Health

പശുവിൻപാൽ ഒരു കാരണവശാലും ഒരുവയസ്സു തികയാതെ മനുഷ്യക്കുഞ്ഞിന് കൊടുക്കരുത്....വീണ ജെ എസ് എഴുതിയ കുറിപ്പ്

പശുക്കുട്ടിയുടെ വളർച്ചക്കനുപൂരകമായാണ് പശുവിൻപാലിന്റെ ഘടന. അതിലടങ്ങിയിരിക്കുന്ന അളവിൽക്കൂടിയ കസ്സീൻ പ്രോടീൻ ദഹിപ്പിക്കാൻ കുഞ്ഞിന്റെ ശരീരത്തിനാവില്ല. മറ്റുഘടകങ്ങളാവട്ടെ, കുഞ്ഞിന്റെ കുഞ്ഞുവൃക്കകൾക്ക്‌ ഭാരമാവുകയും ചെയ്യും.

പശുവിൻപാൽ ഒരു കാരണവശാലും ഒരുവയസ്സു തികയാതെ മനുഷ്യക്കുഞ്ഞിന് കൊടുക്കരുത്....വീണ ജെ എസ് എഴുതിയ കുറിപ്പ്

ചിന്നുമോൾക്കു വെറും നാലുമാസം പ്രായമുള്ളപ്പോഴാണ് അമ്മ ദീപയ്ക്കു വല്ലാത്ത ക്ഷീണവും ശർദിയുമൊക്കെ തുടങ്ങുന്നത്. ഡോക്ടറെ കണ്ടുനോക്കിയപ്പോഴാണ് വീണ്ടും ഗർഭിണി ആണെന്നറിയുന്നത്. പ്രസവം കഴിഞ്ഞപ്പോ ആശുപത്രിയിൽ നിന്ന് ദീപയോട് ഗർഭനിരോധനത്തെക്കുറിച്ച് പറഞ്ഞെങ്കിലും ദീപ അതത്ര കാര്യമാക്കിയില്ല. മാസക്കുളി ഇല്ലാലോ, അപ്പോ പിന്നെ എന്ത് എന്നായിരുന്നു ചിന്ത. 
എന്തായാലും ഗർഭം തുടർന്നു. ഗർഭകാലത്തു മുലയൂട്ടിയാൽ വയറ്റിലുള്ള കുഞ്ഞിന് മോശമാണെന്നു പറഞ്ഞ് എല്ലാരും മൂത്ത കുഞ്ഞിന്റെ കഞ്ഞിയിൽ പാറ്റയിട്ടു !!!!


പിന്നെയങ്ങോട്ട് ചിന്നുമോളുടെ വളർച്ചയെപ്പറ്റി ആയി എല്ലാരുടെയും ചർച്ച. ഒടുക്കം തീരുമാനം ആയി. എല്ലുകളുടെ വളർച്ചക്ക് ഏറ്റവും ഉത്തമമായ പശുവിൻ പാൽ മതി ഇനി മുതൽ ചിന്നുമോൾക്കെന്ന് !!

പശുവിൻപാൽ ഒരു കാരണവശാലും ഒരുവയസ്സു തികയാതെ മനുഷ്യക്കുഞ്ഞിന് കൊടുക്കരുത്....വീണ ജെ എസ് എഴുതിയ കുറിപ്പ്

പശുവിൻപാൽ കുടിച്ചുതുടങ്ങിയ ആദ്യത്തെ രണ്ടുമൂന്നു ദിവസങ്ങളിൽ ചിന്നു നന്നായി ഉറങ്ങി, കളിച്ചു. പക്ഷേ പിന്നെയങ്ങോട്ട് ആകെ പ്രശ്നം. വയറു നിറയെ ഗ്യാസ് വന്നു വീർത്തപോലായി. വയറ്റിന്നു കുറു കുറു ശബ്ദം കേൾക്കാൻ തുടങ്ങി. രണ്ടുദിവസത്തേക്കു ശോധന നിന്നു. പിന്നെ വെള്ളം പോലെയായി മലവിസർജനം ! വയറുവേദന കൊണ്ടാവും, ചിന്നു ആകെ കരച്ചിൽ. ഒരുദിവസം കൂടെ കഴിഞ്ഞപ്പോൾ മലത്തോടൊപ്പം രക്തവും പോയിത്തുടങ്ങി. ആശുപത്രിയിലോട്ട് കൊണ്ടുപോയി. പശുവിൻപാൽ കൊടുക്കൽ നിർത്തി ഫോർമുല മിൽക്ക് സ്റ്റാർട്ട്‌ ചെയ്തു. Breast feeding തുടരാനും നിർദേശിക്കപ്പെട്ടു. ചിന്നുമോൾ വീണ്ടും ചിരിച്ചു. പാൽനിറഞ്ഞു വിങ്ങി വേദനിച്ച ദീപയ്ക്കും ആശ്വാസം. 

പശുവിൻപാൽ കുഞ്ഞുകുടൽമാലകളെ irritate ചെയ്തതായിരുന്നു രക്തം കലർന്ന മലത്തിനു കാരണമായത് ! കുറേ രക്തം പോയിരുന്നെങ്കിൽ ജീവനുതന്നെ ഭീഷണിയാവുമായിരുന്നു. ചിലപ്പോൾ ഈ രക്തംപോകൽ കണ്ണുകൾക്ക്‌ കാണാൻ പറ്റാത്തവിധം ചെറുതായിരിക്കും. Microscopically detectable bleeding. ഇങ്ങനെയാണെങ്കിൽ, കുറേക്കാലത്തിനുശേഷം വിളർച്ചയും വളർച്ചക്കുറവും ആയിട്ടാവും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. ചിന്നുവിന്റെ ഭാഗ്യത്തിന് അപകടനില ഉണ്ടായില്ല.

പശുവിൻപാൽ ഒരു കാരണവശാലും ഒരുവയസ്സു തികയാതെ മനുഷ്യക്കുഞ്ഞിന് കൊടുക്കരുത്....വീണ ജെ എസ് എഴുതിയ കുറിപ്പ്

പശുവിൻപാൽ ഒരു കാരണവശാലും ഒരുവയസ്സു തികയാതെ മനുഷ്യക്കുഞ്ഞിന് കൊടുക്കരുത്. അമ്മക്ക് പാൽ കുറവാണെങ്കിൽ അതുറപ്പ് വരുത്താൻ ഡോക്ടറെ കാണുക. ആവശ്യമെങ്കിൽ ഡോക്ടർ breastmilk formula തരും. ഡോക്ടർ നിർദ്ദേശിച്ച ക്രമത്തിൽ മാത്രം അത് കുഞ്ഞിന് നൽകുക. നിർദേശിച്ചപ്രകാരമല്ലെങ്കിൽ അത് വയറിളക്കത്തിനോ മലബന്ധത്തിനോ കാരണമാകാം. ശരീരവളർച്ചയെയും ബാധിക്കാം. 

പശുക്കുട്ടിയുടെ വളർച്ചക്കനുപൂരകമായാണ് പശുവിൻപാലിന്റെ ഘടന. അതിലടങ്ങിയിരിക്കുന്ന അളവിൽക്കൂടിയ കസ്സീൻ പ്രോടീൻ ദഹിപ്പിക്കാൻ കുഞ്ഞിന്റെ ശരീരത്തിനാവില്ല. മറ്റുഘടകങ്ങളാവട്ടെ, കുഞ്ഞിന്റെ കുഞ്ഞുവൃക്കകൾക്ക്‌ ഭാരമാവുകയും ചെയ്യും. പശുവിൻപാൽ കൊടുത്താൽ അത് കുഞ്ഞു കഴിക്കുന്ന മറ്റു ഭക്ഷണത്തിൽ നിന്നുള്ള ഇരുമ്പ്ആഗിരണം തടയുകയും ചെയ്യും. 

ഒരു വയസ്സ് പൂർത്തിയാവുന്നതോടെ കുഞ്ഞിന്റെ ദഹനവ്യവസ്‌ഥ വികസിക്കുകയും പശുവിൻപാലിനെ ദഹിപ്പിക്കാനുള്ള കഴിവുണ്ടാവുകയും ചെയ്യുന്നു. ഇരുപത്തെട്ടാംദിനപിറന്നാൾ എന്നൊക്കെ പറഞ്ഞ് നടത്തുന്ന ചടങ്ങുകളിൽ പത്തും ഇരുപതും പേർ ഓരോ സ്പൂൺ കാച്ചിയ പശുവിൻപാൽ കുഞ്ഞിന്റെ വായിലോട്ടു ഒഴിച്ചുകൊടുക്കുന്നതുപോലും ഒഴിവാക്കുക. വയറുവേദനക്കെന്നും പറഞ്ഞ് കൊടുക്കുന്ന അശാസ്ത്രീയമായ ഒരമരുന്നും കൊടുക്കരുത്. കുഞ്ഞിന്റെ പ്രശ്നങ്ങൾക്ക് ഡോക്ടറെ സമീപിക്കുക.

പശുവിൻപാൽ ഒരു കാരണവശാലും ഒരുവയസ്സു തികയാതെ മനുഷ്യക്കുഞ്ഞിന് കൊടുക്കരുത്....വീണ ജെ എസ് എഴുതിയ കുറിപ്പ്

കുഞ്ഞിന് പാലൂട്ടുന്ന അമ്മമാർ ആണ് ദിവസവും ഒന്നര ലിറ്ററോളം പശുവിൻപാൽ കുടിക്കേണ്ടത്. അമ്മയുടെ എല്ലുകളാണ് ഈ സമയത്ത് സംരക്ഷിക്കപ്പെടേണ്ടത് ! മറക്കരുത്.

NB: പ്രസവശേഷം കുഞ്ഞിന് പാൽ കൊടുക്കുന്നതിന്റെ ഭാഗമായി അമ്മയ്ക്കുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ കാരണം കുറേ മാസങ്ങളിലേക്കു ആർത്തവം ഉണ്ടായെന്നു വരില്ല. ആർത്തവം ഉണ്ടായില്ലെങ്കിൽ പോലും ovulation നടക്കാം. So, പ്രസവശേഷം, യോനീസ്രവം നിന്ന് (ആറോളം ആഴ്ചകൾക്കു ശേഷം)കഴിഞ്ഞ് സെക്സ് പുനരാരംഭിക്കുമ്പോൾ നിർബന്ധമായും ഗർഭനിരോധനം ഉറപ്പുവരുത്തുക. 

ഒരു പ്രസവത്തിനു ശേഷം നാലോ അഞ്ചോ മാസങ്ങൾ ആർത്തവം ഇല്ലാതെ കഴിഞ്ഞ് വയറു വീർത്തപ്പോൾ മാത്രം ഗർഭം അറിഞ്ഞവർ കുറവല്ല നമ്മുടെ നാട്ടിൽ. പ്രസവശേഷം ആർത്തവം തിരിച്ചുവരാനുള്ള സമയം കൃത്യമായി പറയാനൊക്കില്ല. കുറച്ച് മാസങ്ങൾ മുതൽ ഒന്നൊന്നര വർഷം വരെയോ, ചിലരിൽ കുഞ്ഞ് പാലുകുടി തുടരുംവരെയോ ആർത്തവമില്ലായ്മ തുടരാം. ഈ കാലയളവിന്റെ ദൈർഘ്യം കൂടുംതോറും ഹോർമോണൽ പ്രശ്നങ്ങൾ കാരണം അമിതമായ വിയർപ്പ്, ചൂട് താങ്ങാൻ ബുദ്ധിമുട്ട്, ക്ഷീണം, വെപ്രാളം എന്നിങ്ങനെ പല പ്രശ്‌നങ്ങൾ ഉണ്ടാവാം. കൂടുതലായാൽ ഡോക്ടറെ കാണുക. ആർത്തവം തിരിച്ചു വരുന്നതോടെ മിക്ക പ്രശ്നങ്ങളും ശെരിയാവും.

advertisment

Super Leaderboard 970x90