Life Style

ലൈംഗികവിദ്യാഭാസം അവഗണിക്കുകയെന്നാൽ, അടുത്ത തലമുറയെ അവഗണിക്കുക എന്നതാണ്.... വീണ ജെ എസ് എഴുതിയ കുറിപ്പ്

ബീജസങ്കലനം നടക്കുന്നതിന്റെ ഏകദേശം രണ്ടാഴ്ച പുറകിലുള്ള date ആണ് doctors രേഖപ്പെടുത്തുന്നത്. ഇതും, കൃത്യമായി periods ഉള്ള സ്ത്രീകളിൽ മാത്രമേ നിർണയിക്കാൻ പറ്റുള്ളൂ. LMP ആണ് conventional ആയി ഗർഭവുമായി ബന്ധപ്പെട്ട രേഖകളിൽ ഉപയോഗിക്കുക.

ലൈംഗികവിദ്യാഭാസം അവഗണിക്കുകയെന്നാൽ, അടുത്ത തലമുറയെ അവഗണിക്കുക എന്നതാണ്.... വീണ ജെ എസ് എഴുതിയ കുറിപ്പ്

സുമിയുടെ കല്യാണം കഴിഞ്ഞത് May 14th ന് . Periodsന്റെ first day may 1st. 14th മുതൽ പല ദിവസങ്ങളിലും sex സംഭവിച്ചു. സാധാരണ 30 ദിവസത്തിൽ വരുന്ന bleeding ജൂൺ 1നു വന്നില്ല. Pregnant ആണെന്ന സംശയത്തിൽ kit വാങ്ങിപ്പരിശോധിച്ചു. കുഞ്ഞിന്റെ രണ്ടു കാലുകൾ പോലെ രണ്ടു കുഞ്ഞു വരകൾ. സന്തോഷം. Doctorനെ കാണിക്കാൻ പോയി. Four weeks of amenorrhoea/ നാലാഴ്ച ഗർഭം. വായിക്കാനറിയുന്നവൻ ആണ് ഭർത്താവ്. വീട്ടിലെത്തി കുറിപ്പ് വായിച്ചയുടൻ അങ്ങേര് സുമിയെ പൊതിരെ തല്ലാൻ തുടങ്ങുന്നു. കാര്യം അന്വേഷിച്ചുവന്ന തന്റെ വീട്ടുകാരോട് അയാൾ പറഞ്ഞു. "കല്യാണം കഴിഞ്ഞ് രണ്ടാഴ്ച ആവുന്നേ ഉള്ളൂ. ഇപ്പൊ നാലാഴ്ച pregnant ആണത്രേ ഈ ഒരുമ്പെട്ടോള്". വീട്ടുകാർ അധികം വൈകാതെ സുമിയെയും കൂട്ടി വീട്ടിൽ പോകുന്നു, നാട്ടുകാരെ മുഴുവൻ വിളിച്ച് അവളെയും അവളുടെ വീട്ടുകാരെയും സാധ്യമായ എല്ലാ രീതിയിലും അധിക്ഷേപിക്കുന്നു.

രംഗം രണ്ട്. സുമിയെ സ്വന്തം വീട്ടുകാരും പൊതിരെ തല്ലുന്നു. അസാധ്യമായ രീതിയിൽ അധിക്ഷേപിക്കുന്നു.

രംഗം മൂന്ന്. സെപ്റ്റംബർ 10ന് (നാല് മാസങ്ങൾക്കു ശേഷം)ഒരു ഷാളിൽ തൂങ്ങിയ അവളുടെ കാലുകൾ പിടിച്ചു സുമിയുടെ അനിയത്തി നിലവിളിക്കുന്നു. 
പിന്നെ പതുക്കെ എല്ലാം ശാന്തം.

രംഗം നാല്. Postmortem report പ്രകാരം സുമിയുടെ കുഞ്ഞിന് ഏകദേശം നാലിനും അഞ്ചിനും മാസത്തിനിടക്ക് വളർച്ച ഉണ്ടെന്ന് പോലീസ് പറയുന്നു. ഇതറിഞ്ഞു വീണ്ടും ഭർത്താവിന്റെ വീട്ടുകാർ സുമിയുടെ വീട്ടിൽ വന്നു ബഹളം " 4 മാസം ആവുന്നേ ഉള്ളൂ കല്യാണം കഴിഞ്ഞിട്ട്, കണ്ടില്ലേ കൊച്ചിന്റെ പ്രായം?".തകർന്നുപോയ സുമിയുടെ കുടുംബം മുഴുവൻ ആത്മഹത്യയെ പറ്റി ചിന്തിക്കാൻ തുടങ്ങുന്നു. വിദ്യാഭ്യാസമില്ലാത്തതാണ് ഇവിടെ ദുരന്തം ആയി മാറിയത്. Pregnancy എത്ര മാസങ്ങളുടേതാണ് എന്നറിയാൻ doctors ഉപയോഗിക്കുന്നത് LMP last menstrual period ആണ് , അതായത് ആർത്തവത്തിന്റെ ആദ്യദിനം. ഈ കേസിൽ അത് May 1st. Ovulation/അണ്ഡോത്പാദനം നടക്കുന്നത് ഏകദേശം 12മുതൽ 17വരെയുള്ള ദിവസങ്ങളിൽ. വളരെ കൃത്യമായ periods ഉള്ളവരിൽ മാത്രമേ ഇതൊക്കെ കൃത്യമായി നടക്കുകയുള്ളൂ. അതായത്, ബീജസങ്കലനം നടക്കുന്നതിന്റെ ഏകദേശം രണ്ടാഴ്ച പുറകിലുള്ള date ആണ് doctors രേഖപ്പെടുത്തുന്നത്. ഇതും, കൃത്യമായി periods ഉള്ള സ്ത്രീകളിൽ മാത്രമേ നിർണയിക്കാൻ പറ്റുള്ളൂ. 
LMP ആണ് conventional ആയി ഗർഭവുമായി ബന്ധപ്പെട്ട രേഖകളിൽ ഉപയോഗിക്കുക.

ലൈംഗികവിദ്യാഭാസം അവഗണിക്കുകയെന്നാൽ, അടുത്ത തലമുറയെ അവഗണിക്കുക എന്നതാണ്.... വീണ ജെ എസ് എഴുതിയ കുറിപ്പ്

സാധാരണ ഒരു ഓവറി ആണ് ഒരു ആർത്തവചക്രത്തിൽ ഒരു അണ്ഡം ഉല്പാദിപ്പിക്കുന്നത്. ഒരാർത്തവചക്രത്തിന്റെ വിവിധ ദിവസങ്ങളിൽ വളരെ അപൂർവമായി, രണ്ട് അണ്ടാശയങ്ങളും അണ്ഡോല്പാദനം നടത്തുന്ന സാഹചര്യങ്ങളും വരാവുന്നതാണ്. അണ്ഡോത്പാദനം നടന്ന് പതിനാലാം ദിവസം ആർത്തവം തുടങ്ങും. Eg. ഇന്ന് നവംബർ 12ന് എനിക്ക് വലത് ഓവറിയിൽ നിന്ന് അണ്ഡോല്പാദനം നടക്കുകയാണെങ്കിൽ, 14th day periods start ചെയ്യും. അതായത് on നവംബർ 26. എന്നാൽ മേല്പറഞ്ഞ സാഹചര്യം വരികയാണെങ്കിൽ, ഉദാഹരണത്തിന് നവംബർ 30 ന് ഇടതു ഓവറി അണ്ഡോത്പാദനം നടത്തുകയാണെങ്കിൽ, ആ സമയത്തുള്ള ലൈംഗികബന്ധവും ബീജസങ്കലനത്തിനു കാരണമാകും. Safe period അങ്ങനെ danger period ആയി മാറുകയും ചെയ്യും. 
വളരെ rare ആണെങ്കിലും, ഇത് സംഭവിക്കാവുന്നതാണ്. അണ്ഡോത്പാദനത്തിനു ശേഷം അണ്ഡം 24മണിക്കൂർ വരെ അത് ബീജസങ്കലനത്തിനു wait ചെയ്യുന്നു. അതേ സമയം, സ്ത്രീശരീരത്തിലെത്തുന്ന sperms 3മുതൽ maximum 5 ദിവസങ്ങൾ വരെ സ്ത്രീശരീരത്തിൽ നിലനിൽക്കുന്നു. അതിനർത്ഥം, safe periodലാണ് sex നടക്കുന്നതെങ്കിൽ പോലും, sperm സ്ത്രീശരീരത്തിൽ നിലനിന്നുപോകുന്ന ദൈർഘ്യം കണക്കിലെടുക്കുമ്പോൾ safe period എന്നത് ചിലപ്പോൾ ഒരു myth ആകാം എന്നു തന്നെയാണ്. 
Periods miss ചെയ്യുമ്പോൾ ഉടനെ pregnancy test ചെയ്യുക.

പ്രസവശേഷം കുഞ്ഞിന് പാൽ കൊടുക്കുന്നതിന്റെ ഭാഗമായി അമ്മയ്ക്കുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ കാരണം കുറേ മാസങ്ങളിലേക്കു ആർത്തവം ഉണ്ടായെന്നു വരില്ല. ആർത്തവം ഉണ്ടായില്ലെങ്കിൽ പോലും ovulation നടക്കാം. So, പ്രസവശേഷം, യോനീസ്രവം നിന്ന് (ആറോളം ആഴ്ചകൾക്കു ശേഷം)കഴിഞ്ഞ് സെക്സ് പുനരാരംഭിക്കുമ്പോൾ നിർബന്ധമായും ഗർഭനിരോധനം ഉറപ്പുവരുത്തുക. ഒരു പ്രസവത്തിനു ശേഷം നാലോ അഞ്ചോ മാസങ്ങൾ ആർത്തവം ഇല്ലാതെ കഴിഞ്ഞ് വയറു വീർത്തപ്പോൾ മാത്രം ഗർഭം അറിഞ്ഞവർ കുറവല്ല നമ്മുടെ നാട്ടിൽ.

സുമിയുടെ വിദ്യാഭ്യാസം pre degree. 
Moral of the LOST LIVES here- denying sex education is denying next generation. 
ലൈംഗികവിദ്യാഭാസം അവഗണിക്കുകയെന്നാൽ, അടുത്ത തലമുറയെ അവഗണിക്കുക എന്നതാണ്.

advertisment

News

Super Leaderboard 970x90