Kerala

പ്രസവത്തിന് ഇൻഷുറൻസ് കവറേജ് വരണം... ഒരു രോഗം പോലെ തന്നെ ഇതും പരിഗണിക്കപ്പെടേണ്ടതാണ്... വീണ ജെ എസ് എഴുതിയ കുറിപ്പ്

പ്രസവവും അബോർഷനും അനുബന്ധആരോഗ്യകാര്യങ്ങളും പരിഗണിക്കുന്ന ഇൻഷുറൻസ് കമ്പനികളെ മാത്രമേ ഇനി സ്ത്രീകൾ പരിഗണിക്കുകയുള്ളൂ എന്ന സമരം പോലും വരേണ്ടിയിരിക്കുന്നു !

പ്രസവത്തിന് ഇൻഷുറൻസ് കവറേജ് വരണം... ഒരു രോഗം പോലെ തന്നെ ഇതും പരിഗണിക്കപ്പെടേണ്ടതാണ്... വീണ ജെ എസ് എഴുതിയ കുറിപ്പ്

2014 ജൂണിലായിരുന്നു വിവാഹം. വിവാഹത്തിന് മുന്നേ IMAയുടെ ആരോഗ്യഇൻഷുറൻസ് എടുത്തു. പെണ്ണുങ്ങളുടെ വീട്ടുകാർ പ്രസവച്ചെലവ് എടുക്കുന്ന സിസ്റ്റത്തോടുള്ള എതിർപ്പായിരുന്നു ഇൻഷുറൻസ് പെട്ടെന്നെടുക്കാൻ കാരണമായത്. പ്രസവമടുത്തതോടെ IMA ഹെൽത്ത്‌ ഇൻഷുറൻസ് ബ്രാഞ്ചുമായി ബന്ധപ്പെട്ടപ്പോൾ ആണ് ഞാനാ നഗ്നസത്യം മനസ്സിലാക്കുന്നത്. പ്രസവവുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ഇൻഷുറൻസ് ഇല്ല. അതിനി സാധാരണ പ്രസവം ആയാലും ഒപ്പറേഷൻ ആയാലും ഒരു ഇൻഷുറൻസും ഇല്ലാ. വല്ലാതെ ഞെട്ടൽ ആയിരുന്നു. സെബാന്റെ അമ്മക്ക് അതിലേറെ ഞെട്ടൽ. ഫ്രാൻ‌സിൽ നേഴ്സ് ആയിരുന്നു ആന്റി. അവിടത്തെ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ആന്റി ഞെട്ടാൻ തുടങ്ങിയിട്ട് ദശാബ്ദങ്ങൾ മൂന്ന് ആയിരിക്കുന്നു !!! എന്തായാലും എന്റെ പ്രസവച്ചെലവ് ഞാനും സെബാനും ഞങ്ങളുടെ വീട്ടുകാരും ഒത്തുചേർന്നു നടപ്പിലാക്കി.

ഇതിനെപറ്റി വീണ്ടും ചിന്തിക്കുന്നത് ഒരു സുഹൃത്തിന്റെ അബോർഷനുമായി ബന്ധപ്പെട്ടാണ്. നിയമപരമായി അർഹതയുള്ള അബോർഷൻ ചെയ്യുന്നതിന് മുന്നേ അവൾ ഇൻഷുറൻസ് കമ്പനിയെ വിളിച്ചു. "അബോർഷനൊന്നും ഇൻഷുറൻസ് ഇല്ലെ"ന്നായിരുന്നു ഉത്തരം.

മൂന്നു വർഷം കടന്നു പോയതല്ലേ, എന്തേലും മാറ്റങ്ങൾ ഉണ്ടോ എന്നറിയാൻ ഇന്ന് രാവിലെ മുതൽ IMA, സ്റ്റാർ ഹെൽത്ത്‌ എന്നിവ അടക്കമുള്ള മൂന്ന് പ്രമുഖ ആരോഗ്യഇൻഷുറൻസുമായി ബന്ധപ്പെട്ട ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ടു.

പ്രസവത്തിന് ഇൻഷുറൻസ് കവറേജ് വരണം... ഒരു രോഗം പോലെ തന്നെ ഇതും പരിഗണിക്കപ്പെടേണ്ടതാണ്... വീണ ജെ എസ് എഴുതിയ കുറിപ്പ്

എന്റെ ചോദ്യം ഇതായിരുന്നു.

1.പ്രസവത്തിൽ മരിക്കുന്ന പെണ്ണിന്റെ കുടുംബത്തിനു വല്ല ഇൻഷുറൻസും ഉണ്ടോ? 
ഉത്തരം : "അങ്ങനെയൊന്നും ഇല്ലാ മാഡം."

എങ്ങനെയുണ്ട്??? സ്ത്രീ അമ്മയാണ് പെങ്ങളാണ് ആരാന്റെ മൊതലാണ് എന്നൊക്കെ പറച്ചില് മാത്രേ ഉള്ളൂ. മനസിലായില്ലേ. ഗവണ്മെന്റ് ആശുപത്രിയിൽ മാത്രമാണ് പ്രസവിച്ച സ്ത്രീക്ക് തുച്ഛമാണെങ്കിലും പൈസ കൊടുക്കുന്നത്. അതുതന്നെ വലിയ ആശ്വാസം !

ഏത് പ്രസവവും എപ്പോൾ വേണമെങ്കിലും സങ്കീർണമാവാം എന്ന വസ്തുത പരിഗണിച്ചു, പ്രസവത്തിൽ മരണപ്പെടുന്ന സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരതുക നൽകേണ്ടതാണ്. കേരളത്തിന്റെ മാതൃമരണനിരക്ക് ലക്ഷത്തിൽ 46 ആണെന്നിരിക്കെ ഈ ചെറിയ ശതമാനം കുടുംബങ്ങൾക്കെങ്കിലും ജീവന്റെ വിലയുടെ ഒരു കുഞ്ഞു ശതമാനം നൽകേണ്ടതാണ്. പ്രസവത്തിൽ മരിച്ച അമ്മയുടെ ജീവിക്കുന്ന കുഞ്ഞിന് അതിന്റെ ഒരു മുഖ്യആശ്രയം ആണ് നഷ്ടപ്പെട്ടത് എന്ന് മനസ്സിലാക്കി ന്യായമായ നഷ്ടപരിഹാരം നൽകേണ്ടത് തന്നെയാണ്.

പലവീടുകളിലും ഒരു ബാധ്യത ഒഴിവാക്കാനെന്നവണ്ണം നടക്കുന്ന വിവാഹമെന്ന പരിക്കിൽ നിന്നും മാതൃമരണമെന്ന കുരുക്കിലേക്ക് വീഴുന്ന സ്ത്രീജന്മങ്ങൾക്ക് എന്ത് ഇൻഷുറൻസ് അല്ലേ??

പ്രസവത്തിന് ഇൻഷുറൻസ് കവറേജ് വരണം... ഒരു രോഗം പോലെ തന്നെ ഇതും പരിഗണിക്കപ്പെടേണ്ടതാണ്... വീണ ജെ എസ് എഴുതിയ കുറിപ്പ്

2.പ്രസവത്തിന് ഇൻഷുറൻസ് കവറേജ് ഉണ്ടോ? 
ഉത്തരം : "ഇല്ലാ, ഗർഭത്തെ ഒരു രോഗമായി കണക്കിലെടുക്കുന്നില്ല". 
സ്റ്റാർ ഹെൽത്ത്‌ റെപ്രെസെന്ററ്റീവ് പറഞ്ഞത് ഇപ്രകാരം. "ഇൻഷുറൻസ് എടുത്ത് നാല് വർഷം കഴിഞ്ഞാൽ മൊത്തം ചെലവിന്റെ കുറച്ച് ഭാഗം, മാക്സിമം പതിനഞ്ചായിരം രൂപ കൊടുക്കാറുണ്ട്. "

അപ്പോ next പ്രസവത്തിനോ എന്ന ചോദ്യത്തിന്, "അത് രണ്ടു വർഷത്തിന് ശേഷം മാത്രമാണെങ്കിൽ വീണ്ടും കൊടുക്കും". കുട്ടികളെ സ്പേസിങ് ചെയ്യുന്നതിന് ആരോഗ്യപ്രവർത്തകരരേക്കാൾ ശുഷ്കാന്തിയുള്ളവർ ഇൻഷുറൻസ്കാർ ആണെന്ന് ഇന്ന് മനസിലായി!
അപ്പോ അടുത്ത പ്രസവമോ എന്ന് ചോദിക്കാൻ എനിക്ക് തോന്നിയുമില്ല. നിങ്ങളാരെങ്കിലും അന്വേഷിച്ചു പറയുക.

Anyway, ഈ ഓഫർ ലഭിക്കാൻ ഇൻഷുറൻസ് എടുത്ത് നാലുവർഷത്തേക്കു ഗർഭം മാറ്റിവെക്കൂ !!

പ്രസവത്തിന് ഇൻഷുറൻസ് കവറേജ് വരണമെന്ന് തന്നെയാണ് എനിക്ക് പറയാൻ ഉള്ളത്. ഒരു രോഗം പോലെ തന്നെ ഇതും പരിഗണിക്കപ്പെടേണ്ടതാണ്. നാൾക്കു നാൾ വർധിച്ചുവരുന്ന ചികിത്സാചെലവ് പരിഗണിക്കുമ്പോൾ ഇൻഷുറൻസ് എന്ന ഓപ്ഷൻ പോലും ഇല്ലാത്ത അവസ്ഥ വൃത്തികേടാണ്.
നിലവിൽ കുടുംബത്തിന്റെ ആശ്രയമായ വ്യക്തി മരിക്കുമ്പോൾ ഇരുപതിനായിരം രൂപയാണ് ആ വ്യക്തിയുടെ ആശ്രിതകുടുംബത്തിനു ദേശീയകുടുംബക്ഷേമവകുപ്പ് വഴി ലഭിക്കുന്നത്. സാമ്പത്തികാശ്രയം മാത്രമേ ഇവിടെ കണക്കിലെടുക്കുന്നുള്ളൂ.

പ്രസവവും അബോർഷനും അനുബന്ധആരോഗ്യകാര്യങ്ങളും പരിഗണിക്കുന്ന ഇൻഷുറൻസ് കമ്പനികളെ മാത്രമേ ഇനി സ്ത്രീകൾ പരിഗണിക്കുകയുള്ളൂ എന്ന സമരം പോലും വരേണ്ടിയിരിക്കുന്നു !

NB: താഴെ ഉള്ള കമന്റുകൾ വായിക്കുക. ഉപകാരപ്രദമാകുന്ന സ്ത്രീസൗഹാർദ്ദപരമായ ഇൻഷുറൻസ് കമ്പനികളെകുറിച്ച് ചിലർ എഴുതിയിട്ടുണ്ട്. ദയവുചെയ്ത് അത്തരം കമ്പനികളെ മാത്രം പ്രോത്സാഹിപ്പിക്കുക.

advertisment

News

Related News

    Super Leaderboard 970x90