Money

പോസ്റ്റ്മോർട്ടം (മൃതദേഹ)പരിശോധനക്ക് ബന്ധുക്കൾ അഞ്ചു പൈസ പോലും ആർക്കും കൊടുക്കേണ്ട കാര്യമില്ല... വീണ ജെ എസ് എഴുതിയ കുറിപ്പ്

പോസ്റ്റ്മോർട്ടം (മൃതദേഹ)പരിശോധനക്ക് ബന്ധുക്കൾ അഞ്ചു പൈസ പോലും പോലീസിനോ ഡോക്ടർക്കോ സെക്യൂരിറ്റി ജീവനക്കാർക്കോ മോർച്ചറിയിലോ ആശുപത്രിയിലോ ജോലിചെയ്യുന്ന മറ്റു ജീവനക്കാർക്കോ കൊടുക്കേണ്ട കാര്യമില്ല, അങ്ങനെ കൊടുക്കുന്നത് അഴിമതിയിൽ ഭാഗമാവുകയാണെന്ന് മനസിലാക്കുക.

പോസ്റ്റ്മോർട്ടം (മൃതദേഹ)പരിശോധനക്ക് ബന്ധുക്കൾ അഞ്ചു പൈസ പോലും ആർക്കും കൊടുക്കേണ്ട കാര്യമില്ല... വീണ ജെ എസ് എഴുതിയ കുറിപ്പ്

പോസ്റ്റ്മോർട്ടം (മൃതദേഹ)പരിശോധനക്ക് ബന്ധുക്കൾ അഞ്ചു പൈസ പോലും പോലീസിനോ ഡോക്ടർക്കോ സെക്യൂരിറ്റി ജീവനക്കാർക്കോ മോർച്ചറിയിലോ ആശുപത്രിയിലോ ജോലിചെയ്യുന്ന മറ്റു ജീവനക്കാർക്കോ കൊടുക്കേണ്ട കാര്യമില്ല, അങ്ങനെ കൊടുക്കുന്നത് അഴിമതിയിൽ ഭാഗമാവുകയാണെന്ന് മനസിലാക്കുക. ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ ദയവുചെയ്ത് വിജിലൻസിന്റെ ശ്രദ്ധയിൽ പെടുത്തുക. ബന്ധുക്കളോട് ആകെ ആവശ്യപ്പെടേണ്ടി വരുന്നത് രണ്ടു മുണ്ടും രണ്ടു തോർത്തും പിന്നെ ചിലപ്പോൾ ആന്തരികാവയവങ്ങൾ, ശരീരസ്രവങ്ങൾ മറ്റനുബന്ധ crime related materials പരിശോധനക്കയക്കാനുള്ള പ്ലാസ്റ്റിക് ബോട്ടിലുകൾ മാത്രമാണെന്ന് മോർച്ചറിയിൽ ജോലി ചെയ്യുന്ന ഡോക്ടറെന്ന നിലയിൽ എനിക്ക് കൃത്യമായും പറയാൻ സാധിക്കും. 
ചില സ്ഥലങ്ങളിൽ (തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അല്ല) പൈസ വാങ്ങുന്നു എന്നകാര്യം പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത, വിശ്വാസയോഗ്യയായ ഉദ്യോഗസ്ഥയിൽ നിന്നും അറിഞ്ഞതിനാൽ എഴുതുന്നത്. 
ദയവുചെയ്ത് ഇത് ആളുകളിലേക്കെത്തിക്കുക.

advertisment

Super Leaderboard 970x90