വിവാഹത്തിന് മുൻപ്.... വിവാഹം എന്താണെന്നു മിനിമം അറിയുക... വീണ ജെ എസ് എഴുതിയ ലേഖനം

വിവാഹം കഴിഞ്ഞ് പരസ്പരം മനസ്സിലാക്കാൻ ഗർഭം ധരിക്കാത്ത കുറച്ച് മാസങ്ങൾ അത്യാവശ്യമാണ്. ഇല്ലാ എങ്കിൽ, ഗർഭധാരണവുമായി/പ്രസവവുമായി ബന്ധപ്പെട്ട മാനസികബുദ്ധിമുട്ടുകളിൽ ഇനിയങ്ങോട്ട് മനസിലാക്കാൻ താല്പര്യമില്ലാത്ത അവസ്ഥയിൽ എത്തിയേക്കാം..

വിവാഹത്തിന് മുൻപ്.... വിവാഹം എന്താണെന്നു മിനിമം അറിയുക... വീണ ജെ എസ് എഴുതിയ ലേഖനം

വിവാഹത്തിന് മുൻപ് വിവാഹം എന്താണെന്നു മിനിമം അറിയുക. Legally, In India, marriage is a contract between a man and a woman, which implies physical union by coitus. അതായത് ലൈംഗികബന്ധത്തിലൂടെ മാത്രം ഒന്നിക്കുന്ന ഒരു കരാർ. ഇങ്ങനെ പറയാൻ കാരണം ഉണ്ട്. ലിംഗപ്രവേശനലൈംഗികബന്ധം നടന്നിട്ടില്ലെങ്കിൽ ആ വിവാഹം നടന്നിട്ടേയില്ല(marriage is null) എന്ന് പുറപ്പെടുവിക്കാവുന്നതാണ്. അപ്പോ, ഇന്ത്യൻ നിയമത്തിന്റെ "പരിമിതമായ" നിർവചനം വെച്ച് ആണിനും പെണ്ണിനും മാത്രമേ വിവാഹം ചെയ്യാൻ പറ്റൂ. ഈ ഇന്ത്യൻ നിയമം "സെക്സിൽ അധിഷ്ഠിതമാണ്". വിവാഹശേഷം ഭർത്താവിന് സെക്സ് ചെയ്യാൻ ഭാര്യയുടെ സമ്മതം ആവശ്യമില്ല എന്ന രീതിയിലുള്ള verdicts ഉണ്ടായിട്ടുണ്ട്. സെക്സിൽ "മാത്രം" അധിഷ്ഠിതമായ നിർവചനം 

ആയത് കൊണ്ട് ഈ verdicts എല്ലാം ശരിയുമാണ് !!!! ഈ നിയമം ഉപയോഗിച്ച് ഭാര്യക്കും ബലമായി സെക്സ് പിടിച്ചെടുക്കാൻ പൂർണഅവകാശം ഉണ്ട് !!! സെക്സ് അനുവദിക്കപ്പെടുന്നില്ല എങ്കിൽ divorce ചെയ്യാനുള്ള സ്കോപ്പും ഈ നിർവചനത്തിനുണ്ട്‌ എന്നത് ചിലർ സൗകര്യപൂർവം മറക്കുംത്രേ !
ഇന്ത്യയുടെ ഈ പരിമിതനിർവചനം വെച്ച് ആണിനും ആണിനും തമ്മിലോ പെണ്ണിനും പെണ്ണിനും തമ്മിലോ വിവാഹം സാധ്യമല്ല. 

Transgendersന് ഇന്ത്യയിൽ വിവാഹം ആകാമോ? നിയമപരമായ നിർവചനം വെച്ച് ആവാം. കാരണം ജൻഡർ എന്നത് ഒരു വ്യക്തി സ്വയം തിരിച്ചറിയുന്നതാണ്. അതിന് ആരാന്റെ സഹായം ആവശ്യമില്ല. "അവർ എവിടെയായിരിക്കും കൊണ്ടു വെക്കുക" എന്നാണ് സാംസ്കാരികമായി അധഃപതിച്ച നാടുകളിലും, വിവരമില്ലായ്മ പ്രകീർത്തിക്കപ്പെടുന്ന ഇടങ്ങളിലും അവിടത്തെ സോഷ്യൽ മീഡിയയിലും Transgender വിവാഹങ്ങൾ നടക്കുമ്പോൾ ഉയരുന്ന നിലവിളികൾ. ഈ നിലവിളികളെ കുറച്ചുകൊണ്ടുവരാനുള്ള minimum mediolegal awareness എങ്കിലും കൊണ്ടുവരേണ്ടത് സ്റ്റേറ്റിന്റെ കടമയാണ്. അതുപോട്ടെ, അടുത്തകാലത്തൊന്നും അത്‌ നടക്കില്ല. So വിട്ടുകളയാം.  :( 

"പെണ്ണുകാണൽ" മാത്രമാണ് മിക്ക സ്ഥലങ്ങളിലും നിലവിലുള്ളത്. ഒരു പ്രത്യേക മതത്തിൽ "പെട്ടുപോയ" ഒരു കൂട്ടുകാരിയുടെ പെണ്ണുകാണൽ നടന്നത് കണ്ടപ്പോഴാണ് ഞാൻ ശെരിക്കും ഞെട്ടിയത്. ചെക്കന്റെ അടുത്ത ബന്ധുക്കൾക്ക് പെണ്ണിന് എത്ര മുടിയുണ്ടെന്നു കാണണംത്രേ !! തലയിലെ ഷാൾ മാറ്റി അത് വെളിപ്പെടുത്തി ! എല്ലാവിടെയും ഇങ്ങനെയാണോ എന്നറിയില്ല. കാൽപ്പാദങ്ങളും കൈവിരലുകളും കാണിക്കേണ്ടിവന്നു എന്ന് പിന്നീടറിഞ്ഞു ! 
കുഴിഞ്ഞുനിൽക്കാത്ത മുലകളെയോർത്ത്‌ അന്ന് ഒന്നുകൂടെ നെടുവീർപ്പിട്ടു !!! 
മറ്റൊരു കൂട്ടുകാരിയുടെ കഥ കേട്ട് കുറച്ചാശ്വാസം തോന്നി. ആ മതവിഭാഗത്തിൽ പെട്ടുപോയ പെണ്ണുങ്ങൾക്കു വിവാഹത്തിന് മുന്നേ ചെറുക്കന്റെ വീട് കാണാൻ "സ്വാതന്ത്ര്യം അനുവദിക്കപ്പെടും"ത്രേ ! അവിടെ പോയി അടുക്കളയുടെ വലിപ്പം, യന്ത്രങ്ങൾ എല്ലാം ഉണ്ടോ എന്നൊക്കെ നോക്കി വിവാഹം നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കും. കുറച്ച് യന്ത്രങ്ങൾ മാത്രമാണ് കുറവെങ്കിൽ, (ഉദാഹരണത്തിനു മിക്സി ഗ്രൈൻഡർ എന്നിവ) കല്യാണം കഴിഞ്ഞ ശേഷമുള്ള വിരുന്നുപോക്കിനു സാമ്പത്തികശേഷി അനുസരിച്ചു എല്ലാം എത്തിക്കും !!
പറ്റുമെങ്കിൽ, "പെണ്ണുകാണൽ" എന്ന വാക്ക് ആൺവീട്ടുകാർ മാത്രം ഉപയോഗിക്കുക. ഉദാഹരണം: ഞങ്ങൾ പെണ്ണുകാണാൻ പോകുന്നു. 

വിവാഹത്തിന് മുൻപ്.... വിവാഹം എന്താണെന്നു മിനിമം അറിയുക... വീണ ജെ എസ് എഴുതിയ ലേഖനം

പെണ്ണുങ്ങൾ ശ്രദ്ധിക്കേണ്ടത് : എന്നെ പെണ്ണ് കാണാൻ വരുന്നു എന്നല്ല പറയേണ്ടത്. ആണ്കാണൽ നടക്കുന്നു. ആളെക്കണ്ട് ഞാൻ ഓക്കേ ആണോ അല്ലയോ എന്ന് തീരുമാനിക്കാൻ ഒരു ചെറുക്കൻ എന്റെ വീട്ടിലോട്ട് വരുന്നു എന്ന് തന്നെ പറഞ്ഞു ശീലിക്കുക !!

ആദ്യം ചോദിക്കേണ്ടത് gender ഐഡന്റിറ്റി തന്നെയാണ്. സാംസ്ക്കാരികത്തകർച്ചയുള്ള രാജ്യത്തായതുകൊണ്ട്മാത്രം ചില transwoman ആളുകൾ ആൺശരീരമായി തുടരാൻ തീരുമാനിക്കുന്നവരാണ്. അല്ലെങ്കിൽ, gay ആണെന്ന് തിരിച്ചറിഞ്ഞ പല ആൺകുട്ടികളും കുടുംബത്തിന്റെയും സമൂഹത്തിന്റെയും വൃത്തികെട്ട അഭിമാനബോധത്തിനു സ്വന്തം സ്വത്വത്തെ ബലികഴിക്കാൻ സന്നദ്ധരായി വരുന്നവരാണ്. അങ്ങനെയൊരാളെ വിവാഹം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് സ്വയം രക്ഷപ്പെടുന്നതിന്റെ ഭാഗം മാത്രമല്ല, അയാളെ രക്ഷപെടാൻ അനുവദിക്കുന്നതിന്റെ കൂടെ ഭാഗമാണ്. transman and lesbian ആണോ എന്ന കാര്യവും ഇതുപോലെതന്നെ തുറന്നു പറയുന്ന അവസരങ്ങൾ വിവാഹത്തിന് മുന്നേ ഉണ്ടായിരിക്കണം.

അർദ്ധനാരീശ്വരസങ്കൽപ്പം അടുക്കളയിലോട്ടുകൂടെ എടുക്കുന്ന വീട്ടുകാർ തന്നെയെന്ന് ഉറപ്പ് വരുത്തുക. Very very important ആണത് ! ഒരു ജീവിതമാർഗമായി വിവാഹം സ്വീകരിക്കുന്ന / സ്വീകരിക്കേണ്ടി വരുന്നവരോട് എന്തുപറയണം എന്നറിയില്ല :(

സെക്സ് എഡ്യൂക്കേഷൻ വല്ലവിധേനയും ലഭ്യമാക്കുക. ആദ്യസംഭോഗം വേദനിക്കുമോ എന്നത് തുടങ്ങി ഗർഭധാരണം,വിവിധ ഗർഭനിരോധനമാർഗങ്ങൾ, പ്രസവം, പ്രസവ വേദന, പ്രസവശേഷം അങ്ങനെ തോന്നുന്ന സംശയങ്ങൾ എല്ലാം ശാസ്ത്രീയരീതിയിൽ solve ചെയ്യുന്ന സഹായം ലഭ്യമാക്കുക !!!

ചില രാജ്യങ്ങളിലേക്ക് പോകാൻ മെഡിക്കൽ ചെക്ക് അപ്പ്‌ ഒക്കെ ചെയ്യണം. വിവാഹം രണ്ട്‌ രാജ്യങ്ങൾ തമ്മിലാണെന്നു മനസ്സിലാക്കി ചില ടെസ്റ്റുകൾ ചെയ്യുക. ;) Must done are HIV/Hep B/VDRL/blood grouping etc. ഈ ടെസ്റ്റുകൾ ചെയ്ത് report കാണിക്കാമോ എന്ന് ചോദിച്ച ചിലർക്ക് പിന്നീട് വിവാഹാലോചനയേ വന്നിട്ടില്ലാത്രേ ;) ;) ;) so, you can try. 
മതം വിഷമാണെന്ന് തിരിച്ചറിയുന്ന ആളുകൾ അത്തരക്കാരെ മാത്രം വിവാഹം ചെയ്യാൻ ശ്രമിക്കുക. ഇല്ലെങ്കിൽ ചിലപ്പോൾ ചില ബുദ്ധിമുട്ടുകൾ വന്നേക്കാം ! സ്നേഹത്തിന് എല്ലാം സഹിക്കാൻ പറ്റും എന്ന വിശ്വാസം മുറുകെ പിടിക്കുന്നതോടൊപ്പം ചില മുറിവുകൾ ഒരിക്കലും ഉണങ്ങില്ലെന്ന സത്യവും തിരിച്ചറിയാൻ ശ്രമിക്കുക !

Planned ആയ ഗർഭധാരണം ആവാൻ മുൻകരുതലുകൾ എടുക്കുക. വിവാഹം കഴിഞ്ഞ് പരസ്പരം മനസ്സിലാക്കാൻ ഗർഭം ധരിക്കാത്ത കുറച്ച് മാസങ്ങൾ അത്യാവശ്യമാണ്. ഇല്ലാ എങ്കിൽ, ഗർഭധാരണവുമായി/പ്രസവവുമായി ബന്ധപ്പെട്ട മാനസികബുദ്ധിമുട്ടുകളിൽ ഇനിയങ്ങോട്ട് മനസിലാക്കാൻ താല്പര്യമില്ലാത്ത അവസ്ഥയിൽ എത്തിയേക്കാം!!!!

advertisment

News

Super Leaderboard 970x90