Life Style

കുഞ്ഞുങ്ങൾക്ക് പൗഡർ ഇടാമോ !

പൗഡറിലുള്ള കുഞ്ഞുകുഞ്ഞു കണികകൾ കുഞ്ഞിന്റെ കുഞ്ഞുകുഞ്ഞു ശ്വാസകോശഅറകളിൽ കയറിയിരുന്നു വലിയ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.

കുഞ്ഞുങ്ങൾക്ക് പൗഡർ ഇടാമോ !

A big No ആണ് answer. പൗഡറിലുള്ള കുഞ്ഞുകുഞ്ഞു കണികകൾ കുഞ്ഞിന്റെ കുഞ്ഞുകുഞ്ഞു ശ്വാസകോശഅറകളിൽ കയറിയിരുന്നു വലിയ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ഇനി കുഞ്ഞിന് പൗഡർ ഇട്ടേ തീരൂ എന്നാണ് വീട്ടിലുള്ള വില്ലന്മാരുടെ ആഗ്രഹമെങ്കിൽ, കുഞ്ഞ് കിടക്കുന്ന റൂമിൽ നിന്നും മറ്റൊരു റൂമിലേക്ക്‌ പോയി കയ്യിലെടുത്തു നന്നായി തുടച്ചശേഷം കുഞ്ഞിന്റെ റൂമിലേക്ക്‌ പോയി ദേഹത്ത് തൊടുക. അത്രക്കും ഭീകരന്മാരാണ് പൗഡറിന്റെ കുഞ്ഞുകണികകൾ. 

"ഓഹ് നമ്മളിതൊക്കെ എത്ര ഇട്ടിരിക്കുന്നു, ഇതുവരെ കുഴപ്പമുണ്ടായില്ലല്ലോ" എന്നു പറയുന്നവരോട് പ്രത്യേകിച്ചൊന്നും പറയാൻ ഇല്ലാ. :(.

കുഞ്ഞുങ്ങൾക്ക് പൗഡർ ഇടാമോ !

ഒന്ന് മുതൽ അഞ്ചു മൈക്രോൺ വരെ വലിപ്പമുള്ള കണികകൾക്കു ശ്വാസകോശത്തെ പതുക്കെ പതുക്കെ, പൂർണമായും നാശത്തിലേക്കു കൊണ്ടുപോകാൻ കഴിയും. ചെറിയ ചുമ, ശ്വാസംമുട്ടൽ എന്നിങ്ങനെയുള്ള ദീർഘനാളത്തെ ബുദ്ധിമുട്ടുകൾക്കും ഇവ കാരണമായേക്കാം. 

ഒരു interesting studyയുടെ ലിങ്ക് കമന്റ്‌ ബോക്സിൽ കൊടുത്തിട്ടുണ്ട്. (വർഷങ്ങളായി ടാൽകം പൗഡർ മണത്തുനോക്കുന്ന സ്വഭാവമുണ്ടായിരുന്ന ഒരു വ്യക്തിയുടെ രോഗവിവരങ്ങൾ ആണ് പഠനവിഷയം). പൗഡർ ടിൻ ഒരു കാരണവശാലും കുഞ്ഞിന് കളിക്കാൻ കൊടുക്കരുത്. എങ്ങാനും മൂടി തുറന്നു കുഞ്ഞിന്റെ മുഖത്തേക്ക് വീണാൽ വലിയ അപകടം നടന്നേക്കാം. പെട്ടെന്നുള്ള വെപ്രാളത്തിൽ കുഞ്ഞ് വലിയ ശക്തിയോടെ ശ്വാസം ഉള്ളിലേക്ക് എടുക്കാനിടയുണ്ട്. അങ്ങനെ സംഭവിച്ചാൽ, ഈ കുഞ്ഞുകണികകൾ ശ്വാസകോശത്തിനുള്ളിൽ എത്തി കുഞ്ഞുശ്വാസനാളികളെ ബ്ലോക്ക്‌ ചെയ്യാനിടയാകും. അതുപോലെതന്നെ, കൊച്ചുകുട്ടികളെക്കൊണ്ട് കുഞ്ഞ്കുട്ടികളെ പൗഡറിട്ട് ഒരുക്കാൻ അനുവദിക്കരുത്. നേരത്തേ സൂചിപ്പിച്ചത്‌പോലെയുള്ള അപകടം ഉണ്ടാവാം. 

കുഞ്ഞ് കിടക്കുന്ന മുറിയിൽ വച്ചു പൗഡർ പാത്രം തുറക്കാതിരിക്കുക. കുഞ്ഞ് കിടക്കുന്ന മുറിയിൽ വെച്ച് പൗഡർ പാത്രം തുറന്നിടുമ്പോൾ പൗഡറിന്റെ കുറേ കണികകൾ അന്തരീക്ഷത്തിൽ തങ്ങി നിൽക്കാം. അത് മുഴുവൻ കുറച്ച് നേരത്തിനുള്ളിൽ കുഞ്ഞ് വലിച്ചെടുക്കും ! 
കുഞ്ഞുള്ള വീടുകളിൽ ചന്ദനത്തിരി സാംബ്രാണിത്തിരി കൊതുകുതിരി എന്നിവ കത്തിക്കുന്നത് ഇതുപോലെ തന്നെ അപകടം ഉള്ള കാര്യങ്ങളാണ്. ദയവു ചെയ്ത് ഒഴിവാക്കുക. ഭഗവാന് ഇപ്പറഞ്ഞ സാധനങ്ങളൊന്നും ദോഷം വരുത്തില്ല. അതിന് മിനിമം ഒരു ശ്വാസകോശമെങ്കിലും വേണം ! Supernaturalന് എന്ത് ശ്വാസകോശം, എന്തലർജി !

കുഞ്ഞുങ്ങൾക്ക് പൗഡർ ഇടാമോ !

ഡയപ്പർ റാഷ് ഉള്ളതിന്റെ മുകളിൽ പൗഡർ ഇടുന്നത് ചില കുട്ടികളിൽ കൂടുതൽ അലർജി ഉണ്ടാക്കിയേക്കാം. ബേബി പൗഡറുകളിൽ ചിലതിൽ ടാൽകം പൗഡറിന് പകരം ധാന്യപ്പൊടി ഉപയോഗിക്കുന്നത് ഇത്തരം ദൂഷ്യഫലങ്ങൾ ഒഴിവാക്കാൻ ആണ്. അതിനെപ്പറ്റി അറിയുന്നവർ എഴുതുക. 

മിക്ക ബേബി പൗഡറുകളുടെയും talc safetyയെ കുറിച്ച് വായിക്കുകയാണെങ്കിൽ hypoallergic എന്നൊരു വാക്ക് കാണാൻ കഴിയും. അതായത് കുറഞ്ഞ രീതിയിലേ അല്ലെർജി ഉണ്ടാക്കു എന്ന് !wowww. അല്ലർജി ഉണ്ടാക്കില്ല എന്ന് വാക്ക് തന്നിട്ടില്ല എന്ന് സാരം ! Kindly read about PULMONARY TALCOSIS and its variants ഏതൊരു വസ്തുവും എപ്പോ വേണെങ്കിലും അല്ലർജി ഉണ്ടാക്കാം. ഉദാഹരണത്തിന് കണ്മഷി. മൂന്നാംവർഷ MBBSന് പഠിക്കുമ്പോഴാണ്. പരീക്ഷയുടെ തലേന്ന് കണ്മഷി പ്രാന്ത് ! കുറച്ചെടുത്തിട്ടു, അതിന്റെ നീറ്റൽ സുഖം abuse ചെയ്തു പഠിച്ചോണ്ടിരുന്നു!!!! പിന്നെ ഉറങ്ങി. രാത്രി എന്തോ ഒരു അസ്വസ്ഥത തോന്നി എണീറ്റു. കണ്ണാടി നോക്കിയപ്പോൾ ഞാൻ തന്നെ ഞെട്ടി. കണ്ണിന്റെ വെള്ളഭാഗം കുഴിഞ്ഞിരിക്കുന്നു. Conjunctivaക്ക്‌/കണ്ണിനു മുകളിലെ നേർത്ത സ്തരത്തിന് oedema/നീര് . Pling! നല്ല ചൊറിച്ചലും നീരൊലിപ്പും ! പിന്നെ ചുമയും ശ്വാസംമുട്ടലും കൂടി തലപൊക്കി തുടങ്ങിയപ്പോൾ ഓടിപ്പോയി life saving injection എടുക്കേണ്ടി വന്നു. പിന്നെ ഇങ്ങോട്ട് കണ്മഷി ഇട്ടിട്ടില്ല. ഇടക്ക് ആഗ്രഹം വരുമ്പോൾ മണത്തുനോക്കും. ഈയിടെ മണവും suffocating ആണ്! ചന്ദനത്തിരി, കൊതുകുതിരി, പെയിന്റ് മണം എല്ലാം ഇതേക്കണക്ക് ! ആസ്ത്മയുള്ളവരിൽ ഇതൊക്കെ എപ്പോ വേണെങ്കിലും മാരകമായേക്കാം. 
സൂക്ഷിക്കുക. കുഞ്ഞുങ്ങളെയെങ്കിലും വെറുതെ വിടുക.

advertisment

News

Super Leaderboard 970x90