Education

ശരീരം എന്താണെന്നു, ഓരോ അവയവയും എന്താണെന്നു കൃത്യമായി പറഞ്ഞു കൊടുക്കാൻ വിധമുള്ള ഒരു പാഠ്യപദ്ധതി ഉണ്ടാക്കുക... വീണ ജെ എസ് എഴുതിയ കുറിപ്പ്

Gender identity എന്താണെന്ന് അറിയാത്ത സമൂഹം നിർമിക്കുന്ന മുറിവുകൾ മുഴുവൻ ഏറ്റുവാങ്ങിയാണ് transgender സമൂഹം ജീവിച്ചുതീർക്കുന്നത്. അതിൽ വളരെക്കുറച്ചുപേർ കോളേജ് വിദ്യാഭ്യാസത്തിനായി എത്തും. അങ്ങനെ എത്തുന്ന എണ്ണത്തിൽ തുലോം കുറഞ്ഞവർക്കു ഗവണ്മെന്റ് നൽകിയ രണ്ട്‌ സീറ്റ് റിസർവേഷൻ തന്നെ ധാരാളം! അതല്ല നമുക്കു വേണ്ടത്. എല്ലാവർക്കും ധൈര്യമായി ജീവിക്കാൻ കഴിയണം.

ശരീരം എന്താണെന്നു, ഓരോ അവയവയും എന്താണെന്നു കൃത്യമായി പറഞ്ഞു കൊടുക്കാൻ വിധമുള്ള ഒരു പാഠ്യപദ്ധതി ഉണ്ടാക്കുക... വീണ ജെ എസ് എഴുതിയ കുറിപ്പ്

ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ്, കുറച്ച് കാര്യങ്ങൾ. 

സോഷ്യൽ മീഡിയയിൽ ഉടനീളം പെണ്ണുങ്ങളുടെ രക്തം കിനിഞ്ഞു കിടക്കുന്നത് താങ്കൾ കാണുന്നുണ്ടോ? 
ഇല്ലെങ്കിൽ ഇതുപോലെ തുടർന്നുകൊള്ളുക. ഉണ്ടെങ്കിൽ, ഇതാണ് അവസരം. എന്താണ് ജെൻഡർ എന്നും ജെൻഡർ ബേസ്ഡ് വയലൻസ് എന്നും sexual orientation എന്നും യഥാർത്ഥ sexual health എന്താണെന്നും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക. Gender identity എന്താണെന്ന് അറിയാത്ത സമൂഹം നിർമിക്കുന്ന മുറിവുകൾ മുഴുവൻ ഏറ്റുവാങ്ങിയാണ് transgender സമൂഹം ജീവിച്ചുതീർക്കുന്നത്. അതിൽ വളരെക്കുറച്ചുപേർ കോളേജ് വിദ്യാഭ്യാസത്തിനായി എത്തും. അങ്ങനെ എത്തുന്ന എണ്ണത്തിൽ തുലോം കുറഞ്ഞവർക്കു ഗവണ്മെന്റ് നൽകിയ രണ്ട്‌ സീറ്റ് റിസർവേഷൻ തന്നെ ധാരാളം! അതല്ല നമുക്കു വേണ്ടത്. എല്ലാവർക്കും ധൈര്യമായി ജീവിക്കാൻ കഴിയണം. Consent (സമ്മതം. all types including that for sexual intercourse) privacy(സ്വകാര്യത), respect(ആദരവ്), ജീവനും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ഭരണഘടനാ ആർട്ടിക്കിളുകൾ ഇതെല്ലാം കുഞ്ഞുങ്ങൾ പഠിക്കണം. 

ശരീരം എന്താണെന്നു, ഓരോ അവയവയും എന്താണെന്നു കൃത്യമായി പറഞ്ഞു കൊടുക്കാൻ വിധമുള്ള ഒരു പാഠ്യപദ്ധതി ഉണ്ടാക്കുക. ആഴ്ചയിലോ മാസത്തിലോ ഒരു ദിവസമുള്ള ക്ളാസല്ല നമുക്ക് വേണ്ടത്. അത് ഒരു സബ്ജക്ട് ആയി സീരിയസ് ആയി ദിവസവും കുട്ടികളെ പഠിപ്പിക്കണം.. അച്ഛനോ അമ്മയോ ഡോക്ടറോ ടീച്ചറോ അടുത്ത കുടുംബാംഗങ്ങളോ കൂട്ടുകാരോ ആരോ ആയിക്കൊള്ളട്ടെ, ആർക്കും ഏത് സമയവും അപകടകാരികളാവാൻ കഴിയും എന്ന് തന്നെ അവർ അറിയട്ടെ. ഭീതി ഉണർത്തുക എന്നതല്ല ലക്ഷ്യം. എന്ത് സംഭവിച്ചാലും സഹായിക്കാൻ, പിന്നെ ജീവിതം തുടരാൻ ഇവിടെയൊരു സിസ്റ്റം ഉണ്ട് എന്ന് മനസ്സിലാക്കിക്കൊടുക്കുക മാത്രമാവണം ലക്ഷ്യം. 

Sexual and mental health വിജയപൂർവം കൈകാര്യം ചെയ്യുന്ന നാടുകളിലേക്ക് അധ്യാപകർ പോകട്ടെ. പഠിക്കട്ടെ. ഇവിടെ നിലനിൽക്കുന്ന വൃത്തികെട്ട സാഹചര്യം ഇല്ലാതാവട്ടെ. ഒരു സിലബസ്സിൽ ജൻഡർ ഉൾപ്പെടുത്താൻ പറ്റുമോ എന്ന് നോക്കാൻ ഒരു തവണ സംഗീതമാഡത്തിന്റെ കൂടെ പോയ അനുഭവം വെച്ച് പറയുകയാണ്. ഇവിടത്തെ അധ്യാപകർ മാറിയേ തീരൂ. ഇല്ലെങ്കിൽ ഇനിയും ഇവിടെ കുഞ്ഞുങ്ങൾ നീറി ജീവിക്കും. ഒരന്നയും ഒരാമിയും ദുരിതം പറയാൻ മുന്നോട്ട് വന്നേക്കാം. പക്ഷേ നിശബ്ദമായി തുടരുന്ന ഒരായിരം അന്നമാരെയും ആമിമാരെയും നിങ്ങൾ കാണാതെ പോകരുത്. കൊല്ലുന്നത് തലമുറകളെയാണ്.

advertisment

News

Related News

    Super Leaderboard 970x90