Kerala

ദളിത് സ്വത്വരാഷ്ട്രീയം എന്നത് ഒരു ചോയ്സ് ആണെന്നാണോ വിചാരിച്ചിരിക്കുന്നത്? അതൊരു ഗതികേടാണ്....

ദളിതരല്ലാതെ മറ്റാരും ഈ വിഷയം അഡ്രസ് ചെയ്യാൻ മുന്നോട്ട് വരാത്തത് കൊണ്ടാണ് ഇത് ദളിത് സംഘടനകൾ നടത്തുന്ന ദളിത് ഹർത്താലാകുന്നത്!മുഖ്യധാരാ കക്ഷികളോ മാധ്യമങ്ങളോ പൊതു സമൂഹമോ ഇത്രമേൽ ദളിത് വിരുദ്ധമായ ഒരു നിയമഭേദഗതിയെയോ വെടിവയ്പ്പിനെയോ വേണ്ട രീതിയിൽ ചർച്ച ചെയ്യാത്തത് കൊണ്ടാണ്!

ദളിത് സ്വത്വരാഷ്ട്രീയം എന്നത് ഒരു ചോയ്സ് ആണെന്നാണോ വിചാരിച്ചിരിക്കുന്നത്? അതൊരു ഗതികേടാണ്....

 "ഛേ.. കേരളത്തിലും ജാതി ഹർത്താൽ!"

കുറച്ച് ദിവസമായിട്ട് മനുഷ്യസ്നേഹികളായ പ്രിവിലേജ് വായകളിൽ നിന്നു വരുന്നതാണ്!

ദളിതരല്ലാതെ മറ്റാരും ഈ വിഷയം അഡ്രസ് ചെയ്യാൻ മുന്നോട്ട് വരാത്തത് കൊണ്ടാണ് ഇത് ദളിത് സംഘടനകൾ നടത്തുന്ന ദളിത് ഹർത്താലാകുന്നത്!
(അഡ്രസില്ലാത്ത സംഘടനകൾ എന്ന് കോടിയേരി ബാലകൃഷ്ണൻ വിശേഷിപ്പിച്ച അതേ സംഘടനകൾ)

മുഖ്യധാരാ കക്ഷികളോ മാധ്യമങ്ങളോ പൊതു സമൂഹമോ ഇത്രമേൽ ദളിത് വിരുദ്ധമായ ഒരു നിയമഭേദഗതിയെയോ വെടിവയ്പ്പിനെയോ വേണ്ട രീതിയിൽ ചർച്ച ചെയ്യാത്തത് കൊണ്ടാണ്!

ദളിത് സ്വത്വരാഷ്ട്രീയം എന്നത് ഒരു ചോയ്സ് ആണെന്നാണോ വിചാരിച്ചിരിക്കുന്നത്?
അതൊരു ഗതികേടാണ്.
തങ്ങൾക്ക് വേണ്ടി ഒരാളും സംസാരിക്കില്ലെന്ന തിരിച്ചറിവിൽ നിലനിൽപിനായുള്ള സമരമാണ്.

അതെങ്ങനാ "വിശന്നു" മരിച്ചു എന്നുറപ്പു വരുത്തിയല്ലേ നമ്മൾ കൂടെ നിൽക്കൂ!

സ്വത്വം കൊണ്ട് പൊള്ളലേറ്റ് ചത്തവർ ചത്തത് പോലും നമ്മളറിയില്ല!

advertisment

News

Super Leaderboard 970x90