Life Style

ദുരന്തബാധിതപ്രദേശങ്ങളിൽ സ്ത്രീകളുടെ പ്രത്യുല്പാദനപരമായ സ്വയംനിർണയാവകാശം സംബന്ധിച്ച കാര്യങ്ങൾ വളരെയധികം പ്രാധാന്യത്തോടെ എടുക്കേണ്ടതാണ്... വീണ ജെ എസ് എഴുതിയ കുറിപ്പ്

ശാസ്ത്രീയഗർഭനിരോധനമാർഗങ്ങളെക്കുറിച്ച് ജനങ്ങൾക്ക്‌ അറിവും ബോധവും നൽകാൻ ഇതിലും വലിയ ഒരു അവസരം വേറെയില്ല. നിലവിലുള്ള സാഹചര്യങ്ങളിൽ, ഒന്നു കരകയറും മുന്നേ ഒരു പുതിയ കുഞ്ഞ് കുടുംബത്തിലോട്ട് വരുന്നത് താത്കാലികമായി ഒഴിവാക്കുന്നതിന്റെ ആവശ്യം പറഞ്ഞുകൊടുക്കേണ്ടതാണ്. ഒരു കുഞ്ഞുവരുമ്പോൾ എല്ലാം ശരിയാകും എന്ന മൂഢബോധം ഒരിക്കലും നൽകാതിരിക്കുക. ദുരന്തമുഖം നേരിട്ട് അനുഭവിച്ച സ്ത്രീകൾ, അതിന്റെ അനന്തരഫലം അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകൾ എന്നിവർ ഗർഭഛിദ്രം ആവശ്യപ്പെട്ടാൽ നിയമപരമായത് അനുവദിക്കുക തന്നെ ചെയ്യുക എന്ന രീതിയിലേക്ക് ആരോഗ്യപ്രവർത്തകർ ഉയരേണ്ടതുണ്ട്.

ദുരന്തബാധിതപ്രദേശങ്ങളിൽ സ്ത്രീകളുടെ പ്രത്യുല്പാദനപരമായ സ്വയംനിർണയാവകാശം സംബന്ധിച്ച കാര്യങ്ങൾ വളരെയധികം പ്രാധാന്യത്തോടെ എടുക്കേണ്ടതാണ്... വീണ ജെ എസ് എഴുതിയ കുറിപ്പ്

ഈ സമയം അത്തരം കാര്യങ്ങൾ പറയാൻ ബുദ്ധിമുട്ടുണ്ട്. എന്നാൽ ജൈവപരമായ ചോദനകൾക്ക് ദുരന്തം ഒരിക്കലും ഒരു വിലങ്ങുതടി അല്ല എന്ന കാര്യം നമ്മൾ ഓർക്കുക തന്നെ വേണം.

ക്യാമ്പുകളിലേക്ക് നമ്മൾ സാനിറ്ററി പാഡുകൾ എത്തിച്ചു കൊടുത്തു. അത് ഇനിയും ആവശ്യമുള്ള, പാവപ്പെട്ട ജനങ്ങളിലേക്ക് എത്തിക്കേണ്ടിവരും എന്ന് ഓർക്കുക. കോന്നിയിലെ ഉൾപ്രദേശം സന്ദർശിച്ചപ്പോൾ അവിടെയുള്ള സ്ത്രീകൾക്ക് പറയാൻ ഉണ്ടായിരുന്നതും വ്യത്യസ്തകഥകൾ അല്ല. നിറഞ്ഞൊഴുകുന്ന പുഴകൾ വർഷത്തിൽ മൂന്നുമാസത്തോളം തങ്ങളെ മറ്റുഭാഗങ്ങളിൽ നിന്ന് വേർപിരിച്ചു നിർത്തുന്ന അട്ടപ്പാടിയിലെ സ്ത്രീകൾക്കും പറയാനുണ്ടായിരുന്നത് ഒരേ കാര്യമായിരുന്നു. ഒരു പ്രളയം വരുമ്പോഴാണ് എല്ലാ വർഷവും ഇതേ ദുരിതം അനുഭവിക്കുന്ന മലയോരമേഖലകളിലെ ആദിവാസിസ്ത്രീജീവിതങ്ങൾ നമുക്കുമുന്നിൽ വീണ്ടും വീണ്ടും പേടിസ്വപ്നമാവുന്നത്. കാശില്ലാത്തത് കൊണ്ട് സാനിറ്ററി പാഡുകൾ വാങ്ങാൻ കഴിയാത്തവരാണ് ഇവരിൽ പലരും. വളരെ ഉൾപ്രദേശമാകയാൽ സർവീസുകൾ എത്തിച്ചേരാനുള്ള പ്രായോഗികബുദ്ധിമുട്ടുകൾ മറക്കുന്നില്ല. എങ്കിൽപ്പോലും ഇതിൽ ഒരു പരിഹാരം ഉണ്ടാവേണ്ടതാണ്.

ദുരന്തബാധിതപ്രദേശങ്ങളിൽ സ്ത്രീകളുടെ പ്രത്യുല്പാദനപരമായ സ്വയംനിർണയാവകാശം സംബന്ധിച്ച കാര്യങ്ങൾ വളരെയധികം പ്രാധാന്യത്തോടെ എടുക്കേണ്ടതാണ്... വീണ ജെ എസ് എഴുതിയ കുറിപ്പ്

പകുതിയിൽ അധികം പേർക്കും വേണ്ടത്ര ലൈംഗികവിദ്യാഭ്യാസമില്ലാത്ത നാട്ടിൽ അശാസ്ത്രീയമായ പ്രകൃതിദത്തഗർഭനിരോധനമാർഗങ്ങൾ ഉപയോഗിക്കുക വഴി പലപ്പോഴും ആഗ്രഹിക്കാത്ത ഗർഭങ്ങൾ ഉണ്ടാകുന്നതും അവ തുടരേണ്ടിവരുന്നതും കഷ്ടമാണ് . പ്രളയനാന്തരകാലത്ത് ആതുരസേവനരംഗം സ്വാഭാവികമായും പകർച്ചവ്യാധികളും മറ്റുകാര്യങ്ങളും നോക്കുന്ന തിരക്കിൽ ആവുന്നത് സ്വാഭാവികം. എന്നാൽ IAWG, WHO പഠനങ്ങൾ പ്രകാരം ദുരന്താനന്തരകാലഘട്ടത്തിൽ ഫാമിലി പ്ലാനിങ് സംവിധാനം കൂടുതൽ ശക്തിപ്പെടേണ്ടത് അത്യാവശ്യമാണ്. 

Fertility rate കൂടിയ രാജ്യങ്ങളിലെ പഠനങ്ങൾ ആണ് മിക്കതും എന്നുവെച്ചു നമ്മുടെ നാട്ടിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കരുത്. നിലവിലുള്ള ബൗദ്ധിക-വിദ്യാഭാസസാഹചര്യങ്ങളിൽ ദുരന്താനന്തരം ഒരു സമൂഹം അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്നുപോയേക്കാം എന്നത് മറന്നുപോകരുത്. പഠനങ്ങൾ സൂചിപ്പിക്കുംപോലെ ഗാർഹികലൈംഗികഅതിക്രമങ്ങൾ പോലും വർധിക്കുന്ന ഒരു സമയമാകും ഇത്. പ്രളയം കഴിഞ്ഞു വീട് വൃത്തിയാക്കുക, പുനരധിവാസപ്രവർത്തനങ്ങൾ നടക്കുക തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ നിർവഹിക്കുന്ന ഘട്ടത്തിൽ ഗർഭനിരോധനത്തെപറ്റിയും പ്രതുല്പാദനത്തെപ്പറ്റിയും പറയുന്നതെന്തിന് എന്ന ചോദ്യം തീർച്ചയായും ഉയർന്നേക്കാം. ജൈവികചോദനകളെ വികലമായ സംസ്കാരം വെച്ച് അളക്കാതിരുന്നാൽ ഈ ചോദ്യത്തെ നമുക്കില്ലാതാക്കാം.

ദുരന്തബാധിതപ്രദേശങ്ങളിൽ സ്ത്രീകളുടെ പ്രത്യുല്പാദനപരമായ സ്വയംനിർണയാവകാശം സംബന്ധിച്ച കാര്യങ്ങൾ വളരെയധികം പ്രാധാന്യത്തോടെ എടുക്കേണ്ടതാണ്... വീണ ജെ എസ് എഴുതിയ കുറിപ്പ്

ശാസ്ത്രീയഗർഭനിരോധനമാർഗങ്ങളെക്കുറിച്ച് ജനങ്ങൾക്ക്‌ അറിവും ബോധവും നൽകാൻ ഇതിലും വലിയ ഒരു അവസരം വേറെയില്ല. നിലവിലുള്ള സാഹചര്യങ്ങളിൽ, ഒന്നു കരകയറും മുന്നേ ഒരു പുതിയ കുഞ്ഞ് കുടുംബത്തിലോട്ട് വരുന്നത് താത്കാലികമായി ഒഴിവാക്കുന്നതിന്റെ ആവശ്യം പറഞ്ഞുകൊടുക്കേണ്ടതാണ്. ഒരു കുഞ്ഞുവരുമ്പോൾ എല്ലാം ശരിയാകും എന്ന മൂഢബോധം ഒരിക്കലും നൽകാതിരിക്കുക. ദുരന്തമുഖം നേരിട്ട് അനുഭവിച്ച സ്ത്രീകൾ, അതിന്റെ അനന്തരഫലം അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകൾ എന്നിവർ ഗർഭഛിദ്രം ആവശ്യപ്പെട്ടാൽ നിയമപരമായത് അനുവദിക്കുക തന്നെ ചെയ്യുക എന്ന രീതിയിലേക്ക് ആരോഗ്യപ്രവർത്തകർ ഉയരേണ്ടതുണ്ട്. 

ദുരന്തബാധിതപ്രദേശത്തെ സ്ത്രീകളുടെ വിഷാദരോഗത്തിന്റെ ഒരു പ്രധാനകാരണം പ്രതുല്പാദനസംബന്ധമായ കാര്യങ്ങളിൽ എടുക്കേണ്ട ആരോഗ്യരംഗത്തെ ആസൂത്രിതനീക്കങ്ങളുടെ അഭാവമാണെന്നു സുനാമിക്ക് ശേഷം ഈ കാര്യങ്ങളെ സംബന്ധിച്ചു നടന്ന പഠനത്തിൽ എടുത്തുപറയുന്നുണ്ട്. ഇക്കാര്യത്തിൽ ഏതെങ്കിലും രീതിയിൽ ഉള്ള പരിപാടികളോ കൂട്ടായ്മകളോ ഉണ്ടെങ്കിൽ സ്ത്രീകളോട് സംസാരിക്കാൻ ഞാൻ ഉണ്ടാവും എന്നറിയിക്കുന്നു.

സ്ത്രീകളുടെ എല്ലാ രീതിയിലുമുള്ള (ശാരീരിക/മാനസിക/പ്രത്യുല്പാദന/തൊഴിൽ/ഗാർഹിക/വിദ്യാഭ്യാസപരമായ) പുനരധിവാസവുമായി ബന്ധപ്പെട്ട് ജെൻഡർ അഡ്വൈസർ Dr T K ആനന്ദി അഭിപ്രായങ്ങൾ ആരായുന്നുണ്ട്. വിലയേറിയ നിർദേശങ്ങൾ അയക്കേണ്ട മെയിൽ ഐഡി ഇതാണ്.
genderadvisor2017@gmail.com

advertisment

News

Super Leaderboard 970x90