Health

പ്രസവിച്ച സ്ത്രീകൾ ധാരാളം വെള്ളം കുടിക്കണം...വെള്ളം ആരോഗ്യത്തിന് അത്യാവശ്യമാണ്....വീണ ജെ എസ് എഴുതിയ ലേഖനം

പ്രസവിച്ച സ്ത്രീകൾ, ഗർഭിണികൾ, പാലൂട്ടുന്നവർ, periods ഉള്ളവർ ഈ നാല് വിഭാഗക്കാരും ഒരുപാട് വെള്ളം കുടിക്കേണ്ടതാണ്. ഓപ്പറേഷൻ ആണെങ്കിൽ ഇത്രനേരത്തിനു ശേഷം വെളളം കുടിച്ചു തുടങ്ങാം എന്ന് ഡോക്ടർ പറയും. ഓരോ മുലയൂട്ടലിന് മുന്നേയും ശേഷവുമൊക്കെ വെളളം കുടിക്കേണ്ടതാണ്.

പ്രസവിച്ച സ്ത്രീകൾ ധാരാളം വെള്ളം കുടിക്കണം...വെള്ളം ആരോഗ്യത്തിന് അത്യാവശ്യമാണ്....വീണ ജെ എസ് എഴുതിയ ലേഖനം

കോഴിക്കോട് ഒരു ആശുപത്രിയിൽ ജോലി ചെയ്യുമ്പോഴാണ് നിഷയെ പരിചയപ്പെടുന്നത്. ഒട്ടും സുഖമില്ലാത്ത സാധാരണപ്രസവമൊക്കെ കഴിഞ്ഞ് (ഓപ്പറേഷൻ ആണേലും സുഖമില്ല ;) വേദന കണക്കിലെടുക്കുമ്പോൾ തമ്മിൽ ഭേദം സാധാ പ്രസവം എന്നേ ഉള്ളൂ.) കുഞ്ഞുമായി വീട്ടിൽ പോയ നിഷ എന്താണ് രണ്ടാം ദിവസം തിരിച്ചു വന്നത് എന്നത്ഭുതപ്പെട്ടിരിക്കുകയായിരുന്നു ഞാൻ. 

ചോദിച്ചപ്പോഴാണ് പറയുന്നത്. മൂത്രമൊഴിക്കുമ്പോൾ വല്ലാത്ത വേദനയും പുകച്ചിലും. പരിശോധിച്ചപ്പോൾ മൂത്രം നിറയെ പഴുപ്പും ചോരയും. As usual, രോഗവിവരങ്ങളിലേക്കു പോയി. അപ്പോഴാണ് മാരകമായ ആ കാര്യം അറിയുന്നത് !! പ്രസവിച്ച സ്ത്രീകൾ വെള്ളം കുറച്ചേ കുടിക്കാവൂ എന്ന് നിഷയുടെ വീട്ടിലെയും നാട്ടിലെയും പ്രമുഖ മുതിർന്ന സ്ത്രീകൾ പറഞ്ഞു കൊടുത്തിരിക്കുന്നത് ! 

പ്രസവിച്ച സ്ത്രീകൾ ധാരാളം വെള്ളം കുടിക്കണം...വെള്ളം ആരോഗ്യത്തിന് അത്യാവശ്യമാണ്....വീണ ജെ എസ് എഴുതിയ ലേഖനം

പിന്നെ പ്രസവിച്ച സ്ത്രീകളുടെ റൂമുകളിൽ റൗണ്ടസ്ന് പോകുമ്പോഴൊക്കെ പ്രസവശേഷം വെള്ളം കുടിക്കരുതെന്ന വിശ്വാസത്തെക്കുറിച്ച് ചോദിച്ചറിയാൻ തുടങ്ങി. ഒരുപാട് പേർക്ക് ഇതേ അഭിപ്രായമായിരുന്നു. പറഞ്ഞു മനസ്സിലാക്കാൻ ഇത്തിരി ബുദ്ധിമുട്ടിയിട്ടുണ്ട്. വയർ കൂടും, വയറു കുറയാൻ ആണ് കുറച്ച് വെള്ളമേ കുടിക്കാവൂ എന്ന് !!! 
Anyway, പ്രസവിച്ച സ്ത്രീകൾ, ഗർഭിണികൾ, പാലൂട്ടുന്നവർ, periods ഉള്ളവർ ഈ നാല് വിഭാഗക്കാരും ഒരുപാട് വെള്ളം കുടിക്കേണ്ടതാണ്. ഓപ്പറേഷൻ ആണെങ്കിൽ ഇത്രനേരത്തിനു ശേഷം വെളളം കുടിച്ചു തുടങ്ങാം എന്ന് ഡോക്ടർ പറയും. ഓരോ മുലയൂട്ടലിന് മുന്നേയും ശേഷവുമൊക്കെ വെളളം കുടിക്കേണ്ടതാണ്. 

പ്രസവിച്ച സ്ത്രീകൾ ധാരാളം വെള്ളം കുടിക്കണം...വെള്ളം ആരോഗ്യത്തിന് അത്യാവശ്യമാണ്....വീണ ജെ എസ് എഴുതിയ ലേഖനം

പ്രസവസമയത്തെ രക്തനഷ്ടം കാരണവും മറ്റു പ്രസവസംബന്ധമായ കാരണങ്ങളാലും ബ്ലഡ് പ്രഷർ കുറഞ്ഞിരിക്കാൻ ആണ് സാധ്യത. വേണ്ടത്ര വെള്ളം കുടിച്ചില്ലെങ്കിൽ അത് പാലുല്പാദനത്തെ ബാധിക്കാം. വെള്ളം കുടിക്കാത്തത് കൊണ്ടു വയർ കുറയില്ല. തുണി അമർത്തികെട്ടിയത് കൊണ്ടും/tummy ബെൽറ്റ്‌ കെട്ടിയതുകൊണ്ടും വയർ കുറയില്ല. വയർ കുറയാൻ വയറിനും ബാക്കിനും ഉള്ള വ്യായാമങ്ങൾ ചെയ്യണം. Expert opinion എടുക്കുക. പ്രസവശേഷം ആറാഴ്ചകൾക്കു മുന്നേ തുണി/tummy belt ഉപയോഗിച്ച് വയർ അമർത്തിക്കെട്ടുന്നത് ശാസ്ത്രീയമല്ല.

advertisment

Super Leaderboard 970x90