Life Style

പ്രസവം കഴിഞ്ഞ് എപ്പോൾ ആർത്തവം വരും? ആർക്കും അതു പ്രവചിക്കാൻ കഴിയില്ല.... വീണ ജെ എസ് എഴുതിയ കുറിപ്പ്

സത്യത്തിൽ ഹോർമോണുകളുടെ വിലാസഭൂമിയായ നമ്മുടെ ശരീരമാണ് പ്രവചനാതീതം. ആദ്യത്തെ ആറുമാസം കുഞ്ഞിന് പാൽ മാത്രം കൊടുക്കുക. അങ്ങനെ കൊടുക്കുന്നവരിൽ മിക്കപ്പോഴും താമസിച്ചേ ആർത്തവം തിരിച്ചു വരൂ. മുലപ്പാലിന് അനുരൂപമായ ഫീഡിങ് കൊടുക്കുന്നവർക്കും exclusive feeding ചെയ്യാത്തവർക്കും ആർത്തവം നേരത്തെ വന്നേക്കാം.

പ്രസവം കഴിഞ്ഞ് എപ്പോൾ ആർത്തവം വരും? ആർക്കും അതു പ്രവചിക്കാൻ കഴിയില്ല.... വീണ ജെ എസ് എഴുതിയ കുറിപ്പ്

ഗർഭകാലത്തും പ്രസവശേഷമുള്ള കുറച്ചു മാസങ്ങളിലും മൂഡ് സ്വിങ്സ് കാരണം നല്ല ഒരുപാട് ഓർമകളൊന്നും ശേഷിക്കുന്നില്ല. നല്ല ഓർമ്മകൾ എന്ന് പറയാൻ ഉള്ളത് ഈവയോടൊത്തുള്ള നട്ടപ്രാന്ത്‌ കളികളും പിന്നെ, വരാതെയിരുന്ന ആർത്തവവുമാണ്. "ആ ദിവസങ്ങൾ" എന്നെ അധികം ബുദ്ധിമുട്ടിച്ചിട്ടൊന്നും ഇല്ലെങ്കിലും വരാതിരുന്ന ആർത്തവത്തെക്കുറിച്ച് എനിക്ക് മതിപ്പുണ്ടായിരുന്നു ;). വയറും കാലുകളും വേദനിക്കില്ല, ബ്ലീഡിങ് ഇല്ലാ, premensturalൽ തുടങ്ങി postmenstrual വരെ നീളുന്ന മാനസികപിരിമുറുക്കങ്ങൾ ഇല്ലാ. എന്തുകൊണ്ടും നൈസ് !

നീണ്ട ഒരു വർഷമാണ് പ്രസവശേഷം ആർത്തവം ഇല്ലാതിരുന്നത്. പക്ഷെ വൈകാതെ ബുദ്ധിമുട്ടുകൾ വരാൻ തുടങ്ങി. ചൂട് സഹിക്കാൻ പറ്റാതെ ആയി. വിയർപ്പോടു വിയർപ്പ്. മൂന്നുനേരം കുളിച്ചാലും ശരീരം തണുക്കുന്നില്ല. കുളിച്ചു മുടി കെട്ടിവെച്ചാൽ മുടിയുടെ വൃത്തികെട്ട മണം. (ദിവസവും ഷാംപൂ ചെയ്യാൻ പറ്റില്ലല്ലോ. ആ മണവും സഹിച്ചു് നടക്കുന്ന സ്കൂൾ ജീവിതത്തിലെ പഴയ പെൺകുട്ടിയെ ദിവസവും ഓർമ വന്നു.
എല്ലാം കൂടെ ആയപ്പോ പോയി മുടി മുറിച്ചു നോക്ക് എന്ന് ഉത്തമനും !!! സെബാൻ ആണേ. അങ്ങനെ മുടി പറ്റെ വെട്ടി. എന്നിട്ടും ഒരു കുറവും ഇല്ലാ. കുറച്ചുനാൾ കൂടെ ആയപ്പോൾ വല്ലാതെ വെപ്രാളം കൂടെ ആയി. ഹൃദയമിടിപ്പൊക്കെ നന്നായി അറിയാം എന്ന ഒരവസ്ഥ. ഷുഗർ ബിപി തൈറോയ്ഡ് എല്ലാം ചെക്ക് ചെയ്തു. എല്ലാം പെർഫെക്ട്. മുലയൂട്ടുന്ന സമയത്തും ഗർഭിണി ആവാല്ലോ എന്ന ചിന്ത അപ്പോഴാണ് വന്നത്. 

റിസ്ക് കുറെയൊക്കെ മാറ്റിവെച്ച ആർട്ടിഫിഷ്യൽ ഗർഭനിരോധനം ഉപയോഗിച്ച കാലയളവ് ആണെങ്കിൽ പോലും, ഒരു ഗർഭനിരോധനവും നൂറുശതമാനം സുരക്ഷിതമല്ല എന്ന സത്യം അംഗീകരിച്ചുകൊണ്ട് യൂറിൻ പ്രെഗ്നൻസി ടെസ്റ്റ്‌ ചെയ്തു. എന്റെ ഗർഭം ഇങ്ങനെയല്ല എന്ന് ഭാഗ്യത്തിന് പറയേണ്ടി വന്നില്ല. 

പ്രസവം കഴിഞ്ഞ് എപ്പോൾ ആർത്തവം വരും? ആർക്കും അതു പ്രവചിക്കാൻ കഴിയില്ല.... വീണ ജെ എസ് എഴുതിയ കുറിപ്പ്

പിന്നെ അവസാനത്തെ ചാൻസ് ആയ ഹോർമോണൽ പ്രശ്നം ആണെന്ന് കണ്ടെത്തി. കുറച്ചുനാളുകളുടെ കാത്തിരിപ്പിനു ശേഷം ആർത്തവം വന്നെത്തി. Menstruation is a necessarily evil ആവശ്യമുള്ള ചെകുത്താൻ or സ്നേഹമുള്ള സിംഹം ആണ് ആർത്തവം എന്ന് അന്ന് ഒന്നുകൂടെ മനസിലായി. ആർത്തവം വന്നതോടെ കാര്യങ്ങൾ പഴയപോലെ നന്നായി നീങ്ങി. 
പലരുടെയും സംശയമാണ്. പ്രസവം കഴിഞ്ഞ് എപ്പോൾ ആർത്തവം വരും? ആർക്കും അതു പ്രവചിക്കാൻ കഴിയില്ല. നമ്മൾ പെണ്ണുങ്ങൾ അത്രത്തോളം പ്രവചനാതീതർ ആണെന്ന് ചില തൊലിഞ്ഞ മക്കൾ പറയുന്നത് കേട്ടിട്ടില്ലേ ;) സത്യത്തിൽ ഹോർമോണുകളുടെ വിലാസഭൂമിയായ നമ്മുടെ ശരീരമാണ് പ്രവചനാതീതം. 
ആദ്യത്തെ ആറുമാസം കുഞ്ഞിന് പാൽ മാത്രം കൊടുക്കുക. അങ്ങനെ കൊടുക്കുന്നവരിൽ മിക്കപ്പോഴും താമസിച്ചേ ആർത്തവം തിരിച്ചു വരൂ. മുലപ്പാലിന് അനുരൂപമായ ഫീഡിങ് കൊടുക്കുന്നവർക്കും exclusive feeding ചെയ്യാത്തവർക്കും ആർത്തവം നേരത്തെ വന്നേക്കാം.

പ്രസവം കഴിഞ്ഞ് എപ്പോൾ ആർത്തവം വരും? ആർക്കും അതു പ്രവചിക്കാൻ കഴിയില്ല.... വീണ ജെ എസ് എഴുതിയ കുറിപ്പ്

പ്രസവശേഷം കുഞ്ഞിന് പാൽ കൊടുക്കുന്നതിന്റെ ഭാഗമായി അമ്മയ്ക്കുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ കാരണം കുറേ മാസങ്ങളിലേക്കു ആർത്തവം ഉണ്ടായെന്നു വരില്ല. ആർത്തവം ഉണ്ടായില്ലെങ്കിൽ പോലും ovulation നടക്കാം. So, പ്രസവശേഷം, യോനീസ്രവം നിന്ന് (ആറോളം ആഴ്ചകൾക്കു ശേഷം)കഴിഞ്ഞ് സെക്സ് പുനരാരംഭിക്കുമ്പോൾ നിർബന്ധമായും ഗർഭനിരോധനം ഉറപ്പുവരുത്തുക. ഒരു പ്രസവത്തിനു ശേഷം നാലോ അഞ്ചോ മാസങ്ങൾ ആർത്തവം ഇല്ലാതെ കഴിഞ്ഞ് വയറു വീർത്തപ്പോൾ മാത്രം ഗർഭം അറിഞ്ഞവർ കുറവല്ല നമ്മുടെ നാട്ടിൽ. 
പ്രസവശേഷം ആർത്തവം തിരിച്ചുവരാനുള്ള സമയം കൃത്യമായി പറയാനൊക്കില്ല. കുറച്ച് മാസങ്ങൾ മുതൽ ഒന്നൊന്നര വർഷം വരെയോ, ചിലരിൽ കുഞ്ഞ് പാലുകുടി തുടരുംവരെയോ ആർത്തവമില്ലായ്മ തുടരാം. ഈ കാലയളവിന്റെ ദൈർഘ്യം കൂടുംതോറും ഹോർമോണൽ പ്രശ്നങ്ങൾ കാരണം അമിതമായ വിയർപ്പ്, ചൂട് താങ്ങാൻ ബുദ്ധിമുട്ട്, ക്ഷീണം, വെപ്രാളം എന്നിങ്ങനെ പല പ്രശ്‌നങ്ങൾ ഉണ്ടാവാം. കൂടുതലായാൽ ഡോക്ടറെ കാണുക. ആർത്തവം തിരിച്ചു വരുന്നതോടെ മിക്ക പ്രശ്നങ്ങളും ശെരിയാവും.

കുഞ്ഞിന് പാലൂട്ടുന്നത് തുടരും വരെ കാൽഷ്യം കഴിക്കാൻ വിട്ടുപോകരുത്.

Periods വരാത്തതിൽ സന്തോഷിച്ചിരിക്കുന്ന PCOD അല്ലെങ്കിൽ മറ്റ് ഹോർമോണൽ/metabolic അസുഖങ്ങൾ ഉള്ളവരും ഉണ്ടാകാം. ദയവുചെയ്ത് കൃത്യമായി ഡോക്ടറെ കാണുക. ചികിത്സ മുടക്കാതിരിക്കുക.

advertisment

News

Super Leaderboard 970x90