Science

പതിനെട്ടായിരം കിലോമീറ്ററുകൾ കടൽ താണ്ടി മൺസൂൺ കാറ്റുകളുടെ ചിറകേറി തെന്നിപ്പറന്ന് നമ്മുടെ നാട്ടിൽ ദേശാടകരായി എത്തി തിരിച്ച് പോവുന്ന തുമ്പികൾ... വിജയകുമാർ ബ്ലാത്തൂർ എഴുതിയ കുറിപ്പ്

ഓണപ്പാട്ടുകളിലും കവിതകളിലും തുമ്പപ്പൂവിൽ ഊഞ്ഞാലാടാനും തത്തിക്കളിക്കാനും വരുന്ന തുമ്പികളെ പറ്റി പ്രാസം ഒപ്പിച്ചുള്ള വരികൾ നമ്മൾ കണ്ടിരിക്കും. പക്ഷെ പൂക്കളിൽ ഇവർ അപൂർവ്വമായേ വന്നിരിക്കാറുള്ളു. വരുന്നത് തന്നെ പൂവിലെത്തുന്ന ചെറു പ്രാണികളെയും ഉറുമ്പിനേയും ഒക്കെ പിടികൂടി തിന്നാൻ വേണ്ടി മാത്രമാണ്.

പതിനെട്ടായിരം കിലോമീറ്ററുകൾ കടൽ താണ്ടി മൺസൂൺ കാറ്റുകളുടെ ചിറകേറി തെന്നിപ്പറന്ന് നമ്മുടെ നാട്ടിൽ ദേശാടകരായി എത്തി തിരിച്ച് പോവുന്ന തുമ്പികൾ... വിജയകുമാർ ബ്ലാത്തൂർ എഴുതിയ കുറിപ്പ്

ചിത്രശലഭങ്ങളെ പോലെ സൗമ്യ ശീലമുള്ളവരല്ല പല തുമ്പികളും. കരുത്തുള്ള ചിറകും ശരീരവുമാണ് ഇവർക്കുള്ളത്. പൂക്കളിൽ നൃത്തം വെച്ച്, പൂന്തേനുണ്ട് പറന്നു കളിക്കുന്ന ലോലരല്ല. എല്ലാ തുമ്പികളും സമർത്ഥരായ ഇരപിടിയൻ മാംസ ഭുക്കുകളാണ്. ഓണപ്പാട്ടുകളിലും കവിതകളിലും തുമ്പപ്പൂവിൽ ഊഞ്ഞാലാടാനും തത്തിക്കളിക്കാനും വരുന്ന തുമ്പികളെ പറ്റി പ്രാസം ഒപ്പിച്ചുള്ള വരികൾ നമ്മൾ കണ്ടിരിക്കും. പക്ഷെ പൂക്കളിൽ ഇവർ അപൂർവ്വമായേ വന്നിരിക്കാറുള്ളു. വരുന്നത് തന്നെ പൂവിലെത്തുന്ന ചെറു പ്രാണികളെയും ഉറുമ്പിനേയും ഒക്കെ പിടികൂടി തിന്നാൻ വേണ്ടി മാത്രമാണ്. 

പതിനെട്ടായിരം കിലോമീറ്ററുകൾ കടൽ താണ്ടി മൺസൂൺ കാറ്റുകളുടെ ചിറകേറി തെന്നിപ്പറന്ന് നമ്മുടെ നാട്ടിൽ ദേശാടകരായി എത്തി തിരിച്ച് പോവുന്ന തുമ്പികൾ... വിജയകുമാർ ബ്ലാത്തൂർ എഴുതിയ കുറിപ്പ്

ഷഡ്പദങ്ങളുടെ കൂട്ടത്തിൽ ഒഡോണേറ്റ എന്ന ഗണത്തിലുള്ളവരാണ് തുമ്പികൾ. കല്ലൻ തുമ്പികൾ (Dragonflies) സൂചി തുമ്പികൾ (Damselflies) എന്നിവയാണ് പ്രധാന ജാതികൾ. ശക്തിയും ബലവും ഉള്ള ചിറകുകൾ വിശ്രമ സമയത്ത് വിടർത്തി പിടിക്കുന്ന ശീലമുള്ള, തടിച്ച ശരീരക്കാരാണ് കല്ലൻ തുമ്പികൾ. ഇവയുടെ കണ്ണുകൾ തമ്മിൽ ചേർന്നിരിക്കും. നീണ്ട് മെലിഞ്ഞ മൃദുല ഉദരമുള്ള സൂചി തുമ്പികൾ വിശ്രമിക്കുമ്പോൾ ലോലമായ ചിറകുകൾ ശരീരത്തോട് ചേർത്ത് സമാന്തരമായി പിടിച്ചിരിക്കും.

ഇവയുടെ കണ്ണുകൾ വശങ്ങളിലേക്ക് അകന്നാണ് കാണപ്പെടുക. ഇന്ത്യയിൽ അഞ്ഞൂറോളം ഇനം തുമ്പികളെ കണ്ടെത്തീട്ടുണ്ട്. ഇതിൽ നൂറ്റിഅറുപതോളം ഇനം തുമ്പികൾ കേരളത്തിൽ കാണപ്പെടുന്നവയാണ്. അതിൽ 67 ഇനങ്ങൾ പശ്ചിമ ഘട്ടത്തിൽ മാത്രം കാണപ്പെടുന്ന സ്ഥാനീയ (endemic) തുമ്പി ഇനങ്ങളാണ്. തുമ്പികളുടെ ലർവകളുടെ പ്രധാന ഭക്ഷണം കൊതുകു ലാർവ്വകളും മറ്റ് ചെറിയ് ജല പ്രാണികളും കുഞ്ഞ് മത്സങ്ങളും ആണ്. മുതിർന്ന തുമ്പികൾ കൊതുകുകളുടെ അന്തകന്മാരാണ്.

പതിനെട്ടായിരം കിലോമീറ്ററുകൾ കടൽ താണ്ടി മൺസൂൺ കാറ്റുകളുടെ ചിറകേറി തെന്നിപ്പറന്ന് നമ്മുടെ നാട്ടിൽ ദേശാടകരായി എത്തി തിരിച്ച് പോവുന്ന തുമ്പികൾ... വിജയകുമാർ ബ്ലാത്തൂർ എഴുതിയ കുറിപ്പ്

തുലാതുമ്പി

Wandering Glider (Pantala flavescens)
വാണ്ടറിങ് ഗ്ലൈഡർ (നാടോടി) , ഗ്ലോബൽ സ്‌കിമ്മേഴ്‌സ് (ആഗോളത്തുമ്പി), ഗ്ലോബൽ വാണ്ടറർ (ലോകസഞ്ചാരി), എന്നൊക്കെ പേരുള്ള ഈ ദേശാടകരെ തുലാതുമ്പി എന്നു കൂടാതെ ഓണതുമ്പി എന്നും വിളിക്കാറുണ്ട്. . ആഫ്രിക്കയിൽ നിന്ന് കരയും കടലും താണ്ടി ഇവയുടെ ആയിരക്കണിക്കിന് സംഘങ്ങൾ മൺസൂൺ കാറ്റുകൾക്കൊപ്പം ഇവിടെയും എത്തും. കാറ്റിൽ വാലുകൊണ്ട് ബാലൻസ് ചെയ്ത് ചിറകുകൾ വിടർത്തിപ്പിടിച്ച് , അധികം ചലിപ്പിക്കാതെ പട്ടം തെന്നി ഒഴുകി നീങ്ങും പോലെയാണ് ഈ അത്ഭുത യാത്ര. ചിറകനക്കാതെ ശരീരത്തിലെ ഊർജ്ജം സംരക്ഷിച്ച് ഭക്ഷണമില്ലാതെ മാസങ്ങൾ മേലാകാശം വഴി സഞ്ചരിച്ചാണ് ഇവിടെ എത്തുന്നത്. . 

പതിനെട്ടായിരം കിലോമീറ്ററുകൾ കടൽ താണ്ടി മൺസൂൺ കാറ്റുകളുടെ ചിറകേറി തെന്നിപ്പറന്ന് നമ്മുടെ നാട്ടിൽ ദേശാടകരായി എത്തി തിരിച്ച് പോവുന്ന തുമ്പികൾ... വിജയകുമാർ ബ്ലാത്തൂർ എഴുതിയ കുറിപ്പ്

ഇതുപോലെ വടക്കുകിഴക്കൻ മൺസൂൻ വാതത്തിനൊപ്പം തിരിച്ചും ഇവർ ആഫ്രിക്കയിലേക്ക് പറക്കും. . വഴിയിൽ കൂടെയുള്ള ദേശാടന പക്ഷികൾ കുറേ ഏറെ തുമ്പികളെ തിന്നു തീർക്കുമെങ്കിലും കണക്കില്ലാത എണ്ണം തുമ്പികൾ പറക്കുന്നതിനാൽ അധികമുള്ളതിനാൽ നാട്ടിലെത്താൻ പിന്നെയും ഏറെ ബാക്കിയുണ്ടാകും പതിനെട്ടായിരം കിലോമീറ്റർ നീണ്ട വാർഷിക ദേശാടനപറക്കലിനിടയിൽ രണ്ടു മൂന്നു തലമുറകൾ കഴിഞ്ഞിട്ടുണ്ടാകും. ശരീരത്തിൽ ചുവപ്പ് കലർന്ന തവിട്ടു നിറമുള്ള കല്ലൻ തുമ്പിയാണിവർ. നെല്പാടങ്ങളിലും തുറസായ സ്ഥലങ്ങളിലും കാടുകളിലും എല്ലാം ഇവരെ ഈ കാലത്ത് വളരെ സാധാരണമായി കൂട്ടങ്ങളായി കാണാം. മേഘമുള്ളപ്പോൾ മാത്രമാണ് ഇവരുടെ കൂട്ടം താണൂ പറക്കുക. , വെയിലിൽ ഉയർന്ന് വളരെ ഉയരത്തിൽ പറക്കും. തുമ്പികളുടെ ദേശാടനത്തെക്കുറിച്ച് അറിയില്ലെങ്കിലും , ഇവയുടെ വരവോടെ പിറകെതന്നെ കാലവർഷം എത്തും എന്ന് നമ്മുടെ നാട്ടിലെ കൃഷിക്കാർക്ക് പണ്ടേ അറിയുമായിരുന്നു.

പതിനെട്ടായിരം കിലോമീറ്ററുകൾ കടൽ താണ്ടി മൺസൂൺ കാറ്റുകളുടെ ചിറകേറി തെന്നിപ്പറന്ന് നമ്മുടെ നാട്ടിൽ ദേശാടകരായി എത്തി തിരിച്ച് പോവുന്ന തുമ്പികൾ... വിജയകുമാർ ബ്ലാത്തൂർ എഴുതിയ കുറിപ്പ്

ഓണതുമ്പി ശലഭതുമ്പി 

Common Picture Wing (Rhyothemis varigata) സ്കിമ്മർ അഥവാ നീർമുത്തൻ കുടുംബത്തിൽ പെട്ട കല്ലൻ തുമ്പിയാണ് ഓണത്തുമ്പി (ഇംഗ്ലീഷ്: Common Picture wing; ശാസ്ത്രീയനാമം: റയോതേമിസ് വെരിഗേറ്റ (Rhyothemis variegata) ഓണക്കാലത്ത് ഇവയെ കൂടുതലായി ശ്രദ്ധിക്കുന്നതിനാലും ചിത്ര ശലഭ ഭംഗിയുള്ളതിനാലും ആണ് ഓണതുമ്പി എന്ന് വിളിക്കുന്നത്. പൂമ്പാറ്റചിറകിലേതുപോലെ ഇവയുടെ ചിറകിലും കറുപ്പും മഞ്ഞയും നിറങ്ങളുടെ ചിത്രണമുണ്ട്. 

പതിനെട്ടായിരം കിലോമീറ്ററുകൾ കടൽ താണ്ടി മൺസൂൺ കാറ്റുകളുടെ ചിറകേറി തെന്നിപ്പറന്ന് നമ്മുടെ നാട്ടിൽ ദേശാടകരായി എത്തി തിരിച്ച് പോവുന്ന തുമ്പികൾ... വിജയകുമാർ ബ്ലാത്തൂർ എഴുതിയ കുറിപ്പ്

വളരെ നേരം പതുക്കെ പറക്കുന്ന ശീലമുള്ള ഈ തുമ്പി ചെടി കമ്പുകളിൽ തൂങ്ങികിടന്നാണ് വീശ്രമിക്കുക. ഇവയിലെ ആൺ പെൺ വ്യത്യാസം വളരെ സ്പഷ്ടമാണ്. പെൺ തുമ്പികളുടെ ചിറകുകൾക്ക് നിറങ്ങൾ കടുപ്പത്തിലാണുണ്ടാവുക ആൺ തുമ്പി ചിറകുകൾ കൂടുതൽ സുതാര്യമായിരിക്കും

advertisment

Super Leaderboard 970x90