Health

സന്ധ്യക്ക്‌ ഭഗവാനെ പുളകിതനാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തിരിയെ സൂക്ഷിക്കുക!

ന്യൂറോ പ്രശ്നങ്ങൾ മാത്രമല്ല, മജ്ജ ഇല്ലാതാക്കാൻ വരെ ഇവക്കു ശക്തിയുണ്ട്. ആരാധനക്കുപയോഗിക്കുന്ന പല മണങ്ങളിലും ബെൻസിൻന്റെ അളവ് അനുവദിക്കപ്പെട്ടതിനും എത്രയോ മുകളിൽ ആണത്രേ ഉള്ളത്. ഒരുപാട് നാളത്തെ ഉപയോഗം കരൾ വൃക്കകൾ മസ്തിഷ്ക്കം എന്നിവയെ തകരാറിലാക്കും.

സന്ധ്യക്ക്‌ ഭഗവാനെ പുളകിതനാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തിരിയെ സൂക്ഷിക്കുക!

വീട്ടിൽ പോകുന്ന ദിവസങ്ങളിൽ ഒക്കെ രാത്രി കിടക്കുമ്പോൾ എന്തോ ഒരു ശ്വാസതടസ്സം. ഈയിടെ അമ്മയ്ക്കും ശ്വാസംമുട്ടൽ തുടങ്ങി. മൂത്തമ്മയ്ക്കു പിന്നെ വർഷങ്ങളായി വലിവുണ്ട്. സന്ധ്യ കഴിഞ്ഞാണ്പ്രശ്നം. കുറച്ചൊന്നു നോക്കിയപ്പോൾ കാര്യം പിടികിട്ടി. സന്ധ്യക്ക്‌ ഭഗവാനെ പുളകിതനാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തിരിയാണ് വില്ലൻ. ചന്ദനത്തിരിയുടെ കൂട്ടത്തിൽ സാംബ്രാണിയും കർപ്പൂരവും അങ്ങനെ അജ്ജാതി എല്ലാ ഐറ്റവും ഉണ്ട്. സന്ധ്യ മുതൽ രാത്രിവരെയുള്ള സീരിയലുകളെ പേടിച്ച് വീട്ടിൽ വൈകിമാത്രം എത്തുന്ന അച്ഛനും അനിയനും വെല്യ തകരാറില്ല. The gender problem ;) .

എന്തായാലും മണങ്ങൾ ആണ് വിഷയം എന്നറിഞ്ഞതിൽപിന്നെ നീരീക്ഷണം മുഴോൻ അമ്പലത്തിലെ ശാന്തിമാരിൽ ആയി. ;) എല്ലാം സുന്ദരന്മാരാണ്. പറയാതെ വയ്യ. പക്ഷെ എല്ലാരും ആഴ്ചയിൽ രണ്ടൂസമെങ്കിലും ചുമയ്ക്കുന്നതായോ മൂക്ക് ചീറ്റുന്നതായോ കണ്ടു. ഗണപതിഹോമവും മറ്റ് ഹോമങ്ങളും ചെയ്യുന്ന തന്ത്രികളിൽ ഇത് കൂടുതലാണെന്നും തോന്നി. Satistical significance അറിയാൻ ഈ നിരീക്ഷണം പോരാ. പഠനങ്ങൾ നടന്നെ തീരൂ. പള്ളീലച്ചന്മാരേം മൊല്ലാക്കമാരേം സന്യാസിമാരേം വിട്ടുകളയുന്നില്ല. മതേതരം !

അമ്പലമണിമുഴങ്ങുമ്പോൾ നടതുറക്കുമല്ലോ. ആ നേരം ഭഗവാനെ നോക്കുന്നതിനു പകരം ഒരു ദിവസമെങ്കിലും നിങ്ങളാ പാവം ശാന്തിയെ ഒന്ന് നോക്കണേ. കലങ്ങി തുടുത്ത കണ്ണുകൾ ഭക്തിസാന്ദ്രങ്ങൾ എന്ന് വിധിയെഴുതരുത്. അത് എരിയുന്ന മണങ്ങളോടുള്ള കണ്ണുകളുടെ അലർജി മാത്രമാണ്.

സന്ധ്യക്ക്‌ ഭഗവാനെ പുളകിതനാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തിരിയെ സൂക്ഷിക്കുക!

തായ്‌വാനിലെ പരിസ്ഥിതി വകുപ്പും ആരോഗ്യവകുപ്പും ചേർന്ന് നടത്തിയ ഒരു പഠനം ആണ് ഇത് സംബന്ധിച്ചു വായിക്കാൻ കിട്ടിയത്. പഠനഫലങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. അവിടെ ഇജ്ജാതി മണങ്ങൾ എരിയിക്കുന്നതിന് ലിമിറ്റൊക്കെ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ മണങ്ങൾ എരിയിച്ചില്ലെങ്കിൽ പ്രാർത്ഥന മുഴുവനാകില്ല എന്ന മണ്ടത്തരം ആണ് ഭക്തർ ഉന്നയിക്കുന്നത്. ഭക്തർക്ക് ബുദ്ധിക്ഷയം ഒരു സ്വാഭാവികപ്രതിഭാസമാണ്. എങ്കിലും ഈ പഠനം നിങ്ങൾ അറിയണം.

1. ഇടക്കിടെ ഈ മണങ്ങൾ വലിച്ചുകേറ്റുന്ന ഗർഭിണികൾ ഉണ്ടെങ്കിൽ അതെത്രയും പെട്ടെന്ന് നിർത്തുക. ഈ സാഹചര്യങ്ങളിൽ ഉള്ള ഗർഭിണികൾക്കുണ്ടാകുന്ന കുഞ്ഞുങ്ങളിൽ അലർജിയുടെ പ്രതിദ്രവ്യമായ IgE കൂടുതലുണ്ടെന്നു ഈ പഠനം കാണിക്കുന്നു. ഭാവിയിൽ പ്രതിരോധം കുറയുന്ന അവസ്ഥ ഉണ്ടായേക്കാം. ഗർഭത്തിന്റെ അവസാനമാസങ്ങളിൽ അമ്പലങ്ങളിൽ വിലക്കുണ്ട്. ശാസ്ത്രം തൊട്ടുതീണ്ടിയിട്ടില്ല എന്ന് വ്യക്തം. മുകളിൽ പറഞ്ഞകാരണം ഒന്നുകൊണ്ടുമാത്രം ഗർഭത്തിന്റെ ഒരു ഘട്ടത്തിലും അമ്പലത്തിൽ പോകരുത്. പോയേ പറ്റൂ എന്നാണെങ്കിൽ N95 ഫേസ് മാസ്ക് വെച്ച് പോകുക . സകല തിരികളും കത്തിച്ചുപുകച്ചു കുഞ്ഞുങ്ങളെ മടിയിലിരുത്തി ജപിക്കുന്ന ഐറ്റങ്ങളെ എത്രയും പെട്ടെന്ന് ബോധവൽക്കരിച്ചു തീർപ്പുണ്ടാക്കുക.

2. മൂക്കിനോടനുബന്ധമായ തൊണ്ടയുടെ ഭാഗത്തു വരുന്ന കാൻസർ (nasopharyngeal carcinoma NPC)ഈ മണങ്ങൾ അടിക്കടി ശ്വസിക്കുന്ന സ്ത്രീകളിൽ പുരുഷൻമാരെ അപേക്ഷിച്ചു കൂടുതൽ ആണെന്ന് മറ്റൊരു പഠനം വെളിപ്പെടുത്തുന്നു. ഒരുപാട് റിസ്ക് ഘടകങ്ങൾ ഒന്നിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന NPCയിൽ ഈ മണങ്ങളുടെ പങ്കു ചെറുതല്ലെന്നും തെളിയുന്നുണ്ട്.

സന്ധ്യക്ക്‌ ഭഗവാനെ പുളകിതനാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തിരിയെ സൂക്ഷിക്കുക!

3 കുട്ടികളിൽ ലുകീമിയയുടെ റിസ്ക് വർധിപ്പിക്കുന്നു.

4 ഈ വസ്തുക്കൾ കത്തുമ്പോൾ പ്രധാനമായും മൂന്നു തരം ഘടകങ്ങൾ ആണ് ഉണ്ടാവുന്നത്. ഒന്ന് particulate matterPM. 
ഒരു ഗ്രാം സിഗരറ്റ് കത്തുമ്പോൾ ഉണ്ടാവുന്നതിനേക്കാൾ അഞ്ചു മടങ്ങു PM ആണ് ഈ വസ്തുക്കൾ കത്തുമ്പോൾ ഉണ്ടാവുന്നത്. ആസ്ത്മ, ക്യാൻസർ, മറ്റു റെസിസ്റ്റന്റ് ആയ ശ്വാസം മുട്ടൽ തുടങ്ങി ശ്വാസകോശസംബന്ധമായ ഒട്ടേറെ പ്രശ്നങ്ങൾക്ക് ഇത് വഴിവെക്കുന്നു. സിഗരറ്റ് വലിക്കാത്തവർക്കും സിഗരറ്റ് പുക അനുഭവിക്കാത്തവർക്കും ചുമ, ആസ്ത്മ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇതുകൂടി ഒന്ന് ശ്രദ്ധിക്കണേ.

രണ്ട് - ഗ്യാസുകൾ. കാർബൺ മോണോക്സൈഡ്, കാർബൺ ഡൈഓക്സയിഡ്, സൾഫർ ഡൈഓക്സയിഡ് എന്നിവ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നതിൽ മുൻപന്തിയിൽ ആണ്. വീട് അടച്ചിട്ടിരുന്നാണ് ഈ മണങ്ങൾ ശ്വസിക്കുന്നതെങ്കിൽ കാലക്രമേണ തലച്ചോറിനും പരിക്കുകൾ ഉണ്ടാക്കും. തൽഫലമായി ഓർമക്കുറവ്, മറ്റ് ന്യൂറോ പ്രശ്നങ്ങൾ എന്നിവ ഉണ്ടായേക്കാം. മണങ്ങൾ ഉള്ളപ്പോൾ വാതിലുകളും ജനലുകളും തുറന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. 
മൂന്ന്. ആവിയാകുന്ന ഓർഗാനിക് സംയുക്തങ്ങൾ. ഓർഗാനിക് എന്നാൽ കിടിലം എന്നും പറഞ്ഞോണ്ട് സന്തോഷിക്കല്ലേ. ഈ ഓർഗാനിക് വേറെയാണ്.

സന്ധ്യക്ക്‌ ഭഗവാനെ പുളകിതനാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തിരിയെ സൂക്ഷിക്കുക!

സൈലീൻ, ടോളുവിൻ, ബെൻസീൻ എന്നിവയാണ് അവ. ഗ്ലൂ മണം ലഹരിയായി ഉപയോഗിക്കുന്നതിനു പണ്ടൊക്കെ കുട്ടികളെ ക്ലാസ്സിൽ നിന്നും പിടിച്ചോണ്ടുപോയി കൗൺസിലിങ് നടത്താറുണ്ടെന്നു കേട്ടിട്ടുണ്ട്. അതേ പ്രശ്നം ഉണ്ടാക്കുന്ന അതേ വസ്തുക്കൾ ആണിവ മൂന്നും . ന്യൂറോ പ്രശ്നങ്ങൾ മാത്രമല്ല, മജ്ജ ഇല്ലാതാക്കാൻ വരെ ഇവക്കു ശക്തിയുണ്ട്. ആരാധനക്കുപയോഗിക്കുന്ന പല മണങ്ങളിലും ബെൻസിൻന്റെ അളവ് അനുവദിക്കപ്പെട്ടതിനും എത്രയോ മുകളിൽ ആണത്രേ ഉള്ളത്. ഒരുപാട് നാളത്തെ ഉപയോഗം കരൾ വൃക്കകൾ മസ്തിഷ്ക്കം എന്നിവയെ തകരാറിലാക്കും.

ഇതുകൂടാതെ മരപൊടി, ഗ്ളൂ, മറ്റനേകം ഹൈഡ്രോകാർബൺ ഉത്പന്നങ്ങളും ഉണ്ട്. 
ഈ മണങ്ങളുടെ ഘടകങ്ങൾ ഓരോ കമ്പനിയുടെയും രഹസ്യങ്ങൾ മാത്രമാണ്. എന്നാൽ ഇന്ത്യയിൽ മറ്റൊരു ഘടകം കൂടെ ഉപയോഗത്തിലുണ്ട് എന്നറിയുന്നു. DEP ഡൈ ഈതൈൽ താലൈറ്റ് എന്ന വസ്തുവാണ് മണങ്ങളെ തമ്മിൽ ഒട്ടിച്ചു നിർത്തുന്നത്. ഇത് കാൻസർനു കാരണമായേക്കാം എന്ന് സംശയിക്കുന്നു. മാത്രമല്ല, കരളിനെ നശിപ്പിക്കുകയും കൊളസ്‌ട്രോൾ ദഹനം നടക്കാതെ ഹൃദ്രോഗസാദ്യത വളരെയധികം വർധിപ്പിക്കുന്നു.

5 തൊണ്ണൂറ്റിരണ്ട്‍ അമ്പലങ്ങളിൽ നിന്ന് 28.7മെട്രിക് ടൺ(ഒരു ദിവസം 0.86kg) ഇത്തരം മണങ്ങൾ ആണ് എരിയുന്നത് എന്നാണ് തായ്‌വാനിൽ 2003ൽ പരിസ്ഥിതി സംരക്ഷകസമിതി നടത്തിയ പഠനത്തിൽ തെളിയുന്നത്. 
മാത്രവുമല്ല, അമ്പലങ്ങൾക്കുള്ളിലും സമീപപ്രദേശങ്ങളും പരിസ്ഥിതി മലിനീകരണം വളരെയധികം കൂടുതൽ ആണെന്നും കണ്ടെത്തി.

സന്ധ്യക്ക്‌ ഭഗവാനെ പുളകിതനാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തിരിയെ സൂക്ഷിക്കുക!

നമ്മുടെ നാട്ടിലെ വീടുകളിലെയും അമ്പലങ്ങളിലെയും മാറിവരുന്ന ആരാധനാരീതികൾ ഇത്തരത്തിലുള്ള അപകടങ്ങളെ കൂട്ടുന്നുണ്ട്. എന്തിന് KSRTC ബസ്സുകളിലും ഓട്ടോകളിലും പോലും ഈ മണങ്ങൾ കത്തിക്കുക കാരണം suffocation ഉണ്ട്.

ആരാധനാലയങ്ങൾ നിരോധിക്കാനോ നിയന്ത്രിക്കാനോ നമുക്കാർക്കും കഴിയില്ല :( . അതിനാൽ ഇത്തരം വസ്തുക്കൾക്ക് മേലെ കൃത്യമായ നിയമങ്ങൾ ഉണ്ടാവേണ്ടതാണ്. നമ്മുടെ ജനങ്ങളിലും പഠനങ്ങൾ നടക്കുകയും ആളുകളെ ബോധവൽക്കരണം നടത്തുകയും വേണ്ടത് അത്യാവശ്യമാണ്. തായ്‌വാൻ പഠനത്തിന്റെയും പൗഡർ pulmonary talcosis ഉണ്ടാക്കുന്നതിനെ പറ്റിയും ഉള്ള ലിങ്കുകൾ കമന്റ്‌ ബോക്സിൽ. 
Pc-google

NB: കുട്ടികളെ ദയവുചെയ്ത് ഇത്തരം വസ്തുക്കളിൽ നിന്നും മാറ്റി സുരക്ഷിതരാക്കുക

സാംബ്രാണി, ചന്ദനത്തിരി, കർപ്പൂരം തുടങ്ങിയവ കൂടാതെ വാർണിഷ്, പെയിന്റ്, ടോയ്ലറ്റ് ക്ലീനിങ് ലോഷനുകൾ, പെട്രോൾ, ഗ്ലു, കൊതുകുതിരി/repellant liquid അങ്ങനെ എല്ലാം ഇതിൽ ഉൾപ്പെടും. എല്ലാം ഓർഗാനിക് സംയുക്തങ്ങൾ അടങ്ങിയവയാണ്.
And dr Jimmy Mathew adds കർപ്പൂരം, വിക്സ്, eucalyptas ഓയിൽ ഉള്ളവ. Epileptic fits (അപസ്മാരം)ഉണ്ടാക്കാം

advertisment

Super Leaderboard 970x90