Health

ഗർഭാവസ്ഥയിൽ സ്ത്രീകൾ നേരിടുന്ന ചില ചോദ്യങ്ങളും അതിന്റെ വിശദീകരണവും .....വീണ ജെ എസ് എഴുതിയ കുറിപ്പ്

ഒന്ന് ഗർഭിണി ആയിപ്പോയാൽ എന്തൊക്കെ ചോദ്യങ്ങളാവും നമുക്ക് നേർക്കു തിരിയുക? ഞാൻ കേട്ട കുറച്ച് ഭീകര കാര്യങ്ങൾ പറയാം.

ഗർഭാവസ്ഥയിൽ സ്ത്രീകൾ നേരിടുന്ന ചില ചോദ്യങ്ങളും അതിന്റെ വിശദീകരണവും .....വീണ ജെ എസ് എഴുതിയ കുറിപ്പ്

ഇനി ഗർഭിണി ആവുമ്പോൾ കേരളത്തിൽ നിന്നും പുറത്തുപോയി ജീവിക്കണമെന്ന് തോന്നുന്നവർ ഉണ്ടോ??? ;) 
ഒന്ന് ഗർഭിണി ആയിപ്പോയാൽ എന്തൊക്കെ ചോദ്യങ്ങളാവും നമുക്ക് നേർക്കു തിരിയുക? നിങ്ങൾ കേട്ട ചോദ്യങ്ങളും മറ്റു കാര്യങ്ങളും പറയാമോ. ഞാൻ കേട്ട കുറച്ച് ഭീകര കാര്യങ്ങൾ പറയാം.

1. നന്നായി കുനിഞ്ഞു മുറ്റമടിച്ചാൽ സാധാരണ പ്രസവം നടക്കും, അങ്ങനെയുള്ളവരിൽ പ്രസവവേദന വന്നാൽ പെട്ടെന്ന് പ്രസവിക്കും.

Ans : കുഞ്ഞിന്റെ തല കടന്നുപോകാൻ ഇടമില്ലാത്ത ഇടുപ്പെല്ലാണെങ്കിൽ എത്ര കുനിഞ്ഞു മുറ്റമടിച്ചാലും സാധാരണ പ്രസവം നടക്കില്ല. ഈ സന്ദർഭത്തിൽ വേദന വന്നാൽ പെട്ടെന്ന് പ്രസവിക്കുകയുമില്ല. ഓപ്പറേഷൻ വേണ്ടി വരികയും ചെയ്യും. 

ഇനി ഏത് സാധാരണപ്രസവത്തിലും ഒട്ടുമിക്ക കേസുകളിലും വേദന നന്നായി അനുഭവിക്കേണ്ടി വരും. കുനിഞ്ഞു മുറ്റമടിച്ചത് കൊണ്ട് വേദന കുറയില്ല. മുറ്റമടിയും തറ തുടക്കലുമൊക്കെ മെഷീൻ വർക്ക്‌ ആയ നാടുകളിൽ സ്ത്രീകൾ സാധാരണപ്രസവം ചെയ്യുന്നുണ്ട് കേട്ടോ ! മറക്കരുത്. ഇനി വ്യായാമം ചെയ്യുന്നതിന്റെ പ്രാധാന്യമാണ് പറയുന്നതെങ്കിൽ, അത് കൃത്യമായി പറയാമല്ലോ. Aerobic വ്യായാമങ്ങൾ വളരെ നല്ലതാണ്. ശ്രദ്ധയോടെയുള്ള നടത്തം, നീന്തൽ, കുഞ്ഞു ജോഗിങ് അങ്ങനെ. ഏത് exercise ആണെങ്കിലും ഒരുകാര്യം ശ്രദ്ധിക്കേണ്ടത് ഇതാണ്. Pregnant ആണെന്ന് അറിയുമ്പോൾ തന്നെ ഡോക്ടറെ കാണിക്കുക. സത്യം പറഞ്ഞാൽ pre pregnancy consultation ആണ് വേണ്ടത്. pregnant ആവും മുന്നേ ഫോളിക്കാസിഡ് കഴിക്കാൻ തുടങ്ങേണ്ടതാണ്. കുഞ്ഞിന്റെ മസ്തിഷ്കവികാസത്തിൽ ഫോളിക്കാസിഡിന്റെ പങ്ക് വലുതാണ്.

 എത്രയും നേരത്തെയുള്ള സ്കാനിങ് നടന്നാൽ ആണ് ഏറ്റവും കൃത്യമായ പ്രസവഡേറ്റ് അറിയാൻ കഴിയുന്നത്. "എന്തിനാണ് ഇത്ര scanning" എന്ന് മുതിർന്നവർ ചോദിക്കും. കാരണം അവരുടെ കാലത്ത് ശാസ്ത്രം ഇത്ര സൂപ്പറായി വികസിച്ചിട്ടില്ല എന്നതുകൊണ്ടാണത്. മറുപിള്ള താഴെ രൂപപ്പെടുന്നവർക്ക് ചിലപ്പോൾ bleeding ഉണ്ടായേക്കാം. അങ്ങനെയുള്ളവർ ഗർഭസമയത്തു ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് അപകടകരമാണ്. ഇതെല്ലാം അറിയുന്നത് സ്കാനിങ്ങിലൂടെയാണ്. എന്ത് സംശയവും ഡോക്ടറോട് ചോദിക്കുക. ഗർഭാവസ്ഥയിൽ സെക്സ് ചെയ്യാമോ എന്ന സംശയമൊക്കെ വളരെ സ്വാഭാവികമാണ്. ചിലർക്ക് ഗർഭകാലത്തു ലൈംഗികവിരക്തി അനുഭവപ്പെടാം. കുഞ്ഞുണ്ടായി കുറച്ചുനാളുകൾ വരെ അത് തുടർന്നേക്കാം. പങ്കാളികൾ തമ്മിലുള്ള തുറന്ന ആശയവിനിമയം ഏറ്റവും നന്നായി നടക്കേണ്ടുന്ന സമയം ആണ് ഗർഭാവസ്ഥ.

ഗർഭാവസ്ഥയിൽ സ്ത്രീകൾ നേരിടുന്ന ചില ചോദ്യങ്ങളും അതിന്റെ വിശദീകരണവും .....വീണ ജെ എസ് എഴുതിയ കുറിപ്പ്

2. പകൽ ഉറങ്ങിയാൽ കുട്ടിക്ക് ദോഷമാണ് !!!

Ans: ഉറങ്ങിയില്ലെങ്കിൽ ആണ് ദോഷം. അതായത് വിശ്രമിച്ചില്ലെങ്കിൽ ദോഷമാണ്. ഉറക്കം ഒരു നല്ല വിശ്രമമാണ്. പകൽ നേരങ്ങളിൽ ഒന്നോ രണ്ടോ മണിക്കൂർ വിശ്രമിക്കുന്നത് നല്ലതാണ്. ഉറക്കം ശരീരത്തിനും മനസ്സിനും മനസ്സിനുമൊരുപോലെ ആരോഗ്യം നൽകുന്നു രാത്രി ഉറക്കവും ആവശ്യത്തിന് വേണം.

3. ഒരു ജോലിയും ചെയ്യാത്തവർക്ക് സിസ്സേറിയൻ ചെയ്യേണ്ടി വരും ! 
സിസ്സേറിയൻ ചെയ്യുന്ന പല സ്ത്രീകൾക്കും കിട്ടുന്ന പഴി ഇതടിസ്ഥാനപ്പെടുത്തിയാവും !

Ans: അനങ്ങാതെ ഇരിക്കുന്നത് ഗർഭാവസ്ഥയിൽ നന്നല്ല. ഇടയ്ക്കിടെ നടക്കണം. ഗർഭാവസ്ഥ മുതൽ പ്രസവശേഷം ആറാഴ്ച കഴിയും വരെ സാധാരണയിൽ കവിഞ്ഞു രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് അമിതമായ sedentary life style പാടില്ലെന്ന് പാടില്ലെന്ന് പറയുന്നത്. നീണ്ടയാത്രകൾ വേണ്ടിവരുന്നവർ രണ്ടുമണിക്കൂർ കൂടുമ്പോൾ ഒന്ന് നടക്കുന്നതൊക്കെ നല്ലതാണ്. നന്നായി വെള്ളം കുടിക്കുകയും ആവശ്യത്തിന് ഭക്ഷണം കഴിക്കുകയും ചെയ്യുക. 
ഗർഭാവസ്ഥയിൽ പ്രമേഹം,ബിപി തുടങ്ങിയ വന്നാൽ ചിലപ്പോൾ സിസേറിയൻ ആവശ്യമാവും. ആവശ്യത്തിന് വ്യായാമം ചെയ്യുന്നവർക്ക് പ്രസവസമയം ദീർഘനേരം ചെയ്യേണ്ട മുക്കൽ പ്രക്രിയ (straining to push baby out) വ്യായാമം ഒട്ടും ചെയ്യാത്തവരെ അപേക്ഷിച്ചു എളുപ്പമാകും എന്നേ ഉള്ളൂ. വ്യായാമം അതുകൊണ്ട്കൂടെ important ആണ്. എങ്ങനെയൊക്കെ നന്നായി വ്യായാമം ചെയ്താലും ചിലപ്പോൾ സിസേറിയൻ വേണ്ടി വരികയും ചെയ്യാം.

4. ശോ, വയറ്റിൽ കുഞ്ഞില്ലേ. രണ്ടാളുടെ ഭക്ഷണം കഴിക്കണം.

Ans: രണ്ടാൾക്കുള്ള ഭക്ഷണം ഒരിക്കലും കഴിക്കരുത് please. Diet plan ഉണ്ടാകണം. കൃത്യമായ പോഷകങ്ങൾ ഉൾപ്പെടുത്തണം. ആശുപത്രിയി സന്ദർശനത്തിനിടയിൽ Diet plan കൂടെ ചോദിച്ചറിയുക. അമിതമായ ഭക്ഷണം അമിതമായ ഭാരം നേടുന്നതിന് കാരണമാകും. പ്രമേഹമുണ്ടാകാനും ചാൻസ് ഉണ്ട്. പ്രമേഹമുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾക്ക് ഭാരം കൂടുതലായി, വലിപ്പം കാരണം സാധാരണപ്രസവത്തിലൂടെ പുറത്തുവരാൻ പറ്റാതെ, ഒടുവിൽ സിസ്സേറിയനിലെത്തിയേക്കാം !

ഗർഭാവസ്ഥയിൽ സ്ത്രീകൾ നേരിടുന്ന ചില ചോദ്യങ്ങളും അതിന്റെ വിശദീകരണവും .....വീണ ജെ എസ് എഴുതിയ കുറിപ്പ്

5. പനിയാണോ. അയ്യോ ഡോക്ടറെ കാണിക്കരുത്, വേണ്ടാത്ത ഗുളികയൊക്കെ തരും. കുട്ടിക്ക് മോശമാ.

Ans: പനി വന്നാൽ ഉറപ്പായും ഡോക്ടറെ കാണുക. ഗർഭാവസ്ഥയിൽ കഴിക്കാൻ safe ആയ മരുന്നുകൾ മാത്രമേ തരികയുള്ളൂ. കുഞ്ഞിന്റെ ഗുരുതരമായ വൈകല്യങ്ങൾക്കു കാരണമായ പനി ആണോ അല്ലയോ എന്നറിയൽ വളരെ പ്രാധാന്യമർഹിക്കുന്നു. MMR വാക്‌സിൻ എടുക്കാത്ത സ്ത്രീകൾ ഗർഭിണിയാവുന്നതിനു അഞ്ചാറു മാസങ്ങൾക്കു മുന്നേ വാക്‌സിൻ എടുക്കുന്നത് നല്ലത്.

6. ചെരിഞ്ഞേ കിടക്കാവൂ.

Ans : ആദ്യത്തെ 12 ആഴ്ചകൾ കഴിയും വരെ എങ്ങനെ വേണമെങ്കിലും കിടക്കാം. ഗർഭപാത്രം abdominal organ ആവുമ്പോൾ കമിഴ്ന്നു കിടക്കുന്നത് ഒഴിവാക്കേണ്ടി വരും. ഇടത്തോട്ടോ വലത്തോട്ടോ ചെരിഞ്ഞു കിടക്കാം. കുറച്ചുനേരത്തേക്കു മലർന്നു കിടന്നാൽ പ്രശ്നമില്ല. എന്നാൽ അത് ഒരുപാട് നീണ്ടുപോകാതെ ശ്രദ്ധിക്കുക. ചില developed രാജ്യങ്ങളിൽ maternity bed ഉണ്ടെന്നു പരസ്യങ്ങളിൽ കണ്ടിട്ടുണ്ട്. കമിഴ്ന്നു കിടക്കാൻ പാകത്തിന്, vayarഭാഗത്തു കുഴിയുള്ള bed. ഇവിടെ കിട്ടുമോ ആവോ !

7. ഒരുപാട് നല്ല കാര്യങ്ങൾ വായിക്കണം.

Ans: ഇഷ്ട്ടമുള്ള, സന്തോഷം തരുന്ന എന്തും വായിക്കുക. പക്ഷേ ഇടയ്ക്കിടക്ക് കണ്ണിനു rest കൊടുക്കുക. കാഴ്ച ചിലർക്ക് ബുദ്ധിമുട്ടായേക്കാം. ഉറപ്പായും കണ്ണുരോഗവിദഗ്ധരെ കാണുക. pregnancy associated refractive errorsനെ കുറിച്ച് വായിക്കുക.

NB : രണ്ടു dose TT എടുക്കുക. Next pregnancyയിൽ ഈ രണ്ടാമത്തെ TT എടുത്ത്‌ മൂന്നു വർഷത്തിനുള്ളിൽ ആണെങ്കിൽ ആ pregnancyയിൽ ഒരു TT മതി. 
ഗർഭാവസ്ഥയിലെ ശർദി കൂടുതലാണെങ്കിൽ ആശുപത്രിയിൽ പോകുക. ശർദിക്കുള്ള ചില ഗുളികകൾ IUGR കുഞ്ഞിന്റെ വളർച്ച കുറയാൻ കാരണമാകും. So, സ്വയം ഗുളിക വാങ്ങികഴിക്കരുത്. ഏതൊരു മരുന്നു വാങ്ങാനും ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക.

advertisment

Super Leaderboard 970x90