Health

മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ!

കപ്പ് യൂസ് ചെയ്യാൻ നേരം യോനീഭിത്തിയിലെ പേശികൾ വരിഞ്ഞുമുറുകുന്നത് അനുഭവപ്പെടുന്നവർ vaginismus എന്ന അവസ്ഥ ഉണ്ടോ എന്നറിയാൻ ഡോക്ടറെ സമീപിക്കേണ്ടതാണ്. മറ്റു കാരണങ്ങൾ കൊണ്ടാണോ ഇങ്ങനെയുണ്ടാകുന്നത് എന്ന് അറിയേണ്ടതാണ്.

മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ!

കോപ്പർ ടി യൂസ് ചെയ്യുന്ന ഏതെങ്കിലും സ്ത്രീശരീരം ആർത്തവകാലത്തു menstrual കപ്പ് യൂസ് ചെയ്യുന്നുണ്ടോ. ഉണ്ടെന്നുള്ളവർ ബുദ്ധിമുട്ടില്ലെങ്കിൽ ഒന്ന് ഇൻബോക്സിൽ വരൂ. കെനിയയിലും മറ്റ് ചുരുക്കം സ്ഥലങ്ങളിലും മാത്രമാണ് menstrual കപ്പിന്റെ കാര്യത്തിൽ പഠനം നടന്നിട്ടുള്ളത് എന്നിരിക്കെ (കെനിയൻ study കൗമാരപ്രായക്കാരിൽ. from google. See link in comment box)

1 കോപ്പർ ടി ഉപയോഗിക്കുന്നവർ, 
2 pelvic inflammatory disease PIDഉള്ളവർ, 
3 ലൈംഗികപ്രക്രിയയിലോ അതിന് ശേഷമോ വേദന യോനിയിൽ അനുഭവപ്പെടുന്നവർ (PID ലക്ഷണം)
4 പ്രസവ/ഗർഭഛിദ്രശേഷമുള്ള ബ്ലീഡിങ് ഉള്ളവർ 
5 മൂത്രാശയസംബന്ധമായ അണുബാധ കഴിഞ്ഞുടനെയുള്ള സമയത്ത് ആർത്തവം ഉള്ളവർ 
6 ഹോർമോണൽ വ്യതിയാനങ്ങൾ കൊണ്ട് വരണ്ട യോനീഭിത്തി ഉള്ളവർ (പെട്ടെന്ന് തന്നെ മുറിവുണ്ടാകാം എന്ന റിസ്ക്)
7 multiple sex partners ഉള്ളവരിൽ അവരോ പങ്കാളികളോ കോണ്ടം യൂസ് ചെയ്യുന്നില്ല എങ്കിൽ അങ്ങനെയുള്ള സ്ത്രീകൾ 
8 ആർത്തവസമയത്ത് സെക്സിലേർപ്പെടുന്നവർ 
9 DUB dysfunctional uterine bleeding ഉള്ളവർ (ലക്ഷണം ആർത്തവചക്രത്തിൽ ഇടവിട്ടിടവിട്ടുള്ള bleeding)

മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ!

എന്നീ വിഭാഗക്കാർ menstural കപ്പ്‌ യൂസ് ചെയ്യുന്നതിനോട് വായിച്ചറിഞ്ഞിട്ടുള്ള പല കാരണങ്ങൾ കൊണ്ട് എതിർപ്പുകൾ ഉണ്ട്. കൂടുതൽ ചർച്ചകളും പഠനങ്ങളും നമുക്കാവശ്യമാണ് എന്ന് തോന്നുന്നു. 
കപ്പ് യൂസ് ചെയ്യാൻ നേരം യോനീഭിത്തിയിലെ പേശികൾ വരിഞ്ഞുമുറുകുന്നത് അനുഭവപ്പെടുന്നവർ vaginismus എന്ന അവസ്ഥ ഉണ്ടോ എന്നറിയാൻ ഡോക്ടറെ സമീപിക്കേണ്ടതാണ്. മറ്റു കാരണങ്ങൾ കൊണ്ടാണോ ഇങ്ങനെയുണ്ടാകുന്നത് എന്ന് അറിയേണ്ടതാണ്.

ഒരു തവണ കപ്പ് യൂസ് ചെയ്യുമ്പോൾ മുറിവുകൾ ഉണ്ടായിട്ടുള്ളവർ, ശക്തിയായ ലിംഗപ്രവേശനം കാരണം മുറിവുണ്ടായവർ എന്നിവർ മുറിവുണങ്ങും വരെ കപ്പ് യൂസ് ചെയ്യാതിരിക്കുന്നതാവും നല്ലത് എന്നും എനിക്ക് അഭിപ്രായമുണ്ട്.

NB: Menstrual കപ്പ് എന്ന വിഷയത്തിൽ ഉള്ള പഠനങ്ങളുടെ അഭാവം ആണ് ഇത്തരത്തിൽ പോസ്റ്റ്‌ എഴുതാൻ കാരണം.അതുകൊണ്ട് തന്നെ ഈ പോസ്റ്റിന് യാതൊരുവിധ ആധികാരികതയും അവകാശപ്പെടുന്നില്ല എന്ന് വ്യക്തമാക്കുന്നു.

advertisment

Super Leaderboard 970x90