Cinema

''ഡിഫ്രറ്റ്''... തുല്യാവകാശം എന്ന സങ്കൽപ്പം പോലും ഉരുത്തിരിഞ്ഞിട്ടില്ലാത്ത ചില സമൂഹങ്ങളിൽ അതിനായി സമരംചെയ്യുന്ന സ്ത്രീകളുടെ കരുത്ത് എത്രമാത്രം വേണ്ടിവരുമെന്ന് കാട്ടിത്തരുന്ന സിനിമ

ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട ഒരു നിയമയുദ്ധവും അതിൽ ഹിറുതും മെസയും അവരുടെ കൂടെയുള്ള ഒരു കൂട്ടം സ്ത്രീകളും അനുഭവിച്ച കടുത്ത അനുഭവങ്ങളും വരച്ചുകാട്ടുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.

''ഡിഫ്രറ്റ്''... തുല്യാവകാശം എന്ന സങ്കൽപ്പം പോലും ഉരുത്തിരിഞ്ഞിട്ടില്ലാത്ത ചില സമൂഹങ്ങളിൽ അതിനായി സമരംചെയ്യുന്ന സ്ത്രീകളുടെ കരുത്ത് എത്രമാത്രം വേണ്ടിവരുമെന്ന് കാട്ടിത്തരുന്ന സിനിമ

സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരികയാണ് ഹിറുത് എന്ന പതിനാലുവയസുകാരി. എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് വിദൂരമായുള്ള ഗ്രാമം. അവളെ വിവാഹാന്വേഷണം നടത്തിയ ചെറുപ്പക്കാരൻ സുഹൃത്തുക്കളുമായി കുതിരപ്പുറത്തെത്തി വിജനമായ കൃഷിയിടത്തിൽ വെച്ച് തട്ടിക്കൊണ്ടുപോകുന്നു. അവളെ തൽക്കാലം വിവാഹം ചെയ്തയ്ക്കുന്നില്ലെന്നും പഠിപ്പിക്കുകയാണെന്നും ഹിറുതിന്റെ അച്ഛൻ പറഞ്ഞത് ആ ചെറുപ്പക്കാരനും കുടുംബത്തിനും സമ്മതമല്ലായിരുന്നു. വിവാഹത്തിനായി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുക എന്നത് നൂറ്റാണ്ടുകളായി അവർ പിന്തുടരുന്ന ഒരു ഗോത്രാചാരമാണ്. ഒരു കുടിലിൽ പൂട്ടിയിടപ്പെട്ട ഹിറുതിനെ അയാൾ ബലാത്കാരം ചെയ്യുന്നുണ്ട്. 

''ഡിഫ്രറ്റ്''... തുല്യാവകാശം എന്ന സങ്കൽപ്പം പോലും ഉരുത്തിരിഞ്ഞിട്ടില്ലാത്ത ചില സമൂഹങ്ങളിൽ അതിനായി സമരംചെയ്യുന്ന സ്ത്രീകളുടെ കരുത്ത് എത്രമാത്രം വേണ്ടിവരുമെന്ന് കാട്ടിത്തരുന്ന സിനിമ

കാവൽക്കാരുടെ കണ്ണുവെട്ടിച്ച് ഹിറുത് അവിടെ നിന്ന് കിട്ടിയ തോക്കും കൊണ്ട് രക്ഷപ്പെട്ടെങ്കിലും അവരുടെ മുന്നിൽത്തന്നെ വീണ്ടും പെട്ടുപോകുന്നു. തന്നെ വീണ്ടും പിടികൂടുമെന്നായപ്പോൾ ഹിറുത് വെടിവെക്കുന്നു. അവളുടെ ഭർത്താവാകേണ്ടയാൾ - തട്ടി ക്കൊണ്ടുവന്ന ചെറുപ്പക്കാരൻ - വെടിയേറ്റ് മരിക്കുന്നു. ഇതിനുള്ള ശിക്ഷയായി അവളുടെ കഴുത്തറുത്ത്കൊല്ലാനൊരുങ്ങുകയണ് മറ്റുള്ളവർ. ഗ്രാമ ഭരണസംഘത്തിൽപ്പെട്ട ചിലർ അവിടെയെത്തി അവളെ പോലീസിനു കൈമാറുന്നു. സ്വാഭാവികമായും എത്യോപ്യയിലെ നിയമമനുസരിച്ച് അവൾക്ക് വധശിക്ഷ തന്നെ ലഭിക്കും. അതല്ലെങ്കിൽ ഗോത്രനിയമമനുസരിച്ച് അവളെ കൊല്ലാൻ മരിച്ച ചെറുപ്പക്കാരന്റെ കുടുംബത്തിന് അവകാശമുണ്ട്. കൊലക്കേസ് പ്രതിയായി സെല്ലിൽ ഇരുളിൽ ഗുരുതരമായ പരിക്കുകളോടെ കരയുന്ന ഹിറുതിനെയാണ് നാം കാണുന്നത്.

''ഡിഫ്രറ്റ്''... തുല്യാവകാശം എന്ന സങ്കൽപ്പം പോലും ഉരുത്തിരിഞ്ഞിട്ടില്ലാത്ത ചില സമൂഹങ്ങളിൽ അതിനായി സമരംചെയ്യുന്ന സ്ത്രീകളുടെ കരുത്ത് എത്രമാത്രം വേണ്ടിവരുമെന്ന് കാട്ടിത്തരുന്ന സിനിമ

അവളെ രക്ഷിക്കാൻ ആരുമില്ല.അഡിസ് അബാബ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ പ്രവർത്തകയായ മെസ അഷ്ഫി എന്ന ചെറുപ്പക്കാരിയായ അഭിഭാഷക ഹിറുതിന് നിയമസഹായം ചെയ്യാനായി മുന്നിട്ടിറങ്ങുന്നു. നൂറ്റാണ്ടുകളായി നിലനിന്നു പോന്നിരുന്ന ആചാരങ്ങൾക്കെതിരായിരുന്നു ആ യുദ്ധം. ഈ കേസ് പരിഗണിക്കാൻ ജഡ്ജിമാർ ഒരുക്കമല്ലായിരുന്നു. എത്യോപ്യൻ വിമൻ ലോയേഴ്സ് അസോസിയേഷൻ എന്ന സംഘടനയുടെ അംഗീകാരം നിയമ മന്ത്രി പിൻവലിക്കുന്നു. ഹിറുതിനെ മരണത്തിനു വിട്ടുകൊടുക്കാനായി ഗ്രാമകോടതിക്ക് കൈമാറുന്ന ഘട്ടത്തിലേക്ക് തന്നെ സംഭവങ്ങൾ നീങ്ങുന്നു. 

പത്രമാധ്യമങ്ങളുടെ സഹായത്തോടെ ഹിറുതിന്റെത് സ്വയരക്ഷയ്ക്കായുള്ള വെടിവെപ്പാണെന്ന് മെസ വാദിക്കുന്നുണ്ട്. മൂന്നംഗങ്ങളുള്ള പ്രത്യേക കോടതി നീണ്ടവിചാരണകൾക്ക് ശേഷം ചരിത്രപ്രസിദ്ധമായ വിധിയിലൂടെ ഹിറുതിനെ വെറുതെ വിടുന്നു. യഥാർഥ സംഭവത്തെ ആസ്പദമാക്കി Zeresenay Berhane Mehari സംവിധാനം ചെയ്ത് നിർമിച്ച ഡിഫ്രറ്റ് (Difret) എന്ന 2014ലെ എത്യോപ്യൻ ചലച്ചിത്രം പിന്നീട് ഹിറുതിനും മെസക്കും എന്തു സംഭവിച്ചു എന്ന് എഴുതികാണിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.

''ഡിഫ്രറ്റ്''... തുല്യാവകാശം എന്ന സങ്കൽപ്പം പോലും ഉരുത്തിരിഞ്ഞിട്ടില്ലാത്ത ചില സമൂഹങ്ങളിൽ അതിനായി സമരംചെയ്യുന്ന സ്ത്രീകളുടെ കരുത്ത് എത്രമാത്രം വേണ്ടിവരുമെന്ന് കാട്ടിത്തരുന്ന സിനിമ

തട്ടിക്കൊണ്ടുപോയി വിവാഹത്തിനായി തടവിൽ പാർപ്പിച്ചിരുന്ന മുപ്പതിനായിരത്തോളം പെൺകുട്ടികളെ മെസ അഷ്ഫിയുടെ നേതൃത്വത്തിലുള്ള സംഘടന നിയമപരമായി ഇടപെട്ട് സ്വതന്ത്രരാക്കി. ഇത്തരം സന്നദ്ധപ്രവർത്തനങ്ങളുമായി ഹിറുത് അഡിസ് അബാബയിൽ ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നു. ആഫ്രിക്കൻ നൊബേൽ പുരസ്കാരം എന്ന് വിളിക്കപ്പെടുന്ന "ഹംഗർ പ്രൈസ്' അടക്കം നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ മെസയെ തേടിയെത്തി. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം നടത്തുന്ന ഗോത്രാചാരം നിയമവിരുദ്ധമായി എത്യോപ്യൻ ഗവൺമെന്റിന് പ്രഖ്യാപിക്കേണ്ടിവന്നു. കടുത്ത ശിക്ഷകൾ വ്യവസ്ഥചെയ്യപ്പെട്ടു. 

പക്ഷേ ഇപ്പോഴും ഈ ആചാരം എത്യോപ്യയിലെ ഗ്രാമങ്ങളിൽ പൂർണമായും തുടച്ചുനീക്കപ്പെട്ടിട്ടില്ല. ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട ഒരു നിയമയുദ്ധവും അതിൽ ഹിറുതും മെസയും അവരുടെ കൂടെയുള്ള ഒരു കൂട്ടം സ്ത്രീകളും അനുഭവിച്ച കടുത്ത അനുഭവങ്ങളും വരച്ചുകാട്ടുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. തുല്യാവകാശം എന്ന സങ്കൽപ്പം പോലും ഉരുത്തിരിഞ്ഞിട്ടില്ലാത്ത ചില സമൂഹങ്ങളിൽ അതിനായി സമരംചെയ്യുന്ന സ്ത്രീകളുടെ കരുത്ത് എത്രമാത്രം വേണ്ടിവരുന്നു എന്നും സിനിമ നമ്മെ കാട്ടിത്തരുന്നു. മത- ഗോത്രാചാരങ്ങളുടെ ഇരകൾ മുഖ്യമായും പെണ്ണാണെന്നും.

advertisment

News

Related News

    Super Leaderboard 970x90