Health

കരിമ്പനി: ആദിവാസി ശോചനീയാവസ്ഥയുടെ മറ്റൊരു മുഖം

തൊലിപ്പുറമേയുള്ള കറുത്ത പാടുകളും മുഴകളും, പനി, ക്ഷീണം, വിളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ, കരിമ്പനി മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമല്ല. ചികിത്സക്കായി പെന്റാമിഡിൻ,, ആം ഫോറ്റെറിസിൻ തുടങ്ങി, മരുന്നുകൾ ലഭ്യവുമാണ്.

കരിമ്പനി: ആദിവാസി ശോചനീയാവസ്ഥയുടെ മറ്റൊരു മുഖം

കൊല്ലം ജില്ലയിലെ കുളത്തുപ്പുഴക്കടുത്തുള്ള വില്ലുമല ആദിവാസി മേഖലയിലെ 38 വയസ്സുള്ള ആദിവാസിയുവാവിന് കേരളത്തിൽ വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന കരിമ്പനി (Kala Azar) എന്ന രോഗം പിടിപെട്ടതായി സ്ഥിരീച്ചിരിക്കുന്നു. ലീഷ് മാനിയാസിസ് (Leishmaniasis) എന്ന രോഗത്തിന്റെ ഒരു വകഭേദമാണ് കരിമ്പനി.

ത്വക്കിനേയും ആന്തരാവയവയങ്ങളെയും ബാധിക്കുന്ന രോഗമാണ് ലീഷ് മാനിയാസിസ്. ത്വക്കിൽ രോഗ ലക്ഷണം കാണുമ്പോൾ ക്യുട്ടേനിയസ് ലീഷ് മാനിയസസ് (Cutaneous Leishmaniasis) എന്നും ആന്തരാവയവങ്ങളായ കരൾ, പ്ലീഹ, മജ്ജ എന്നിവയെ ബാധിക്കുമ്പോൾ വിസറൽ ലീഷ് മാനിയസിസ് (Visceral Leishmaniasis) എന്നും ഈ രോഗത്തിനെ വിശേഷിപ്പിക്കുന്നു. വിസറൽ ലീഷ് മാനിയാസിസിനെയാണ് കാല അസാർ (കരിമ്പനി) എന്ന് വിളിക്കുന്നത്. പനിയോട് കൂടി ത്വക്കിൽ കറുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നതു കൊണ്ടാണ് കരിമ്പനി എന്ന് പേരിൽ രോഗം അറിയപ്പെടാൻ കാരണം.

കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള പൊടിമണ്ണിൽ മുട്ടയിട്ട് വിരിയുന്ന മണലീച്ചകളാണ് (Sand Fly) രോഗം പരത്തുന്നത്. മണലീച്ചയുടെ ശരീരത്തിലുള്ള ട്രിപ്പനസോം വംശത്തിൽ പെട്ട ലീഷ് മാനിയ പ്രോട്ടോസോവകളാണ് രോഗകാരണം.. മണലീച്ച മനുഷ്യരെ കടിക്കുമ്പോൾ ലീഷ് മാനിയ പാരസൈറ്റുകൾ മനുഷ്യ ശരീരത്തിൽ പ്രവേശിച്ച് രോഗപ്രതിരോധ കോശങ്ങളായ മാക്രോഫാജുകളിൽ കടന്ന് കൂടി അവയെ നശിപ്പിച്ച് മറ്റ് ശരീരാവയവങ്ങളിലേക്ക് വ്യാപിക്കുകയും രോഗലക്ഷണങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

കരിമ്പനി: ആദിവാസി ശോചനീയാവസ്ഥയുടെ മറ്റൊരു മുഖം

തൊലിപ്പുറമേയുള്ള കറുത്ത പാടുകളും മുഴകളും, പനി, ക്ഷീണം, വിളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ, കരിമ്പനി മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമല്ല. ചികിത്സക്കായി പെന്റാമിഡിൻ,, ആം ഫോറ്റെറിസിൻ തുടങ്ങി, മരുന്നുകൾ ലഭ്യവുമാണ്. അത്കൊണ്ട് നിപ വൈറസ് രോഗത്തിന്റെയും മറ്റും കാര്യത്തിലേന്ന പോലെ ഭയാശങ്കകളുടെ ആവശ്യമില്ല. മണലീച്ചകളെ നശിപ്പിക്കയും അവ വളരുന്ന ചുറ്റുപാടുകൾ ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് പ്രധാന പ്രതിരോധ മാർഗ്ഗം. പൈറിത്രോയിഡ്, സൈഫ്ലൂത്രിൻ തുടങ്ങിയ കീടനാശിനികളടങ്ങിയ ലായനികൾ മണലീച്ചകളെ നശിപ്പിക്കാൻ ഉപയോഗിക്കാം.

ഇന്ത്യയിൽ ബീഹാർ, ബംഗാൾ, ജാർഖണ്ഡ്, ഉത്തര പ്രദേശ്, ആസാം തുടങ്ങി പല സംസ്ഥാനങ്ങളിലും ലീഷ് മാനിയാസിസ് കാണപ്പെടുന്നുണ്ട്. ഇതിനു പുറമേ ഇന്ത്യയുമായി ഈ രോഗത്തിന് പല അഭേദ്യ ബന്ധങ്ങളുമുണ്ട്. ഇന്ത്യൻ മെഡിക്കൽ സർവീസിൽ സേവന മനുഷ്ടിച്ചിരുന്ന പത്തോളജിസ്റ്റുകളായ വില്യം ലീഷ്മാനും (William Leishman :1865-1926), ചാൾസ് ഡോണോവാനുമാണ് (Charles Donovan MD 1863–1951), അന്യോന്യം ബന്ധപ്പെടാതെയുള്ള സ്വതന്ത്രമായ ഗവേഷണങ്ങളിലൂടെ ലിഷ്മാൻ പാരസൈറ്റുകളെ മനുഷ്യ ശരീരകോശങ്ങളിൽ നിന്നും വേർതിരിച്ചെടുത്തത്. അങ്ങിനെയാണ് പാരസൈറ്റിന് ലീഷ് മാനിയ എന്ന പേരു ലഭിച്ചത്. ലീഷ് മാൻ ഡം ഡമിൽ വച്ച് തന്റെ നിഗമനത്തിലെത്തിയത് കൊണ്ട് ലീഷ് മാനിയാസിസിനെ ഡം ഡം പനി (Dum Dum Fever) എന്നും വിളിക്കാറുണ്ട്. മനുഷ്യ കോശങ്ങളിൽ കാണപ്പെടുന്ന ലീഷ്മാൻ പാരസൈറ്റുകളെ ലീഷ് മാൻ ഡോണോവാൻ ബോഡീസ് എന്ന് ഇന്ത്യയിൽ മലേറിയ രോഗത്തെ പറ്റി പഠനം നടത്തിയ റൊണാഡൾഡ് റോസ് (Ronald Ross 1857-1932) പിന്നീട് നാമകരണം ചെയ്തു. . ഇന്ത്യയിൽ വച്ച് കണ്ടെത്തിയത് കൊണ്ടാണ്. ഹിന്ദിയിലെ കാലാ (കറുപ്പ്) അസാർ ( പനി) എന്ന വാക്കുകളിൽ നിന്നും വിസറെൽ ലീഷ്മാനിയാസിസിന് കാലാ അസാർ എന്ന പേരു ലഭിച്ചത് 

കരിമ്പനി: ആദിവാസി ശോചനീയാവസ്ഥയുടെ മറ്റൊരു മുഖം

കേരളത്തിൽ 1988, 1990, 1995 എന്നീ വർഷങ്ങളിലായി ഏതാനും ക്യുട്ടേനിയസ് ലീഷമാനിയാസ് കേസുകളും 2003 ലും 2016 ലും രണ്ട് വിസറൽ ലീഷ് മാനിയാസിസ് കേസുകൾ വീതവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിൽ മിക്ക കേസുകളും ആദിവാസി കോളനികളിലാണ് കണ്ടെത്തിയതെന്നത് പ്രത്യേകം ശ്രദ്ധയർഹിക്കുന്നുണ്ട്. 1990 ലും 2016 ലും മലപ്പുറത്തെ നിലമ്പൂരിലുള്ള ആദിവാസികോളനികളിലുള്ളവരെയാണ് രോഗം ബാധിച്ചത്. ഇപ്പോൾ തിരുവനന്തപുരത്തും ആദിവാസി കോളനിയിലെ യുവാവിനാണ് രോഗം ബാധിച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടന സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥയും പോഷണക്കുറവും താമസ സൌകര്യമില്ലായമയും ശുചിത്വമില്ലാത്ത ചുറ്റുപാടുകളുമാണ് ലീഷ് മാനിയാസിസിന്റെ പ്രധാന കാരണങ്ങളെന്ന് ചൂണ്ടികാട്ടിയിട്ടുണ്ട്. കേരളത്തിലെ ആദിവാസികളുടെ ദുസ്സഹമായ ജീവിതസാഹചര്യങ്ങളാണ് കരിമ്പനി പോലുള്ള രോഗാവസ്ഥക്കും കാരണമെന്ന് വ്യക്തമാണ് .

ഇപ്പോൾ കണ്ടെത്തിയ കരിമ്പനി രോഗത്തെ കേവലം പൊതു ജനാരോഗ്യ പ്രശ്നമായി മാത്രം ചുരുക്കി കാണരുത്. ആദിവാസി ജനസമൂഹം നേരിട്ടുവരുന്ന അതി ശോചനീയമായ സാമൂഹ്യവസ്ഥയുടെ ഫലമാണെന്ന് കൂടി വിലയിരുത്തേണ്ടതാണ്. വർധിച്ച നവജാത ശിശുമരണങ്ങൾ പോലെ അട്ടപ്പാടിയിലെ ആദിവാസികൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങ:ളുടെ മറ്റൊരു മുഖമാണ് ഇപ്പോൾ മറ്റൊരു ആദിവാസികോളനിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട കരിമ്പനി എന്ന് തിർച്ചറിഞ്ഞ് ആദിവാസികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കൂടുതൽ ഊർജ്ജിതമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.

advertisment

Super Leaderboard 970x90