങുകയാണ്. അങ്ങേത്തലക്കലെ യന്ത്രകൈ അവിടെയെത്തുന്ന ഓരോ കുപ്പിയേയും നുള്ളിയെടുത്ത് ബെൽട്ടിലേക്ക് മാറ്റിവയ്ക്കുകയാണ്. കഴുത്ത് പൊട്ടിയ ഒരു കുപ്പിയാണ് ഇപ്പോൾ യന്ത്രകൈക്ക് മുന്നിലെത്തുന്നത്. അതിനെ നുള്ളിയെടുക്കാനാവുന്നില്ല. അതോടെ പുറകെയെത്തുന്ന കുപ്പികളെല്ലാം വീണുടയുകയാണ്. ഒരു മനുഷ്യന്റെ കൈ ഇടപെടും വരെ. കഴുത്തു പൊട്ടിയ കുപ്പി അയാൾ മാറ്റിവെക്കുന്നതോടെ വീണ്ടും പ്രവർത്തനങ്ങൾ തുടരുന്നു. മനുഷ്യന്റെ സർഗാത്മകതയും യന്ത്ര ബുദ്ധിയും ഒന്നിച്ച് ചേർന്നുള്ള പുതിയൊരു ബ്ലെൻഡിൽ സ്വപ്ന സംഗീത സിംഫണിയിൽ സിനിമ അവസാനിക്കുന്നു.

'ഗ്ലാസ്'... മനുഷ്യന്റെ സൃഷ്ടിപരതയുടെ ഒരു സൃഷ്ടി മാത്രമായ യന്ത്രങ്ങളേയും മനുഷ്യനാണ് ഗുണപരമായി ഉപയോഗിക്കേണ്ടതെന്ന തത്വചിന്താപരമായ ഒരാശയം പറയുന്ന സിനിമ

വളരെ സാധാരണമായ ഒരു വിഷയം ദൃശ്യഭാഷാവ്യാകരണങ്ങളുടെ ഉപയോഗത്തിലൂടെ ഒരു കലാസൃഷ്ടിയായി മാറുന്നതിന്റെ ഉദാഹരണമാണീ സിനിമ. നരേഷനുകളൊന്നും ഉപയോഗിക്കാതെ, വർണ്ണവിന്യാസം,ചലനം, സംഗീതം, മിശ്രണം, സമൃദ്ധമായ ക്ലോസ്സപ്പുകൾ, പ്രകാശനിയന്ത്രണം എന്നിവ വഴി ഈ സിനിമ നമ്മെ വശീകരിക്കുന്നു. മനുഷ്യന്റെ സൃഷ്ടിപരതയുടെ ഒരു സൃഷ്ടി മാത്രമായ യന്ത്രങ്ങളേയും മനുഷ്യനാണ് ഗുണപരമായി ഉപയോഗിക്കേണ്ടതെന്ന തത്വചിന്താപരമായ ഒരാശയം വികസിച്ചു വരുന്നു.
1958ലെ ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഹ്രസ്വഡോക്കുമെന്ററിക്കുള്ള "സിൽവർ ബെയർ' അവാർഡ്, 1959 ലെ ബഫ്റ്റ് അവാർഡ്, 1960 ഏറ്റവും നല്ല ഡോക്കുമെന്ററിക്കുള്ള ഓസ്കാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഈ സിനിമ നേടി.

advertisment

News

Related News

    Super Leaderboard 970x90