Health

സ്ത്രീകളും, പ്രസവാവശ്യത്തിനു/തലമുറകളെ നിലനിർത്താൻ സ്ത്രീകളുടെ ഗർഭപാത്രത്തെ ആശ്രയിക്കുന്നവരും വായിച്ചറിയാൻ !

Complication വരുമ്പോൾ ആശുപത്രികളിൽ പോകാം എന്ന് വിചാരിച്ചാൽ എപ്പോളും രക്ഷപ്പെടണമെന്നില്ല. അവസാനനിമിഷം, യാതൊരു രേഖകളും ഇല്ലാതെ വരുന്ന കേസുകൾ എടുക്കാൻ പല ആശുപത്രികളും തയ്യാറാവുമോ എന്നതിലും വ്യക്തത ഇല്ലാ. ഒടുക്കം എല്ലാം കേസുകളും എടുക്കാൻ നിർബന്ധിതമാകുന്ന ഗവണ്മെന്റ് ഡോക്ടർമാർ ഇതിനെല്ലാം പഴികേട്ട് ഇരകൾ ആവുകയും ചെയ്തേക്കാം

സ്ത്രീകളും, പ്രസവാവശ്യത്തിനു/തലമുറകളെ നിലനിർത്താൻ സ്ത്രീകളുടെ ഗർഭപാത്രത്തെ ആശ്രയിക്കുന്നവരും വായിച്ചറിയാൻ !

 Shaji KA യുടെ ഒരു പോസ്റ്റിനു(ലിങ്ക് കമന്റ്‌ ബോക്സിൽ) താഴെ കണ്ട ഒരു കമന്റിൽ പറഞ്ഞിരിക്കുന്ന സ്ഥാപനത്തിന്റെ പേരുകൂടെ ഉൾപ്പെടുത്തി പോസ്റ്റിട്ടത് മനഃപൂർവം ആ സ്ഥാപനത്തിനോ അതിന്റെ നടത്തിപ്പുകാർക്കോ ബുദ്ധിമുട്ടുണ്ടാക്കുക എന്ന ലക്ഷ്യം വച്ചേ ആയിരുന്നില്ല. പ്രസവങ്ങൾ എന്തുകൊണ്ട് ആശുപത്രിയിൽ ആവണം എന്നുള്ളതിന്റെ ആവശ്യകത ഉയർത്തിപ്പിടിക്കുക മാത്രമായിരുന്നു എന്റെ ലക്ഷ്യം. ആധുനിക വൈദ്യശാസ്ത്രത്തിൽ പരിശീലനം ലഭിച്ച ഒരു ഡോക്ടർ എന്ന നിലയിൽ, സമൂഹത്തിന്റെ ആരോഗ്യസുരക്ഷക്കുവേണ്ടി "പോരാടുക" എന്നത് എന്റെ കടമയാണെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഡോക്ടർമാരുടെ സാന്നിധ്യമില്ലാതെ, എമർജൻസി ഓപ്പറേറ്റീവ് പ്രസവരീതികൾക്കുള്ള സംവിധാനമില്ലാത്ത സ്ഥാപനങ്ങളിൽ പ്രസവങ്ങൾ നടത്താനുള്ള ഗവണ്മെന്റ് ഉത്തരവ് ഉണ്ടോ, അത് തടയുന്ന ഉത്തരവുണ്ടോ എന്ന് അന്വേഷിക്കലായിരുന്നു മറ്റുദ്ദേശ്യങ്ങൾ. അതിൽ ആർക്കെങ്കിലും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെങ്കിൽ അത് ഒരിക്കലും എന്റെ പിഴവല്ല. മനഃപൂർവമല്ലാത്ത പിഴവിന് മാപ്പ്.

എന്തുകൊണ്ട് പ്രസവം ആശുപത്രികളിൽ മാത്രം നടക്കണം ??

ഏത് പ്രസവവും എപ്പോൾ വേണമെങ്കിലും സങ്കീർണമാകാം.

1 കുട്ടിയുടെ തല crown ചെയ്തു കഴിഞ്ഞും ചിലപ്പോൾ പ്രസവം നടക്കാതെ വരാം. കുഞ്ഞിനെ മുക്കിപുറത്താക്കാൻ അമ്മക്ക് ശക്തിയില്ലാതെ വരുന്ന അവസരത്തിൽ ആണെങ്കിൽ ഈ സമയത്ത് വാക്വമോ ഫോഴ്‌സെപ്‌സോ ഉപയോഗിച്ച് കുഞ്ഞിനെ പുറത്തേക്കു വലിച്ചെടുക്കുന്നു. ഇതിനു പ്രത്യേക ഉപകരണവും, അതുപയോഗിക്കാൻ പരിശീലനം ലഭിച്ച ഡോക്ടറും വേണം.

2 ചില CPD, cephalopelvic disproportion പ്രസവത്തിനിടയിൽ ആണ് കണ്ടെത്തുക. അങ്ങനെ വരുമ്പോൾ ഓപ്പറേഷൻ വേണ്ടി വരുന്നു.

3 ചില പ്രസവങ്ങളിൽ cord prolapse /പൊക്കിൾക്കൊടി ആദ്യം പുറത്തുവരുന്നു. പ്രസവത്തിനിടയിൽ പെട്ടെന്ന് നടക്കുന്ന ഈ അപകടം സ്കാനിൽ കണ്ടെത്തണമെന്നില്ല.
പിന്നീട് കുഞ്ഞിന്റെ തല പുറത്ത് വരുമ്പോൾ, തല പൊക്കിൾക്കൊടിയെ ഞെരിച്ചു, കുഞ്ഞിലേക്കുള്ള രക്തപ്രവാഹം തടയുന്നു. നിമിഷങ്ങൾക്കുള്ളിൽ കുഞ്ഞ് മരിക്കുന്നു.

4 കുഞ്ഞ് breech presentationൽ ആണെങ്കിൽ. (തലയുടെ opposite pole ആയ കാലുകളോ ചന്തിയോ ആണ് ഇതിൽ ആദ്യം വരുന്നത് എങ്കിൽ )
സാധാരണ പ്രസവം നടക്കാം. എന്നാൽ, ചിലപ്പോൾ തല extended ആയിപ്പോകും. അങ്ങനെ വരുമ്പോൾ തല പുറത്ത് വരാൻ സാധിക്കുന്നില്ല. മറ്റു conservative മാർഗങ്ങൾ പരാജയപ്പെടുമ്പോൾ ഓപ്പറേഷൻ വഴി കുഞ്ഞിനെ പുറത്തെടുക്കുകയെ അപ്പോൾ നിവർത്തിയുള്ളൂ. "ചുരുങ്ങിയ നിമിഷങ്ങൾ"ക്കുള്ളിൽ ഓപ്പറേഷൻ നടന്നില്ലെങ്കിൽ, കുഞ്ഞ് ഉള്ളിൽ നിന്നും ശ്വസനപ്രക്രിയ തുടങ്ങുകയും ശ്വാസം കിട്ടാതെ മരിക്കുകയും ചെയ്യും.

5 പ്രസവത്തിനു ശേഷമുള്ള രക്തസ്രാവം ക്രമാതീതമാകുമ്പോൾ (postpartum haemorhage) ആദ്യം ചെയ്യുക "CALL & SHOUT FOR HELP" ആണ്. മിനിമം നാലോ അഞ്ചോപേർ ആവശ്യം ആണിവിടെ. രണ്ടുപേർ പ്രസവിച്ച സ്ത്രീയുടെ രണ്ട്‌ കൈകളിലും canula ഇട്ട്, വേഗത കൂടിയ fluids drip തുടങ്ങുന്നു . രക്തസ്രാവം കൂടുമ്പോൾ BP കുറയുകയും വളരെക്കുറച്ചു നേരത്തിനുള്ളിൽ രക്തക്കുഴലുകൾ പിന്നീട് കണ്ടുപിടിക്കാൻ പറ്റാത്തവിധം ചുരുങ്ങിപ്പോകുകയും ചെയ്യുന്നു എന്ന കാരണം കൊണ്ടാണ് രണ്ട്‌ കൈകളിലും wide bore canula ഉപയോഗിച്ച് fluid start ചെയ്യുന്നത്. മറ്റൊരാൾ ഗർഭപാത്രം ചുരുങ്ങാൻ അതിൽ ശക്തിയായി മസ്സാജ് ചെയ്യുന്നു. ഗർഭപാത്രം ചുരുങ്ങാനായി ഒരാൾ ഓക്സിടോസിൻ injection ഡ്രിപ്പിൽ ഇടുന്നു. ഒരാൾ BP സപ്പോർട്ട് ചെയ്യാൻ bed ക്രമീകരിക്കുന്നു. ഒരാൾ vaginal examination ചെയ്തു മുറിവുണ്ടായിട്ടുണ്ടോ എന്ന പരിശോധന നടത്തുന്നു. Cervical tear ഒക്കെ ഭീകരമായി bleed ചെയ്യും. ചിലപ്പോൾ മറുപിള്ള പൂർണമായും പുറന്തള്ളപ്പെടാത്തതും രക്തസ്രാവത്തിനു കാരണമാവും.
ഒരാൾ blood ഓർഡർ ചെയ്യുന്നു, ഓപ്പറേഷനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നു.
ഓപ്പറേഷൻ തിയേറ്ററിൽ മറ്റു കാരണങ്ങൾ കണ്ടെത്തി ചികിത്സ നൽകുന്നു. അമ്മ രക്ഷപ്പെടുന്നു.

6 ചില കുഞ്ഞുങ്ങളുടെ APGAR score കുറയൽ (eg in babies who pass meconium in utero) പിൽക്കാലത്തെ ബുദ്ധിമാന്ദ്യത്തിലേക്കു പോലും നയിക്കാറുണ്ട്. ഉടനെ intubate ചെയ്യണോ എന്നൊക്കെ തീരുമാനിക്കാൻ ഡോക്ടറുടെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണ്.

ഡോക്ടർമാർ ഇല്ലാതെ, നാച്ചുറൽ birthing promote ചെയ്യുന്ന സ്ഥാപനങ്ങളിലെ മറ്റു comfort methods മികവുറ്റതാണെന്നു കേട്ടുവരുന്നു. ഇതൊക്കെ നമ്മുടെ ആശുപത്രികൾ കടമെടുക്കേണ്ടത് തന്നെയാണ്.

ഡോക്ടർമാരുള്ള, ഓപ്പറേഷൻ സൗകര്യമുള്ള സ്ഥലങ്ങളിലെ പ്രസവം നടക്കാവൂ എന്ന് പറയാൻ ഉള്ള കാരണങ്ങൾ ഇതൊക്കെയാണ്. ദയവായി മനസിലാക്കുക.Complication വരുമ്പോൾ ആശുപത്രികളിൽ പോകാം എന്ന് വിചാരിച്ചാൽ എപ്പോളും രക്ഷപ്പെടണമെന്നില്ല. അവസാനനിമിഷം, യാതൊരു രേഖകളും ഇല്ലാതെ വരുന്ന കേസുകൾ എടുക്കാൻ പല ആശുപത്രികളും തയ്യാറാവുമോ എന്നതിലും വ്യക്തത ഇല്ലാ. ഒടുക്കം എല്ലാം കേസുകളും എടുക്കാൻ നിർബന്ധിതമാകുന്ന ഗവണ്മെന്റ് ഡോക്ടർമാർ ഇതിനെല്ലാം പഴികേട്ട് ഇരകൾ ആവുകയും ചെയ്തേക്കാം !

advertisment

Super Leaderboard 970x90